അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi

  • Home
  • India
  • Alwaye
  • അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi

അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi

അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാബ്റികെട്ടിടത്തിന്റെ മുകളിൽ കാവി  പതാക ഉയർത്തി സ്വന്തം ജീവൻ സമർപ്പിച്ച കോത്താരി സഹോദരന...
02/11/2021

അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാബ്റികെട്ടിടത്തിന്റെ മുകളിൽ കാവി പതാക ഉയർത്തി സ്വന്തം ജീവൻ സമർപ്പിച്ച കോത്താരി സഹോദരന്മാരുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം

അറിയപ്പെടുന്ന സീനിയര്‍ അഡ്വക്കറ്റായിട്ടു കൂടിയും അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി ബാലസ്വയംസേവകരെ ശാഖയിലെത്തിക്കാന്‍ മടി...
01/09/2021

അറിയപ്പെടുന്ന സീനിയര്‍ അഡ്വക്കറ്റായിട്ടു കൂടിയും അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി ബാലസ്വയംസേവകരെ ശാഖയിലെത്തിക്കാന്‍ മടി കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇത്തരം നന്മകള്‍ നാട്ടുകാര്‍ക്കും സ്വയംസേവകര്‍ക്കും വലിയ അദ്ഭുതവും പ്രേരണയുമായി. ഇവരില്‍ പലരും പില്‍ക്കാലത്ത് മുതിര്‍ന്ന കാര്യകര്‍ത്താക്കളായി മാറി. 1935 ജനുവരി 1-ന് ഇദ്ദേഹത്തെ ചന്ദ്രപൂര്‍ ജില്ലാ സംഘചാലകനായി ഡോക്ടര്‍ജി നിയോഗിച്ചു. സംഘചാലകനായി നിശ്ചയിക്കുന്ന കാര്യം അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ''എന്റെ ക്രോധവും പ്രകൃതവും ഈ ചുമതലയ്ക്ക് യോജിക്കില്ല. അതിനാല്‍ ഞാന്‍ അയോഗ്യനാണ്''എന്നദ്ദേഹം പറഞ്ഞു. ഡോക്ടര്‍ജി വിട്ടില്ല. മധുരഭാഷയില്‍ സംസാരിച്ച് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. ഈ നിര്‍ണ്ണയം പൂര്‍ണ്ണമായും ശരിവെക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

സംഘപഥത്തിലെ സഞ്ചാരികൾ:
നാനാസാഹേബ് ഭാഗവത് -തലമുറകളുടെ സമര്‍പ്പണം
ശരത് എടത്തില്‍

നാരായണ പാണ്ഡുരംഗ ഭാഗവത് 1884-ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് ജനിച്ചത്. സ്വന്തം വീട്ടിലെ കടുത്ത ദാരിദ....

17/07/2021

2023 അവസാനത്തോടുകൂടി അയോധ്യയിലെ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുക്കും രാമായണ മാസത്തിലെ ആദ്യ സന്തോഷ വാർത്ത
ജയ് ശ്രീറാം 🏹

അയോദ്ധ്യയിൽ 1,200 ഏക്കറിൽ വേദനഗരം ; പ്രധാനമന്ത്രിയ്ക്ക് മുന്നിൽ യോഗി സർക്കാർ സമർപ്പിച്ചത് സ്വപ്ന പദ്ധതികൾ.അയോദ്ധ്യയെ വേദ...
14/07/2021

അയോദ്ധ്യയിൽ 1,200 ഏക്കറിൽ വേദനഗരം ;
പ്രധാനമന്ത്രിയ്ക്ക് മുന്നിൽ യോഗി സർക്കാർ സമർപ്പിച്ചത് സ്വപ്ന പദ്ധതികൾ.

അയോദ്ധ്യയെ വേദനഗരിയാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതികളൊരുക്കി യോഗി സർക്കാർ . രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ അവതരിപ്പിച്ച അയോദ്ധ്യയുടെ വികസന പദ്ധതികളിൽ ‘രാമായണ ആത്മീയ വനം’ , ലോകോത്തര ഡിജിറ്റൽ മ്യൂസിയം എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

65 കിലോമീറ്റർ ചുറ്റളവിൽ റിംഗ് റോഡ് , ന്യൂ ഡൽഹിയിലെ ചാണക്യപുരിയുടെ മാതൃകയിൽ 1,200 ഏക്കറിൽ വേദനഗരം എന്നിവയും ഒരുക്കും.

സ്മാർട്ട് സിറ്റിയുടെ അടക്കം ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്ത് അയോദ്ധ്യയുടെ മഹത്വം പുന സ്ഥാപിക്കാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് . അത് സുസ്ഥിരവും ഒപ്പം പേര് പോലെ വേദനഗരമെന്ന നിലയിൽ പ്രകൃതിയുമായി തികച്ചും യോജിക്കുന്നതുമായിരിക്കുമെന്ന് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സനാതന പാരമ്പര്യങ്ങൾക്കനുസൃതമായി അയോദ്ധ്യയെ ആഗോളതലത്തിൽ ആത്മീയ, മത, വിനോദ സഞ്ചാര നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനൊപ്പം മലിനീകരണ രഹിതമായ മണ്ണും, മികച്ച കുടിവെള്ളം , വായു എന്നിവയൊക്കെ ഉറപ്പ് നൽകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുക.

ലോകത്തിലെ ആദ്യത്തെ സ്മാർട്ട് വേദ നഗരമായിരിക്കും അയോദ്ധ്യ .അയോദ്ധ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി മര്യാദ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളവും ലോകോത്തര റെയിൽവേ സ്റ്റേഷനും വികസിപ്പിക്കുക എന്നതാണ് പ്രധാന പദ്ധതികൾ.

അയോദ്ധ്യയിലെത്തുന്ന വിവിധ റോഡുകളെ നാലുവരിപ്പാത, ആറ് വരി പാത എന്നിങ്ങനെയാക്കി മാറ്റും . രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൻ പ്രവേശന കവാടങ്ങൾ അയോധ്യയിലേക്കുള്ള ആറ് പ്രധാന പ്രവേശന റൂട്ടുകളിൽ യാത്രക്കാരെ അഭിവാദ്യം ചെയ്യും.

രാം ക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൻ പ്രവേശന കവാടങ്ങൾ അയോദ്ധ്യയിലേക്കുള്ള ആറ് പ്രധാന പ്രവേശന റൂട്ടുകളിൽ യാത്രക്കാരെ അഭിവാദ്യം ചെയ്യുമെന്നും അവതരണത്തിൽ പറയുന്നു. 65 കിലോമീറ്റർ അയോദ്ധ്യ റിംഗ് റോഡിലും എൻ‌എച്ച്‌‌ഐ‌ഐ ഉടൻ പ്രവർത്തനം ആരംഭിക്കും.

പിപിപി മോഡലിൽ ജംതാരയിലെ സരയു നദീതീരത്തിനടുത്ത് ‘രാമായണ ആത്മീയ വനം’ ഒരുക്കും . ‘രാം സ്മൃതി വാൻ’ എന്ന് വിളിക്കപ്പെടുന്ന ഈ പൂർണ്ണ-കാൽനട മേഖല, രാമൻ, സീത, ലക്ഷ്മൺ എന്നിവർ ജീവിച്ച കാനന ജീവിതത്തിന്റെ കഥകൾ പറയുന്നതാകും. 14 വർഷത്തെ വിവിധ ജീവിത ഘട്ടങ്ങളുടെ കഥകൾ ഇവിടെ പ്രദർശിപ്പിക്കും.

1,200 ഏക്കർ വേദ ടൗൺ‌ഷിപ്പിൽ ആശ്രമങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സംസ്ഥാന ഭവനുകൾ, വിദേശ രാജ്യ ഭവനുകൾ എന്നിവ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ ഒരുക്കും .ഈ ടൗൺഷിപ്പിൽ സൗരോർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവ‍ർത്തനങ്ങൾ എന്നിവ ഉൾപ്പെടും, കൂടാതെ നടുവിൽ ഒരു ബ്രഹ്മസ്ഥാനം ഉണ്ടാകും, അത് രാമ ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പണി കഴിപ്പിക്കും.

മറ്റൊരു പ്രധാന പദ്ധതി അയോദ്ധ്യയ്ക്ക് ചുറ്റുമുള്ള അന്താരാഷ്ട്ര തലത്തിലുള്ള പഞ്ചകോഷി മാർഗ് ആണ് . ഘട്ടുകൾ, കുളങ്ങൾ, വിനോദ സ്ഥലങ്ങൾ, പൈതൃക സൈറ്റുകൾ എന്നിവയുൾപ്പെടെ 208 ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണിത് .

ഈ വർഷം ദീപാവലിയ്ക്ക് സരയു നദിയിൽ ജലഗതാഗത സർവീസും ആരംഭിക്കും. അയോദ്ധ്യയ്ക്കുള്ളിൽ 13 കിലോമീറ്റർ നീളമുള്ള പ്രധാന റോഡ് വീതികൂട്ടുകയും രാമായണ കാലഘട്ടത്തിലെ മരങ്ങൾ ഈ റോഡുകളുടെ ഇരുവശത്തും നടുകയും ചെയ്യും. അയോദ്ധ്യയിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഓട്ടോമാറ്റിക് ട്രാഫിക് മാനേജുമെന്റ് സംവിധാനവും ആറ് മൾട്ടി ലെവൽ പാർക്കിംഗ് യൂണിറ്റുകളും നിർമ്മിക്കും.

30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന ധർമ്മശാലകൾ, സരയു നദിയുടെ രണ്ട് തീരങ്ങളും വികസിപ്പിക്കുക, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് പദ്ധതി പ്രകാരം ഗുപ്താർ ഘട്ടിനെ ജാൻകി ഘട്ട് വരെ മനോഹരമാക്കുക, അയോദ്ധ്യയിലെ 108 തടാകങ്ങളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ. നയഘട്ടിൽ ടൂറിസ്റ്റ് ഫെസിലിറ്റി സെന്റർ സ്ഥാപിക്കുകയും വരാനിരിക്കുന്ന രാമ കഥാ സംഘാലയം ലോകോത്തര ഡിജിറ്റൽ മ്യൂസിയമായി ഉയർത്തുകയും ചെയ്യും.

ആത്മീയ സാംസ്കാരിക മേഖല, അന്താരാഷ്ട്ര വിമാനത്താവള ഗേറ്റ്‌വേ, അയോദ്ധ്യയെ ഗോരഖ്പൂർ, വാരണാസി, പ്രയാഗ് രാജ് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം രാമായണ സർക്യൂട്ടിലെ അയോദ്ധ്യയും സപ്ത്പുരി സർക്യൂട്ടും തമ്മിൽ സാമ്പത്തിക ഇടനാഴി വികസിപ്പിക്കാനും പദ്ധതിയുണ്ട് . പദ്ധതികൾ ശ്രീരാമദേവന്റെ അനുഗ്രഹത്താൽ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് രാമ നവമിഈ മഹാമാരിയുടെ നാളുകളിലും ഉണർവേകാനും സമൃദ്ധിക്കും ഓരോരുത്തരിലും ആരോഗ്യമായും സമാധാനമായും ഭഗവാൻ ശ്രീരാമൻ അവതര...
21/04/2021

ഇന്ന് രാമ നവമി
ഈ മഹാമാരിയുടെ നാളുകളിലും ഉണർവേകാനും സമൃദ്ധിക്കും ഓരോരുത്തരിലും ആരോഗ്യമായും സമാധാനമായും ഭഗവാൻ ശ്രീരാമൻ അവതരിക്കട്ടെ..
നാമജപത്തോടെ ശ്രീരാമനെ സ്മരിക്കാം..
രാമ നവമി ആശംസകൾ

09/04/2021

രാമക്ഷേത്ര നിർമ്മാണത്തിനായി ജീവത്യാഗം ചെയ്ത കോത്താരി സഹോരങ്ങൾക്ക് ആദരം; അയോദ്ധ്യയിലെ പുതിയ റോഡിന് ഇവരുടെ പേര് നൽകും

ഇതാണ് ഞാനറിയുന്ന ഏറ്റവും ഉദാത്തമായ  #ശ്രീരാമജന്മഭൂമി_തീർത്ഥക്ഷേത്ര_മന്ദിര നിർമ്മാണ നിധി സമർപ്പണം. #പാലക്കാട് റവന്യൂ ജില്...
04/03/2021

ഇതാണ് ഞാനറിയുന്ന ഏറ്റവും ഉദാത്തമായ #ശ്രീരാമജന്മഭൂമി_തീർത്ഥക്ഷേത്ര_മന്ദിര നിർമ്മാണ നിധി സമർപ്പണം.
#പാലക്കാട് റവന്യൂ ജില്ലയിൽ #കൊല്ലങ്കോട് സംഘജില്ലയിൽ ഉൾപ്പെടുന്ന പല്ലശ്ശനയിലെ സ്വയംസേവകർ ഒന്നാം ഘട്ടം നിധി സമാഹരണം കഴിഞ്ഞതിന് ശേഷം വീണ്ടും ഒരിക്കൽക്കൂടി ആരെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടോ എന്നറിയുന്നതിനായി ഗ്രാമങ്ങളിലെ ഓരോ വീടും കയറിയിറങ്ങുമ്പോൾ ശ്രീ.അയ്യപ്പേട്ടൻറെ വീട്ടിലും എത്തി. സംഘപരമ്പരയിലെ പുതുതലമുറയ്ക്ക് തികച്ചും അപരിചിതനാണ് അയ്യപ്പേട്ടൻ. ആകെ ഒരു ബന്ധം അദ്ദേഹം കാവി മുണ്ടുടുത്താണ് നടക്കുന്നത് എന്നത് മാത്രമാണ്. അതുകൊണ്ട് നമ്മുടെ അനുഭാവി ആയിരിക്കും എന്നൊരു സംശയം. അത്രമാത്രം. പഴയ രീതിയിലുള്ള സൗകര്യങ്ങളൊന്നും ഇല്ലാത്ത ഉമ്മറം ഓലകെട്ടിയ പാലക്കാടൻ വീട്. സ്വയംസേവകർ ഗൃഹനാഥനെ കണ്ടു ലഘുലേഖ കൊടുത്തു കാര്യം പറഞ്ഞു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര മന്ദിര നിർമ്മാണത്തിന് സംഭാവന കൊടുക്കേണ്ടതിനെക്കുറിച്ച് അയ്യപ്പേട്ടനെ ബോധ്യപ്പെടുത്തി. അയ്യപ്പേട്ടൻ ക്ഷമയോടെ നല്ലൊരു ശ്രോതാവായി എല്ലാം താല്പര്യത്തോടെ കേട്ടു. എന്നിട്ട് അകത്തേയ്ക്ക് പോയി അൽപസമയം കഴിഞ്ഞു ഒരു പ്ലാസ്റ്റിക് കുടുക്കയുമായി വന്നു. എന്നിട്ട് പറഞ്ഞു. ഇതിൽ എത്ര തുക ഉണ്ടാകുമെന്നൊന്നും എനിക്കറിയില്ല. പക്ഷെ കാര്യമായ വരുമാനമൊന്നും ഇല്ലാതെ പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്നയാളാണ് ഞാൻ. കുറച്ചൊക്കെ രോഗവുമുണ്ട്. മരുന്നിനു തന്നെ പൈസ തികയാത്ത കാലവുമാണ്. എന്നാലും രാമക്ഷേത്രത്തിന് അനുകൂലമായി #സുപ്രീംകോടതി വിധി വന്നതുമുതൽ കയ്യിൽ കിട്ടുന്ന ചില്ലറത്തുട്ടുകളെല്ലാം നിത്യവും ഈ കുടുക്കയിൽ നിക്ഷേപിക്കാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ സംഘം ഈ ക്ഷേത്ര നിർമ്മാണം ഏറ്റെടുക്കുമെന്നും, ഇതുപോലെ ആരെങ്കിലും നിധി സമാഹരണത്തിനായി തെരഞ്ഞു വരുമെന്നും എനിക്കുറപ്പായിരുന്നു. അങ്ങനെ വരുമ്പോൾ കൊടുക്കാനായി സൂക്ഷിച്ചതാണ് ഈ കുടുക്ക. കൂടുതൽ സംസാരിച്ചപ്പോഴാണ് പറയുന്നത് 1992 ൽ #കർസേവയ്ക്കായി ഇന്നത്തെ #കിസാൻ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറിയും പ്രചാരകനായ സി എച് രമേഷേട്ടൻറെ നേതൃത്വത്തിൽ #അയോധ്യയിലേയ്ക്ക് പോയ വ്യക്തികളിൽ ഒരാളാണ് ശ്രീ.അയ്യപ്പേട്ടൻ. അയ്യപ്പേട്ടനെ അന്വേഷിച്ചു സംഘടനയുടെ ഭാഗത്തു നിന്നും ഒരാൾ ആ വീട്ടിൽ കാലുകുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, എന്നിട്ടും മനസ്സിൽ സ്വയംസേവകത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ആരോടും ഒരു പരാതിയും, പരിഭവവും കൂടാതെ അദ്ദേഹം ആരെങ്കിലുമൊക്കെ ഇതുപോലെ തെരഞ്ഞെത്തുമെന്ന ഉറപ്പോടെ നിശബ്ദമായി ജീവിക്കുന്നു.

ന്യൂഡൽഹി : ഫെബ്രുവരി 27 ആ ദാരുണസംഭവത്തിൻറെ ഓർമ്മയായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത് . 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗ...
27/02/2021

ന്യൂഡൽഹി : ഫെബ്രുവരി 27 ആ ദാരുണസംഭവത്തിൻറെ ഓർമ്മയായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത് . 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോദ്ര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സബർമതി എക്സ്പ്രസ് ട്രെയിനിന് തീവെച്ച സംഭവം ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകില്ല.ട്രെയിനിലുണ്ടായിരുന്നവർ ഹിന്ദു തീർഥാടകരായിരുന്നു.


അയോദ്ധ്യയിൽ വിശ്വ ഹിന്ദു പരിഷത്ത്, ശ്രീരാമജന്മഭൂമി ക്ഷേത്രം നിർമ്മിക്കുന്നതിനായി നടത്തിയ പൂർണ്ണാഹുതി മഹായജ്ഞത്തിൽ സംബന്ധിച്ച് തിരിച്ചു വരികയായിരുന്ന കർസേവകരായിരുന്നു സബർമതി എക്സ്പ്രസ്സിൽ ഉണ്ടായിരുന്നത്.

ഗോദ്രാസംഭവത്തിൽ 59 തീർത്ഥാടകരാണ് വെന്തു മരിച്ചത്.തീവണ്ടിയിലെ എസ് 6 എന്ന കോച്ചാണ് അക്രമിക‌ൾ കത്തിച്ചത്. 23 പുരുഷന്മാരും 16 സ്ത്രീകളും 20 കുട്ടികളുമായി 59 ഹിന്ദു തീർത്ഥാടകർ ജീവനോടെ എരിക്കപ്പെട്ടു. അഹമ്മദാബാദിലേക്കുള്ള സബർമതി എക്സ്പ്രസ് ഗോദ്ര സ്റ്റേഷനിൽ നിന്ന് ആരംഭിച്ചതിന് പിന്നാലെ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.ഉടൻ തന്നെ രാമഭക്തർ കയറിയ ട്രെയിനിലെ കമ്പാർട്ട്മെന്റിന് ഇസ്ലാമിക മതഭീകരർ തീയിടുകയും ചെയ്തു.

ഗോദ്രാ സംഭവത്തെ തുടർന്ന് ഗുജറാത്തിൽ വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നിരവധി പേർക്ക് ജീവൻ നഷ്ടമായി.

ഭാരതത്തിന് ഒരു ചരിത്രമോ ചരിത്ര രചനാ സിദ്ധാന്തമോ ഇല്ലെന്നാണ് യൂറോകേന്ദ്രിത ചരിത്രകാരന്മാരുടെയും അവരുടെ ഭാരതത്തിലെ പിന്‍മു...
16/02/2021

ഭാരതത്തിന് ഒരു ചരിത്രമോ ചരിത്ര രചനാ സിദ്ധാന്തമോ ഇല്ലെന്നാണ് യൂറോകേന്ദ്രിത ചരിത്രകാരന്മാരുടെയും അവരുടെ ഭാരതത്തിലെ പിന്‍മുറക്കാരുടെയും ഉറച്ച വിശ്വാസം. ക്രിസ്തുവിന് 2000 വര്‍ഷങ്ങള്‍ക്കപ്പുറം ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഉള്ളതായി അംഗീകരിക്കാന്‍ പോലും യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ട് ഭാരതത്തിന്റെ മാത്രമല്ല പൗരാണിക ഗ്രീസിന്റെയും ജപ്പാന്റേയും ചൈനയുടേയുമെല്ലാം ചരിത്രം അവരുടെ ദൃഷ്ടിയില്‍ സങ്കല്പങ്ങളും സാഹിത്യവുമായി മാറ്റി. ഭാരതീയ ചരിത്രത്തെ തങ്ങളുടെ പരിമിതമായ കാലഘട്ടത്തിലേക്ക് ഒടിച്ചൊതുക്കിയും, വളച്ചൊടിച്ച് വികൃതമാക്കിയും പറ്റാത്തവയെ കെട്ടുകഥയാക്കി പുറം തള്ളുകയും ചെയ്തു.

മുഖലേഖനം:
ചരിത്രരചനയില്‍ അയോദ്ധ്യ നല്‍കുന്ന പാഠം-
എ.വിനോദ്

രാമജന്മഭൂമി പ്രക്ഷോഭവും നിയമ വ്യവഹാരങ്ങളും ഒരു ഭൂമി തര്‍ക്കത്തിന് അപ്പുറം ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രത്ത.....

1528ല്‍ അയോദ്ധ്യയിലെ പുണ്യക്ഷേത്രം തകര്‍ക്കാന്‍ ബാബര്‍ നിയോഗിച്ച മിര്‍ ബാകീം എന്ന അയാളുടെ സേനാധിപന് നിരായുധരെങ്കിലും ആത്...
15/02/2021

1528ല്‍ അയോദ്ധ്യയിലെ പുണ്യക്ഷേത്രം തകര്‍ക്കാന്‍ ബാബര്‍ നിയോഗിച്ച മിര്‍ ബാകീം എന്ന അയാളുടെ സേനാധിപന് നിരായുധരെങ്കിലും ആത്മബലത്താല്‍ മരണം വരെ അടരാടിയ ഭക്തന്മാരുടെ ചെറുത്തുനില്‍പ്പിനെ മറികടന്ന് കൃത്യം നിവ്വഹിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ ഈ പരാജയം ഹിന്ദുക്കളുടെ ആത്മവീര്യത്തെ ഒരിയ്ക്കലും തകര്‍ക്കുകയല്ല മറിച്ച് വളര്‍ത്തുകയാണ് ചെയ്തത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് പല അവസരങ്ങളിലായി രാമജന്മഭൂമി വീണ്ടെടുക്കുന്നതിനായി 76 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തില്‍ ജനാധിപത്യ രീതിയില്‍ പ്രക്ഷോഭങ്ങളായും, നിയമ പോരാട്ടങ്ങളായും നടന്ന 77-ാ മത്തെ ഏറ്റുമുട്ടലില്‍ കൂടിയാണ് ഇന്ന് നമുക്ക് ഈ ദൗത്യത്തില്‍ പൂര്‍ണ്ണമായും വിജയിക്കാനായത്. അഞ്ച് നൂറ്റാണ്ടുകളായി ഇത്തരത്തില്‍ നടന്ന നേരിട്ടുള്ള പോരാട്ടത്തില്‍ 3,70,000 ഭക്തജനങ്ങളാണ് ബലിദാനികളായത്.

മുഖലേഖനം:
രാമമന്ദിര്‍ രാഷ്ട്രമന്ദിര്‍-
എസ്.ജെ.ആര്‍ കുമാര്‍

ധര്‍മ്മത്തില്‍ അധിഷ്ഠിതമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈശ്വരീയമായി നിയോഗിക്കപ്പെട്ടതാണ് ഓരോ സൃഷ്ടിയു.....

രാമക്ഷേത്രം ഉയരുകയാണ്രാമരാജ്യം സഫലമാവുകയാണ്......
06/02/2021

രാമക്ഷേത്രം ഉയരുകയാണ്
രാമരാജ്യം സഫലമാവുകയാണ്......

Address

Amrutham Aluva
Alwaye
683101

Telephone

7012881062

Website

Alerts

Be the first to know and let us send you an email when അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to അയോദ്ധ്യ - രാമജന്മഭൂമി Ayodhya -Ramajanmabhumi:

Share