Tarur Desam തരൂർ ദേശം

Tarur Desam തരൂർ ദേശം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tarur Desam തരൂർ ദേശം, Hindu temple, 678544, Alathur, Alatur.

25/03/2026
അമ്മേ ദേവീകഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെക്കാലമായി, തരൂർ ശ്രീ പൂതക്കോട് ഭഗവതിയുടെ വേല മഹോത്സവത്തിന് മഹാ ഗണപതിയായും, കൈലാസനാഥന...
01/04/2025

അമ്മേ ദേവീ

കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെക്കാലമായി, തരൂർ ശ്രീ പൂതക്കോട് ഭഗവതിയുടെ വേല മഹോത്സവത്തിന് മഹാ ഗണപതിയായും, കൈലാസനാഥനയും, മഹാ വിഷ്ണുവായും, ശ്രീ മുരുകനായും, അയ്യപ്പനായും, അർദ്ധനാരീശ്വരനായും, മഹാ ലക്ഷ്മിയായും, ദുർഗയായും കണ്ണനായും രാധയായും രുഗ്മിണിയായും മഹാകാളിയായും, പൂതനയായും, അംഗനമാരായും, നിരവധി ദേവഗണങ്ങളായി, സ്വയം അവതരിച്ചും, തന്റെ ശിക്ഷഗണങ്ങളിലൂടെയും, തരൂരിലെ നൃത്ത സന്ധ്യകളെ വശ്യമനോഹരമാക്കിയ "ശ്രീ കലാമണ്ഡലം രാജേഷ് കുമാറും തരൂർ ശ്രുതി ലയ നൃത്ത കലാക്ഷേത്രയിലെ ശിഷ്യരുടെയും" നൃത്ത സന്ധ്യ വരുന്ന ഏപ്രിൽ രണ്ടിന് വൈകീട്ട് 6:30 ന് തരൂർ കോമ്പുകുട്ടി മേനോൻ സ്മാരക ഗ്രന്ഥാലയത്തിലെ ഓപ്പണർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

കഴിഞ്ഞ പത്തുവർഷക്കാലത്തിലേറെ തരൂർ വേല മഹോത്സവത്തിന്റെ നൃത്ത സന്ധ്യകളിൽ പല പ്രഗൽഭ നൃത്താദ്ധ്യാപകരുടേയും, നൃത്ത സന്ധ്യകൾ നടന്നിട്ടുണ്ടെങ്കിലും, കോവിഡ് മഹാമാരിയുടെ കാലഘട്ടങ്ങളിൽ ഒഴിച്ച് തുടർച്ചയായി നൃത്താർച്ചന നടത്തിയത് മാഷും ശിഷ്യരും മാത്രം

മുൻവർഷങ്ങളിലേതു പോലെ തന്നെ തരൂർ ദേശവാസികളുടെ നിറ സാന്നിധ്യത്താലും കരഘോഷങ്ങളാലും അകമഴിഞ്ഞ പ്രോത്സാഹനങ്ങളും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു.

നേരത്തെ വന്നെതുമല്ലോ

സ്നേഹപൂർവ്വം

ശ്രുതിലയ നൃത്ത കലാക്ഷേത്ര
തരൂർ

31/03/2025
തരൂർ ദേശം ഫൗണ്ടേഷൻ, കഴിഞ്ഞ രണ്ടു വർഷക്കാലമായി തരൂരിൽ നടത്തിവരുന്ന, സൗജന്യ പി എസ്‌ സി പരിശീലന കേന്ദ്രത്തിൽ, അടുത്തു നടക്ക...
08/10/2024

തരൂർ ദേശം ഫൗണ്ടേഷൻ, കഴിഞ്ഞ രണ്ടു വർഷക്കാലമായി തരൂരിൽ നടത്തിവരുന്ന, സൗജന്യ പി എസ്‌ സി പരിശീലന കേന്ദ്രത്തിൽ, അടുത്തു നടക്കുവാൻ പോകുന്ന "SSC, GD, BSF, കേന്ദ്രസേനകളിൽ കോൺസ്റ്റബിൾ പരീക്ഷകൾക്കുള്ള പരിശീലനം" ഉടൻ ആരംഭിക്കുന്നു

താല്പര്യമുള്ള, ഉദ്യോഗാർത്ഥികൾ, 2024, ഒക്ടോബർ മാസം പതിനാലാം തീയതിക്കുള്ളിൽ, അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുവാൻ, താല്പര്യമുള്ളവർക്കു തരൂർ ദേശം ഫൗണ്ടേഷൻ സഹായം ചെയ്തു നൽകുന്നതാണ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ

1. ഗോകുൽദാസ് : 8921049426
2. വിഷ്ണു: 7025722379
3. ധർമ്മരാജ് : 9495189959

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
14/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

നാളെ, ഓഗസ്റ്റ് 3, 2024, ശനിയാഴ്ചകർക്കിടകവാവ്‌ പിതൃബലിതർപ്പണത്തിനു പ്രധാനമാണ്.ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന...
02/08/2024

നാളെ, ഓഗസ്റ്റ് 3, 2024, ശനിയാഴ്ച

കർക്കിടകവാവ്‌

പിതൃബലിതർപ്പണത്തിനു പ്രധാനമാണ്.ഈ ദിനത്തിൽ ബലിതർപ്പണം നടത്തിയാൽ ഭൂമിയിൽ നിന്നും മൺമറഞ്ഞുപോയ നമ്മുടെ പൂർവികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം.

നാം ഇന്ന് സുന്ദരമായ ഈ ഭൂമിയിൽ ജീവിക്കുവാൻ കാരണക്കാരായ മൺമറഞ്ഞുപോയ നമ്മുടെ പൂർവികരെ സ്മരിക്കുവാനും അവരുടെ ഓർമകൾക്കു മുന്നിൽ പ്രാർത്ഥനകളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി അവരുടെ മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കുവാനും അനേകായിരങ്ങളാണ് കേരളത്തിലെ വിവിധ ക്ഷേത്രകടവുകളിലും ,സ്നാനഘട്ടങ്ങളിലും,കടൽത്തീരങ്ങളിലും ബലിതർപ്പണത്തിനായി എത്തുന്നത്.

നമ്മുടെ ദേശത്തും, മുൻവർഷങ്ങളിലേതു പോലെ, ജാതിമത വർഗ്ഗ ഭേദമില്ലാതെ, ഏവർക്കും ബലിതർപ്പണം നടത്തുവാൻ *തരൂർ എൻ എസ് എസ് കരയോഗം സൗകര്യമൊരുക്കുന്നു.

ബലിതർപ്പണം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, മുൻകൂട്ടി അറിയിക്കേണ്ടതാണ്.

എന്ന്.

തരൂർ എൻ എസ് എസ് കരയോഗം ഭാരവാഹികൾ

എല്ലാവർക്കും നമസ്കാരംനമ്മുടെ ഗ്രഹത്തെയും സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പരിപാലിക്കുന്നതിനുള്ള അടിസ്ഥാന ശിലയാണ് പരിസ്ഥി...
08/06/2024

എല്ലാവർക്കും നമസ്കാരം

നമ്മുടെ ഗ്രഹത്തെയും സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പരിപാലിക്കുന്നതിനുള്ള അടിസ്ഥാന ശിലയാണ് പരിസ്ഥിതി സംരക്ഷണം.

പ്രിയപ്പെട്ടവരെ,

നിഷ്ക്രിയത്വം വളരെ ചെലവേറിയതാണ്. എന്നാൽ വേഗതയേറിയതും ഫലപ്രദവുമായ പ്രവർത്തനം സാമ്പത്തിക അർത്ഥം നൽകുന്നു. നമ്മുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി നമുക്കൊന്നിച്ച് അണിചേരാം.

2024ലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി, തരൂർ ദേശം ഫൗണ്ടേഷൻ, നാട്ടിലെ പൊതുസ്ഥലങ്ങളിൽ, നൂറോളം വൃക്ഷത്തൈകൾ, നട്ടുവളർത്തുന്നു,

ഈ സത്കർമത്തിനു ബഹുമാനപ്പെട്ട കേരള എക്സൈസ് ഇൻസ്പെക്ടർ, ശ്രീ രാജേഷ് കുമാർ അവർകൾ, തരൂർ സർക്കാർ ആയുർവേദ ആശുപത്രി പരിസരത്ത്, നാളെ കാലത്ത് 10:00 മണിക്ക് (ജൂൺ 9 2024 ഞായറാഴ്ച) തുടക്കമിടുന്നു

ചടങ്ങിലേക്ക് എല്ലാ പരിസ്ഥിതി പ്രവർത്തകരേയും, സംഘടന ഭാരവാഹികളേയും, പ്രിയപ്പെട്ട നാട്ടുകാരേയും, സ്നേഹപൂർവ്വം ക്ഷണിക്കുന്നു

എന്ന്

തരൂർ ദേശം ഫൗണ്ടേഷൻ ഭാരവാഹികൾ

കൈവിട്ടു പോകുന്ന കാർഷിക സംസ്കാരത്തെ  നെഞ്ചോടുചേർത്ത് ആഘോഷിക്കുവാൻ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും, കണിവെളളരിയും, വി...
13/04/2024

കൈവിട്ടു പോകുന്ന കാർഷിക സംസ്കാരത്തെ നെഞ്ചോടുചേർത്ത് ആഘോഷിക്കുവാൻ

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും, കണിവെളളരിയും,
വിഷുക്കണിയും, കൈനീട്ടവും, പുത്തനുടുപ്പുമായ്

കഴിഞ്ഞ കാലത്തിന്റെ മധുര്യത്തിൽ നിന്നും വരും കാലത്തിന്റെ അതിമധുരം നുകരനായ്, കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരുവിഷു കൂടി സമാഗതമായി

*ഏവർക്കും ഐശ്വര്യത്തിന്റെയും, സംബൽ സമൃദ്ധിയുടേയും വിഷുദിനാശംസകൾ*

20/01/2024

🔴 LIVE : 20-01-2024.|*ശീവേലി ; പഞ്ചാരിമേളം : ശ്രീ. പെരുവനം കുട്ടന്മാരാർ *തിരു ഉത്സവം 2024 എറണാകുളത്തപ്പൻ ശിവക്ഷേത്രം*Thiru Ulsavam 2024 | Ernakulathappan Shiva Temple, Ernakulam

Live Streaming Link https://youtube.com/live/ImDe1TDi7xU?feature=share

Live Streaming By Kshethra Media 9947220655

Join our WhatsApp group for Temple-related programs and NEWS: https://chat.whatsapp.com/CBGtXkRhKVy0JHDgcCbWB7

Address

678544, Alathur
Alatur
678544

Website

Alerts

Be the first to know and let us send you an email when Tarur Desam തരൂർ ദേശം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category