St.Mary's Jacobite Syrian Orthodox Church Malayidomthuruth

  • Home
  • India
  • Alwaye
  • St.Mary's Jacobite Syrian Orthodox Church Malayidomthuruth

St.Mary's Jacobite Syrian Orthodox Church Malayidomthuruth St. Mary's Jacobite Syrian Orthodox church at Malayidamthuruthu in Angamali diocese Perumbavoor Region

പ്രിയരേ, നമ്മുടെ ഇടവകയിൽ സെന്റ്. ജോർജ്ജ് കുടുംബയൂണിറ്റിൽ പുറമടം വീട്ടിൽ പി കെ വര്‍ഗ്ഗീസ് , 95 വയസ്സ് , കര്‍ത്താവില്‍ നിദ...
26/04/2026

പ്രിയരേ, നമ്മുടെ ഇടവകയിൽ സെന്റ്. ജോർജ്ജ് കുടുംബയൂണിറ്റിൽ പുറമടം വീട്ടിൽ പി കെ വര്‍ഗ്ഗീസ് , 95 വയസ്സ് , കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന്‌ 26-04-2026 ഞയറാഴ്ച 3:00 PM ന് സ്വഭവനത്തിൽ ആരംഭിച്ച് തുടര്‍ന്ന് നമ്മുടെ ഇടവക പള്ളി സെമിത്തേരിയില്‍.

14/11/2025

*തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (SIR) എങ്ങനെ , എന്യൂമറേഷന്‍ ഫോം എങ്ങനെ പൂരിപ്പിക്കാം... 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർ എന്തു ചെയ്യും? തുടങ്ങിയ ആശങ്കകൾ പരിഹരിക്കാൻ വരുന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് നമ്മുടെ പള്ളിയിൽ വെച്ച് BLO മാരുടെയും, ജന പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഒരു SIR ക്യാമ്പ് നടത്തുന്നു. ഫോം ലഭിക്കാത്തവരും ലഭിച്ചിട്ട് പൂരിപ്പിച്ച് നല്‍കാത്തവരും നിർബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം എന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി ഓഫീസുമായി ബന്ധപ്പെടുക. മാനേജിങ് കമ്മിറ്റിക്ക് വേണ്ടി ട്രസ്റ്റിമാർ.*

*മലയിടംതുരുത്ത് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ* *വി. ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ട് നോമ്പ് ആചാരണവും വി. ...
08/09/2025

*മലയിടംതുരുത്ത് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ* *വി. ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ട് നോമ്പ് ആചാരണവും വി. സൂനോറോ വണക്കവും*

*2025 സെപ്റ്റംബർ 8*
*തിങ്കളാഴ്ച രാവിലെ 8 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാന മ് ശബ് ലോനോ തോബോ മോർ ദീവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ പ്രധാന കർമീകത്വത്തിൽ*

തത്സമയം വീക്ഷിക്കുവാൻ👇🏻
*https://youtube.com/live/hhoeGIDD-Zg?feature=share*

VISION

മലയിടംതുരുത്ത് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി വി. ദൈവമാതാവിൻ്റെ ജനന പെരുന്നാളും 45 - മാത് മലയിടംതുരുത്ത് ...

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ പിതാവായ മാത്യൂസ് മോർ അഫ്രേം തിരുമനസ്സിന്റെ കൽപ്പന പ്രകാരം നാളെ ഞായറാഴ്ച നമ്മുടെ പള്ളിയിൽ ...
01/03/2025

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ പിതാവായ മാത്യൂസ് മോർ അഫ്രേം തിരുമനസ്സിന്റെ കൽപ്പന പ്രകാരം നാളെ ഞായറാഴ്ച നമ്മുടെ പള്ളിയിൽ നിന്നു ട്രാൻസ്ഫറായി പോകുന്ന ബഹു. വികാരി റെവ. ഫാ. ഡോ. ബാബു അറക്കക്കുടി അച്ഛന് #മലയിടംതുരുത്ത് ഇടവകയുടെ ആശംസകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.

04/01/2025
13/09/2024

നാളെ സെപ്റ്റംബര്‍ 14 : നമ്മുടെ ഇടവക ദേവാലയത്തിൽ ആദ്യ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ട ദിവസം, പരിശുദ്ധ സഭയുടെ ക്രമീകരണമനുസരിച്ച് സ്ലീബ പെരുന്നാൾ ആഘോഷിക്കുന്ന നാളെ നമ്മുടെ ദൈവാലത്തിൽ ഗോൾഡണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ മൂന്നിൻമേൽ കുർബാന നടത്തപ്പെടുന്നു. രാവിലെ 6:30 AM ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും നടത്തപ്പെടുന്നു കഴിയുന്ന എല്ലാ ഇടവകാഗംങ്ങളും വന്ന് സംബന്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. നാളെ രാവിലെ പള്ളിയില്‍ വി. കുര്‍ബാന ഉള്ളതിനാല്‍ വടക്കെ ചാപ്പലിൽ നാലാം ശനിയാഴ്ച യായിരിക്കും വി. കുര്‍ബാന എന്ന് അറിയിക്കുന്നു.

മലയിടംതുരുത്ത് സെന്റ്. മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടു നോമ്പു പെരുന്നാളിന് പെരുമ്പാവൂർ മേഖല അധിപൻ അഭിവന്ദ്യ മാ...
01/09/2024

മലയിടംതുരുത്ത് സെന്റ്. മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടു നോമ്പു പെരുന്നാളിന് പെരുമ്പാവൂർ മേഖല അധിപൻ അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത കൊടി ഉയർത്തി ഇന്ന് തുടക്കം കുറിച്ചു.
#എട്ട്_നോമ്പ്_പെരുന്നാൾ_2024

M J S S A പെരുമ്പാവൂർ സോൺ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ  മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവരെ പ...
02/05/2024

M J S S A പെരുമ്പാവൂർ സോൺ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവരെ പരിശീലിപ്പിച്ച Delvin Vinu, എല്ലാ സഹായവും നല്‍കി കൂടെ നിന്ന Youngsters Football Club Malayidamthuruth എന്നിവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നതോടൊപ്പം, പ്രോത്സാഹനം നല്‍കി കൂടെ നിന്ന Sunday School അധ്യാപകരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

Address

Malayidom Thuruth
Alwaye
683561

Alerts

Be the first to know and let us send you an email when St.Mary's Jacobite Syrian Orthodox Church Malayidomthuruth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Jacobite Syrian Orthodox Church Malayidomthuruth:

Share