Brahmakamalam Jyothishalayam

Brahmakamalam Jyothishalayam ബ്രഹ്മകമലം ജ്യോതിഷാലയം
ടാസ്സ് റോഡ് ആലുവ

02/06/2026
02/06/2026

അന്ധവിശ്വാസവും അനാചാരനിർമ്മാർജ്ജന ബിൽ,ആചാരങ്ങളെയും വിശ്വാസങ്ങളെയും ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണന.....

01/06/2026

വ്യാഴത്തിൻ്റെ രാശിമാറ്റം
നിങ്ങൾക്കെങ്ങിനെ ?🔥🔥🔥🔥🔥🔥
സർവ്വേശ കാരകനായ വ്യാഴം June 2 പുലർച്ചെ 1.52 AM , [1201 ഇടവം 18 ന് ]മിഥുനം രാശിയിൽ നിന്ന് തൻ്റെ ഉച്ചരാശിയായകർക്കിടകം രാശിയിലേക്ക് മാറുന്നു.
വ്യാഴമാറ്റംഅനുകൂലമായ രാശികൾ
🪔🪔🪔🪔🪔🪔
മിഥുനം, കന്നി വൃശ്ചികം മകരം,മീനം
***💥പ്രതികൂലമായ രാശികൾ
ഇടവം. ചിങ്ങം, ധനു കുംഭം
💥സമ്മിശ്ര ഫലം നൽകുന്ന രാശികൾ
മേടം, കർക്കിടകം, തുലാം
ശരാശരി ഒരു വർഷം വ്യാഴം ഒരു രാശിയിൽ നിൽക്കുന്നു
ഇതിനിടയിൽ വ്യാഴത്തിന് വക്രവും വരുന്നുണ്ട്
2026 ഒക്ടോബർ 31 ന് ചിങ്ങം രാശിയിലേക്ക് മാറുന്നു പിന്നീട് 2027 ജനുവരി 25 ന് കർക്കിടകത്തിലേക്ക് വരുന്നു
പിന്നീട് 2027ജൂൺ 25 വരെ വ്യാഴം കർക്കിടകത്തിൽ നിൽക്കുന്നു.
🪔മേടക്കൂറ് (അശ്വതി ഭരണി കാർത്തിക കാൽ )
ഇവർക്ക് വ്യാഴം നാലിലേക്ക് പ്രവേശിക്കുന്നു
ബന്ധുജനങ്ങളിൽ നിന്ന് ദുഃഖം ഒരേടത്തും സുഖമില്ലായ്മ ദീനത്വം നാൽക്കാലികൾ വാഹനങ്ങൾ എന്നിവയിൽ നിന്ന് ആ പത്ത് എന്നിവ ഫലം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക
🪔ഇടവക്കൂറ് (കാർത്തിക മുക്കാൽ , രോഹിണി, മകയിരം 1, 2 പാദം
ഇവർക്ക് വ്യാഴം മൂന്നിലേക്ക് പ്രവേശിക്കുന്നു.
മൂന്നിലെ വ്യാഴം മുറവിളികൂട്ടുമെന്നാണ് ചൊല്ല്
സ്ഥാനഭ്രംശം, കാര്യവിനാശം ഇഷ്ടജനങ്ങളുമായിട്ടുള്ള വേർപാട് കാര്യതടസ്സം, രോഗങ്ങൾ അലച്ചിലുകൾ എന്നിവഫലം
🪔മിഥുനക്കൂറ്
(മകയിരം 3, 4 പാദങ്ങൾ തിരുവാതിര, പുണർതം മുക്കാൽ
വ്യാഴം രണ്ടിലേക്ക് പ്രവേശിക്കുന്നു ധനലാഭം കുടുംബ സുഖം വാക്കുകൾ മാനിക്കപ്പെടുക, ശത്രുനാശം, ദ്രവ്യലാഭം സ്ത്രീ സുഖം ഉന്നതസ്ഥാന ലബ്ധി എന്നീ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം
🪔കർക്കിടക കൂറ്
(പുണർതം അവസാന പാദം , പൂയം ആയില്യം )
വ്യാഴം ജന്മരാശിയിൽ വരുന്നു. വ്യാഴം തൻ്റെ ഉച്ചരാശിയിൽ വരുന്നതുകൊണ്ട് ദോഷഫലങ്ങളുടെ കാഠിന്യം കുറയും
ദേശം വിട്ടുപോവുക അർത്ഥനാശം , ശത്രു വർദ്ധന, സ്ഥാനഭ്രംശം കലഹം ബുദ്ധിമാന്ദ്യം എന്നിവ ഫലം
🪔ചിങ്ങക്കൂറ് മ്രകം പൂരം , ഉത്രം കാൽ )
വ്യാഴം പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു..
ദൂരെ ദേശസഞ്ചാരം ദുഃഖം .ദ്രവ്യത്തിനു വേണ്ടി ബുദ്ധിമുട്ടൽ, തുടങ്ങിയ ഫലങ്ങൾ പ്രതീക്ഷിക്കാം
🪔കന്നിക്കൂറ്
(ഉത്രം മുക്കാൽ, അത്തം ചിത്തിര 1, 2 പാദം
ഇവർക്ക് വളരെ നല്ല സമയമാണ് വ്യാഴം പതിനൊന്നാം ഭാവത്തിൽ വരുന്നു
സ്ഥാനമാന സിദ്ധി ഇഷ്ടകാര്യ ലാഭം , ഇഷ്ടപ്പെട്ട വിഷയങ്ങളിൽ ഉപരിപഠനം സർവ്വ ഐശ്വര്യങ്ങളും സന്താനങ്ങൾക്ക് പുരോഗതി എന്നീ സദ്ഫലങ്ങൾ പ്രതീക്ഷിക്കാം
🪔തുലാക്കൂറ്
ചിത്തിര 3, 4 പാദം ചോതി, വിശാഖം
ഇവർക്ക് വ്യാഴം പത്തിലേക്ക് പ്രവേശിക്കുന്നു കർമ്മത്തിലെ വ്യാഴം കർമ്മത്തിലെ കുരു എന്ന് പറയപ്പെടുന്നു
കർമ്മതടസ്സം, അധിക ജോലിഭാരം യാത്രാക്ലേശം സ്ഥാനഭ്രംശം ദ്രവ്യനാശം , തുടങ്ങിയ ദോഷഫലങ്ങൾ പ്രതീക്ഷിക്കാം
🪔വൃശ്ചികക്കൂറ്
(വിശാഖം അവസാന പാദം, അനിഴം തൃക്കേട്ട)
ഇവർക്ക് വ്യാഴം ഒമ്പതാം ഭാവത്തിൽ വരുന്നു സർവ്വസൗഭാഗ്യസിദ്ധിഷ്ടകാര്യ ലാഭം സ്ഥാനാന്തരപ്രാപ്തി പരീക്ഷാദികളിൽ വിജയം കർമ പുരോഗതി,സന്താനങ്ങളുടെ വിവാഹം എന്നിവ ഫലം
🪔ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഇവർക്ക് വ്യാഴം അഷ്ടമത്തിൽ പ്രവേശിക്കുന്നു.
മരണദുഃഖം അരിഷ്ടത ധനനഷ്ടം കഷ്‌ടത കഠിന ദുഃഖങ്ങൾ, കഠിനവ്യാധികൾ, സ്ഥലംമാറ്റം ബന്ധനം കാര്യതടസ്സം എന്നിവ ഫലം
ഏറ്റവും അനിഷ്ടം ഈ രാശിക്കാർക്കാണ്
🪔മകരക്കൂറ്
(ഉത്രാടം 3, 4 പാദം തിരുവോണം അവിട്ടം)
വ്യാഴം 7 ലേക്ക് പ്രവേശിക്കുന്നു
ബുദ്ധിസാമർഥ്യം, വാക്സാമർഥ്യം കാര്യസിദ്ധി,ദ്രവ്യലാഭം , ഗൃഹലാഭം സ്ത്രീസൗഖ്യം പുത്രലാഭം ശോഭന കർമ്മ ൾക്കുവേണ്ടി യാത്ര, എന്നിവ ഫലം
🪔കുംഭക്കൂറ്
(അവിട്ടം 3, 4 പാദം ചതയം പൂരോരുട്ടാതി മുക്കാൽ )
ഇവർക്ക് വ്യാഴം 6 ൽ പ്രവേശിക്കുന്നു ശത്രുക്കളെ കൊണ്ടും ബന്ധുക്കളെ കൊണ്ടും പീഡ, രോഗങ്ങൾ
സുഖസൗകര്യങ്ങൾ ഉണ്ടായാലും സുഖാനുഭവ ങ്ങൾ ഉണ്ടാവാതിരിക്കുക എന്നിവ ഫലം
🪔മീനക്കൂറ്
പ്രൂരൂരുട്ടാതി അവസാന പാദം, ഉത്രട്ടാതി ,രേവതി)
വ്യാഴം 5 ലേക്ക് മാറുന്നു
പുത്രസുഖം , സജ്ജനസംസർഗ്ഗം സർക്കാരിൽ നിന്ന് ആനുകൂല്യം വാഹന ലാഭം ,വിവാഹം, വസ്ത്രം ഗൃഹം സ്വർണ്ണം. എന്നിവ ലഭിക്കാം
Astrologer
usha Teacher
Aluva
94 950 13982
🪔🪔🪔🪔🪔
പരിഹാരങ്ങൾ
വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്ര ദർശനം
💥
നാരായണീയം ,വിഷ്ണുസഹസ്രനാമം ഭാഗവതം രാമായണം, എന്നിവ പാരായണം ചെയ്യുക

നല്ല പ്രവൃത്തികൾ ചെയ്യുക മറ്റുള്ളവരെ സഹായിക്കുക
യഥാവിധി ദാനം ചെയ്യുക
തീർത്ഥയാത്ര നടത്തുക
വൃക്ഷങ്ങൾ വെച്ചു പിടിപ്പിയ്ക്കുക
പ്രകൃതിയെ സംരക്ഷിക്കുക
സപ്താഹങ്ങളിൽ പങ്കെടുക്കുക
ആരേയും ദ്രോഹിക്കാതിരിയ്ക്കുക
💥💥💥💥💥💥💥💥💥🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
,

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when Brahmakamalam Jyothishalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share