THEO TALKS

THEO TALKS An Academic oriented platform for Talks, Discussions, Interviews, and Presentations on Christian Faith, History, Traditions and Teachings.

തേജസ് ചെറിയാൻആഗസ്റ്റ് 5- ആം തീയതി ശനിയാഴ്ച, മാമലശ്ശേരി മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ വച്ച്, രാവിലെ 7:30 ന്, വി...
04/08/2023

തേജസ് ചെറിയാൻ
ആഗസ്റ്റ് 5- ആം തീയതി ശനിയാഴ്ച, മാമലശ്ശേരി മോർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ വച്ച്, രാവിലെ 7:30 ന്, വി.കുർബാന മദ്ധ്യേ, ഡൽഹി- UAE ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പിതാവായ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത തിരുമനസ്സിൻ്റെ തൃക്കരങ്ങളാൽ യൗഫദിയഖ്നോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.

തെയോ ടോക്‌സിന്റെ പ്രാർത്ഥനാശംസകൾ.

അലൻ കുര്യൻ സാബു കോറൂയോ സ്ഥാനത്തേക്ക്തിരുവനന്തപുരം ● യാക്കോബായ സുറിയാനി സഭയുടെ സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്ത അഭിവന്ദ്...
28/07/2023

അലൻ കുര്യൻ സാബു കോറൂയോ സ്ഥാനത്തേക്ക്

തിരുവനന്തപുരം ● യാക്കോബായ സുറിയാനി സഭയുടെ സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അലൻ കുര്യൻ സാബുവിനെ കോറൂയോ സ്ഥാനത്തേക്ക് ഉയർത്തുന്നു. തിരുവനന്തപുരം സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ പള്ളിയിൽ വച്ച് ജൂലൈ മാസം 29 ശനിയാഴ്ച പട്ടംകൊട ശുശ്രൂഷകൾ നടക്കും. രാവിലെ 7:00 ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും.

തിരുവനന്തപുരം കല്ലുപാലത്തിങ്കൽ കുടുംബത്തിലെ ശ്രീ. സാബു കുര്യന്റെയും ശ്രീമതി ആലീസ് സാബുവിന്റെയും മകനാണ് അലൻ. കർണ്ണാടക കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദവും, ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ അലൻ നിലവിൽ പരിശുദ്ധ സഭയുടെ വൈദീക സെമിനാരിയിൽ നാലാം വർഷ വിദ്യാർഥിയാണ്.

ഷെബിൻ ബേബി16-06-2023 വെള്ളിയാഴ്ച അടൂർ മിഖായേൽ മോർ ദിവന്നാസിയോസ് ദയറായിൽ വച്ച്,  രാവിലെ 6:30 മണിക്ക് വിശുദ്ധ കുർബ്ബാന മദ്...
15/06/2023

ഷെബിൻ ബേബി

16-06-2023 വെള്ളിയാഴ്ച അടൂർ മിഖായേൽ മോർ ദിവന്നാസിയോസ് ദയറായിൽ വച്ച്, രാവിലെ 6:30 മണിക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപൻ അഭി.മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ ഷെബിൻ ബേബി കോറൂയോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.

തെയോ ടോക്‌സിന്റെ ആശംസകൾ

ജുവൽ രാജു ആൽബിൻ സാബുലിജോ ബേസിൽ അരുൺ ബേസിൽ റോയ്കടക്കനാട് സെന്റ് ജോർജ് അരമന  കത്തീഡ്രൽ പള്ളിയിൽ വച്ച്, തിങ്കളാഴ്ച (12-01-2...
11/06/2023

ജുവൽ രാജു
ആൽബിൻ സാബു
ലിജോ ബേസിൽ
അരുൺ ബേസിൽ റോയ്

കടക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രൽ പള്ളിയിൽ വച്ച്, തിങ്കളാഴ്ച (12-01-2023) രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ യാക്കോബായ സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ അഭി.ഡോ.മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ, കോറൂയോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.

തെയോ ടോക്സിന്റെ ആശംസകൾ

ബിൻസ് വർഗീസ്അടിമാലി മൗണ്ട് സെഹിയോൻ അരമന ചാപ്പലിൽ വച്ച് ജൂൺ മാസം 3 ശനിയാഴ്ച, അങ്കമാലി ഭദ്രാസനം, ഹൈറേഞ്ച് മേഖലാധിപൻഅഭി. മോ...
02/06/2023

ബിൻസ് വർഗീസ്

അടിമാലി മൗണ്ട് സെഹിയോൻ അരമന ചാപ്പലിൽ വച്ച് ജൂൺ മാസം 3 ശനിയാഴ്ച, അങ്കമാലി ഭദ്രാസനം, ഹൈറേഞ്ച് മേഖലാധിപൻ
അഭി. മോർ അത്താനാസിയോസ് എലിയാസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കോറൂയൊ സ്ഥാനം സ്വീകരിക്കുന്നു.

തെയോ ടോക്‌സിന്റെ ആശംസകൾ

റോണി രാജൻജൂൺ 3, വെള്ളിയാഴ്ച തിരുവാങ്കുളം ക്യാംതാ സെമിനാരി സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്...
02/06/2023

റോണി രാജൻ

ജൂൺ 3, വെള്ളിയാഴ്ച തിരുവാങ്കുളം ക്യാംതാ സെമിനാരി സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് തിരുമേനിയുടെ കരങ്ങളാൽ യഫ്ദിയാക്ക്നോ പട്ടം സ്വീകരിക്കുന്ന റോണി രാജൻ.

തെയോ ടോക്സിന്റെ ആശംസകൾ

സോജൻ ജെയിംസ്ജൂൺ 1, 2023 വ്യാഴാഴ്ച കർണ്ണാടക N.R പുര സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച്  പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ...
31/05/2023

സോജൻ ജെയിംസ്

ജൂൺ 1, 2023 വ്യാഴാഴ്ച കർണ്ണാടക N.R പുര സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വച്ച് പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ശെമ്മാശ പട്ടം സ്വീകരിക്കുന്ന സോജൻ ജെയിംസ്.

തെയോ ടോക്സിന്റെ ആശംസകൾ

സക്കറിയ വിനുജൂൺ 1, 2023 വ്യാഴാഴ്ച കോട്ടയം, സെൻ്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ വച്ച്  കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും,...
31/05/2023

സക്കറിയ വിനു

ജൂൺ 1, 2023 വ്യാഴാഴ്ച കോട്ടയം, സെൻ്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ വച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും, പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ പിതാവായ തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ കോറൂയോ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന സക്കറിയ വിനു.

തെയോ ടോക്സിന്റെ ആശംസകൾ

ലിബിൻ ജോയ്സിബിൻ എം. സണ്ണിമുംബൈ - അയർലൻഡ് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്താ മുംബൈ ഭദ്രാസനത...
19/05/2023

ലിബിൻ ജോയ്
സിബിൻ എം. സണ്ണി

മുംബൈ - അയർലൻഡ് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്താ മുംബൈ ഭദ്രാസനത്തിന് വേണ്ടി തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് മെയ്‌ മാസം 20 ശനിയാഴ്ച യൗഫദിയോക്കോനോ സ്ഥാനത്തേക്ക് ഉയർത്തുന്നു.

തെയോ ടോക്‌സ് ചാനലിന്റെ ആശംസകൾ

അങ്കിത് സാബുമുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് മെയ് മാസം 20 ശനിയാഴ്ച, അങ്കമാലി ഭദ്രാസനം, മുവാറ്റുപുഴ ...
19/05/2023

അങ്കിത് സാബു

മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് മെയ് മാസം 20 ശനിയാഴ്ച, അങ്കമാലി ഭദ്രാസനം, മുവാറ്റുപുഴ മേഖലാധിപൻ
അഭി. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കോറൂയൊ സ്ഥാനം സ്വീകരിക്കുന്നു.

തെയോ ടോക്‌സ് ചാനലിന്റെ ആശംസകൾ.

Address

Alwaye

Alerts

Be the first to know and let us send you an email when THEO TALKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to THEO TALKS:

Share