Yuvadeepti - SMYM Alappuzha Forane

Yuvadeepti - SMYM Alappuzha Forane ആലപ്പുഴ ഫൊറോനയുടെ യുവജന പ്രസ്ഥാനം...

ക്രൈസ്തവ മൂല്യമുള്ള യുവജനങ്ങളെ സഭയ്ക്ക് സമ്മാനിക്കുവാൻ...ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ ദീപ്തിയാൽ സകല മനുഷ്യരെയും ...
24/02/2024

ക്രൈസ്തവ മൂല്യമുള്ള യുവജനങ്ങളെ സഭയ്ക്ക് സമ്മാനിക്കുവാൻ...

ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ ദീപ്തിയാൽ സകല മനുഷ്യരെയും പ്രകാശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവജന വർഷ ആപ്തവാക്യമായ *കണ്ണിൽ കനിവും...😍കരളിൽ കനലും...❤‍🔥കാലിൽ ചിറകുമുള്ള...🪽യുവജനങ്ങളെ വാർത്തെടുക്കുവാൻ...*🔥യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനയുടെ 2024 പ്രവർത്തനവർഷ ഉദ്ഘാടനവും യുവജന വർഷ ഉദ്ഘാടനവും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു✨

📆 ഫെബ്രുവരി 25

⏰3:00pm

📍ഇമ്മാക്കുലേറ്റ് ഹാർട്ട്‌ ഓഫ് മേരി ചർച്ച് കൈതവന

ഏവർക്കും ഹൃദ്യമായ സ്വാഗതം ❤️❤️

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ❤️🤍💛

യുവദീപ്തി എസ്. എം. വൈ. എം ആലപ്പുഴ ഫൊറോനയുടെ 2024 പ്രവർത്തനവർഷ ഉദ്ഘാടനവും യുവജന വർഷ ഉദ്ഘാടനവും നിയുക്ത ഭാരവാഹികളുടെ സത്യപ...
22/02/2024

യുവദീപ്തി എസ്. എം. വൈ. എം ആലപ്പുഴ ഫൊറോനയുടെ 2024 പ്രവർത്തനവർഷ ഉദ്ഘാടനവും യുവജന വർഷ ഉദ്ഘാടനവും നിയുക്ത ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ഫെബ്രുവരി 25 നു ഉച്ചക്ക് ശേഷം 3 മണിക്ക് കൈതവന ദൈവാലയത്തിൽ വച്ചു നടക്കുന്നു...🔥കണ്ണിൽ കനിവും... 🥰കരളിൽ കനലും... ❤‍🔥കാലിൽ ചിറകും... 🪽ഉള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ ഇതാ യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ഒരുങ്ങുകയായി ✨✨

ഏവർക്കും ഹാർദവമായ സ്വാഗതം...💐💐

ഇനി 4 നാൾ കൂടി....🥰🥰

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ❤️🤍💛

മതിയായില്ലേ മനുഷ്യക്കുരുതികൾ ‼️‼️മനുഷ്യ ജീവന് ഒട്ടും വിലയില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്കാ...
20/02/2024

മതിയായില്ലേ മനുഷ്യക്കുരുതികൾ ‼️‼️
മനുഷ്യ ജീവന് ഒട്ടും വിലയില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്കാണ് വയനാട്ടിലെ സാധാരണക്കാരുടെ ജീവിതാനുഭവങ്ങൾ വിരൽ ചൂണ്ടുന്നത്..മനുഷ്യ ജീവനു വിലയില്ലാതാകുന്നതെന്തുകൊണ്ടാണ്? വന്യ മൃഗങ്ങളുടെ ജീവനുള്ള വിലയോ സംരക്ഷണമോ പോലും മനുഷ്യ ജീവനുകൾ അർഹിക്കുന്നില്ലേ?മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന ഭരണഘടന അവകാശം നിരർത്ഥകമാകുകയാണോ... വന്യ മൃഗങ്ങളുടെ ആക്രമണം തുടർക്കഥയാകുമ്പോൾ മനുഷ്യ ജീവന് വില നൽകാതെ മൗനം അവലംബിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ശക്തമായി പ്രതിഷേധിക്കുന്നു ‼️

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ❤️🤍💛

ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ ദീപ്തിയാൽ സകല മനുഷ്യരെയും പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അടിയുറച്ചു കൊണ്ടു പ്രവർ...
17/02/2024

ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ ദീപ്തിയാൽ സകല മനുഷ്യരെയും പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അടിയുറച്ചു കൊണ്ടു പ്രവർത്തിക്കുന്ന യുവജനപ്രസ്ഥാനം യുവദീപ്തി എസ്. എം. വൈ. എം.❤️യുവജനങ്ങളെ വിശ്വാസത്തിൽ സഭയോട് ചേർക്കാൻ..കണ്ണിൽ കനിവും..😍കരളിൽ കനലും..❤‍🔥 കാലിൽ ചിറകും..🪽 ഉള്ള യുവജനങ്ങളെ സഭയ്ക്ക് നൽകുന്ന പ്രസ്ഥാനം ❤️🤍💛

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനയുടെ 2024 പ്രവർത്തന വർഷ ഉദ്ഘാടനവും യുവജന വർഷ ഉദ്ഘാടനവും നിയുക്ത ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും ഫെബ്രുവരി 25 നു 3:00pm മണിക്ക് കൈതവന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു ✨✨

എല്ലാ യുവജനസുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു ❤️🤍💛

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോന ❤️🤍💛

06/08/2023
യുവദീപ്തി എസ്. എം. വൈ. എം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ *മെയ്‌* *27,28* തീയതികളിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇമ്മാക്കുലേറ്റ്...
19/05/2023

യുവദീപ്തി എസ്. എം. വൈ. എം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ *മെയ്‌* *27,28* തീയതികളിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഇമ്മാക്കുലേറ്റ് ഹാർട്ട്‌ ചർച്ച്, കൈതവനയിൽ വെച്ച് നടത്തപെടുന്നു.
ആലപ്പുഴ, പുളിങ്കുന്ന്, എടത്വ, ചമ്പക്കുളം, മുഹമ്മ എന്നി ഫൊറൊനകളിലെ യൂണിറ്റുകൾക്ക് പങ്കെടുക്കാവുന്നതാണ്.

*First Prize -5000rs + Everolling Trophy
Second Prize -2500rs +Everolling Trophy*

നിർദേശങ്ങൾ

🔴ഒരു യൂണിറ്റിൽ നിന്ന് 2 പേർ അടങ്ങുന്ന 5 ടീമിന് മത്സരിക്കാവുന്നതാണ്.

🔴ഒരു ടീമിന് 500 രൂപയാണ് രജിസ്ട്രഷൻ ഫീസ്

🔴Eby Roy, Anton Toms, Linta Joshy എന്നിവരുടെ കൈയിൽ പേര് നൽകിയതിന് ശേഷം രജിസ്ട്രഷൻ ഫീ തന്നിരിക്കുന്ന ഗൂഗിൾ പേ നമ്പറിൽ ( *അലൻ - +918921081166)* അടയ്ക്കാവുന്നതാണ്.

🔴റജിസ്ട്രേഷൻ *മെയ്‌ 25* *ഉച്ച വരെ* ആണ് അവസാന തീയതി.

🔴റഫറിയുടെ തീരുമാനം അന്തിമം ആയിരിക്കും.

🔴beginners മുതൽ D - ലെവൽ പ്ലയേഴ്‌സിനാണ് മത്സരിക്കാൻ അർഹത ഉള്ളത്.

🔴തുടർ നിർദ്ദേശങ്ങൾ റെജിസ്ട്രേഷൻ ശേഷം അറിയിക്കുന്നതാണ്.....

NB :- ഗൂഗിൾ പേ screenshot എടുത്ത് വെക്കേണ്ടത് ആണ്

യുവദീപ്തി എസ്. എം വൈ. എം ന്റെ സ്ഥാപക പിതാവ്.. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ പിതാവിന് ആദരാഞ...
18/03/2023

യുവദീപ്തി എസ്. എം വൈ. എം ന്റെ സ്ഥാപക പിതാവ്.. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ 💐🌹🌹

യുവദീപ്തി എസ്. എം വൈ. എം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ വനിത ദിനത്തോട് അനുബന്ധിച്ച് യുവതികൾക്കായി *യുവതീ❤‍🔥* എന്ന പേരിൽ ...
11/03/2023

യുവദീപ്തി എസ്. എം വൈ. എം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ വനിത ദിനത്തോട് അനുബന്ധിച്ച് യുവതികൾക്കായി *യുവതീ❤‍🔥* എന്ന പേരിൽ വനിത ദിനാഘോഷവും മീഡിയ വർക്ഷോപ്പും ഇന്ന് 11/03/2023(ശനിയാഴ്ച ) യുവദീപ്തി എസ്. എം വൈ. എം. തത്തംപള്ളി(സെന്റ് മൈക്കിൾസ് ചർച്ച് ) യൂണിറ്റിൽ വെച്ച് യൂണിറ്റ് സെക്രട്ടറി സയനാ സിബിച്ചന്റെ പതാക ഉയർത്തലോടെ ആരംഭിച്ചു . പ്രസ്തുത ചടങ്ങിൽ _യുവദീപ്തി എസ്.എം. വൈ. എം. ആലപ്പുഴ ഫൊറോനാ ജനറൽ സെക്രട്ടറി സ്നേഹ സജി സ്വാഗതം ആശംസിക്കുകയും, ഡയറക്ടർ ഫാ. അജിത്ത് പെരിങ്ങലൂർ ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. ആലപ്പുഴ ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ്‌ അധ്യക്ഷപഥം അലങ്കരിച്ച് സംസാരിച്ച ചടങ്ങിൽ യുവദീപ്തി എസ്. എം വൈ. എം ചങ്ങനാശ്ശേരി അതിരൂപത കെ. സി. വൈ. എം. സെനറ്റ് അംഗമായ ലിന്റാ ജോഷി ഉദ്ഘാടന ചടങ്ങ് നടത്തി സംസാരിക്കുകയും, പ്രസിഡന്റ്‌ ആന്റോൺ ടോംസ് ആശംസകൾ അറിയിക്കുകയും ചെയ്തു_. തുടർന്ന് *യുവദീപ്തി എസ്. എം. വൈ. എം.ചങ്ങനാശ്ശേരി അതിരൂപത മീഡിയ കോർഡിനേറ്റർ ആയ ക്രിസ്റ്റി.കെ. കുഞ്ഞുമോന്റെ നേതൃത്വത്തിൽ യുവതികൾക്കായി മീഡിയ വർക്ഷോപ് നടത്തപെടുകയും ചെയ്തു*...
ഇന്നത്തെ മീഡിയ വർക്ഷോപ് എല്ലാവർക്കും എങ്ങനെ ഉപകാരപ്പെട്ടു എന്ന് മനസിലാക്കുന്നതിനായി *_യുവതികൾക്കായി_*
*_തദവസരത്തിൽ_ _പോസ്റ്റർ_* *_മേക്കിങ് മത്സരം നടത്തുകയും_* അതിൽ യുവദീപ്തി എസ്. എം. വൈ. എം.തത്തംപള്ളി യൂണിറ്റ് അംഗമായ മരിയ റാണി ഫിലിപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മീഡിയ പരമായ കാര്യങ്ങളിൽ യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനയിലെ യുവജങ്ങളെ പ്രാപ്തരാകുന്നതിന് വേണ്ടി *സ്മാർട്ട്‌* എന്ന മീഡിയ ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിന് യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനാ ബി.വിഭാഗം സെക്രട്ടറി ജ്യോതി നന്ദി അർപ്പിച്ചു സംസാരിച്ചു.യുവദീപ്തി എസ്. എം വൈ. എം ആലപ്പുഴ ഫൊറോനാ ഡെപ്യൂട്ടി പ്രസിഡന്റ്‌ ആൻമേരി ജോസഫ് പതാക താഴ്ത്തുകയും, തുടർന്ന് യുവദീപ്തി എസ്. എം. വൈ. എം.അന്തത്തോടെ
മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.

അടിമത്തത്തിന്റെ എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് അവൾ പറക്കട്ടെ.... ലോകമെമ്പാടും ഉള്ള എല്ലാ  വനിതകൾക്കും യുവദീപ്തി എസ്....
11/03/2023

അടിമത്തത്തിന്റെ എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് അവൾ പറക്കട്ടെ....

ലോകമെമ്പാടും ഉള്ള എല്ലാ വനിതകൾക്കും യുവദീപ്തി എസ്. എം. വൈ. എം ആലപ്പുഴ ഫൊറോന കുടുംബത്തിന്റെ വനിത ദിനാശംസകൾ ❤️🤍💛

അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് അഭിമാനത്തിന്റെ കൊടുമുടിയിലേക്ക് 👩‍🚀👩‍✈️👮👩‍🍳 ഉയർത്തപ്പെട്ട വനിതകളെ  ഓർമിക്കുന്നതിനും അവരെ ആ...
11/03/2023

അടിച്ചമർത്തപ്പെട്ടവരിൽ നിന്ന് അഭിമാനത്തിന്റെ കൊടുമുടിയിലേക്ക് 👩‍🚀👩‍✈️👮👩‍🍳 ഉയർത്തപ്പെട്ട വനിതകളെ ഓർമിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി 👏👏ഒരു ദിനം കൂടി...

യുവദീപ്തി എസ്. എം വൈ. എം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോട് അനുബന്ധിച്ച് ഈ വരുന്ന 11/03/2023 ( ശനിയാഴ്ച ) രാവിലെ 10🕙 മണിക്ക് *യുവതീ 🔥* എന്ന പേരിൽ വനിതൾക്കായി ഏക ദിന _MEDIA WORKSHOP_
📱📲 യുവദീപ്തി എസ്. എം. വൈ. എം. തത്തംപള്ളി യൂണിറ്റിൽ (സെന്റ്. മൈക്കിൾസ് ചർച്ച് ) വെച്ച് നടത്തപ്പെടുന്ന കാര്യം അറിയിച്ചുകൊള്ളുന്നു.

ഏവർക്കും സ്വാഗതം
❤️🤍💛

വിപ്ലവ ചിന്തകൾക്ക് വീര്യം പകരേണ്ടത് മതവികാരങ്ങളെ വ്രണപ്പെടുത്തിയല്ല എന്ന ചിന്ത SFI അനുകൂലികളേ  നിങ്ങൾക്കുണ്ടാകട്ടെ.*വിശു...
11/03/2023

വിപ്ലവ ചിന്തകൾക്ക് വീര്യം പകരേണ്ടത് മതവികാരങ്ങളെ വ്രണപ്പെടുത്തിയല്ല എന്ന ചിന്ത SFI അനുകൂലികളേ നിങ്ങൾക്കുണ്ടാകട്ടെ.

*വിശുദ്ധ കുരിശ് രക്ഷയുടെ അടയാളവും വിശുദ്ധ കുമ്പസാരം സമാധാനത്തിൽ പുലരാനുള്ള പ്രചോദനവുമാണെന്ന് തിരിച്ചറിയുക.*

തലശ്ശേരി ബ്രണ്ണൻ കോളേജിൽ ക്രിസ്തീയ വിശ്വാസ സത്യങ്ങളെ അപകീർത്തിപ്പെടുത്തും വിധം സ്ഥാപച്ച ബോർഡുകൾക്കെതിരെ യുവദീപ്തി എസ്. എം. വൈ. എം.ആലപ്പുഴ ഫൊറോന ശക്തമായി പ്രതിഷേധിക്കുന്നു.✊🏻

❤🤍💛

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനയുടെ പ്രഥമ യൂത്ത് അസംബ്ലി മീറ്റിംഗ് 05/03/2023, ഞായറാഴ്ച   ഉച്ചയ്ക്ക് 2.00 മണിക്...
11/03/2023

യുവദീപ്തി എസ്. എം. വൈ. എം. ആലപ്പുഴ ഫൊറോനയുടെ പ്രഥമ യൂത്ത് അസംബ്ലി മീറ്റിംഗ് 05/03/2023, ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് ദിവ്യകാരുണ്യ ആരാധനായോടെ യുവദീപ്തി എസ്. എം. വൈ. എം. പുത്തനങ്ങാടി യൂണിറ്റിൽ (സെന്റ്. ജോർജ് ചർച്ച്, ചക്കരക്കടവ് ) വെച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ എബി പതാക ഉയർത്തി. തുടർന്ന് ജനറൽ സെക്രട്ടറി സ്നേഹ സജി സ്വാഗതം ആശംസിച്ച യോഗത്തിൽ ഫൊറോന ഡയറക്ടർ അജിത്ത് പെരിങ്ങലൂർ ആമുഖപ്രഭാഷണം നടത്തുകയും,ഫൊറോന പ്രസിഡന്റ്‌ ആന്റോൻ ടോംസ് അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയും,ജനറൽ സെക്രട്ടറി റിപ്പോർട്ട്‌ വായിക്കുകയും, ട്രഷറർ അലൻ കണക്ക് അവതരിപ്പിക്കുകയും,യൂത്ത് അസ്സംബ്ലി അംഗീകാരത്തോടെ ഫൊറോന പരിപാടികൾ തീരുമാനിക്കുകയും ചെയ്തു. ഒപ്പം യുവദീപ്തി എസ്. എം. വൈ. എം. പുത്തനങ്ങാടി യൂണിറ്റ് ഡയറക്ടർ ജോബിൻ അച്ഛൻ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു.ട്രഷറർ അലൻ യോഗത്തിന് നന്ദി അർപ്പിച്ചു.യുവദീപ്തി ആന്തത്തോടെ യൂത്ത് അസംബ്ലി മീറ്റിംഗ് അവസാനിച്ചു.14 യൂണിറ്റുകളിൽ നിന്നായി 44 പേർ പങ്കെടുത്തു.

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Yuvadeepti - SMYM Alappuzha Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Yuvadeepti - SMYM Alappuzha Forane:

Share