09/04/2020
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈസ്റ്റർ ആഹ്വാനം ഏറ്റെടുത്ത് വരാപ്പുഴ അതിരൂപതയും.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏപ്രിൽ പന്ത്രണ്ടാം തീയതി യേശുവിൻറെ ഉയർപ്പ് തിരുന്നാൾ ആഘോഷിക്കുമ്പോൾഭവനങ്ങളിൽ ഇരുന്ന് വിശ്വാസികൾ എപ്രകാരം പ്രാർഥനയിൽ പങ്കു ചേർന്നു ഈസ്റ്റർ ആഘോഷിക്കണം എന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി സർക്കുലർ പുറത്തിറക്കി.
ഏപ്രിൽ പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഭാരതത്തിലെ എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് പ്രാർഥനയിൽ പങ്കുചേർന്ന് , ലോകം മുഴുവനുമുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം. കൊറോണ വൈറസ് ബാധയും അതുമായി ബന്ധപ്പെട്ട വിഷമിക്കുന്ന എല്ലാവരെയും പ്രത്യേകമായി പ്രാർത്ഥനയിൽ ഓർമിക്കണം. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈ ആഹ്വാനം ഏറ്റെടുക്കാൻ വരാപ്പുഴ അതിരൂപതയിലെ വിശ്വാസികളോട് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു.
കൊറോണ വൈറസ് ൻറെ വ്യാപനത്തെ തുടർന്ന് ദേവാലയങ്ങൾ എല്ലാം അടച്ചിട്ട സാഹചര്യ ത്തിൽ പ്രാർത്ഥനയോടെ ഉയർപ്പ് പെരുന്നാൾ ആഘോഷിക്കാൻ എല്ലാ വിശ്വാസികൾക്കും കഴിയട്ടെയെന്ന് എന്ന് ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും ഇസ്റ്റർൻറെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.