St. Mary's L P School, Edathua

St. Mary's L P School, Edathua This school was established by the Edathua Church(1888), the first of its kind in town, as a girls' school.The school is celebrating its 125 years(2013)

എടത്വയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ആളുകള്‍കും ജാതിമതഭേദമന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുവാന്‍ കഴിഞ്ഞ രണ്ടു ശതാബ്ദങ്ങളായി എടത്വ പള്ളി തീവ്രമായ പരിശ്രമങ്ങള്‍ നടത്തി വരുന്നു. നേര്‍സറി സ്കൂള്‍ മുതല്‍ ഫസ്റ്റ് ഗ്രേഡ് കോളേജ്‌ വരെ 13 സ്ഥാപനങ്ങള്‍ എടത്വ പള്ളി നേതൃത്വം നല്‍കുന്നു. ഇതില്‍ പ്രഥമസ്ഥാനീയമാണ് സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍.

എടത്വ പള്ളി 1888 സെപ്റ്റംബര്‍ല്‍ (1064 കന്

നി 1) ആരംഭിച്ച ആദ്യത്തെ സ്കൂള്‍ സെന്‍റ് മേരീസ് വെര്‍ണാകുലര്‍ സ്കൂള്‍ ആണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉള്ള സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍.. പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമായി നാട്ടില്‍ ആദ്യമായി ആരംഭിച്ച സ്കൂള്‍ ആണിത്. നെടിയശാല എന്നറിയപ്പെടുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ സാഹചര്യത്തില്‍ നെടിയശാല ഒരു പടുകൂറ്റന്‍ കെട്ടിടം തന്നെ ആയിരുന്നു. 1907 ല്‍ ഇതൊരു മലയാളം മിഡില്‍ സ്കൂളായിഉയര്‍ത്തി 5-ാം ക്ലാസ് ആരംഭിച്ചു.1910 ല്‍ ഈ സ്കൂള്‍ വിഭജിച്ച്‌ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്കൂള്‍ ആക്കി പെണ്‍കുട്ടികളുടെത് സെന്‍റ് മേരീസ് എലിമെന്‍റ്‍ററി ഗേള്‍സ് സ്കൂള്‍ എന്നറിയപ്പെട്ടു.ഡിപാര്‍ട്ട്‌മെന്‍റ്കാര്‍ ഇതിനെ വെര്‍ണാകുലര്‍ മിഡില്‍ സ്കൂള്‍ എന്ന പേര് നല്‍കി.

ആരാധന സഭയുടെ സഹ സ്ഥാപക മദര്‍ ഷന്താള്‍ ഉള്‍പെടെ ആദ്യമാതാക്കള്‍ ഈ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ആയിരുന്നു. ആരാധന സഭയിലെ ആദ്യ അധ്യാപിക കണ്ടത്തിപ്പറ‍മ്പില്‍ ബ്രിജിത്താമ്മ അധ്യാപനം ആരംഭിച്ചതും ഈ സ്കൂളില്‍ ആണ്. മലയാളം-ഇംഗ്ലീഷ് വിദ്യാഭാസം എകീകരിച്ചതോടുകൂടി സ്കൂള്‍ സെന്‍റ് മേരീസ് വെര്‍ണാകുലര്‍ സ്കൂളലെ അപ്പര്‍ പ്രൈമറി ക്ലാസുകള്‍ സെന്‍റ് അലോഷ്യസ് ഹൈസ്കൂളുമായി സംയോജിക്കപ്പെട്ടു. അങ്ങനെ സെന്‍റ് മേരീസ് വെര്‍ണാകുലര്‍ സ്കൂള്‍ സെന്‍റ് മേരീസ് എല്‍ പി സ്കൂളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. 1965 ല്‍ കൂടുതല്‍ സൗകര്യാര്‍ത്ഥം ഈ സ്കൂള്‍ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള സ്ഥലത്തേക്ക് മാറ്റി.

1976 മുതല്‍ തുടര്‍ച്ചയായി സബ്ജില്ല കലോത്സവങ്ങളില്‍ ഈ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു. കലാ-കായിക, പ്രവര്‍ത്തിപരിജയ-ഗണിതശാസ്ത്ര മേളകളിലും ഈ സ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 2004-2005 അധ്യയന വര്ഷം മുതല്‍ ഇംഗ്ലീഷ് പാരലല്‍ ഡിവിഷന്‍ ആരംഭിച്ചതോടുകൂടി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു. 2006-2007 അധ്യയന വര്ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും കംപ്യൂട്ടര്‍ വിദ്യാഭാസം ആരംഭിച്ചു. 2007-2008 ല്‍ ഏറ്റവും നല്ല പി ടി എ ക്കുള്ള കോര്‍പ്രറ്റ്‌ മാനേജ്മെന്‍റ് ഓഫ് സ്കൂല്‍സിന്റെ അവാര്‍ഡും 1990-91 ല്‍ ഈ സ്കൂളിലെ പ്രധാമാധ്യാപിക സി. തെരെസിനെ കോര്‍പ്രറ്റ്‌ മാനേജ്മെന്‍റ് ഓഫ് സ്കൂല്‍സില്‍ നിന്നും മികച്ച അധ്യാപികക്കുള്ള അംഗീകാരവും ലഭിച്ചു.

185 കുട്ടികളും 7 അധ്യാപകരും 34 പ്രീപ്രൈമറി കുട്ടികളും 4 സഹായികളുമുള്ള സെന്‍റ് മേരീസ് എല്‍ പി സ്കൂളിന്റെ മാനേജര്‍ റവ. ഫ. ജോര്‍ജ്ജ് പഴയപുരയും ഹെഡ്മിസ്ട്രെസ്സ് ശ്രീമതി റാണി ജോസെഫും ആണ്.

Address

Edathua
Alleppey
688007

Telephone

0477-221 2249

Website

Alerts

Be the first to know and let us send you an email when St. Mary's L P School, Edathua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's L P School, Edathua:

Shortcuts

Share