Thrikkunnath Seminary

Thrikkunnath Seminary മലങ്കര സഭയുടെ അഭിമാനവും പൈതൃകസ്വത്ത?

എഡ്യൂക്കേഷണൽ  സ്പെഷ്യൽ സ്കോളർഷിപ്പ് വിതരണം നടത്തപ്പെട്ടു ആലുവ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗവു...
22/02/2026

എഡ്യൂക്കേഷണൽ സ്പെഷ്യൽ സ്കോളർഷിപ്പ് വിതരണം നടത്തപ്പെട്ടു

ആലുവ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗവും
ഐക്കൺ ചാരിറ്റിസും ചേർന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്പെഷ്യൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു. ആലുവ തൃക്കുന്നത് സെമിനാരിയിൽ വച്ച് അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.ആലുവ മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ. എം ഓ ജോൺ, ഭദ്രാസന സെക്രട്ടറി വെരി.റവ. എ വി മാത്യൂസ് കോർഎപ്പിസ്കോപ്പ,ഐക്കൺ ചാരിറ്റീസ് ഡയറക്ടർ ശ്രീ. ജോർജ് എബ്രഹാം, സ്പെഷ്യൽ സ്കോളർഷിപ്പ് കോഡിനേറ്റർ ഫാ. റിജോ മാത്യു, ചാപ്പൽ സഹവികാരി റവ. ഫാ ലെവിൻ ജോർജ്
എന്നിവർ യോഗത്തിൽ സംസാരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപ വിവിധ മേഖലകളിൽ വിതരണം ചെയ്തു.

*സംയുക്ത ഓർമ്മ പെരുന്നാളിന് കൊടിയേറി* ആലുവ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പുരാതന ഭദ്രാസനമായ അങ്കമാലി മെത്രാസനത്തെ ...
18/01/2026

*സംയുക്ത ഓർമ്മ പെരുന്നാളിന് കൊടിയേറി*

ആലുവ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പുരാതന ഭദ്രാസനമായ അങ്കമാലി മെത്രാസനത്തെ ദൈവാശ്രയത്തിൽ നയിച്ച അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ് , കടവിൽ പൗലോസ് മാർ അത്താനാസിയോസ് , കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസ് , വയലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് , കല്ലുപുരക്കൽ ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നീ പുണ്യ പിതാക്കൻമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു 18 - 01 - 2026 ഞായറാഴ്ച തൃക്കുന്നത്ത് സെമിനാരിയിൽ വിശുദ്ധ കുർബ്ബാനക്കു ശേഷം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി പെരുന്നാൾ കൊടികയറ്റം നടത്തി. സെമിനാരി വികാരിയും ഭദ്രാസന സെക്രട്ടറിയുമായ വന്ദ്യ റവ. ഫാ. എ.വി മാത്യുസ് അരീക്കൽ കോർ എപ്പിസ്കോപ്പാ , മാനേജർ റവ. ഫാ. റിജോ മാത്യു , സഹ പട്ടക്കാരൻ റവ. ഫാ. ലെവിൻ ജോർജ് എന്നിവർ സമീപം.

15/01/2026
15/01/2026

സ്കോളർഷിപ്പിനായി അപേക്ഷിക്കാം

കോട്ടയം ഭദ്രാസനത്തിലെ സൗത്ത് പാമ്പാടി സെൻറ് തോമസ് വലിയപള്ളി ഇടവകയിലെ തീർത്ഥാടകർ ബഹു. വികാരി അനി കുര്യാക്കോസ് അച്ചന്റെയും...
19/11/2025

കോട്ടയം ഭദ്രാസനത്തിലെ സൗത്ത് പാമ്പാടി സെൻറ് തോമസ് വലിയപള്ളി ഇടവകയിലെ തീർത്ഥാടകർ ബഹു. വികാരി അനി കുര്യാക്കോസ് അച്ചന്റെയും അസിസ്റ്റൻറ് വികാരി ജോജി പി. ചാക്കോ അച്ചന്റെയും നേതൃത്വത്തിൽ ആലുവ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചപ്പോൾ

അല്ലപ്ര സെന്റ് ജേക്കബ് ദേവാലയത്തിൽ നിന്നും  വികാരി പോൾ തോമസ്  അച്ചന്റെ നേതൃത്വത്തിൽ കടന്നുവന്ന തീർത്ഥാടകരെ  ആലുവ തൃക്കുന...
05/11/2025

അല്ലപ്ര സെന്റ് ജേക്കബ് ദേവാലയത്തിൽ നിന്നും വികാരി പോൾ തോമസ് അച്ചന്റെ നേതൃത്വത്തിൽ കടന്നുവന്ന തീർത്ഥാടകരെ ആലുവ തൃക്കുന്നത് സെമിനാരിയിൽ സ്വീകരിച്ചപ്പോൾ.

03/11/2025

*ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാർത്ഥന.*

പരിശുദ്ധ മധ്യസ്ഥത നമുക്ക് എപ്പോഴും അനുഗ്രഹമായിരിക്കട്ടെ.🙏

Address

Angamali Diocesen Headquarters At Malankara Orthodox Syrian Church
Aluva

Website

Alerts

Be the first to know and let us send you an email when Thrikkunnath Seminary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share