02/03/2026
*കെ പി എം എസ് ചൊവ്വര കൃഷ്ണസാഗരം ശാഖയുടെ വാർഷിക പൊതുയോഗം നടത്തി*
കെ പി എം എസ് 364-)0 നമ്പർ കൃഷ്ണസാഗരം ചൊവ്വര ശാഖയുടെ വാർഷിക പൊതുയോഗം 1-3-2026 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ചൊവ്വര വ്യാഭാരഭവനിൽ വച്ച് നടന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് ശ്രീ വിനോഭായ് അധ്യക്ഷത വഹിക്കുകയും,അഡ്വ : എ കെ ഷണ്മുഖൻ ഉദ്ഘാടനം നിർവഹിക്കുകയും, മുഖ്യ പ്രഭാഷണം കെ പി എം എസ് സംസ്ഥാന ഖജാൻജി സി എ ശിവൻ സർ നടത്തുകയും ചെയ്‌തു.
2026-27 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് വിനോഭായ്, സെക്രട്ടറി ഇ കെ മണി, ഖജാൻജി ടി എ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി വി വിനീത്, ജോയിന്റ് സെക്രട്ടറി ഉഷ സുകുമാരൻ, കമ്മിറ്റി മെമ്പര്മാരായി ഷിബു പുല്ലുംകുടി, എ കെ ശിവൻ, സുരേഷ് ടി എ,ബിന്ദു ഉണ്ണി, സുമേഷ്, പ്രിയ അശോകൻ എന്നിവരെയും തെരെഞ്ഞുടുത്തു. വൈസ് പ്രസിഡന്റ് പി വി വിനീത് നന്ദി പറഞ്ഞു കൊണ്ട് യോഗനടപടികൾ അവസാനിച്ചു.