03/05/2026
പ്രതിഷ്ഠാ പെരുന്നാളിനു കൊടിയേറി
അങ്കമാലി : പീച്ചാനിക്കാട് സെന്റ് ജോർജ്ജ് താബോർ യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷ്ഠാപ്പെരുന്നാളിനും കാവൽപിതാവായ മോർ ഗീവർഗീസ് സഹദായുടെ ശ്രാദ്ധപ്പെരുന്നാളിനും തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ ഏലിയാസ് ഐപ്പ് പാറയ്ക്കൽ കൊടിയേറ്റി. വന്ദ്യ സക്കറിയ തേലപ്പിള്ളിൽ കോർ എപ്പിസ്കോപ്പ സന്നിഹിതനായിരുന്നു.
മേയ് 4 ന് രാവിലെ 7 ന് നമസ്കാരം, 7.30 ന് കുർബ്ബാന. വൈകീട്ട് 6.45 ന് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, തുടർന്ന് സുവിശേഷ പ്രസംഗം.
5 ന് രാവിലെ 7 ന് നമസ്കാരം 7.30 ന് കുർബ്ബാന. വൈകീട്ട് 7 ന് പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, ആശീർവാദം
പ്രധാന പെരുന്നാൾ ദിനമായ 6 ന് രാവിലെ 7.30 ന് നമസ്കാരം, 8.30 ന് കുർബ്ബാനയ്ക്ക് ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഈവാനിയോസ് കാർമ്മികത്വം വഹിക്കും. പ്രദക്ഷിണം, സമർപ്പണ ശുശ്രൂഷ, നേർച്ചസദ്യ എന്നിവയുണ്ടാകും.
ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ ടി ജി സാജൻ, പി. വി. എൽദോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പെരുന്നാൾ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
പീച്ചാനിക്കാട് സെന്റ് ജോർജ്ജ് താബോർ യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷ്ഠാപ്പെരുന്നാളിനും ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനും തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ ഏലിയാസ് ഐപ്പ് പാറയ്ക്കൽ കൊടിയേറ്റുന്നു. സക്കറിയ തേലപ്പിള്ളിൽ കൊറേപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ടി ജി സാജൻ, എൽദോ പാറേക്കാട്ടിൽ തുടങ്ങിയവർ സമീപം