St Thomas Forane Church Anakkara - Official

St Thomas Forane Church Anakkara - Official Official page of St. Thomas Forane Church - Anakkara

26/03/2020

In Progress...
28/12/2019

In Progress...

13/09/2018

03/09/2018

പ്രളയദുരന്ത ബാധിതരോട് പക്ഷം ചേർന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് തൻറെ കാർ ലേലം ചെയ്യുന്നു

പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാർ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആർച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറിൽ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു. അതിരൂപതയിൽ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തണം എന്നും കഴിഞ്ഞദിവസം പള്ളികളിൽ ആർച്ച് ബിഷപ്പ് തന്നെ പുറത്തിറക്കിയ ഇടയലേഖനം വായിച്ചിരുന്നു.
ഇന്നോവ കാർ ലേലം ചെയ്തു
അതിൽ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഒഎൽഎക്സ് ആപ്ലിക്കേഷനിൽ കാറിൻറെ വിശദ വിവരങ്ങൾ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാർ എറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസിൽ ഇന്ന് (3.9 18) മുതൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ ലഭ്യമായിരിക്കും. വിശദവിവരങ്ങൾക്ക് അതിരൂപത ഫിനാൻസ് അഡ്മിനിസ്ട്രേറ്ററെ സമീപിക്കാവുന്നതാണ്.

19/07/2018

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളികളാകുവാൻ രൂപതാംഗങ്ങളോട് അറയ്ക്കൽ മാര്‍ മത്തായി അപ്പിസ്കോപ്പ അഭ്യര്‍ത്ഥിച്ചു

കാഞ്ഞിരപ്പള്ളി: പ്രകൃതിദുരന്ത ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ വിശ്വാസിസമൂഹമൊന്നാകെ സജീവ പങ്കാളിത്തം വഹിക്കണമെന്നും രൂപതയുടെ എല്ലാ സ്ഥാപനങ്ങളും സംവിധാനങ്ങളും അതിനായി അക്ഷീണം പ്രവര്‍ത്തനക്ഷമമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ അറയ്ക്കൽ മാര്‍ മത്തായി അപ്പിസ്കോപ്പ അഭ്യര്‍ത്ഥിച്ചു.

രൂപതയിലെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളോടൊപ്പം ദുരന്തമേഖലയിലെ നാനാജാതി മതസ്ഥരായ സഹോദരങ്ങള്‍ക്ക് സഹായമേകുവാന്‍ മുന്നോട്ടു വരണം. ദുരിതമേഖലയിലുള്ളവര്‍ക്ക് രൂപതയിലെ വിവിധ സ്ഥാപനങ്ങളും സഭാമക്കളുടെ സ്വന്തം ഭവനങ്ങളും ആശ്രയവും അഭയകേന്ദ്രങ്ങളുമാകണം. പ്രായമായവര്‍ക്കും രോഗികള്‍ക്കും പ്രത്യേക പരിഗണന നൽകി സേവനശുശ്രൂഷകള്‍ ഏര്‍പ്പെടുത്തണം. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയ്ക്ക് പുറമെ പാര്‍പ്പിടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍നിര്‍മ്മാണത്തിനുള്ള ക്രമീകരണങ്ങള്‍ സൃഷ്ടിക്കണം.

പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളോടു ചേർന്നുനിന്ന് , പ്രകൃതിദുരന്തത്താൽ വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാവര്‍ക്കും പരമാവധി സഹായങ്ങളും ആശ്വാസവുമേകുവാന്‍ പൊതുസമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും കാലവര്‍ഷക്കെടുതിമൂലം കഷ്ടപ്പെടുന്നവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപതയൊന്നാകെ ദുരിതാശ്വാസ സേവനശുശ്രൂഷയിലുടനീളം സജീവ പങ്കാളികളാകുമെന്നും മാർ മത്തായി അപ്പിസ്കോപ്പ പറഞ്ഞു.

കടപ്പാട് :Kanjirappally News

13/07/2018

ഐഐടി ബിരുദം, മുപ്പത്തിയഞ്ചു ലക്ഷം രൂപ ശമ്പളമുള്ള ജോലി; പക്ഷേ കെൻസി പുൽകിയത്‌ പൗരോഹിത്യത്തെ.

ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ‌ഫ് ടെക്നോളജിയില്‍ പഠനം, ഇംഗ്ലണ്ടില്‍ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി, പ്രതിവര്‍ഷ ശമ്പളം മുപ്പത്തിയഞ്ചു ലക്ഷം രൂപ, ഇതൊക്കെയായിരിന്നു കെന്‍സി ജോസഫ് മാമൂട്ടില്‍ എന്ന ചെറുപ്പക്കാരന്‍. പക്ഷേ ഇതെല്ലാം നല്കിയ ദൈവം വിളിച്ചാല്‍ അവന്റെ വിളിയ്ക്ക് ചെവി കൊടുക്കാതിരിക്കുവാന്‍ കഴിയുമോ? ഇല്ല. ലോകം നല്കിയ പദവിയും ശമ്പളവും എല്ലാം ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിന് മുന്നില്‍ അടിയറവ് വച്ച കെന്‍സി ജോസഫ്‍ തിരുപട്ടം സ്വീകരിച്ചത് ഇക്കഴിഞ്ഞ മുപ്പതാം തീയതിയാണ്.

1980 ജൂലൈ 24നാണു കുവൈറ്റില്‍ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് കമ്പനിയില്‍ ഫിനാന്‍സ് മാനേജരായിരുന്ന ജോസഫ് തങ്കച്ചന്റെയും കുഞ്ഞമ്മ തങ്കച്ചന്റെയും മൂത്ത മകനായി ഫാ. കെന്‍സിയുടെ ജനനം. ജനനവും പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനവും കുവൈറ്റില്‍ തന്നെയായിരിന്നു. പ്ലസ് ടുവിന് ശേഷം മുംബൈ ഐഐടിയില്‍ അഡ്മിഷന്‍ കിട്ടിയ കെന്‍സി കംപ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ വയസ്സ് 22. ഐ‌ഐ‌ടിയില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ കൊത്തിക്കൊണ്ട് പോകാന്‍ രാജ്യാന്തര കമ്പനികള്‍ ഇപ്പോഴും മത്സരിക്കുമ്പോള്‍ 2002ല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ കെന്‍സി ഒരു വര്‍ഷം ജോലി ചെയ്തത് മക്കന്‍സി ഗ്രൂപ്പിന്റെ ന്യൂഡല്‍ഹിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍.

പിന്നീട് ജീവിതത്തെ തന്നെ മാറ്റിമറിച്ച യൂറോപ്പിലേക്ക് കെന്‍സിയെ ദൈവം വിളിക്കുകയായിരിന്നു. യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ ക്രെഡിറ്റ് റിസ്‌ക് അനലിസ്റ്റായി നാലു വര്‍ഷം ജോലി ചെയ്തു. ഇതിനിടയില്‍ അമേരിക്കയില്‍ എംബിഎ പഠനത്തിനായി ജി മാറ്റ് പരീക്ഷയും കെന്‍സി എഴുതിയിരിന്നു. മികച്ച വിജയമാണ് അതിനും നേടിയത്. പ്രതിവര്‍ഷ ശമ്പളം മുപ്പത്തിയഞ്ചു ലക്ഷം രൂപ നേടികൊണ്ടിരിന്ന സമയത്താണ് ക്രിസ്തുവിനായി തന്റെ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുന്നത്.

പഠനകാലം മുതല്‍ ക്രിസ്തീയ തത്വശാസ്ത്രവും ദൈവശാസ്ത്രവും കെന്‍സിയെ ആകര്‍ഷിച്ചിരിന്നുവെങ്കിലും അതിന്റെ പൂര്‍ണ്ണത 2007-ല്‍ ആണ് പ്രകടമായത്. ബ്രിട്ടനില്‍ കത്തോലിക്കാ വിശ്വാസവും പൗരോഹിത്യവും വലിയ വെല്ലുവിളികള്‍ അഭിമുഖീകരിച്ച ഘട്ടത്തിലാണു കെന്‍സി വൈദികജീവിതം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ദൈവം പ്രത്യേകമായി വിളിച്ചാല്‍ അതിനു എതിര് പറയാന്‍ യഥാര്‍ത്ഥ ക്രൈസ്തവ വിശ്വസിക്കു സാധിക്കുമോ? അങ്ങനെ തന്റെ ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, ക്രിസ്തുവിന് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ കെന്‍സി 2007ല്‍ ഈശോസഭയുടെ ബ്രിട്ടീഷ് പ്രോവിന്‍സില്‍ ചേരുകയായിരിന്നു.

പൂനയില്‍ തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റീജന്‍സിയും ലണ്ടന്‍, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനവും നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതാം തീയതി ലണ്ടനിലെ സെന്‍റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് വിന്‍സന്‍റ് ഹഡ്സനിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു കര്‍ത്താവിന്റെ പ്രതിപുരുഷനായത്. കെന്‍സിയോടൊപ്പം ഫിലിപ്പ് ഹാരിസണ്‍ എന്ന ബ്രിട്ടീഷ് യുവാവും അന്നു പൌരോഹിത്യം സ്വീകരിച്ചു. ഉറച്ച ബോധ്യത്തോടെ സ്വീകരിച്ച പൗരോഹിത്യം മറ്റെന്തിനെക്കാളും സംതൃപ്തി നല്‍കുന്നതാണെന്നു ഫാ. കെന്‍സി പറയുന്നു.

തുടര്‍ന്നുള്ള ജീവിതം യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി സമര്‍പ്പിക്കുവാനാണ് ഫാ. കെന്‍സിയുടെ നിയോഗം. ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത ജോലിയും ഉണ്ടായിട്ടും അതെല്ലാം കര്‍ത്താവിനായി ഉപേക്ഷിച്ച് 'എന്റെ ആടുകളെ മേയിക്കുക' എന്ന കര്‍ത്താവിന്റെ വിളിയെ സ്വീകരിച്ച സഭയിലെ പതിനായിരകണക്കിന് പുരോഹിതരിലെ ഒടുവിലത്തെ ഉദാഹരണമാണ് ഈ മുപ്പത്തിയെട്ടുകാരനായ വൈദികന്‍.

30/05/2018
27/05/2018

കാഴ്ചയുടെ-കാണാപ്പുറങ്ങൾ….. ഉൾക്കണ്ണിലൂടെ മാത്രമേ ലോകത്തെ കാണാൻ ഫാ. പോൾ കള്ളിക്കാടന് കഴിയൂ എന്നിട്ടും അദേഹത്തി....

Address

St Thomas Forane Church
Anakkara
685512

Alerts

Be the first to know and let us send you an email when St Thomas Forane Church Anakkara - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share