Sisters of the Helpers of Mary

Sisters of the Helpers of Mary TEACHING, PARISH ANIMATION

Hai
01/08/2017

Hai

കത്തോലിക്ക സഭയിലെ വൈദികരെ വിമർശിക്കുന്നവർ വായിച്ചറിയുവാൻ

..............കാണാതെ പോകരുത് ഇവരുടെ ജീവിതം, ..................

///ദയവായി പോസ്റ്റ് ഷെയര്‍ ചെയ്തു അനേകരിലേക്ക് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്ക്കുന്നു. നിങ്ങളുടെ ഒരു ഷെയര്‍ അനേകരുടെ തെറ്റിദ്ധാരണ മാറ്റിയെക്കാം////

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ഏതൊരു വിവാദത്തിലും സോഷ്യൽ മീഡിയയിൽ പുരോഹിതർ വിശ്വാസികളുടെ ചിലവിൽ വലിയ ആഡംബര ജീവിതമാണ് നയിക്കുന്നത് എന്ന ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം കാണാറുണ്ട്. സഭയുടെ സ്ഥാപനങ്ങളിലെ വരുമാനം എടുത്ത് അച്ചന്മാർക്ക് ആർഭാടമായി ജീവിക്കാൻ സാധിക്കും എന്ന തെറ്റിദ്ധാരണയിൽ ആയിരിക്കും ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ചിലരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ട് എന്ന കാര്യവും അംഗീകരിക്കാതിരിക്കാൻ പറ്റില്ല, അതിനെ മോഷണം എന്ന രീതിയിലെ കാണുവാൻ സാധിക്കുകയുള്ളു.

കത്തോലിക്കാ സഭയിൽ രണ്ടു രീതിയിൽ ഉള്ള വൈദികർ ഉണ്ട്. ഒന്ന് രൂപതകളുടെ കീഴിൽ ഉള്ള ഇടവകകളിൽ സേവനം ചെയ്യുന്നവരും വിവിധങ്ങളായ സന്യസ്ത സഭകളിൽ സേവനം ചെയ്യുന്നവരും. സന്യസ്ത സഭകളിൽ സേവനം ചെയ്യുന്നവർ ദാരിദ്രം, അനുസരണം, ബ്രഹ്മചര്യം എന്നിങ്ങനെ മൂന്ന് വ്രതങ്ങൾ എടുക്കണം. ഇടവക വൈദികർക്ക് അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾ എടുത്താൽ മതി.

JESUIT, ST.PAULS, MCBS, CMI, CAPUCHIN, VINCENTIAN, DON BOSCO എന്നിങ്ങനെ നിരവധിയായ സന്യാസ സഭകൾ ഉണ്ട്. ഇവരൊക്കെ പ്രധാനമായും പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും, ആതുര സേവനങ്ങളിലും, സഭയുടെ മീഡിയകളുമായി ബന്ധപ്പെട്ടും, ധ്യാന കേന്ദ്രങ്ങൾ നടത്തുന്നവരും, അത് പോലെ മിഷൻ മേഖലകിൽ ജോലി ചെയ്യുന്നവരും ഒക്കെയാണ്. ദാരിദ്ര്യം വൃതമായി സ്വീകരിച്ചിട്ടുള്ള ഇവർക്ക് ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന തുകകൾ തങ്ങൾ ആയിരിക്കുന്ന സഭാ സമൂഹത്തിൽ ബിൽ കൊടുത്ത് വാങ്ങാവുന്നതാണ്. അത് കൂടാതെ ഒരു മാസം ഇവർക്ക് കിട്ടുന്ന അലവൻസാണ് 1000 രൂപ. ഈ തുക കൊണ്ടാണ് അവരുടേതായിട്ടുള്ള ആഡംബരങ്ങൾ നടത്തേണ്ടത്.

ചില സന്യാസ സഭകളിൽ പെട്ടവർക്ക് വീട്ടിൽ നിന്നും ലഭിക്കുന്ന കുടുംബ വിഹിതം തങ്ങളുടെ പേരിൽ വെക്കാം. ചില സന്യാസ സഭകളിൽ അതിന് അനുവാദം ഇല്ല. സന്യാസ സഭകളിൽ ഉള്ള അച്ചന്മാർ പൊതുവെ ഒരു ആവശ്യത്തിനും സാമ്പത്തിക സഹായം ചോദിക്കാറില്ലാത്തതിനാൽ അവരെ ആരും പൊതുവായി അധിക്ഷേപിച്ചു കാണാറില്ല. ഇവരുടെ ചിലവുകൾ നടക്കുന്നത് ഇവർക്കുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനത്തിലും, സ്ഥാപനങ്ങൾ ഇല്ലാത്ത കപ്പൂച്ചിൻ അച്ചന്മാരെ പോലുള്ളവർ ധ്യാനങ്ങൾ മുഖേനെ ഒക്കെ ആൾക്കാരുമായി ബന്ധപ്പെട്ട് കിട്ടുന്ന സംഭാവനകൾ മൂലവുമാണ്.

ഇവരുടെ ഒക്കെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അച്ചന്മാർക്കും എല്ലാവരെയും പോലെ മാസം കിട്ടുന്ന 1000 രൂപയുടെ അലവൻസ് മാത്രമാണുള്ളത്. ഇത് കൂടാതെ ഇവരുടെ കൂടെയുള്ള അച്ചന്മാർ വിദേശ രാജ്യത്തുള്ള വൈദികർ കുറവുള്ള രൂപതകൾക്ക് വേണ്ടി സേവനം ചെയ്യാൻ പോകും അങ്ങനെ കിട്ടുന്ന വരുമാനവും ഇവരുടെ സമൂഹത്തിന്റെ ചെലവുകൾക്കായി ഉപയോഗിക്കും.

കേരളത്തിലെ വിവിധ രൂപതകളിൽ വൈദികർക്ക് കൊടുക്കുന്ന അലവൻസ് 10,000-12,000 രൂപ വരെയാണ്. ഇടവക വികാരിമാർക്കുള്ള ഭക്ഷണം കൊടുക്കുന്നത് അടുത്തുള്ള കോൺവെന്റുകളിൽ നിന്നായിരിക്കും, 3500 രൂപ അതിനായി കൊടുക്കണം. ഭക്ഷണം കൊണ്ട് വന്ന് കൊടുക്കുന്നവർക്കായി 500 രൂപയും. ഇതിന്റെ ബാക്കിയായുള്ള തുകയാണ് ആഡംബര ജീവിതത്തിനായി ഉപയോഗിക്കുന്നത്. സന്യാസ സമൂഹങ്ങളിലെ പോലെ കൂട്ടമായി ജീവിക്കുന്നില്ലാത്തതിനാൽ ആയിരിക്കാം രൂപതാ വൈദികർക്ക് ദാരിദ്ര്യ വ്രതം ഇല്ലാത്തത്. കുടുംബത്തിൽ സാമ്പത്തികം ഉള്ള വൈദികർ കാറുകൾ ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇടവക വികാരിമാർക്ക് കുർബാന പണം ആയി കുറച്ചു പണം കിട്ടാറുണ്ട്, ഒരു ദിവസം എത്ര കുർബാന ചെല്ലിയാലും ഒരു കുർബാനയുടെ പണമായ 100 രൂപയെ വാങ്ങാൻ സാധിക്കുകയുള്ളു. അതിൽ തന്നെ അച്ചന് എടുക്കാവുന്നത് 40 രൂപയാണ്. സ്വന്തം ഇടവകക്ക് വെളിയിൽ നിന്നുള്ള അച്ചന്മാരെ നമ്മുടെ ഒക്കെ വീടുകളിൽ ഓരോ ആവശ്യങ്ങൾക്കായി വിളിക്കുമ്പോൾ പലരും വഴി ചിലവിനുള്ള പണം കൊടുക്കാറുണ്ട്.

ചിലരൊക്കെ ഇവരുടെ കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ട് എന്ന തെറ്റിദ്ധാരണയിൽ കൊടുക്കാറുമില്ല. പൊതുവെ ഏറ്റവും കൂടുതൽ അധിക്ഷേപം കേൾക്കുന്ന ഒരു വിഭാഗം ഇടവക വൈദികരാണ്, അതിന്റെ പ്രധാന കാരണം ആൾക്കാരുമായി ഏറ്റവും കൂടുതൽ നേരിട്ട് ഇടപെട്ട് ജീവിക്കുന്നവർ അവരായതിനാൽ ആണ്. പലരും സഭാ സ്ഥാപനങ്ങളിൽ ജോലിക്കായും, അഡ്മിഷൻ കിട്ടുവാൻ വേണ്ടിയും ഒക്കെ സമീപിക്കും, എല്ലാവർക്കും ഇതൊക്കെ സാധിച്ചു കൊടുക്കുക പ്രായോഗികം അല്ലാത്തതിനാൽ ആ വകുപ്പിൽ ആണ് ഏറ്റവും കൂടുതൽ ശത്രുക്കളെ അച്ചന്മാർ സമ്പാദിക്കുന്നത്.

പിന്നെ ഉള്ളത് നമ്മുടെ വ്യക്തിപരമായ ചില കാര്യങ്ങളിൽ സഭാ നിയമങ്ങളിൽ ചില ഇളവുകൾ പ്രതീക്ഷിക്കും മിക്കവാറും അച്ചന്മാർ അനുവദിച്ചു കൊടുക്കുമെങ്കിലും ചിലരൊക്കെ വലിയ കടും പിടുത്തക്കാർ ആയിരിക്കും. അത് പോലെ ചില അച്ചന്മാരുടെ സ്വഭാവ രീതികൾ മോശമായതിനാലും ഇടവകകളിൽ പ്രശ്നം ഉണ്ടാകാറുണ്ട്. ഇങ്ങനെയൊക്കെയാണ് പൊതുവിൽ കത്തോലിക്കാ സഭയിൽ സഭാ വിമർശകർ ഉണ്ടാവുന്നത്. ഇതൊന്നും അല്ലാത്ത ചെറിയ ഒരു കൂട്ടം എന്തിലും കുറ്റം മാത്രം കാണുന്ന വിമർശകരും ഉണ്ട്. ഇടവക വൈദികരെ പറ്റി ന്യായമായ പരാതികൾ ഉണ്ടെങ്കിൽ രൂപതയിൽ അറിയിച്ചാൽ അന്വേഷിച്ചു നടപടി എടുക്കും. പക്ഷെ സാധാരണ ഗതിയിൽ ഇടവകയിൽ അച്ചനോട് ഉണ്ടാക്കാവുന്ന പ്രശ്നം എല്ലാം ഉണ്ടാക്കി ഒരു ഗതിയും ഇല്ലാതെ വരുമ്പോൾ ആണ് രൂപതയിൽ പരാതിയുമായി പോകുന്നത്.

ഇടവക വികാരി അച്ചനെ അധിക്ഷേപിച്ച ഒരാൾ പരാതിയുമായി ബിഷപ്പിന്റെ അടുത്ത് ചെന്നിട്ട് ഒരു കാര്യവുമില്ല. സ്കൂളിൽ നമ്മുടെ കുട്ടികൾ തെറ്റ് ചെയ്തതെങ്കിൽ പോലും വേറൊരു കുട്ടി നമ്മുടെ കുട്ടിയെ മർദിച്ചതിന് ശേഷം നമ്മുടെ അടുത്ത് പരാതിയുമായി വന്നാൽ എന്താണ് സംഭവിക്കുക എന്ന് അറിയാവുന്നതല്ലേ ഉള്ളൂ. അതേ സമയം നമ്മുടെ കുട്ടിയെ ഒന്നും ചെയ്യാതെ നമ്മുടെ അടുത്ത് പരാതിയുമായി വന്നാൽ സാധാരണ ഗതിയിൽ മാതാപിതാക്കൾ അത് ഗൗരവമായി തന്നെ പരിഗണിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയായിൽ പാലാ രൂപതയിൽ പുതിയതായി പണിയുന്ന ഹോസ്പ്പിറ്റലിന് വേണ്ടി പൂഞ്ഞാർ പള്ളി വികാരി അച്ചൻ സംഭാവന ചോദിച്ച ലെറ്റർ പ്രചരിച്ചത് കണ്ടു കാണുമല്ലോ. വികാരി അച്ചൻ പ്രായം ചെന്ന ഒരു ധ്യാനക്കാരൻ ആയതിനാലും മാതാവിന്റെ പേരിലുള്ള പള്ളിയായതിനാലും ആണ് അങ്ങനെ എഴുതിയത്. പ്രായം ചെന്ന അച്ചൻ ആയതിനാൽ സോഷ്യൽ മീഡിയായിൽ നടക്കുന്ന ബഹളം ഒന്നും അച്ചൻ അറിയുവാൻ ഒരു സാധ്യതയുമില്ല, അറിഞ്ഞവർ പറയുകയുമില്ല. പൊതുവെ കത്തോലിക്കാ സഭാംഗങ്ങളിൽ സഭക്ക് സാമ്പത്തിക സഹായം ചോദിച്ചതിന്റെ പേരിൽ എങ്ങനെയൊക്കെ എഴുത്തുകൾ എഴുതിയാലും അച്ചന്മാരെ അധിക്ഷേപിക്കാറില്ല.

അതേ സമയം സാമ്പത്തിക സഹായം കൊടുക്കാൻ താല്പര്യം ഇല്ലാത്തവർ എന്തെങ്കിലും കാരണം ഉണ്ടാക്കി അധിക്ഷേപിക്കുകയും ചെയ്യും. പാലാ രൂപതയുടെ ഹോസ്പിറ്റൽ ഇത്രയും വിവാദമായി ചിത്രീകരിക്കാനുള്ള പ്രധാന കാരണമായി ഞാൻ മനസ്സിലാക്കുന്നത് പാലാ രൂപതയുടെ കീഴിൽ ഉള്ള ഒരു ഹോസ്പ്പിറ്റലുകളിലും UNA ക്കു സ്വാധീനം ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്നതിനാലാണ് കിട്ടിയ അവസരത്തിൽ ഇതൊരു വിവാദമാക്കി മാറ്റിയത്. ഇത് പോലെ സഭക്കുള്ളിൽ നിന്നും പുറത്തു നിന്നും നിരവധി വിമർശനങ്ങൾ ഉൾക്കൊണ്ടു ത്യാഗ പൂർണ്ണമായ ജീവിതത്തിലൂടെ കെട്ടി പെടുത്ത സഥാപനങ്ങൾ ആണ് കേരള സമൂഹത്തിന്റെ ഇന്നത്തെ ഉന്നതിയുടെ പ്രധാന കാരണം.

പഴയ കാലത്തേ പോലെ ഇന്ന് ആൾക്കാർ വർത്തമാനം പറയുന്നതല്ലാതെ സ്ഥാപനങ്ങൾ തുടങ്ങുവാൻ വലിയ സംഭാവനകൾ ഒന്നും കൊടുക്കുകയില്ല, അതിനാൽ തന്നെ മിക്കവാറും സ്ഥാപനങ്ങളും വലിയ കടമെടുത്താണ് ആരംഭിക്കുന്നത്. വിമർശകരുടെ പ്രധാന ചോദ്യം ഇങ്ങനെ എന്തിനാണ് സ്ഥാപനങ്ങൾ തുടങ്ങുന്നത് എന്നാണ്, ഇന്ത്യയിൽ ഉള്ള വിവിധ സംസ്ഥാനങ്ങൾ താരതമ്യം ചെയ്താൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സംസ്ഥാനങ്ങളുടെയും ഇല്ലാത്ത സംസ്ഥാനങ്ങളുടെയും അവസ്ഥ മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതിനാൽ താല്പര്യം ഉള്ളവർ സഹകരിക്കുക, ഇല്ലാത്തവർ ഏറ്റവും കുറഞ്ഞ പക്ഷം ഒരു കാരണവും ഇല്ലാതെ അധിക്ഷേപിക്കാതിരിക്കാൻ എങ്കിലും ശ്രദ്ധിക്കണം.

കത്തോലിക്കാ സഭയുടെ തന്നെ സാമ്പത്തികം ഇല്ലാത്ത പല രൂപതകളിലെയും അച്ചന്മാർ വിദേശ രാജ്യങ്ങളിൽ സേവനം ചെയ്തു കിട്ടുന്ന പണം തന്റെ മാതൃ രൂപതയിലേക്കു അയച്ചു കൊടുത്താണ് പല രൂപതകളും മുൻപോട്ട് പോകുന്നത്. എനിക്കറിയാവുന്ന ജർമനിയിൽ ജോലി ചെയ്യുന്ന അച്ചൻ പറഞ്ഞത്. അച്ചന് ജർമനിയിലെ രൂപതയിൽ ജോലി ചെയ്യുന്നതിന് കിട്ടുന്നത് 1500 യൂറോ ആണ്. അവിടുത്തെ ടാക്സും അടച്ചു, വളരെ സൂക്ഷിച്ചു ജീവിച്ചാൽ മാത്രമേ കുറച്ചെങ്കിലും മിച്ചം വരുത്തി മാതൃ രൂപതയിലേക്ക് അയച്ചു കൊടുക്കുവാൻ സാധിക്കുകയുള്ളു, ഇവരെയൊക്കെയാണ് ഒരു കാരണവുമില്ലാതെ അധിക്ഷേപിക്കുന്നത്.

ജീവിത കാലം മുഴുവൻ സഭക്കും സമൂഹത്തിനും സേവനം ചെയ്തതിന് ശേഷം, 75 മത്തെ വയസ്സിൽ റിട്ടയർ ആകുന്നവർ സഭയുടെ കീഴിലുള്ള പ്രീസ്റ്റ് ഹോമിൽ ആയിരിക്കും വിശ്രമ ജീവിതം നയിക്കുന്നത്. അവർക്കുള്ള അലവൻസ് മാസം 2000 രൂപയാണ്. ഈ അച്ചന്മാരുടെയൊക്കെ സേവനം സ്വീകരിച്ചവർ ഇവരെ പ്രീസ്റ്റ് ഹോമിൽ ചെന്ന് ഒന്ന് കാണുവാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാറില്ല. അവിടെയുള്ള ഏകാന്തത പലരെയും വിഷാദ രോഗികൾ പോലും ആക്കാറുണ്ട്.

ചെറുപ്പക്കാരായ വൈദികരിൽ പലരും സോഷ്യൽ മീഡിയകളിൽ ഉയരുന്ന അധിക്ഷേപങ്ങളിൽ വേദനിക്കുന്നതായി പറഞ്ഞു, ദൈവം ഇതെല്ലം സഹിച്ചു സേവനം ചെയ്യാനുള്ള ദൈവ വിളി ആണ് തന്നിരിക്കുന്നത് എന്ന വിശ്വാസത്തിൽ അവർ മുൻപോട്ട് പോകുന്നു. ഇതൊക്കെ കണ്ടു വളരുന്ന കുട്ടികൾ നാളെ ഇത്രയും ത്യാഗം സഹിച്ചു എന്തിന് വൈദികൻ ആകണം എന്ന തീരുമാനം എടുക്കുമ്പോൾ ആയിരിക്കും പലരും കത്തോലിക്കാ സഭയിലെ വൈദികർ സമൂഹത്തിന് നൽകിയിരുന്ന സേവനങ്ങളുടെ വില തിരിച്ചറിയാൻ പോകുന്നത്.

കാണാതെ പോകരുത് ഇവരുടെ ജീവിതം,

കടപ്പാട്: Justin George

///ദയവായി പോസ്റ്റ് ഷെയര്‍ ചെയ്തു അനേകരിലേക്ക് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്ക്കുന്നു. നിങ്ങളുടെ ഒരു ഷെയര്‍ അനേകരുടെ തെറ്റിദ്ധാരണ മാറ്റിയെക്കാം//// കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്യുക Knights Templar India

11/12/2013
👏👏👏👏
11/12/2013

👏👏👏👏

11/12/2013

WE THE HELPERS OF MARY

Address

MANGALAM
Alleppey

Telephone

8281205993

Website

Alerts

Be the first to know and let us send you an email when Sisters of the Helpers of Mary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share