Avanamcode Saraswathi Temple

Avanamcode Saraswathi Temple Official page of Avanamcode Saraswathi Temple.Avanamcode Saraswathi Temple is situated at Avanamcode near Kalady (8 Kms from Kalady) in Ernakulam district.

Avanamcode - mob - 9846151002, 9446061160

ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചു മെയ് 22, 23, 24 തീയതികളിൽ ആ...
25/05/2026

ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചു മെയ് 22, 23, 24 തീയതികളിൽ ആവണംകോട് സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടത്തിയ ത്രിദിന ശാസ്ത്രീയ സംഗീത സമ്മർ ക്യാമ്പ് ആയ 'സ്വരധീ 2026' ക്യാമ്പിനോടനുബന്ധിച്ചു സംഗീത മേഖലയിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്ക് സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ് നൽകി ആദരിച്ചു. ഡോ. ഭുവനേശ്വരി ജി (റിട്ടയേർഡ് അസ്സോസിയേറ്റ് പ്രഫസ്സർ, മഹാരാജാസ് കോളേജ്), ശ്രീമതി. സുനിത ഹരിശങ്കർ തുരുത്തുശേരി (മുൻ വയലിൻ പ്രഫസ്സർ, കാലടി സംസ്‌കൃത സർവ്വകലാശാല), ശ്രീ. തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ (മൃദംഗം, ആൾ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ്), ശ്രീമതി. ശ്രീവിദ്യ വർമ്മ എസ് ഇരിഞ്ഞാലക്കുട (വീണ ആർട്ടിസ്റ്റ്), ശ്രീ. തൃപ്പൂണിത്തുറ കണ്ണൻ (ഘടം, ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് ആർട്ടിസ്റ്റ്) തുടങ്ങിയവർക്കാണ് ക്യാമ്പിൽ അവാർഡ് നൽകി ആദരിച്ചത്. മൂന്നാം ദിവസമായ മെയ് 24 ന് ക്യാമ്പിൻ്റെ സമാപന യോഗത്തിൽ വിശിഷ്ട വ്യക്തികളായ ശ്രീ. അഡ്വ. എ ജയശങ്കർ, ശ്രീ. സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ശ്രീ. നെയ്‌വേലി ആർ സന്താനഗോപാലൻ ശ്രീ. തൃശ്ശൂർ സി നരേന്ദ്രൻ തുടങ്ങിയവരാണ് അവാർഡുകൾ നൽകിയത്. ചടങ്ങിൽ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാദമിയുടെ ജനറൽ സെക്രട്ടറി ശ്രീ. സി എസ് സജീവ്, ജോയിൻ്റ് സെക്രട്ടറി ശ്രീ. എസ് ശങ്കരകൃഷ്ണൻ, കേരള ക്ഷേത്ര സേവാ ട്രസ്റ്റ് ചെയർമാൻ ശ്രീ. എം പി നാരായണൻ തുടങ്ങിയവരും സംബന്ധിച്ചു. സംഗീത വിഷയങ്ങൾ ഉൾക്കൊളിച്ചുള്ള മാസ്റ്റർ ക്ലാസും, പാനൽ ചർച്ചകളും, വിവിധ സെഷനുകളും, സംഗീത കച്ചേരികളും ഉൾക്കൊള്ളിച്ചു നടത്തിയ 'സ്വരധീ 2026' ൽ പങ്കെടുത്ത സംഗീത വിദ്യാർത്ഥികൾക്ക് അഡ്വ. എ ജയശങ്കർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 2027 വർഷത്തിലെ സ്വരധീ സംഗീത ക്യാമ്പ് മെയ് 21, 22, 23 തീയതികളിൽ നടക്കും.

23/05/2026

Masterclass: Sangeethakalanidhi Neyveli R Santhanagopalan

At Swaradhi 2026

Organised by Neelakanta Sivan Cultural Academy, Chennai in association with Avanamcode Saraswathi Temple.

ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ 'സ്വരധി 2026' സംഗീത ക്യാമ്പ്ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സ...
19/05/2026

ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ 'സ്വരധി 2026' സംഗീത ക്യാമ്പ്

ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രവുമായി സഹകരിച്ചു നടത്തുന്ന ത്രിദിന ശാസ്ത്രീയ സംഗീത സമ്മർ ക്യാമ്പ് ആയ 'സ്വരധി 2026' മെയ് 22, 23, 24 തീയതികളിൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വെച്ച് നടക്കും.

സംഗീത വിഷയങ്ങൾ ഉൾക്കൊളിച്ചുള്ള മാസ്റ്റർ ക്ലാസും, പാനൽ ചർച്ചകളും, വിവിധ സെഷനുകളും, സംഗീത കച്ചേരികളും ഉൾക്കൊള്ളിച്ചു നടത്തുന്ന സ്വരധിയുടെ രണ്ടാം പതിപ്പിന്റെ ക്യാമ്പ് ഡയറക്ടർ ഇന്ത്യയിലെ പ്രഗത്ഭനായ ശാസ്ത്രീയ സംഗീത വിദ്വാൻ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ ആണ്. ക്യാമ്പിൽ തൃശൂർ സി നരേന്ദ്രൻ നയിക്കുന്ന താളം സംബന്ധിച്ചുള്ള സെഷനും, നാഗസ്വരത്തെ കുറിച്ച് ഗുരുവായൂർ മുരളി നയിക്കുന്ന സെഷനും, ടി കെ വി രാമാനുജാചാര്യലു നയിക്കുന്ന വയലിൻ സംബന്ധിച്ച സെഷനും, ആയുർവേദവും സംഗീതവും എന്നതിനെ സംബന്ധചിച്ചു ഡോ. കൃഷ്ണൻ നമ്പൂതിരി (നാഗാർജുന) നയിക്കുന്ന സെഷനും, യോഗയും സംഗീതവും എന്ന വിഷയത്തിൽ യോഗാചാര്യ നാരായൺജി നയിക്കുന്ന പ്രാക്ടിക്കൽ സെഷനും ഉൾപ്പെടുന്നു.

ഇത് കൂടാതെ ക്യാമ്പ് ഡയറക്ടർ നയിക്കുന്ന മാസ്റ്റർക്ലാസും ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി കലാനിധി നെയ്‌വേലി ആർ സന്താനഗോപാലനും, ചന്ദ്രമന സി എസ് സജീവും, പട്ടാഭിരാമ പണ്ഡിറ്റും അവതരിപ്പിക്കുന്ന സംഗീത കച്ചേരികളും, ഗുരുവായൂർ മുരളി അവതരിപ്പിക്കുന്ന നാഗസ്വര കച്ചേരിയും അരങ്ങേറും.

സംഗീത മേഖലയിൽ നിന്നും തെരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്ക് സാരസ്വതം ഗുരുശ്രേഷ്ഠ അവാർഡ് നൽകി ആദരിക്കും. ഡോ. ഭുവനേശ്വരി ജി (റിട്ടയേർഡ് അസ്സോസിയേറ്റ് പ്രഫസ്സർ, മഹാരാജാസ് കോളേജ്), ശ്രീമതി. സുനിത ഹരിശങ്കർ തുരുത്തുശേരി (മുൻ വയലിൻ പ്രഫസ്സർ, കാലടി സംസ്‌കൃത സർവ്വകലാശാല), ശ്രീ. തൃപ്പൂണിത്തുറ എ എസ് നീലകണ്‌ഠൻ (മൃദംഗം, ആൾ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ്), ശ്രീമതി. ശ്രീവിദ്യ വർമ്മ എസ് ഇരിഞ്ഞാലക്കുട (വീണ ആർട്ടിസ്റ്റ്), ശ്രീ. തൃപ്പൂണിത്തുറ കണ്ണൻ (ഘടം, ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് ആർട്ടിസ്റ്റ്) തുടങ്ങിയവർക്കാണ് ക്യാമ്പിൽ വച്ച് അവാർഡ് നൽകി ആദരിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്ന സംഗീത വിദ്യാർത്ഥികൾക്ക് വേദിയിൽ ത്യാഗരാജ ആരാധനയുടെ ഭാഗമായി കീർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളും ബന്ധപ്പെടുക: 9042918206, 9846151002. email: [email protected]

25/04/2026

Swaradhi 2026: A Three Day Long Comprehensive Music Camp
22, 23 & 24 May 2026
Organised by Neelakanta Sivan Cultural Academy, Chennai
Venue: Nedumbassery Avanamcode Saraswathi Temple, Kerala
Camp Director: Sangeethakalanidhi Neyveli R Santhanagopalan

For Registration, contact +91 9042918206
(Only 100 seats available)

08/04/2026

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ പൂരമാഹോത്സവം. ഏപ്രിൽ 1 ന് വാദ്യകലാരത്നം തിരുനായത്തോട് സൈബിന്റെ നേതൃത്വത്തിൽ നടന്ന ആറാട്ട് മേളം

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ ആറാട്ടും കൊടിക്കൽ പറയും
02/04/2026

ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ ആറാട്ടും കൊടിക്കൽ പറയും

Address

Avanamcode
Aluva
683571

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Telephone

+919744001109

Alerts

Be the first to know and let us send you an email when Avanamcode Saraswathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Avanamcode Saraswathi Temple:

Share