03/10/2026
സനാതന പാരമ്പര്യത്തിൽ ഭഗവാൻ രാമനും, ഭഗവാൻ ശിവനും ഒരിക്കലും പരസ്പരം മുഖാമുഖം എതിർത്തുനിന്നിട്ടില്ല. അവർ പരസ്പരം ഇഷ്ടദേവന്മാരായി രുന്നു.
(Friedrich Max Müller) മാക്സ് മുള്ളറിൻ്റെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി മാത്രമാണ് ഇവരെ രണ്ടുപേരെയും പരസ്പരം മുഖാമുഖം നിർത്തുവാൻ ആഗ്രഹിക്കുന്നത്. അത് മുള്ളറിന്റെ ലക്ഷ്യമാണ് സനാതന ധർമ്മത്തെ വേരോടെ പിഴുതു കളയുക എന്നത് അതിനുവേണ്ടിയാണ് കോൺഗ്രസ് ഇക്കഴിഞ്ഞ കാലമത്രയും ശ്രമിച്ചതും). Max Müller ഇയാളാണ് ആര്യ ദ്രാവിഢ സിദ്ധാന്തത്തിൻ്റെ ( - आर्य द्रविड़ सिद्धान्त) ഉപജ്ഞാതാവ്. ഈ മുള്ളറുടെ വാദങ്ങളെ ശാസ്ത്രം ചവറ്റുകൊട്ടയിലെറിഞ്ഞതാണ്, എന്നാൽ അത് ചില ഹിന്ദു വിരുദ്ധ രാഷ്ട്രീയക്കാരും, മുസ്‌ലിം തീവ്രവാദ സംഘടനകളും, ക്രിസ്തീയ മതംമാറ്റ മാഫിയയും ദളിതരെ, ആദിവാസികളെ സംരക്ഷിക്കാൻ എന്നവ്യാജേന അവർക്കിടയിൽ ആര്യ - ദ്രാവിഢ വാദം സവർണ്ണ - അവർണ്ണ രൂപത്തിൽ പ്രചരിപ്പിച്ചു മുതലെടുപ്പുനടത്തുന്നു.
പക്ഷേ, ഭഗവാൻ ശിവനും ഭഗവാൻ വിഷ്ണുവും ഇവർ രണ്ടുപേരും ഒന്നാണ്. രാമചരിതമാനസത്തിലും, ലോക് പാരമ്പര്യത്തിലും ശ്രീരാമൻ രാമേശ്വരത്ത് ശിവലിംഗം പ്രതിഷ്ഠിച്ച് മഹാദേവനെ പൂജിക്കുന്നു. ഭഗവാൻ ശിവൻ ഹനുമാൻ്റെ രൂപത്തിൽ രാമനെ സേവിക്കുകയും ചെയ്യുന്നു.
പദ്മപുരാണത്തിൽ പറഞ്ഞിട്ടുണ്ട്:-
'ശിവായ വിഷ്ണു രൂപായ, വിഷ്ണവേ ശിവ രൂപിണേ' — അതായത് ശിവൻ തന്നെയാണ് വിഷ്ണുവിൻ്റെ രൂപത്തിൽ ഉള്ളത്, വിഷ്ണു തന്നെയാണ് ശിവൻ്റെ രൂപത്തിലും ഉള്ളത്. രാമചരിതമാനസത്തിലും എഴുതിയിട്ടുണ്ട്:
'ശങ്കര പ്രിയ മമ ദ്രോഹി, ശിവ ദ്രോഹി മമ ദാസാ.
തേ നര കരഹി കൽപ ഭരി, ഘോര നരക മഹും ബാസാ.'
അതായത്, രാമൻ തന്നെ പറയുന്നു, ഏതൊരു വ്യക്തിയാണോ ശിവനെ പ്രിയപ്പെട്ടവനായി കരുതുകയും എന്നാൽ എന്നെ എതിർക്കുകയും ചെയ്യുന്നത്, അതുപോലെ ആരാണോ എൻ്റെ ഭക്തൻ അല്ലെങ്കിൽ ദാസൻ എന്ന് വിളിക്കപ്പെടുകയും എന്നാൽ ശിവനോട് ദ്രോഹം ചെയ്യുകയും ചെയ്യുന്നത്, ഈ രണ്ടുതരത്തിലുള്ള ആളുകളും ഘോരപാപത്തിൻ്റെ പങ്കാളികളാകുന്നു, അവർക്ക് നരകത്തിൽ കഴിയേണ്ടി വരും.
ശിവന് രാമൻ എത്രത്തോളം പ്രിയപ്പെട്ടവനും പൂജനീയനുമാണെന്നതിൻ്റെ പരാമർശവും രാമചരിതമാനസത്തിൽ കാണാം. രാമചരിതമാനസത്തിൽ ശിവൻ തന്നെ പറയുന്നു:
'സോയി മമ ഇഷ്ടദേവ് രഘുബീരാ, സേവത് ജാഹി സദാ മുനി ധീരാ.'
അതായത്, രഘുവീരനായ രാമനാണ് എൻ്റെ ഇഷ്ടദേവൻ, മുനിമാർ പോലും അവിടുത്തെ സേവിക്കുന്നു. ശിവൻ ശ്രീരാമനെ ധ്യാനിക്കുന്നു, ശ്രീരാമൻ ഭഗവാൻ ശിവനെ പൂജിക്കുന്നു.
ഭഗവാൻ ശിവനും ഭഗവാൻ രാമനും ഒന്നുതന്നെ ആണെന്നതാണ് നമ്മുടെ സനാതന സങ്കൽപ്പം. എങ്കിലും, നമ്മുടെ രാജ്യത്തെ ചില നേതാക്കൾ, നമ്മുടെ രാജ്യത്തെ ഹിന്ദുധർമ്മം പിന്തുടരുന്ന ചില ആളുകൾ, ശിവനെയും രാമനെയും ഉത്തർ-ദക്ഷിൺ, പണക്കാരൻ-പാവപ്പെട്ടവൻ, ആര്യൻ-ദ്രവിഡൻ എന്നിങ്ങനെ വിഭജിക്കാൻ കാലങ്ങളായി ശ്രമിക്കുകയാണ്.
രാമനെ നീതി, മര്യാദ, കർത്തവ്യം, ആദർശ രാജ്യവ്യവസ്ഥ എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ശിവനെ വൈരാഗ്യം, തപസ്സ്, താണ്ഡവം, വിഷപാനം, സാധാരണക്കാരുമായി ബന്ധപ്പെട്ട ലളിതമായ വിശ്വാസത്തിൻ്റെ ദേവൻ എന്നീ നിലകളിൽ കണ്ടുപോരുന്നു. ധർമ്മഗ്രന്ഥങ്ങളിലും ധാർമ്മിക പാരമ്പര്യങ്ങളിലും രാമനും ശിവനും തമ്മിലുള്ള ബന്ധം എതിർപ്പിൻ്റേതല്ല, മറിച്ച് സംവാദത്തിൻ്റെയും ഏകോപനത്തിൻ്റെയും ആണ്.
അങ്ങനെയെങ്കിൽ, സനാതന പാരമ്പര്യത്തിൽ ഭഗവാൻ രാമനും ഭഗവാൻ ശിവനും ഒന്നായിരിക്കെ, കോൺഗ്രസ് വിഭജനത്തിൻ്റെ ഈ പുതിയ നരേറ്റീവ് എന്തിനാണ് ആരംഭിച്ചത് എന്നതാണ് ചോദ്യം.
ഇന്ന് യഥാർത്ഥ ചോദ്യം ദൈവങ്ങളെക്കുറിച്ചല്ല, മറിച്ച് അവരുടെ രാഷ്ട്രീയ ഉപയോഗത്തെക്കുറിച്ചാണ്. രാഷ്ട്രീയത്തിൽ ഇത്തരം ധാർമ്മിക പ്രതിച്ഛായകളെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമ്പോൾ, പുതിയൊരു വോട്ട് ബാങ്ക് ഉണ്ടാക്കുക എന്നതാണ് അതിൻ്റെ ലക്ഷ്യം. ദ്രവിഡരെക്കുറിച്ചും, ആര്യന്മാരെക്കുറിച്ചും പരാമർശിച്ചുകൊണ്ട് രേവന്ത് റെഡ്ഡി ഇത്തവണ വളരെ തന്ത്രപരമായി ഉത്തരേന്ത്യയിലെയും, ദക്ഷിണേന്ത്യയിലെയും ഹിന്ദുക്കളെ വിഭജിക്കാൻ ശ്രമിച്ചു. ഉത്തരേന്ത്യയിൽ കോൺഗ്രസിന് രാഷ്ട്രീയ അടിത്തറ പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ അവരുടെ പ്രതീക്ഷകൾ ദക്ഷിണേന്ത്യയിൽ മാത്രമായി അവശേഷിക്കുന്നു. മുമ്പ് ഭാഷയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വിഭജിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഭാഷാടിസ്ഥാനത്തിലുള്ള ഈ വിഭജന രാഷ്ട്രീയം വലിയ അളവിൽ ദുർബലമായി. ഇതിനോടൊപ്പം, മുമ്പ് ഉത്തരേന്ത്യൻ പാർട്ടിയായി കരുതപ്പെട്ടിരുന്ന BJP ഇപ്പോൾ ദക്ഷിണേന്ത്യയിലും സാവധാനം ശക്തമായി വരുന്നു. ഒരുപക്ഷേ കോൺഗ്രസ് നേതാക്കൾക്ക് ഇതിനെക്കുറിച്ചുള്ള ആശങ്കയുണ്ടാകാം. അതുകൊണ്ടാണ് ഇപ്പോൾ ദൈവത്തിൻ്റെ പേരിൽ തന്നെ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഹിന്ദുക്കളെ വിഭജിക്കാൻ അവർ ശ്രമിക്കുന്നത്.
എന്നാൽ രേവന്ത് റെഡ്ഡിക്ക് മുസ്ലിം സമുദായത്തെക്കുറിച്ചോ ക്രിസ്തുമതത്തെക്കുറിച്ചോ ഇത്തരമൊരു പരാമർശം നടത്താൻ ഇന്ന് ധൈര്യമുണ്ടാകുമോ?
ദക്ഷിണേന്ത്യയിലെ ആളുകൾ ശിവഭക്തരും ഉത്തരേന്ത്യയിലെ ആളുകൾ രാമഭക്തരുമാണെന്നാണ് രേവന്ത് റെഡ്ഡി പറയുന്നത്. എന്നാൽ സ്വന്തം സംസ്ഥാനത്തെ ഭദ്രാചലം നഗരത്തിൽ ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന സീതാ രാമചന്ദ്രസ്വാമി ക്ഷേത്രമുണ്ടെന്ന കാര്യം അദ്ദേഹം മറന്നുപോയി. ഇവിടെ എല്ലാ വർഷവും രാമനവമി നാളിൽ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്. തമിഴ്‌നാട്ടിലും കോദണ്ഡരാമസ്വാമി ക്ഷേത്രമുണ്ട്, കേരളത്തിൽ തൃപ്രയാർ ശ്രീരാമക്ഷേത്രമുണ്ട്, ഏറ്റവും വലിയ ഉദാഹരണം ദക്ഷിണേന്ത്യയിലെ രാമേശ്വരമാണ്. ഭഗവാൻ രാമൻ തമിഴ്‌നാട്ടിൽ ശിവലിംഗം നിർമ്മിച്ച് ശിവനെ പൂജിച്ചിരുന്നു, അതിനാലാണ് ഈ ശിവലിംഗത്തിന് രാമേശ്വരം എന്ന് പേരുവന്നത്.
അതുപോലെ ഉത്തരേന്ത്യയിലും പ്രശസ്തമായ നിരവധി ശിവക്ഷേത്രങ്ങളുണ്ട്. ശിവന്റെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം വാരണാസിയിലാണ്, ഇത് മോക്ഷത്തിൻ്റെ നഗരമായി കരുതപ്പെടുന്നു. മധ്യപ്രദേശിൽ മഹാകാലേശ്വറും, ഓംകാരേശ്വറും, ഉത്തരാഖണ്ഡിൽ കേദാർനാഥും, ഝാർഖണ്ഡിൽ ബാബാ വൈദ്യനാഥ് ധാം ജ്യോതിർലിംഗവുമുണ്ട്. ഇതൊന്നും റെഡ്ഢിക്കോ കോൺഗ്രസിനോ, DMK ക്കോ AIDMK ക്കോ TVK ക്കോ അറിയാത്തതല്ല
തെലുങ്കാന, ആന്ധ്രാ ഈ രണ്ടു സംസ്ഥാനങ്ങളിലും ധാരാളം റഡ്ഡിമാർ ക്രിസ്തുമതത്തിലേക്ക് ചേക്കേറി, അങ്ങനെ രേവന്ത് റെഡ്ഢി പുതുക്രിസ്ത്യാനി ആയപ്പോ സ്വാഭാവികമായും ഹിന്ദുക്കളോട് ഒരു പുച്ഛം രാഷ്ട്രീയമാണ് തൊഴിൽ അപ്പൊ ക്രിസ്ത്യാനികളുടെയും, മുസ്‌ലീങ്ങളുടെയും വോട്ട് വേണം തിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത് ഹിന്ദുക്കളെ ഒന്ന് ജാതീയമായും, ആത്‌മീയമായും വിഘടിപ്പിച്ചാൽ ഗുണമുണ്ടാക്കാം എന്ന ഒരു തന്ത്രം
അല്ലാതെ BJP പറയുന്നതുപോലെ രേവന്ത് റെഡ്ഡിക്ക് ഭഗവാൻ ശിവനെക്കുറിച്ചോ, രാമനെക്കുറിച്ചോ യാതൊന്നും അറിയാത്തതല്ല മറിച്ച് ക്രിസ്ത്യാനിയായ രേവന്ത് റെഡ്ഢിക്ക് അങ്ങനെയേ പറയാനാവൂ.. അതല്ലേ തമിഴ്‌നാട്ടിൽ കണ്ടതും കാണുന്നതും അന്ധ്രയിൽനിന്നും തമിഴ്‌നാട്ടിലേക്ക് കുലത്തൊഴിലായ ക്ഷൗരം ചെയ്യാൻ വന്ന ഒരു കുടുംബം മതം മാറിയപ്പോ സനാതന ധർമ്മത്തെ ഡെങ്കു മലേറിയയെ പ്പോലെ തുടച്ചു നീക്കുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ ? അതേസമയം ഹിന്ദു വിരുദ്ധ കോൺഗ്രസ് രേവന്ത് റെഡ്ഡിയുടെ ഈ പ്രസ്താവന പൂർണ്ണമായും ശരിയാണെന്ന് വാദിക്കുന്നു. അതായത്, ഇനി ഇതിന്മേലും പുതിയൊരു രാഷ്ട്രീയം നിങ്ങൾക്ക് കാണാൻ സാധിക്കും.
ഇറ്റലിയിൽനിന്നും മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം പ്രാചീന ഭാരതത്തിൽ ക്രിസ്തിയ മിഷണറി പ്രവർത്തനത്തിന് കളമൊരുക്കാൻ ചരന്മാരായി എത്തിയ കമ്മ്യൂണിസ്റ്റുകൾ ഇന്നും ഹൈന്ദവർക്കിടയിൽ ജാതീയത വളർത്തുന്നത് കാണാം, കമ്മ്യൂണിസ്റ്റുകാരിയും ഹിസ്റ്റോറിയനുമായ റോമില താപ്പർ (Romila Thapar) മാക്സ് മുള്ളറിൻ്റെ (Max Müller) പഴകിത്തുരുമ്പിച്ച ആര്യൻ സിദ്ധാന്തം ഹിസ്റ്റോറിക്കൽ കോൺഗ്രസ്സുകളിൽ (Historical Congress) പൊക്കിപിടിക്കുന്നതുകാണാം ആര്യൻ പുറത്തുനിന്നും വന്നവരാണ് എന്ന് പറയും തെളിവ് വല്ലതും ചോദിച്ചാൽ വേദത്തിൽ ഒണ്ട് എന്നുപറയും എവിടെ ഏതുമന്ത്രത്തിൽ എന്ന് ചോദിച്ചാൽ ഉരുണ്ടുകളിക്കും ഉത്തരമില്ല.
ഇവിടെ വൈദേശികരായ ഹിന്ദു വിരുദ്ധരെ, രാഷ്ട്ര വിരുദ്ധരെ സൽകരിച്ചു സീറ്റു കൊടുത്തിട്ട് രാജ്യം ഭരിയ്ക്കേണ്ട ആവശ്യം ഇല്ലാത്ത സാഹചര്യത്തിൽ ഭാരതത്തിൽ ഇത്ര തത്രപ്പാടുകൾ കാട്ടേണ്ട ആവശ്യം ഹൈന്ദവ സമൂത്തിനില്ല.
ഭാരതത്തിൻ്റെ ആത്മാവാണ് ഹിന്ദുത്വം ആ ആത്മീയവേരറുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുപ്പായമിട്ട വിദേശ ശൃംഖലയെ കൺവേർഷൻ മാഫിയയെ തകർത്തു തരിപ്പണമാക്കേണ്ടത് നാം ഓരോ ഭാരതീയരുടെയും കടമയാണ്.
ഇനി വരുന്ന ഇലക്ഷനുകൾ ഹൈന്ദവരുടെ നിലനിൽപ്പിൻ്റെയും, ആത്മാഭിമാനത്തിൻ്റെയും കൂടിയാണ് അതുകൊണ്ടുതന്നെ ജനാധിപത്യ പോരാട്ടത്തിൽ രാജ്യസുരക്ഷയ്ക്കായി, ധർമ്മ സംരക്ഷണത്തിനായി, സമാജ സംരക്ഷണത്തിനായി നിലപാടെടുക്കണം. രാജ്യസ്നേഹമുള്ള, രാജ്യവികസന തല്പരരായ, സമാജ സ്നേഹമുള്ള, ഹിന്ദു സ്വാഭിമാനമുള്ള വ്യക്തിത്വങ്ങളെ സ്വതന്ത്രരായി നിർത്തി തെരെഞ്ഞെടുക്കുന്ന വിധം ഒരു പുതിയ രാഷ്ട്രീയ തീരുമാനമാണ് നമുക്കു വേണ്ടത് - അല്ലാതെ ക്രിസ്ത്യാനികളുടെ ഇടയിൽ ചെന്ന് 'എനിക്ക് നിങ്ങളുമായി വളരെ പഴയ ബന്ധമുണ്ട്' എന്ന് പറയുന്ന, മുസ്ലീങ്ങളുടെ ഇടയിൽ ചെന്ന് 'എനിക്ക് നിങ്ങളുമായി വലിയ ബന്ധമുണ്ട്' എന്ന് പറയുന്ന, ഇടതുപക്ഷക്കാരുടെ ഇടയിൽ ചെന്ന് 'എനിക്ക് നിങ്ങളുമായി വളരെ ആത്മബന്ധമുണ്ട്' എന്ന് പറയുന്ന ഹിന്ദു വിരുദ്ധരെ നമുക്ക് ആവശ്യമില്ല. ഇങ്ങനെയുള്ള മതേതര നേതാക്കളിൽ നിന്ന് നമ്മൾ രക്ഷപ്പെടേണ്ടതുണ്ട്...
ഏതെങ്കിലും മതത്തിൻ്റെ സംരകഷണം എൻ്റെ ചുമതലയല്ല എന്ന് പറയുന്ന വരെയും നമുക്ക് വേണ്ട!
വൈദേശിക മത ഭീകര, വർഗ്ഗീയതയെ കൂട്ടുപിടിച്ചു സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നവരെ ഭരണ തലത്തിൽ നിന്നും അകറ്റി നിർത്തണം. ഹിന്ദു വിരുദ്ധരെ, രാഷ്ട്ര വിരുദ്ധരെ സൽകരിച്ചു സീറ്റു കൊടുത്തു നമ്മളെ ഭരിക്കാൻ ഏൽപ്പിക്കണ്ട ഒരാവശ്യവും ഹൈന്ദവർക്കില്ല.
സനാതന -ഹൈന്ദവ മതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ധർമ്മം -അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എല്ലാം പഠിച്ച്, പഠിപ്പിച്ച്, പ്രചരിപ്പിച്ച്, പ്രവർത്തിച്ച്, അധർമ്മത്തിനെതിരെ പ്രതികരിക്കുക. പ്രതിരോധിക്കുക, പ്രതികരിക്കാനുള്ള ധീരതയുണ്ടാകട്ടെ.
ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849
ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
@श्रीरामसेनाभरत