Sri Thripurayar Mahadeva Temple

Sri Thripurayar Mahadeva Temple The Temple, which is situated on the banks of Holy River Periyar, has got its own ancient history of more than 500 years.

Sri Thripurayar Mahadeva Temple is situated in a village called Purayar,Chowara, 4 kilometre from Desom (jn)which is in-between Alwaye and Kalady road, Ernakulam District, Kerala, India The wonderful feature of this temple is its majestic “Sanctum Sanctorum” and the gigantic Shiva Lingam. Lord Shiva; in the form of “Kiratha” with his consort Sri Parvathi,who gives his blessing to arjuna by offeri

ng him the powerful “Pashupatastra” resides in the sanctum as “Ardha Nareeswara”(Half Shiva ; Half Parvathi). On the Southern Side of Shiva parvathi there is Lord Ganesha and Dakshina Moorthy. Outside;Eastern side there is the sanctum of Sri Dharma Shastha and in Northern Side Maha Vishnu temple situated .The great ambiance of the temple is the symbol of prosperity and progress of village. Pooja Timings on Temple
Morning:
5:30 AM-9:30 AM
evening:
5:30 PM-7:30 PM

Sree Thripurayar Mahadeva Temple
sree thripurayar mahadevasamrakshanasamithi
Reg.No. 33/IV/2012, purayar, chowara pin 683571, phone:0484 3297820

ശ്രീ തൃപുറയാർ മഹാദേവക്ഷേത്രം

ആലുവ കാലടി റൂട്ടിൽ ദേശം ജംഗ്ഷനിൽ നിന്നും 4 കി.മി സഞ്ചരിച്ചാൽ പെരിയാർ നദിയുടെ തീരത്ത് ചൊവ്വര ദേശത്തിന്റെ നാഥനായ ശ്രീ തൃപ്പുറയാറപ്പന്റെ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രത്തിന് ഏകദേശം അഞ്ഞൂറു മേൽ വർഷം കാലപഴക്കം ഉള്ളതും അതുമാത്രമല്ല മഹാദേവൻ സാക്ഷാൽ കിരാതഭാവത്തിൽ കിരാത പാർവ്വതിയായ മഹാദേവിയോടുകൂടി അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിക്കുന്ന അർദ്ധനാരീശ്വര ഭാവത്തോടെ ഉള്ള സങ്കല്പത്തിൽ ഇവിടെ വിരാജിക്കുന്നു. മഹാദേവൻന്റെ സാന്നിദ്ധ്യകല അസാധാരണ പ്രഭാവത്തോടുകൂടി കാലദേശങ്ങളെ അനുവർത്തിച്ചുകൊണ്ട് ഉജ്ജ്വലതേജോരൂപിയായ ശക്തിസ്വരൂപിണിയായ പാർവ്വതിയുടെ സാന്നിദ്ധ്യത്തിന് പ്രാധാന്യം ഉള്ള വിധത്തിൽ വിഗ്രഹത്തിൽ ലക്ഷണ പൂർണ്ണമായിത്തന്നെ ഇവിടെ ആവിർഭവിച്ചിരിക്കുന്നു. ഈ സാന്നിദ്ധ്യം നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മഹാഋഷിയുടെ സങ്കല്പത്തിന്റെയും, തപസ്വിന്റെയും, ജ്ഞാനത്തിന്ടെയും ഫലമായി ഇവിടെ സ്വയം ആവിർഭവിച്ചിട്ടുള്ളതാണ്. ആയതുകൊണ്ടുതന്നെ സുര്യചന്ദ്രന്മാരും, ഭൂമിയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്നതുമാണ്. ഒരുകാലത്ത് ഈ മഹാക്ഷേത്രം രാജകീയ അധികാരത്താൽ സംരക്ഷിക്കപ്പെട്ടിരുന്നതും, ഈ പ്രദേശം മുഴുവനും മഹാദേവൻന്റെ അധികാര പരിധിയിൽപെട്ട് വിഭവ സമൃദ്ധികൊണ്ട് അനുഗ്രഹീതവും, ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ പൂർണ്ണതയും, ആചാരവിശേഷങ്ങളും, അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നതാണ്. മുറജപം, ഓത്തൂട്ട്, മുറനമസ്ക്കാരം, ഊട്ട്, വാരം മുതലായ വേദ ഉപാസനകളെക്കൊണ്ട് ഈ മഹാക്ഷേത്രം ഒരു കാലഘട്ടത്തിൽ അനുഗ്രഹീതമായിരുന്നു.
ഈ മഹാക്ഷേത്രത്തിൽ ദക്ഷിണാശാഭിമുഖനായി നിലനിൽക്കുന്ന ഗണപതി സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതും അവിടെത്തന്നെ ദക്ഷിണാമൂർത്തിയുടെ സങ്കല്പവും കൂടാതെ പടിഞ്ഞാറോട്ട് ദർശനമായി ശ്രീ ധർമ്മശാസ്താ സാന്നിദ്ധ്യവും, പടിഞ്ഞാറ് ഭാഗത്ത് സർപ്പപ്രതിഷ്ഠയും ഉപദേവന്മാരായി ഭക്തജനങൾക്ക് അനുഗ്രഹം നൽകി ദർശനമരുളുന്നു.
ഒരു കാലഘട്ടത്തിൽ ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ആശ്രയിച്ച ഭാഗത്തുനിന്നും ആപത് വിധിയായി മാറ്റി പ്രതിഷ്ഠച്ചിട്ടുള്ളതാണ് ഇവിടത്തെ വിഷ്ണുസാന്നിദ്ധ്യം. ആയത് ഈ ക്ഷേത്രത്തേകാൾ കാലപഴക്കമുള്ളതാണ്. ആചാരം കൊണ്ട് ഇവിടത്തെ മഹാദേവക്ഷേത്രത്തിന്റെ തുല്യപ്രധാന്യം ഈ മഹാവിഷ്ണു ക്ഷേത്രത്തിനുണ്ട്.

കൂടുതൽ വിവരങ്ങൾക്:

ശ്രീ തൃപുറയാർ മഹാദേവക്ഷേത്രം
ശ്രീ തൃപുറയാർ മഹാദേവക്ഷേത്രസംരക്ഷണസമിതി
പുറയാർ ,ചൊവ്വര ,ഫോണ്‍:0484 3297820

ക്ഷേത്രത്തിനു സമീപം ബസ് യാത്ര സൗകര്യം ഉണ്ടായിരികുനതാണ്.ചൊവ്വര റെയിൽവേ സ്റ്റേഷൻനിൽ ഇറങ്ങിയാൽ ഏകദേശം 1 കി.മി അടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.(പാസഞ്ചർ,മെമു ട്രെയിനുകൾ മാത്രം) അതി പ്രസിദ്ധമായ ആലുവ ശ്രീ തിരുവൈരണികുളം ക്ഷേത്രം ഈ ക്ഷേത്രത്തിന്റെ 8 കി.മി അകലെയാണ് സ്ഥിതി ചെയുന്നത്.

ഈ ക്ഷേത്രത്തിൽ നിന്നും അടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് ഉള്ള ദൂരം.

തുരുത്തുമ്മൽ ശ്രീ വീരഭദ്ര കാളി ക്ഷേത്രം -2 കി.മി
ദേശം ശ്രീ ദത്ത അന്ജനെയാ /ശ്രീ കാര്യാസിദ്ധി ക്ഷേത്രം -4 കി.മി
ദേശം ശ്രീ അനന്ദപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം -4 കി.മി
ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം --4 കി.മി
ആവണംകോട് ശ്രീ സരസ്വതി ദേവി ക്ഷേത്രം,(ചരിത്ര പ്രസിദ്ധം, 108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് )വിമാനതാവളത്തിന് സമീപം - 8 കി.മി
നെടുവന്നൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം -6 കി.മി

ചൊവ്വര ശ്രീ ചിദംബരേശ്വര ക്ഷേത്രം (ചരിത്ര പ്രസിദ്ധം, 108 ശിവാലയങ്ങളിൽ ഒന്ന് )-4 കി.മി
ചൊവ്വര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം -4 കി.മി
ചൊവ്വര ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രം - 4 കി.മി
എടനാട് ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രം -6 കി.മി
കാലടി ശ്രീ ആദി ശങ്കര ജന്മഭൂമി ക്ഷേത്രം-10 കി.മി

ആലുവ ശ്രീ തിരുവൈരണികുളം ക്ഷേത്രം(ദേശം വഴി ) -8 കി.മി

ആലുവ ശിവരാത്രി മണപ്പുറം ശ്രീ മഹാദേവൻ ക്ഷേത്രം (ചരിത്ര പ്രസിദ്ധം, 108 ശിവാലയങ്ങളിൽ ഒന്ന് )-6 കി.മി
ആലുവ കടുങ്ങലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം -7 കി.മി
ആലുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം - 9 കി.മി
ആലുവ ഉളിയന്നൂർ ശ്രീ മഹാദേവൻ ക്ഷേത്രം (ചരിത്ര പ്രസിദ്ധം, 108 ശിവാലയങ്ങളിൽ ഒന്ന് ) -9 കി.മി

03/04/2025

2025 ഏപ്രിൽ 03 വ്യാഴം
രാവിലെ
കാഴ്ച ശിവേലി, പഞ്ചാരിമേളം
( വാദ്യകലാരത്നം ശ്രീ തിരുനായത്തോട് സൈബിന്റെ നേതൃത്വത്തിൽ തുടരുന്നു...)

ശ്രീ തൃപ്പുറയാർ മഹാദേവ ക്ഷേത്രം ചൊവ്വര
തിരുവുത്സവം 2025
2025 മാർച്ച് 28 വെള്ളി -ഏപ്രിൽ 04 വെള്ളി വരെ
ശ്രീ തൃപ്പുറയാർ മഹാദേവ ക്ഷേത്രം

29/03/2025

തിരുവുത്സവം 2025 മാർച്ച്‌ 29 ശനി രണ്ടാം ദിവസം

7:30 നാടൻ പാട്ടുകളും കലാരൂപങ്ങളും
(ഉണർത്ത്, ഫോക്ബാൻഡ്, ചാലക്കുടി)
ശ്രീ തൃപ്പുറയാർ മഹാദേവ ക്ഷേത്രം ചൊവ്വര
തിരുവുത്സവം 2025
2025 മാർച്ച് 28 വെള്ളി -ഏപ്രിൽ 04 വെള്ളി വരെ

28/03/2025

തൃക്കൊടിയേറ്റ്
ശ്രീ തൃപ്പുറയാർ മഹാദേവ ക്ഷേത്രം

28/03/2025

ശ്രീ തൃപ്പുറയാർ മഹാദേവ ക്ഷേത്രം ചൊവ്വര
തിരുവുത്സവം 2025
2025 മാർച്ച് 28 വെള്ളി -ഏപ്രിൽ 04 വെള്ളി വരെ

20/03/2025

Om namah shivaya...

Om namah shivaya....Thiruvutsavam 2025..
12/03/2025

Om namah shivaya....

Thiruvutsavam 2025..

Om namah shivaya....Shivrathri wishes to everyone....
26/02/2025

Om namah shivaya....

Shivrathri wishes to everyone....

26/02/2025

Address

Purayar Jun, Chowara
Aluva
683571

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm

Telephone

0484 2600619

Alerts

Be the first to know and let us send you an email when Sri Thripurayar Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share