Christ Generation Ministries

Christ Generation Ministries The last hour mission of the church The Holy Feast

The Holy Kerigma

26/01/2026

ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ലോസ് ഏഞ്ചൽസ് സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി ക.....

26/01/2026

***In the story of the prodigal son, it is important to notice the father’s response:

“But while he was still a long way off, his father saw him and was filled with compassion for him ….

The father said to his servants, ‘Quick! Bring the best robe and put it on him. Put a ring on his finger and sandals on his feet. Bring the fattened calf and kill it. Let’s have a feast and celebrate.’” (Luke 15:20a, 22 NIV)

***The prodigal’s father is like your Heavenly Father. No matter what you have done, when you come home to God, He wraps you in His love. He gives you His best and says, “All is forgiven! Go get the robe. Go get the shoes. Let’s have a feast! My child has returned to me.”

Perhaps I want to let you know that you come home to celebration, not condemnation. And God wants you to join Him in celebration as you give Him your praise. Amen 🙏

26/01/2026
26/01/2026
26/01/2026

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന ബൈബിൾ വാക്യ മത്സരത്തിൽ കെവിൻ മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോസ് ഏഞ്ചൽസ് : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ലോസ് ഏഞ്ചൽസ് സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി കെവിൻ മാത്യു ബൈബിൾ വാക്യ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി.

വിശുദ്ധ ബൈബിളിലെ സദൃശ്യവാക്യങ്ങളുടെ പുസ്തകത്തിൽ നിന്നുമുള്ള വാക്യങ്ങൾ എഴുതിയാണ് കെവിൻ മാത്യു ഈ നേട്ടം കൈവരിച്ചത്. സദൃശ്യവാക്യങ്ങളിലെ 31 അദ്ധ്യായങ്ങളും ഈ പ്രാവശ്യത്തെ തന്റെ വേനൽ അവധി കാലത്താണ് താൻ ഹൃദിസ്ഥമാക്കിയത്. ആത്മീയ കാര്യങ്ങളിൽ മാത്രമല്ല പഠനത്തിലും നല്ല മികവുപുലർത്തുന്ന കെവിൻ എഞ്ചിനീയറിംഗിൽ നാലാം സെമെസ്റ്റർ വിദ്ധ്യാർത്ഥിയാണ് .

കെവിന്റെ പിതാവ് ബ്രദർ ലിജോ മാത്യു (വർഗ്ഗിസ് മാത്യു) ഇന്ത്യ പെന്തകോസ്ത് ദൈവസഭ നാഷണൽ കോൺഫെറെൻസ് ക്വയർ മെമ്പറും മാതാവ് സിസ്റ്റർ ജോയ്‌സി മാത്യു ഹോസ്പിറ്റൽ ഡിപ്പാർമെൻറ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുതുപ്പള്ളി സെന്റർ പാസ്റ്ററും കുമ്പനാട് ബൈബിൾ കോളേജ് അധ്യാപകനുമായ കർത്തൃദാസൻ പാസ്റ്റർ പി എ മാത്യുവിന്റെ ചെറുമകനാണ് കെവിൻ മാത്യു.

25/12/2025

*നഴ്സിംഗിൽ പിഎച്ച്ഡി നേടി ഷൈൻ - സിലി ദമ്പതികൾ*

അടൂർ: നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങളിൽ ഒരേസമയം ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി ദമ്പതികൾ നാടിന് അഭിമാനമായി. ആനന്ദപ്പള്ളി തേജസ് ഭവനിൽ വി.എസ്. ഡാനിയേലിന്റെയും ഗ്രേസിക്കുട്ടി ഡാനിയേലിന്റെയും മകൻ ഷൈൻ ഡാനിയേലും (Psychiatric Nursing) ഭാര്യ സിലി ഷൈനുമാണ് (Obstetrics and Gynecology Nursing) അപൂർവ്വനേട്ടം കൈവരിച്ചത്.

ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ
സിലി ഷൈൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്.

ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും ഉം അൽ കുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. ജോലിത്തിരക്കുകൾക്കിടയിലും തങ്ങളുടെ ഇഷ്ടവിഷയങ്ങളിൽ ഗവേഷണം പൂർത്തിയാക്കി ഉന്നത വിജയം നേടിയ ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും സഭാ വിശ്വാസികളും അഭിനന്ദിച്ചു.

Address

Amballur

Telephone

+91 97 45 60 60 45

Website

Alerts

Be the first to know and let us send you an email when Christ Generation Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christ Generation Ministries:

Share