SNDP Youth Movement

SNDP Youth Movement ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്...

ഇന്ന് ഒക്ടോബർ 3, പഞ്ചമി ദിവസം ഏവർക്കും  #സന്ധ്യാവന്ദനം നേരുന്നു.  #നവരാത്രിപൂജ എന്നാൽ എന്താണ്..??? #നവരാത്രി വെറും ഒമ്പത...
03/10/2019

ഇന്ന് ഒക്ടോബർ 3, പഞ്ചമി ദിവസം ഏവർക്കും #സന്ധ്യാവന്ദനം നേരുന്നു.
#നവരാത്രിപൂജ എന്നാൽ എന്താണ്..???

#നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

ഭൂമിയും' പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആർജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട ദിനങ്ങളാണ്.

ഏതെല്ലാം #വിദ്യകൾ നാം സ്വായത്തമാക്കിയോ അതെല്ലാം ആ #വിദ്യാസരസ്വതി-യുടെ ഭാനങ്ങളാണ്. ഏതെല്ലാം കർമ്മങ്ങൾ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ #അനുഗ്രഹം കൊണ്ടാണ്.

പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും ,ശക്തിയിലും ,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ്. നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാൻ നവീകരിക്കാൻ യജ്ഞിക്കേണ്ട ദിനങ്ങളായി മാറ്റാൻ കഴിയണം..

ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്. അമ്മയില്ലാതൊന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ .

വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. #മഹാനവമി-ക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികൾ ദേവിയെ പൂജിക്കുന്നു. #പൂജവെയ്പ് ( #ദുർഗ്ഗാഷ്ടമി ), മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാധിദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത് - എല്ലാ #തൊഴിൽ കാരും നവരാത്രി കാലത്ത് താന്താങ്ങളുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു.

കേരളത്തിൽ മാത്രമല്ല 'ഭാരതഖണ്ഡത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.

#വംഗദേശം-ത്ത് #കാളി-യാണ് ആരാധനാമൂർത്തി;
മൈസൂരിൽ #ചാമുണ്ഡേശ്വരിപൂജ-യാണ് മുഖ്യം.
മറ്റു പല ഭാഗത്തും #ആയുധപൂജ-ക്കാണ് പ്രാധാന്യം.
#മൈസൂർ " #ദസറ " പേര് കേട്ടതാണ്. വർണശബളമാണ് മൈസൂർ ദസറ . #മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതിൽ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തിൽ #സരസ്വതിപൂജ-ക്കാണ് പ്രാധാന്യം.

#ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടി #പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് #അഷ്ടമി'ക്കാണ്. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ' മുതലായവ പുജക്ക് വക്കുന്നത്- പൂജവെച്ചാൽ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് #വിദ്യാരംഭം.

#നവരാത്രിവ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്. ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ '' എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.

വീണാസരസ്വതി,
താണ്ഡവ സരസ്വതി,
ഭാരതി,
ബ്രാഹ്മി,
വാഗീശ്വരി,
ഗായത്രി, ഇവ ഇതിൽ ചില ഭാവങ്ങളാണ് മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചനക്കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.

കേട്ടാലും, കേട്ടാലും മതിവരാത്ത " " #പാഹിപർവ്വതനന്ദിനി " എന്ന #കീർത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂർത്തികളും, അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പിൽ ഈ നവരാത്രി കാലം സ്വയമർപ്പിക്കാം.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത്‌ ദിനങ്ങൾ ആണ്.

പ്രപഞ്ചത്തിലെ ഓരോ അണുവും ഏതു ശക്തിയ്ക്ക് അടിമപ്പെട്ട് ധർമ്മം പാലിക്കുന്നുവോ, ആ പരാശക്തി സ്ത്രീത്വമെന്ന് അറിഞ്ഞ് ആരാധിക'്കുന്ന വലിയ സംസ്കാര മഹിമ. ദൈവത്തെ ആണായി മാത്രമല്ല ഇവിടെ കാണുന്നത് '

ലോകത്ത് മതങ്ങൾ പിറക്കുന്നതിന് മുമ്പേ പ്രപഞ്ചശക്തിയെ അമ്മയെന്ന് വിളിച്ച് പൂജിച്ച പ്രാചീന സംസ്കൃതിയുടെ തുടർച്ചയായി സനാതന സംസ്കൃതിയിലൂടെ ഇന്നും തുടരുന്ന ഗുരുപരമ്പരയ്ക്ക് മുഴുവൻ #ആത്മപ്രണാമം.

ശ്രീ  #നാരായണഗുരു-വിന്റ  #കാഴ്ചപ്പാടുകൾ #ജനനം, ബാല്യം #വയൽവാരം വീ  #ശ്രീകാര്യം എന്ന ഗ്രാമത്തിനടുത്തായി  #ചെമ്പഴന്തി-യിലെ...
29/09/2019

ശ്രീ #നാരായണഗുരു-വിന്റ #കാഴ്ചപ്പാടുകൾ

#ജനനം, ബാല്യം

#വയൽവാരം വീ #ശ്രീകാര്യം എന്ന ഗ്രാമത്തിനടുത്തായി #ചെമ്പഴന്തി-യിലെ #മണയ്ക്കൽക്ഷേത്രം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ #വയൽവാരംവീട് സ്ഥിതി ചെയ്യുന്നത് . ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. വയൽവാരം വീട്ടുകാർക്ക് #ഇലഞ്ഞിക്കൽ എന്ന ഒരു #താവഴി-യും ഉണ്ട്.

കൊല്ലവർഷം 1032 ചിങ്ങമാസം #ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്. ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. ഗുരുവിൻെറ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് #മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.

മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. ഗുരുവിൻെറ അമ്മാവൻ #കൃഷ്ണൻവൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും #മാതൃകുടുംബം #മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കുംഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.

പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , ഗുരുവിൻെറ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. #തോട്ടപ്പണി ഗുരുവിനു‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം ഗുരു വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും ഗുരു കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് ഗുരുവി‌ന് മനഃസിദ്ധിയുണ്ടായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി ഗുരുവിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ #ഗുരു മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ ഗുരുവിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. #അനികേതത്വം ഗുരു അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി #രാമായണം വായിക്കുക ഗുരുവിൻെറ‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ #തൊൽകാപ്പിയം, #മണിമേഖല, #തിരുക്കുറൾ, #കുണ്ഡലകേശി, #തേമ്പാമണി, #ചിലപ്പതികാരം, #അകനാനൂറ്, #തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽകുട്ടിയായ ഗുരു ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി യായ ഗുരു തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഗുരു ഒരു വിനോദമായിരുന്നു...
തുടരും...
@

ഇന്ന്   #കന്നി 5, ശനിയാഴ്ച (21/09/2019) #ശ്രീനാരായണഗുരുസമാധി. #ഭഗവാന്റെ  #മഹാസമാധി     അന്ന് ഒരു ചാറ്റൽ മഴയുള്ള ദിവസമായി...
21/09/2019

ഇന്ന് #കന്നി 5, ശനിയാഴ്ച (21/09/2019)
#ശ്രീനാരായണഗുരുസമാധി.

#ഭഗവാന്റെ #മഹാസമാധി

അന്ന് ഒരു ചാറ്റൽ മഴയുള്ള ദിവസമായിരുന്നു. #പ്രകൃതി #കണ്ണുനീർ പൊഴിച്ച് നിശ്ചേഷ്ടയായി നിന്നു. ഉച്ചയായപ്പോഴേയ്ക്കും മാനം ശരത്ക്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. #തൃപ്പാദങ്ങൾ കല്പിച്ച പ്രകാരം അന്ന് എല്ലാവർക്കും ഭക്ഷണം നല്കി. #സായാഹ്നസൂര്യൻ പശ്ചിമാകാശത്തിലണഞ്ഞു. തത്സമയം ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികൾ തൃപ്പാദസന്നിധിയിൽ 'യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം' വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സമയം ഏതാണ്ട് മുന്നേകാൽ മണിയോടടുത്തു. "നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു"എന്നരുളി, ഗുരു കിടക്കയിൽ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികൾ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോൾ ശരീരം പദ്മാസനത്തിൽ ബന്ധിച്ചിരുന്നു.
1928 സെപ്റ്റംബർ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച. ഉച്ചകഴിഞ്ഞ് 3:30. ശിവഗിരി വൈദികമഠത്തിലെ കിടക്കയിൽ ബ്രഹ്മചൈതന്യസ്വരൂപനായി ഇരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയിൽ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാർ ഉപനിഷത്സാരസർവ്വസ്വമായ 'ദൈവദശകം'ആലാപനം ചെയ്തു തുടങ്ങി. ഭഗവാന്റെ കല്പനപ്രകാരം മുൻപ് പലപ്പോഴും വിശ്രമവേളകളിൽ തൃപ്പാദഭക്തന്മാർ ആ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. താൻ സജാതീയ വിജാതീയ സ്വഗതഭേദ ശൂന്യമായ പരബ്രഹ്മസ്വരൂപമാണെന്ന പരിപൂർണ്ണാനുഭൂതിയുടെ അഭയാവസ്ഥയിൽ സച്ചിദാനന്ദസ്വരൂപനായി പരംപൊരുളിൽ മൃദുവായ് മൃദുവായ് അമർന്നുകൊണ്ടിരുന്ന ആ ജീവന്മുക്തന്റെ തിരുസന്നിധാനത്തിൽ ശ്രീധർമ്മതീർത്ഥസ്വാമികൾ, സുഗുണാനന്ദഗിരിസ്വാമികൾ, അച്യുതാനന്ദസ്വാമികൾ, നരസിംഹസ്വാമികൾ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളും ചേർന്ന് തൃപ്പാദവിരചിതമായ ദിവ്യസ്തോത്രങ്ങൾ ഈണത്തിൽ ഭക്തിനിർഭരമായി ആലാപനം ചെയ്തുകൊണ്ടിരുന്നു. സാന്ദ്രവും ദിവൃവുമായ നിർവ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവേ പ്രകൃതി ആ ഗുരു മൊഴികൾ സ്വയം ആമന്ത്രണം ചെയ്യുന്നതായി തോന്നിയത്രേ.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അപ്പോൾ ഏകലോക കാരുണ്യം പ്രവചിച്ച ഭഗവാൻ ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകൾ സാവധാനം അടഞ്ഞു. ഭഗവാൻ മഹാസമാധിസ്ഥനായി. (മഹാസമാധി വേളയിൽ യോഗവാസിഷ്ഠം പാരായണം ചെയ്തു എന്ന് ഒരു കൂട്ടരും അതല്ല ദൈവദശകമായിരുന്നുവെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. എന്നാൽ ആ സന്നിധിയിൽ ദിവസങ്ങളായി ഇതു രണ്ടും പാരായണം ചെയ്തുകൊണ്ടിരുന്നു.
പ്രണാമം ,പ്രണാമം ,പ്രണാമം.

അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ യഥാർഥ മഹദ് വ്യക്തിത്വം... അതിൽ ആത്മാർഥത കാണിച്ചു അദ്ദേഹം.  #കീഴ്ജാത...
28/08/2019

അടിച്ചമർത്തപ്പെട്ടവന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ യഥാർഥ മഹദ് വ്യക്തിത്വം... അതിൽ ആത്മാർഥത കാണിച്ചു അദ്ദേഹം.
#കീഴ്ജാതിക്കാർ-ക്ക് പ്രവേശനമില്ലാത്ത വഴികളിലൂടെ #വില്ലുവണ്ടി #യാത്ര നടത്തിയ മഹാൻ...
കീഴ്ജാതിക്കാരുടെ #മക്കൾ-ക്ക് #വിദ്യാഭ്യാസം ലഭിക്കാനുള്ള #പോരാട്ടം നടത്തിയ ആൾ...
നവോത്ഥാന പോരാട്ടങ്ങളും നേട്ടങ്ങളും ആഘോഷിക്കുന്ന ഇക്കാലത്ത് ഓർമ്മപ്പെടുത്തേണ്ട #വ്യക്തിത്വം...
#ആഗസ്റ്റ്28...
#മഹാത്മാഅയ്യൻകാളിദിനം...

 #ദൈവദശകം...ദൈവമേ! കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളേ;നാവികന്‍ നീ ഭവാബ്ധിക്കോ‌-രാവിവന്‍തോണി നിന്‍പദം.ഒന്നൊന്നായെണ്ണിയെണ...
27/08/2019

#ദൈവദശകം...
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി –
സ്സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

ജയിയ്ക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം. 12 Aug 2019.ഇന്ന് ബക്രീദ്; മുസ്ലിം സമുദായത്തിന്റെ ആത്മസമർപ്പണത്തിൻ്റെ ആഘോഷം...
12/08/2019

നിങ്ങളുടെ ഇന്നത്തെ ദിവസത്തെ കുറിച്ച് അറിയാം. 12 Aug 2019.
ഇന്ന് ബക്രീദ്; മുസ്ലിം സമുദായത്തിന്റെ ആത്മസമർപ്പണത്തിൻ്റെ ആഘോഷം, ചരിത്രം ഇങ്ങനെ...
ത്യാഗത്തിൻ്റെ സഹനത്തിൻ്റെ സന്ദേശം ഉയർത്തി വീണ്ടും ഒരു #ബലിപെരുന്നാൾ #ബക്രീദ്. ആ ഇസ്‌ലാമികപ്രവാചകൻ തുറന്നുതന്ന വഴിയിലൂടെ നമുക്കും സഞ്ചരിക്കാം. #മഴക്കെടുതി മലയാളികളുടെ ആഘോഷത്തെ മങ്ങലേൽപ്പിച്ചെങ്കിലും നമുക്ക് അതിജീവിനത്തിൻ്റെ മാർഗമായി ഈ ബക്രീദ് ആചരിക്കാം...
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. #ഈദുൽഅദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ. ഈ വർഷം ഓഗസ്റ്റ് 12 നാണ് ബക്രീദ് ആഘോഷിക്കുന്നത്.

പ്രവാചകനായ #ഇബ്രാഹിംനബി തൻ്റെ ആദ്യ മകൻ #ഇസ്മാഇൽ-നെ #ദൈവകല്പന മാനിച്ച് #ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.

◆ചരിത്രം ഇങ്ങനെ...
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രവാചകനായ #നബി ക്ക പുത്രൻ പിറന്നത്. പുത്രൻ്റെ പേര് ഇസ്മാഇൽ എന്നായിരുന്നു. ഒരിക്കൽ #അള്ളാഹു സ്വപ്നത്തിൽ വന്ന നിനക്ക് ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായത് എന്താണോ അത് എന്നെന്നേക്കുമായി ത്വജിക്കാൻ ഇബ്രാഹിമിനോട് പറഞ്ഞു. #ദൈവകൽപ്പന അനുസരിച്ച് തൻ്റെ പ്രിയപുത്രനെ ബലികൊടുക്കാൻ #ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല.

എന്നാൽ പരീക്ഷണത്തിൽ ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി. ബലിനൽകുന്ന സമയത്ത് ദൈവദൂതൻ എത്തുകയും ഇസ്മാഇൽനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ ദിനത്തിൻ്റെ ഓര്‍മ്മപുതുക്കലാണ് ബലിപെരുന്നാളായി ആചരിക്കുന്നത്. അള്ളാഹുവിൻ്റെ കൃപയാൽ ഇബ്രാഹിമിന് #ഇസഹാക് എന്നൊരു പുത്രിനും കൂടി ജനിച്ചു. ദൈവപ്രീതിക്കായി വിശിഷ്ട സൃഷ്ഠിയായ മനുഷ്യനെ ഒരിക്കലും ബലിനൽകരുതെന്ന സന്ദേശവും ബലിപെരുന്നാൾ നൽകുന്നു...

◆ ബക്രീദ് ആഘോഷം.
ബക്രീദ് ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

1) തനിക്കുള്ളത് ഉപേക്ഷിക്കുക,
2) തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക,
3) പാവങ്ങൾക്ക് ദാനം നൽകുക,

എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.

ഈ ദിവസം ബലി കഴി‍ച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. #400ഗ്രാംസ്വർണ്ണം-ത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ മുസ്ലീമും തീർച്ചയായും ബലി നൽകണമെന്നാണ് നിയമം.

ഒരു വര്‍ഷത്തിൽ രണ്ട് പ്രാവശം #ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും ( #ഈദ്ഉൽഫിത്വ‍ര്‍) പിന്നീട് വലിയ പെരുന്നാളാണ് (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ തീയതി കണക്കാക്കുന്നത്. #ദുൽഹജ്ജ മാസത്തിലാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ #റമദാൽ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്.
ചെറിയ പെരുന്നാൾ ലോകത്ത് സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാൾ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവും നൽകുന്നു.

◆ #ഹജ്ജ്.
#ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഖുര്‍ആൻ നിര്‍ദ്ദേശിക്കുന്ന അഞ്ച് നിബന്ധനകളിൽ ഒന്നാണ് ഈ കര്‍മ്മം. മക്കയിൽ സ്ഥിതി ചെയ്യുന്ന #കഅബ പണിത ഇബ്രാഹിം നബി ( #അബ്രഹാം), ഭാര്യ #ഹാജറ ( #ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ ( #ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ. ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

◆ #ഹജ്ജ്കർമ്മങ്ങൾ.
പുരുഷന്മാര്‍ കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടും സ്ത്രീകള്‍ #ഹിജാബ് ധരിച്ചുകൊണ്ടുമാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമായ #ഇഹ്റാം കെട്ടുന്നതോടെ രാജാവും പ്രജയും എല്ലാം തുല്യമാകുന്നു എന്നാണ് സങ്കൽപ്പം. ഈ സമയം നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.

പെരുന്നാൾ ആഘോഷം ദുരിതം പേറുന്ന മലയാളി സമൂഹത്തിന് സമൂഹസേവനം നടത്തി വലിയ ആശ്വാസമാക്കുന്ന മുസ്‌ലീം സഹോദരർക്ക് ഹൃദയം നിറഞ്ഞ നന്ദി ഞങ്ങൾ രേഖപ്പെടുത്തുന്നു.
ഒരായിരം നന്ദി!!!√√√

" #മതമേതായാലും_മനുഷ്യൻ_നന്നായാൽ_മതി"
||| #ശ്രീനാരായണഗുരു വചനം |||

Dear Guru deva followers...  I think you all have hear that Kerala ( India )  is going through some major issue like hea...
11/08/2019

Dear Guru deva followers...

I think you all have hear that Kerala ( India ) is going through some major issue like heavy rainfall and land slide
Causing major casualty and death. So it our right to help them ( we are safe but they not safe ) so kindly provide your contribution to help the civilians that needs help

Provide your contribution to" Kerala cheif minster distress relief fund "

*SBI ( State Bank of India )*

ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M


*South Indian bank*

ACCOUNT DETAILS
A/c Number : 0721053000002584
A/c Name: Chief Minister’s Distress Relief Fund
Branch : Corporate Branch, Thiruvananthapuram
IFSC : SIBL0000721
SWIFT CODE: SOININ55

*Federal bank*

ACCOUNT DETAILS
A/c Number : 10210100412397
A/c Name: Chief Minister’s Distress Relief Fund
Branch: Thiruvananthapuram/Palayam
IFSC : FDRL0001021
SWIFT CODE: FDRLINBBIBD

*HDFC. Bank*

ACCOUNT DETAILS
A/c Number : 50100248534439
A/c Name: Chief Minister’s Distress Relief Fund
Branch: Vattiyoorkavu, Trivandrum
IFSC : HDFC0002485
SWIFT CODE: HDFCINBB###

*ICICI Bank*

ACCOUNT DETAILS
A/c Number : 626205211728
A/c Name: Chief Minister’s Distress Relief Fund
Branch: MG ROAD, TRIVANDRUM
IFSC : ICIC0006262
SWIFT CODE: ICICINBBCTS

*Axis Bank*

ACCOUNT DETAILS
A/c Number : 918010080025138
A/c Name: Chief Minister’s Distress Relief Fund
Branch: Kowdiar Branch
IFSC : UTIB0000784

*Canara bank*

ACCOUNT DETAILS
A/c Number : 5842132000003
A/c Name: Chief Minister’s Distress Relief Fund
Branch: Specialized Government Business Branch
IFSC : CNRB0005842

So please kindly provide that ever contribution that you have

https://donation.cmdrf.kerala.gov.in/

ശ്രീനാരായണീയരെ.... 🙏🏻" #ചിങ്ങം1_മുതൽ_കന്നി5_വരെ ശ്രീ നാരായണമാസാചരണവും ധർമ്മചര്യായജ്ഞവും എല്ലാവരും അനുഷ്ഠിക്കണം.മത്സ്യ-മാ...
07/08/2019

ശ്രീനാരായണീയരെ.... 🙏🏻

" #ചിങ്ങം1_മുതൽ_കന്നി5_വരെ ശ്രീ നാരായണമാസാചരണവും ധർമ്മചര്യായജ്ഞവും എല്ലാവരും അനുഷ്ഠിക്കണം.

മത്സ്യ-മാംസ-മദ്യാദികൾ വർജ്ജിച്ച് #വ്രതം അനുഷ്ഠിക്കണം. പഞ്ചധർമ്മവും #പഞ്ചശുദ്ധി-യുമനുഷ്ഠിക്കണം.

#പ്രഭാതത്തിലെകുളി,
#പ്രാർത്ഥന,
#ധ്യാനം,
#ഗുരുദേവകൃതികളുടെപാരായണം,
#പഠനം,
#പ്രചരണം, എന്നിവ അനുഷ്ഠിക്കണം. പ്രാർത്ഥനയോഗങ്ങളും പ്രഭാഷണങ്ങളും ഗുരുദേവ ശിഷ്യന്മാരുടെയും മറ്റും ജൻമ - സമാധി ദിനാചരണങ്ങൾ, #ഗുരുദേവജയന്തി, #മഹാസമാധി ദിനാചരണങ്ങൾ.

♻️ " #ചിങ്ങം1 മുതൽ #കന്നി5 വരെ ശ്രീ നാരായണീയരുടെ വ്രതാനുഷ്ഠാന കാലം" ♻️

⭕️ മറക്കാതിരിക്കുക എങ്ങും പ്രചരിപ്പിക്കുക....

ഗുരുദേവ സന്യാസ്ത #ശിഷ്യപരമ്പര-ക്കുവേണ്ടി...

#സച്ചിദാനന്ദസ്വാമി,
#ശിവഗിരിമഠം...

 #സുപ്രഭാതം.
29/07/2019

#സുപ്രഭാതം.

 #തുളസിത്തറ....••••••••••••••••••••     ഉണർന്നെണീൽക്കുന്ന വീടിനെന്നും ആ ദിനത്തിന്റെ നിറക്കാഴ്ചയും,  #നാമജപം ത്താൽ മുഖരിത...
25/07/2019

#തുളസിത്തറ....
••••••••••••••••••••
ഉണർന്നെണീൽക്കുന്ന വീടിനെന്നും ആ ദിനത്തിന്റെ നിറക്കാഴ്ചയും,
#നാമജപം ത്താൽ മുഖരിതമാവുന്ന ത്രിസന്ധ്യ-യ്ക്ക് സർവ്വൈശ്വര്യവുമാണ്.

വീട്ടുമുറ്റത്തു ഒരു #രാമതുളസി, ഒരു #കൃഷ്ണതുളസി എങ്കിലും ഓരോ ചുവട് നട്ടു നനച്ചു വളർത്തുക. ഒരേ സമയം ഇത് ഔഷധവും, #വിഷനാശിനി-യുമാണ്. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. കടകളിൽ നിന്നും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത വ്യാജ #ദാഹശമനികൾ ഒഴിവാക്കുക.

#സുപ്രഭാതം കൂട്ടുകാരെ...
(പ്രതിനിധാനചിത്രം മാത്രം)

വെട്ടിപ്പിടിച്ചുകൊണ്ടല്ല, നിരാസത്തിലൂടെ  #ആത്മബലം നേടിയവനാണ്  #രാമൻ.      തികഞ്ഞ സാമൂഹികവ്യക്തിത്വമായി, സത്യസന്ധമായി നില...
24/07/2019

വെട്ടിപ്പിടിച്ചുകൊണ്ടല്ല, നിരാസത്തിലൂടെ #ആത്മബലം നേടിയവനാണ് #രാമൻ.

തികഞ്ഞ സാമൂഹികവ്യക്തിത്വമായി, സത്യസന്ധമായി നിലനിൽക്കുന്ന ഒരാളുടെ വ്യക്തി-കുടുംബ ഘടനയിൽ രൂപംകൊള്ളുന്ന സമസ്യകൾ രാമനിലുണ്ട്. സങ്കടകരമായ നീതിയുടെ ഗതികളിൽ പക്ഷേ ചഞ്ചലചിത്തനാകാതെ ധർമത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് രാമൻ ചെയ്തത്.

#സീതാവിരഹം-ത്താൽ നീറിപ്പുകഞ്ഞൊരു ജീവിതമായിരുന്നു രാമന്റേത്. #സീതാന്വേഷണവേള-യിൽ #വനദേവത-മാരോടും മൃഗസഞ്ചയങ്ങളോടും പക്ഷിസഞ്ചയങ്ങളോടും വൃക്ഷവൃന്ദങ്ങളോടും രാമൻ ആകുലതയോടെ, സീതയെ കണ്ടുവോ എന്ന് ചോദിച്ചു. #ഭൂമി-യിൽ മാത്രമല്ല, ജലത്തിലും ആകാശത്തിലും രാമൻ വ്യാപിച്ചുനിന്നു എന്ന് #ടാഗോർ ആരണ്യത്തിന്റെ #സന്ദേശം എന്ന ലേഖനത്തിലെഴുതി.

#അടവി, രാമദുഃഖത്തെ ഏറ്റുവാങ്ങി. #അയോധ്യ രാമന് ധർമപരീക്ഷണങ്ങളൊരുക്കി. വനഭാവങ്ങളെ സീതാഭാവങ്ങളായി രാമൻ അറിഞ്ഞു. ഈവിധമൊരു രാമനെയാണ് #എഴുത്തച്ഛൻ നിർമമനും നിരാകാരനും നിരഹങ്കാരനും നിത്യനുമായി വാഴ്ത്തിയത്. #രാമരാജ്യം-ത്തിന്റെ ഗുണഗണങ്ങളിൽ പ്രധാനമായി വരുന്നത് #സ്ത്രീ-കളുടെ സൗഖ്യവും രോഗങ്ങളില്ലാത്ത ജീവിതവുമൊക്കെയായിരുന്നു.

സരയൂപ്രവാഹത്തിൽ #രാമസത്ത അലിഞ്ഞുമറയുന്നതേയില്ല. ധർമപ്രവാഹവും ദൈവപ്രവാഹവുമായി രാമൻ എല്ലാ കാലങ്ങളിലേക്കും ഒഴുകുകയാണ്.

- രാമായണത്തെക്കുറിച്ച് ശ്രീ ്രസന്നകുമാർ എഴുതുന്ന ഭാവാത്മകമായ കുറിപ്പുകളിൽ നിന്ന്...

നവോദ്ധാന നായകൻ...
21/06/2019

നവോദ്ധാന നായകൻ...

Address

Punnapra
Alleppey (Alappuzha)
688004

Website

Alerts

Be the first to know and let us send you an email when SNDP Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share