STELLA MARIS MEDIA

STELLA MARIS MEDIA A MEDIA CHANNEL FROM STELLA MARIS DELIVERANCE MINISTRY FOR EVANGALIZATION

02/09/2025

എട്ടുനോമ്പ് ..മതപീഡനങ്ങൾ ഉണ്ടായപ്പോൾ നമുക്ക് കാണിച്ച് തന്ന വലിയ മാതൃക പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുക എന്നത് ഈ എട്ടുനോമ്പിൽ നമുക്ക് മുറുകെ പിടിക്കാം

27/07/2025

*വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന*

ജൂലൈ 28

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സഹനപുഷ്പമായ അല്‍ഫോസാമ്മയെ ഭാരത സഭയുടെ ആദ്യ വിശുദ്ധയായി കിരീടമണിയിച്ച അവിടുത്തെ അനന്ത കാരുണ്യത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നില്ലെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും." (യോഹ. 12/24) എന്ന തിരുവചനം ജീവിതത്തില്‍ പകര്‍ത്തിയ വി. അല്‍ഫോന്‍സായുടെ മദ്ധ്യസ്ഥ സഹായത്തിനായി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും മനുഷ്യവംശം മുഴുവനേയും സമര്‍പ്പിക്കുന്നു.

ദൈവ സ്നേഹ തീവ്രതയില്‍ ജ്വലിച്ചെരിഞ്ഞ്‌ സഹനം സന്തോഷത്തോടെ സ്വീകരിച്ച് രക്ഷാകരമാക്കിയ വി. അല്‍ഫോന്‍സയെ അനുകരിച്ച് അനുദിന ജീവിതത്തിലെ സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാനും ലോകത്തിന്‍റെ ക്ഷണിക സുഖങ്ങളാല്‍ ആകര്‍ഷിതരാകാതെ ദൈവിക പുണ്യങ്ങളില്‍ വളര്‍ന്ന്‍ സഹോദരങ്ങള്‍ക്ക് നന്മയുടെ വെളിച്ചം സദാ പകരുന്ന സ്നേഹസാന്നിദ്ധ്യമാകുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ.

വി. അല്‍ഫോന്‍സയുടെ സുകൃത യോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളും പ്രത്യേകിച്ച് (ആവശ്യം പറയുക) സാധിച്ചു തന്ന്‍ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും ആമ്മേന്‍.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷റോസാ മിസ്റ്റിക്ക മാതാവിനോടുള്ള അപേക്ഷ🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇...
13/07/2025

റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

റോസാ മിസ്റ്റിക്ക മാതാവിനോടുള്ള അപേക്ഷ

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

ജൂലൈ 13

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ.
പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങൾ വണങ്ങുന്നു. സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്ന് സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്ന് സൂചിപ്പിക്കുന്ന സ്വർണ്ണനിറത്തിലുള്ള റോസാ പുഷ്പവും നെഞ്ചിൽ സംവഹിക്കുന്ന മാതാവേ പ്രാർത്ഥന, അനുതാപം, പരിഹാരം, കൂദാശകളുടെ യോഗ്യതപൂർണ്ണമായ സ്വീകരണം എന്നിവ വഴി ആത്മാവിൽ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനിൽനിന്നും ഞങ്ങൾക്ക് വാങ്ങിത്തരണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അതുവഴി തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കേണമേ.
പാപികളുടെ നിത്യനാശത്തിൽ കണ്ണുനീർ ചിന്തുന്ന മാതാവേ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്ന മക്കൾക്ക് തങ്ങളുടെ തെറ്റുകളോർത്തു അനുതപിക്കുവാനും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നൽകേണമേ. ജീവിതഭാരത്താൽ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്നേഹത്തിന്റെ കരം നീട്ടി ശക്തിപെടുത്തേണമേ. ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂർവ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കേണമേ. എല്ലാറ്റിനും ഉപരിയായി ഇപ്പോൾ ഞങ്ങൾ യാചിക്കുന്ന പ്രത്യേക അനുഗ്രഹം (.......) അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിൽ ഉണർത്തിച്ച് ഞങ്ങൾക്ക് സാധിച്ചുതരികയും ചെയ്യേണമേ. ആമ്മേൻ

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

https://youtu.be/SXbutLLO6Mo?feature=shared*ആദ്യവെള്ളി ഏകദിനം*Retelecastഇന്ന് ( 04-07-2025 ) *ബന്ധനവിമോചന ശുശ്രൂഷ**റവ.ഫാ...
04/07/2025

https://youtu.be/SXbutLLO6Mo?feature=shared

*ആദ്യവെള്ളി ഏകദിനം*

Retelecast

ഇന്ന് ( 04-07-2025 )

*ബന്ധനവിമോചന ശുശ്രൂഷ*

*റവ.ഫാ. ജോസ് പുതിയേടത്ത്* നയിക്കുന്ന തിരുഹൃദയ നൊവേന, വചനസന്ദേശം, ബന്ധനവിമോചന പ്രാർത്ഥന,ആരാധന

എല്ലാവരും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുമല്ലോ.. 🙏🏻

STELLA MARIS MEDIA SUBSCRIBE FOR MORE VIDEOS 🔴TELECAST from PRARTHANA PRESH*THA BHAVAN,KARIYAD, [email protected] 🔴For Enquiry 99613...

🔥 *പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിനോടുള്ള നൊവേന.* 🌹 നവനാൾ ദിനങ്ങൾ ജൂലൈ -4- 12 =========================*പ്രാരംഭ ഗാനം* [ന...
03/07/2025

🔥 *പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിനോടുള്ള നൊവേന.* 🌹

നവനാൾ ദിനങ്ങൾ ജൂലൈ -4- 12

=========================

*പ്രാരംഭ ഗാനം*

[നിത്യവിശുദ്ധയാം കന്യാമറിയമേ...എന്ന രീതി]
യേശുവിന്‍ അമ്മയായ് പാരില്‍ വിളങ്ങുന്ന
റോസ മിസ്റ്റിക്ക മാതാവേ
വാഴ്ത്തുന്നു നിന്‍ നാമം മോദമോടെന്നെന്നും
പരിമളനാഥേ മാതാവേ [2]

സ്വര്‍ഗ്ഗപിതാവിന്റെ വത്സലപുത്രീ നീ
പുത്രനാം യേശുവിന്‍ അമ്മേ [2]
പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണു നീ
റോസാപുഷ്പം നീ അമ്മേ...എന്നും
റോസാപുഷ്പം നീ അമ്മേ. [യേശുവിന്‍ അമ്മയായ്...]

ജീവിതദു:ഖത്താല്‍ മാനസം നീറുമ്പോള്‍
ആശ്രയമേകിടും അമ്മേ [2]
കൈവിടാതെന്നെ നീ കാത്തുരക്ഷിക്കണേ
അലിവോടെ നിന്‍ കരതാരില്‍...എന്നും
അലിവോടെ നിന്‍ കരതാരില്‍. [യേശുവിന്‍ അമ്മയായ്...]

*പ്രാരംഭപ്രാർത്ഥന*

കാര്‍മ്മികന്‍: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍

സമൂഹം: ആമ്മേന്‍

കാര്‍മി: സര്‍വ്വശക്തനും പിതാവുമായ ദൈവമേ, [സമുഹവും ചേര്‍ന്ന് ] ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ അമ്മയാകുവാന്‍ കന്യകാമറിയത്തെ തെരഞ്ഞെടുക്കുകയും ഉത്ഭവപാപത്തില്‍ നിന്നും രക്ഷിക്കുകയും പ്രസാദവരത്താല്‍ നിറയ്ക്കുകയും ചെയ്ത കര്‍ത്താവേ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.കാനായിലെ കല്യാണവിരുന്നില്‍വച്ച് അമ്മയുടെ അപേക്ഷ പരിഗണിച്ച് അത്ഭുതം പ്രവര്‍ത്തിച്ച ഈശോയേ പരിമളനാഥയായ പരിശുദ്ധ കന്യകാമറിയം വഴിയായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

*🌹മദ്ധ്യസ്ഥ പ്രാർത്ഥന*

കാര്‍മ്മി: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും മദ്ധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.മനുഷ്യകുലത്തെ തിന്‍മയുടെ സ്വാധീനത്തില്‍നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ലോകത്തിലെ വിവിധസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനുതാപത്തിനും പ്രായശ്ചിത്തത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ,അങ്ങയുടെ മാദ്ധ്യസ്ഥത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കണമേ.

സമൂഹം: ആമ്മേന്‍

കാര്‍മ്മി: പരിശുദ്ധ കന്യകാമറിയമേ, [ സമൂഹവും ചേര്‍ന്ന് ] തന്റെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിതനായി റോസ മിസ്റ്റിക്ക എന്ന പേരു സ്വീകരിച്ച അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.സ്വര്‍ഗ്ഗീയപിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്നു സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്നു സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്നു സൂചിപ്പിക്കുന്ന സ്വര്‍ണ്ണ നിറത്തിലുള്ള റോസാ പുഷ്പവും നെഞ്ചില്‍ സംവഹിക്കുന്ന മാതാവേ പ്രാര്‍ത്ഥന, അനുതാപം, പരിഹാരം കൂദാശകളുടെ യോഗ്യമായ സ്വീകരണം എന്നിവവഴി ആത്മാവില്‍ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനില്‍ നിന്നും ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനും അതുവഴി തിന്‍മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കണമേ.

പാപികളുടെ നിത്യനാശത്തില്‍ കണ്ണുനീര്‍ ചിന്തുന്ന മാതാവേ തെറ്റായ പാതയിലുടെ സഞ്ചരിക്കുന്ന മക്കള്‍ക്ക് ഞങ്ങളുടെ തെറ്റുകളോര്‍ത്ത് അനുതപിക്കുവാനും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നന്‍മയുടെ പാതയില്‍ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നല്‍കണമേ ജീവിതഭാരത്താല്‍ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്‌നേഹത്തിന്റെ കരം നീട്ടി ശക്തിപ്പെടുത്തണമേ ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂര്‍വ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കണമേ.എല്ലാറ്റിനുമുപരിയായി ഇപ്പോള്‍ ഞങ്ങള്‍ യാചിക്കുന്ന പ്രത്യേക അനുഗ്രഹം........ [പ്രത്യേക ആവശ്യം പറയുക] അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയില്‍ ഉണര്‍ത്തിച്ച് ഞങ്ങള്‍ക്ക് സാധിച്ചുതരികയും ചെയ്യണമേ. ആമ്മേന്‍.

*സുവിശേഷ വായന*

[ഏതെങ്കിലുമൊരുഭാഗം വായിക്കുക]
ലൂക്കാ 1:26-38, യോഹ 2:1-12, 19:25-27
കാര്‍മ്മി. വിശുദ്ധ ലൂക്കാ യോഹന്നാന്‍ അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.[വി.ഗ്രന്ഥത്തില്‍ നിന്നും സുവിശേഷം വായിക്കുന്നു.വായിച്ചു കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ ചെറിയൊരു സന്ദേശം നല്‍കുന്നു].

*സമൂഹപ്രാർത്ഥന*

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടും കൂടെനിന്ന് റോസ മിസ്റ്റിക്ക മാതാവിനെ ധ്യാനിച്ചുകൊണ്ട് 'റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന് പ്രാര്‍ത്ഥിക്കാം.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: ഞങ്ങളുടെ അമ്മയായ പരിശുദ്ധ മറിയമേ, അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിതരായ ഞങ്ങളേയും. എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും പൈശാചികശക്തികളുടെ ഉപദ്രവങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: പരിശുദ്ധയും നിര്‍മ്മലയുമായ കന്യാകാമാതാവേ, വിവാഹജീവിതം നയിക്കുന്ന എല്ലാ ദമ്പതികളും പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും വളര്‍ന്നു വരുവാനും മക്കളെ ഭക്തിതീക്ഷണതയില്‍ വളര്‍ത്തുവാനും വേണ്ട അനുഗ്രഹത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: യേശുവിനെ ഉദരത്തില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയമേ, സന്താനസൗഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളും ക്ഷമാപൂര്‍വ്വം തരണം ചെയ്ത പരിശുദ്ധ മാതാവേ, ഞങ്ങളുടെ അനുദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും അസ്വസ്ഥരാകാതെ സമചിത്തതയോടെ അവയെ നേരിടുവാനുള്ള അനുഗ്രഹത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: സ്വന്തമായി ഭവനം ലഭിക്കാതെ ബേത്‌ലഹെമിലെ കാലിത്തൊഴത്തില്‍ ഉണ്ണിയേശുവിന് ജന്മമേകിയ പരിശുദ്ധ മറിയമേ, ഭവനമില്ലാത്തവര്‍ക്ക് ഭവനവും ജോലിയില്ലാത്തവര്‍ക്ക് ജോലിയും കടബാദ്ധ്യതയില്‍പെട്ട് വിഷമിക്കുന്നവര്‍ക്ക് ആശ്വാസവും ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി. വിവിധരോഗങ്ങളാല്‍ ആശുപത്രികളിലും വീടുകളിലും കഴിയുന്നവര്‍ക്ക് സൗഖ്യം ലഭിക്കുവാനും പരാശ്രയമില്ലാതെ വിഷമിക്കുന്ന വൃദ്ധജനങ്ങള്‍ക്കും അനാഥര്‍ക്കും ആശ്വാസം ലഭിക്കുവാനുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: ബേത്‌ലഹെംമുതല്‍ കാല്‍വരിവരെ യേശുവിന്റെ രക്ഷാകരപദ്ധതിയില്‍ അവനെ പിന്‍തുടര്‍ന്ന പരിശുദ്ധ മാതാവേ സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ ജീവിതയാത്രയില്‍ വഴിതെറ്റാതെ മുന്നേറുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും മുമ്പില്‍ പ്രീതിയിലും ഉണ്ണീശോയെ വളര്‍ത്തിയ പരിശുദ്ധ മറിയമേ ഞങ്ങളുടെ മക്കളെ ചീത്തകുട്ടുകെട്ടുകളില്‍ നിന്നും ദു:ശ്ശീലങ്ങളുടെ അടിമത്തത്തില്‍നിന്നും കാത്തുസംരക്ഷിക്കണമെന്നും ദൈവികജ്ഞാനത്തിലും ശക്തിയിലും വളര്‍ന്നുവരുവാന്‍ അവരെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കാര്‍മ്മി: തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ മറിയമേ, വിവാഹപ്രായം കഴിഞ്ഞിട്ടും പലവിധകാരണങ്ങളാല്‍ വിവാഹം കഴിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന യൂവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: നിത്യസമര്‍പ്പിതയായ പരിശുദ്ധ മറിയമേ, തിരുസഭയില്‍ സമര്‍പ്പിതരായി കഴിയുന്ന എല്ലാ വൈദികര്‍ക്കും സന്ന്യാസിനീ സന്ന്യാസികള്‍ക്കും ജീവിതവിശുദ്ധിയില്‍ നില്‍നില്‍ക്കുന്നതിനാവശ്യമായ അനുഗ്രഹം ലഭിക്കുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

കാര്‍മ്മി: ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുക.

*🌹കൃതജ്ഞതാ പ്രകാശനം*
കാര്‍മ്മി: പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയാല്‍ നമുക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങളെയും ഓര്‍ത്ത് പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് നമുക്കും ദൈവത്തെ സ്തുതിക്കാം.

*🌹മറിയത്തിന്റെ സ്‌തോത്രഗീതം🌹*

_[ലൂക്കാ 1:46-55]_
[സമൂഹവും ചേര്‍ന്ന് ]
എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു ശക്തന്‍മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തിവിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി. സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

*🌹സമാപനനാശിർവാദം*

[വൈദികനുള്ളപ്പോള്‍]
കാര്‍മ്മി: തന്റെ പ്രിയപുത്രനായ ഈശോമിശിഹായുടെ അമ്മയാകുവാന്‍ പരിശുദ്ധ കന്യകാമറിയത്തെ തെരഞ്ഞെടുക്കുകയും ഉത്ഭവപാപത്തില്‍ നിന്നും രക്ഷിക്കുകുയും പ്രസാദവരത്താല്‍ നിറയ്ക്കുകയും ചെയ്ത ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. തന്റെ അമ്മയായ മറിയത്തെ മനുഷ്യകുലത്തിന് മുഴുവന്‍ അമ്മയും മദ്ധ്യസ്ഥയുമായി നല്‍കിയ മിശിഹാ നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ അമ്മയുടെ സംരക്ഷണയില്‍ നിര്‍മ്മലരും പരിശുദ്ധരുമായി ജീവിക്കുവാന്‍ അവിടുന്നു നിങ്ങളെ സഹായിക്കട്ടെ.നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും മറിയത്തിന്റെ സംരക്ഷണം നിത്യം നിലനില്‍ക്കട്ടെ. നിങ്ങളുടെ ആവശ്യങ്ങള്‍ മറിയത്തിന്റെ പ്രാര്‍ത്ഥനവഴി ദൈവം നിങ്ങള്‍ക്കായി സാധിച്ചുതരട്ടെ.എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും കഷ്ടതകളിലും ദുരിതങ്ങളിലും നിന്ന് കര്‍ത്താവു നിങ്ങളെ കാത്തു സംരക്ഷിക്കട്ടെ. എല്ലാറ്റിനുമപരി പാപത്തില്‍നിന്നൊഴിഞ്ഞ് ജീവിക്കുവാനും ദൈവസ്‌നേഹത്തില്‍വളര്‍ന്ന് നിത്യസൗഭാഗ്യം പ്രാപിക്കുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും
സമൂഹം: ആമ്മേന്‍

*വൈദികനില്ലാത്തപ്പോള്‍ ചൊല്ലാവുന്ന സമാപന പ്രാര്‍ത്ഥന*

കാര്‍മ്മി: ഈശോമിശിഹായുടെ അമ്മയാകുവാന്‍ പരിശുദ്ധ കന്യകാമറിയത്തെ തെരഞ്ഞെടുത്ത പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ.തന്റെ അമ്മയായ മറിയത്തെ മനുഷ്യകുലത്തിന് മുഴുവന്‍ മാതാവായി നല്‍കിയ മിശിഹാ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്‌വഴങ്ങിയ പരിശുദ്ധ അമ്മയെ അനുകരിച്ച് ദൈവവചനമനുസരിച്ച് ജീവിച്ചുകൊണ്ട് നിത്യജീവിതത്തിന് അവകാശികളായിത്തീരാന്‍ മിശിഹാ നമ്മെ സഹായിക്കട്ടെ.റോസ മിസ്റ്റിക്ക മാതാവിന്റെ മാദ്ധ്യസ്ഥവും സംരക്ഷണവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേന്‍

*സമാപനഗാനം*[ഈ സമയം കാര്‍മ്മികന്‍ വിശ്വാസികളുടെമേല്‍ പനിനീര്‍ തളിക്കുന്നു].

പരിമളനാഥേ മാതാവേ
വാഴ്ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്തുതിഗീതം [പരിമളനാഥേ...]

നന്ദിയെഴും നല്‍സ്തുതി പാടാം
മുദ്രമൊടു ജപമാലയുമേകാം
മിഴിനീര്‍പൂക്കള്‍ ചേര്‍ത്തുകൊരുത്തൊരു
പൂമാലയുമര്‍പ്പിച്ചിടാം [2] [പരിമളനാഥേ...]

നീയാണമ്മേ മാദ്ധ്യസ്ഥം
നീയാണമ്മേ എന്‍ശരണം
എന്‍ഹൃദയത്തില്‍ പരിമളമേകും
പനിനീര്‍പുവൂം നീയമ്മേ [2] [പരിമള നാഥേ...]

താതന്നും തന്‍ സുനുവിനും
റൂഹായ്ക്കും പ്രിയ താരകമേ
ത്രീലോകത്തില്‍ ഭാഗ്യമെഴുന്നൊരു
സ്വര്‍ണ്ണകിരീടം നീയമ്മേ [2] [പരിമള നാഥേ...]

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

ജുലൈ 4 മുതൽ 13വരെ കരിയാട് പ്രാർത്ഥന പ്രേഷിത ഭവനിൽ റോസാ മിസ്റ്റിക്ക മാതാവിന്റെ നൊവേന പ്രാർത്ഥന നടത്തപ്പെടുന്നു. ഞങ്ങളോട് ചേർന്ന് പ്രാർത്ഥനയിൽ ഒരുമിക്കാൻ താല്പര്യമുള്ളവർ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുമല്ലോ.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

03/07/2025

July 3
St Thomas Day
ദുക്റാന തിരുനാൾ

🪻🪻🪻🪻🪻🪻🪻🪻🪻🪻🪻
ക്രിസ്തുനാഥന്‍റെ പ്രിയ ശിഷ്യനും, അപ്പസ്തോലനുമായ വി. തോമാശ്ലീഹായെ ഈ ഭാരതമണ്ണില്‍ വിശ്വാസ വിത്ത് വിതയ്ക്കാനായി തെരഞ്ഞെടുത്ത ദൈവമേ, ഞങ്ങളങ്ങേ സ്തുതിക്കുന്നു. ആരാധിക്കുന്നു, നന്ദി പറയുന്നു. കേരളമൊട്ടാകെ വിശ്വാസ വെളിച്ചം പകരുവാനായി ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, അനേകായിരങ്ങളെ സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കുകയും, അവസാനം യേശുവിനു വേണ്ടി ഒരു രക്തസാക്ഷിയായിത്തീരുകയും ചെയ്ത വിശുദ്ധനെപ്പോലെ ഞങ്ങളും വിശ്വാസ ദാര്‍ഢൃ‍വും, ജീവിത വിശുദ്ധിയും, ആത്മാക്കള്‍ക്കായുള്ള ദാഹവും ഉള്ളവരായിത്തീരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ.

വി. തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നതോടോപ്പം ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ അനുഗ്രഹം...... വിശുദ്ധന്‍റെ യോഗ്യതകള്‍ പരിഗണിച്ച് ഞങ്ങള്‍ക്കു നല്‍കണമേ. കേരള സഭയെ കൂടുതല്‍ പ്രേഷിത ചൈതന്യത്താല്‍ നിറയ്ക്കുകയും, സഭവിട്ടു പോകുന്ന മക്കളെ നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് തിരികെ ആനയിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആമ്മേന്‍.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

https://youtube.com/shorts/X5ASMUIS65I?feature=shared*♥ഈശോയുടെ തിരുരക്ത ജപമാല♥**ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ ...
01/07/2025

https://youtube.com/shorts/X5ASMUIS65I?feature=shared

*♥ഈശോയുടെ തിരുരക്ത ജപമാല♥*

*ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്കി കൊണ്ട് നമ്മോടുള്ള തന്റെ സ്നേഹത്തിന്റെ വലിപ്പം കാണിച്ചു തന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത ജപമാല.*

*ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍ ചുവടെ നല്കുന്നു*

*ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും ഞാന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.*

*ഞാന്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും.* *ഞാന്‍ അവനെ പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും.*

**അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് എന്‍റെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും.*

*മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി എന്‍റെ അഞ്ചു തിരുമുറിവുകളെയും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും.*

*ഇതുപയോഗിച്ച് നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും.*

*ഇതുവഴിയായി അനേകം അത്ഭുതങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും.*

*ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും ഞാന്‍ തകര്‍ക്കുകയും എന്‍റെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.*

*ഇത് വഴിയായി അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് ഞാന്‍ മോചിപ്പിക്കും.*

*ഈ ജപമാലയിലൂടെ എന്‍റെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്‍റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്‍റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതാണ്.*

*നമ്മുക്കും ഈശോയുടെ തിരുരക്ത ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം*

*കുരിശടയാളം വരക്കുക.*

*സ്തുതിഗീതം*

*ഈശോയുടെ വിലയേറിയ തിരുരക്തമേ,*

*ഈശോയുടെ വിലയേറിയ തിരുരക്തമേ*

*ഈശോയുടെ വിലയേറിയ തിരുരക്തമേ*

*ഈശോയുടെ വിലയേറിയ തിരുരക്തമേ*

*(ലോകത്തെ രക്ഷിക്കണമേയെന്ന്‍ പ്രത്യുത്തരം നല്കുക)*

*പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന*

*പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്നേഹാഗ്നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ.*

*നമുക്ക് പ്രാര്‍ത്ഥിക്കാം, ഓ, പരിശുദ്ധാത്മാവിന്‍റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍.*

*(തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക..)*

*(ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക)*

*ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.*

*ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ.*

*മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ*

*സ്വര്‍ഗ്ഗസ്ഥനായ*.....* *ദൈവം കൃപ*.... *പിതാവിനും പുത്രനും*....(3 *പ്രാവശ്യം)*

*ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം എപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍.*

*ഒന്നാം ദിവ്യരഹസ്യം:* *നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു.*

*(അല്‍പസമയം മൗനമായി ധ്യാനിക്കുക)*

*അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍.*

*ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,*

*മറുപടി: അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ.*

*സ്വര്‍ഗ്ഗസ്ഥനായ*... *ദൈവം കൃപനിറഞ്ഞ മറിയമേ*

*(രണ്ടും വെളുത്ത ജപമാല മണികളില്‍)*

*ലീഡര്‍: ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,*

*മറുപടി: ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ.*

*(12 പ്രാവശ്യം).*

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

ഈശോയുടെ തിരുരക്തത്താൽ നിങ്ങളുടെ ചുറ്റുപാടും സംരക്ഷണവലയം തീർക്കുന്നതിനായി ദിവസവും ഈ പ്രാർത്ഥന ചൊല്ലി പ്രാർത.....

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന...
29/06/2025

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30

നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു

ജപം

ഈശോയുടെ കൃപ നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങേ മാധുര്യം നിറഞ്ഞ ഹൃദയം അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയത്തെ സ്നേഹിക്കുന്നതുപോലെ, ഈ അമ്മയെ ബഹുമാനിക്കുന്ന ആത്മാക്കളെയും അതിവാത്സല്യത്തോടെ സ്നേഹിക്കുന്നുവെന്ന് അറിയുന്നതില്‍ മഹാപാപിയായ ഞാന്‍ അത്യന്തം സന്തോഷിക്കുന്നു. അങ്ങേ പരിശുദ്ധ അമ്മയുടെ അപേക്ഷയെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കായില്ലായെന്ന് അങ്ങുതന്നെ എന്നെ പഠിപ്പിച്ചിരിക്കയില്‍ എന്‍റെ ശരണം മുഴുവനും ഈ അമ്മയില്‍ വയ്ക്കാതെയിരിക്കുന്നതെങ്ങനെ? സ്നേഹം നിറഞ്ഞ ഈശോയെ! എന്‍റെ ജീവിതകാലത്തില്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ ജനനിയുടെയും സ്നേഹത്തില്‍ നിലനില്പ്പാനും അങ്ങേ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പ് നിങ്ങളുടെ തൃക്കരങ്ങളില്‍ തന്‍റെ പരിശുദ്ധാത്മാവിനെ കയ്യേല്‍പ്പിച്ചതുപോലെ "ഈശോ മറിയം യൗസേപ്പേ! നിങ്ങളുടെ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ കയ്യേല്‍പ്പിക്കുന്നു" വെന്ന് ചൊല്ലി നിങ്ങളുടെ തിരുനാമങ്ങള്‍ മനസ്താപത്തോടും സ്നേഹത്തോടും കൂടെ ഉദ്ധരിച്ച് എന്‍റെ ഈ ലോകജീവിതം അവസാനിപ്പിക്കുന്നതിനും കര്‍ത്താവേ എനിക്കു ഇടവരുത്തിയരുളണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

സുകൃതജപം

തിരുഹൃദയത്തിന്‍ നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

സല്‍ക്രിയ

ഈശോയുടെ ദിവ്യഹൃദയത്തോട് അപേക്ഷിക്കുന്നതും തന്നില്‍ നിന്ന്‍ ആഗ്രഹിക്കുന്നതുമായ സകല‍ നന്മകളും തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയം വഴിയായി അപേക്ഷിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്യുക.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

ഈശോയുടെ തിരുഹൃദയ വണക്കമാസംജൂണ്‍ 29. ജപം ." പരിശുദ്ധ കുര്‍ബാനയില്‍ എന്‍റെ സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപനിറഞ്ഞ ...
29/06/2025

ഈശോയുടെ തിരുഹൃദയ വണക്കമാസം
ജൂണ്‍ 29.

ജപം .

" പരിശുദ്ധ കുര്‍ബാനയില്‍ എന്‍റെ സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ ! സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ ! മാലാഖമാരുടെ ദിവ്യഭോജനമേ ! മോക്ഷവാസികളുടെ സന്തോഷമേ ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു , പൂര്‍ണ്ണഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു.വിശുദ്ധ കുര്‍ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല്‍ പറഞ്ഞറിയിപ്പാന്‍ സാധിക്കും. ! ഈ ദിവ്യകൂദാശയില്‍ അങ്ങേ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടുകൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും ?. പരമപിതാവായ ഈശോയേ ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടുകൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങുതന്നെ എനിക്കു ഇടവരുത്തിയരുളണമേ.മാധുര്യം നിറഞ്ഞ ഈശോയേ ! എന്‍റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്‍റെയും തിരുനാമങ്ങള്‍ ആയിരിക്കട്ടെ.എന്‍റെ അന്ത്യഭോജനം ആയുസ്സിന്‍റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്നു ഞാന്‍ ശരണപ്പെടുന്നു.കര്‍ത്താവേ ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ."

പ്രാർത്ഥന

"കര്‍ത്താവേ, അങ്ങേ തിരുസഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളണമേ.ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ.എല്ലാവരും അങ്ങേ ഏകസത്യസഭയെ അറിഞ്ഞ് ഏകഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ.നിര്‍ഭാഗ്യപാപികളുടെ മേല്‍ കൃപയായിരിക്കണമേ..ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കണമേ..അയോഗ്യദാസനായ എന്‍റെ മേലും കൃപയായിരിക്കണമേ..അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ,ദിവ്യഹൃദയത്തിന്‍ നാഥേ,ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മാദ്ധ്യസ്ഥതയില്‍ ശരണപ്പെട്ടു അങ്ങുവഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു." ആമ്മേൻ

3 സ്വര്‍ഗ്ഗസ്ഥനായ പിതാവേ. 3 നന്മനിറഞ്ഞ മറിയമേ. 3 ത്രീത്വ സ്തുതി. "

സുകൃതജപം.

" ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ."

സല്‍ക്രിയ.

" പരിശുദ്ധകുര്‍ബാനയില്‍ ഈശോമിശിഹായുടെ ദിവ്യഹൃദയ൦ അനുഭവിക്കുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരമായി കുമ്പസാരിച്ചു കുര്‍ബാന ഉള്‍ക്കൊള്ളുക."

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം. ജപം മനുഷ്യരക്ഷമേല്‍ ഇത്...
27/06/2025

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 28

ഈശോയുടെ ദിവ്യഹൃദയമാണ് മരണസമയത്തു നമുക്കുള്ള ആശ്വാസം.

ജപം

മനുഷ്യരക്ഷമേല്‍ ഇത്രയും താല്പര്യമുള്ള ഈശോയെ! കൃപനിറഞ്ഞ പിതാവേ! ഇതാ ഞാന്‍ അങ്ങേ തിരുസന്നിധിയില്‍ എന്‍റെ പാപങ്ങളില്‍ന്മേല്‍ മനസ്താപപ്പെട്ടു നില്‍ക്കുന്നു. മാധുര്യം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങുമാത്രം എന്‍റെ അവസാന നാഴികയും പിന്നീട് എനിക്ക് സംഭവിപ്പാനിരിക്കുന്നതും അറിയുന്നു. കര്‍ത്താവേ! അങ്ങേ അളവറ്റ കൃപയാല്‍ എനിക്ക് ഒരു നല്ലമരണവും നല്ല വിധിയും കിട്ടുമെന്ന് ശരണപ്പെടുന്നു. കാരുണ്യം നിറഞ്ഞ ഈശോയേ! എന്‍റെ അവസാനത്തെ ആ നാഴിക ഇപ്പോള്‍തന്നെ അങ്ങേയ്ക്കു കയ്യേല്‍പ്പിചിരിക്കുന്നു. എന്‍റെ കാലുകള്‍ ഇളക്കുവാന്‍ വയ്യാതെയും കൈകള്‍ വിറച്ചു മരവിച്ച് കുരിശിന്മേല്‍ പതിക്കപ്പെട്ട അങ്ങയെ പിടിച്ചു തഴുകുവാന്‍ പാടില്ലാതെയിരിക്കുമ്പോഴും മരണ ഭയത്താല്‍ കണ്ണുകള്‍ ഇരുണ്ട് അങ്ങയെ നോക്കി അങ്ങേ തിരുനാമം വിളിക്കുന്ന ആ സമയത്തിലും മരണസമയത്തില്‍ എന്‍റെ രക്ഷയുടെ ശത്രുക്കളോടു യുദ്ധം ചെയ്യുമ്പോഴും,കരുണ നിറഞ്ഞ ഈശോയെ, എന്‍റെ മേല്‍ കൃപയായിരിക്കണമേ. ആ ഭയങ്കര സമയത്തില്‍ എന്‍റെ സകല പാപങ്ങളും നന്ദികേടുകളും ഓര്‍ക്കാതെ അങ്ങേ അളവറ്റ സ്നേഹത്തെയും ദയയും എന്നോടു കാണിച്ചരുളണമേ. എന്‍റെ പാപം നിന്റഞ്ഞ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിയുമ്പോള്‍ അങ്ങേ തിരുരക്തത്താല്‍ അതിനെ കഴുകി ശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധ ഹൃദയത്തില്‍ കൈക്കൊള്ളണമെന്ന് സാഷ്ടാംഗം വീണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

സുകൃതജപം

മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ

സല്‍ക്രിയ

മരണാവസ്ഥയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്കു വേണ്ടി 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. ചൊല്ലുക.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 26.ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും. ജപം ആകാശത്തെ...
25/06/2025

ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 26.

ഈശോയുടെ ദിവ്യഹൃദയത്തില്‍ കാണപ്പെടുന്ന അഗ്നിജ്വാലയും പ്രകാശവും.

ജപം

ആകാശത്തെ വിസ്മയിപ്പിക്കുന്ന ദിവ്യസൂര്യനായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. സ്വര്‍ഗ്ഗവാസികളുടെ സന്തോഷമേ! പ്രകാശമേ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഹാ! കര്‍ത്താവേ! പാപാന്ധകാരത്താല്‍ അവലക്ഷണമായിരിക്കുന്ന എന്‍റെ ആത്മാവിനെ തൃക്കണ്‍പാര്‍ക്കണമേ. ഞാന്‍ അങ്ങേ ദൈവിക ശക്തിയെയും സ്നേഹത്തേയും അറിയുന്നതിനും അങ്ങേ സദാ പ്രസാദിപ്പിക്കുന്നതിനും അങ്ങേ നേര്‍ക്കുള്ള സ്നേഹത്താല്‍ ജ്വലിക്കുന്നതിനും കര്‍ത്താവേ! എനിക്ക് ഇടവരുത്തിയരുളണമേ. എന്‍റെ പ്രകാശവും വെളിച്ചവുമായ ഈശോയെ! എന്‍റെ ഹൃദയാന്ധകാരങ്ങളെ അകറ്റി എന്നെ പ്രകാശിപ്പിക്കേണമേ. അങ്ങേ ദിവ്യഹൃദയത്തിലെ രക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

സുകൃതജപം

ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന്‍ പ്രകാശമേ, എന്നെ പ്രകാശിപ്പിക്കണമേ.

സല്‍ക്രിയ

നിന്‍റെ രക്ഷയ്ക്ക് വിഘ്നമായിരിക്കുന്നവ ഏവയെന്ന്‍ ആലോചിച്ച് അവയെ നീക്കുവാന്‍ ശ്രമിക്കുക.

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

ഈശോയുടെ തിരുഹൃദയ വണക്കമാസംജൂണ്‍ 25.ജപം." പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവ...
24/06/2025

ഈശോയുടെ തിരുഹൃദയ വണക്കമാസം
ജൂണ്‍ 25.
ജപം.
" പാപികളുടെ സങ്കേതമായി തുറക്കപ്പെട്ടിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തിന്‍ തിരുമുറിവേ ! നിന്നില്‍ എന്നെ മുഴുവനും കയ്യേല്‍പ്പിച്ചിരിക്കുന്നു.കര്‍ത്താവേ ! എനിക്കു നേരിടുന്നതും നേരിടുവാനിരിക്കുന്നതുമായ സകല ദുരിതങ്ങളും , അപമാനം, ശരീരപീഡകള്‍ ആദിയായ സകല വിഷമങ്ങളും ഒന്നായി അങ്ങേ പാടുകളോടു ചേര്‍ത്തുകൊണ്ടും അങ്ങേ സ്നേഹത്തെപ്രതി സഹിച്ചുകൊണ്ടും കാഴ്ച്ചവയ്ക്കുന്നതിനെ ദയവായി കൈക്കൊള്ളണമേ.മാധുര്യം നിറഞ്ഞ ഈശോയേ, പാപം നിറഞ്ഞ എന്‍റെ ആത്മാവിനെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധമാക്കിയരുളണമേ.അങ്ങേ ദിവ്യാശീര്‍വ്വാദത്താല്‍ ഇതിനെ ശക്തിപ്പെടുത്തി ഉറപ്പിക്കണമേ. കൃപയുടെ സമുദ്രമായ ഈശോയേ ! എന്‍റെ ജീവിതകാലത്തിലും പ്രത്യേകം എന്‍റെ മരണസമയത്തിലും അങ്ങേ തിരുമുറിവില്‍ എന്‍റെ ആശ്വാസം കണ്ടെത്തുന്നതിനും എന്‍റെ ആത്മാവിനെ ഈ തിരുമുറിവില്‍ ഭരമേല്‍പ്പിക്കുന്നതിനും കൃപചെയ്തരുളണമേ."

പ്രാർത്ഥന

കര്‍ത്താവേ, അങ്ങേ തിരുസഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളണമേ.ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ.എല്ലാവരും അങ്ങേ ഏകസത്യസഭയെ അറിഞ്ഞ് ഏകഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ.നിര്‍ഭാഗ്യപാപികളുടെ മേല്‍ കൃപയായിരിക്കണമേ.ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കണമേ.അയോഗ്യദാസനായ എന്‍റെ മേലും കൃപയായിരിക്കണമേ.അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ,ദിവ്യഹൃദയത്തിന്‍ നാഥേ,ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മാദ്ധ്യസ്ഥതയില്‍ ശരണപ്പെട്ടു അങ്ങുവഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു.
ആമ്മേന്‍

3 സ്വര്‍ഗ്ഗസ്ഥനായ പിതാവേ.
3 നന്മനിറഞ്ഞ മറിയമേ.
3 ത്രീത്വ സ്തുതി.

സുകൃതജപം.

" ഈശോയുടെ തിരുഹൃദയമേ, അങ്ങേ തിരുമുറിവില്‍ എന്‍റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു."

സല്‍ക്രിയ.

" തിരുസ്സഭയുടെ പുകഴ്ച്ചയ്ക്കും പാപികളുടെ മനസ്സുതിരിവിനും വേണ്ടി പ്രാര്‍ത്ഥിക്കുക.."

🌺🎄🌺🎄🌺🎄🌺🎄🌺🎄🌺

പ്രാർത്ഥന സഹായങ്ങൾക്കും കൗൺസിലിംഗിനും

EUCHARISTIC DELIVERANCE MINISTRY
PRAYER MISSION HOME
KARIYAD, ANGAMALY

9961316828, 9048780987

https://maps.app.goo.gl/D8EQuRe5UYhbeCJD9

Address

PN 17, PRAYER MISSION HOME, KARIYAD, ANGAMALY
Angamaly
683589

Telephone

+919048780987

Website

Alerts

Be the first to know and let us send you an email when STELLA MARIS MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share