PYPA Alappuzha West

PYPA Alappuzha West The Pentecostal Young People's Association (PYPA), the youth wing of IPC Alappuzha West Center. My father will honor the one who serves me”.

"Whoever serves me must follow me; and where I am, my servant also will be. (John 12:26)

Vision:
To inspire and build a generation of faith. "Son of Man did not come to be served, but to serve, and to give his life as a ransom for many" (Matthew 20:28). Keeping the words of Jesus Christ as our motto, we lead to achieve the goal of true servanthood and pray for the touch of the Holy Spirit to insp

ire and anoint this generation to face the challenges of tomorrow. Salvation must lead to service and service means total surrender of life to God. Lifelong service to God is His commandment. We are saved to be a blessing to others. It reflects the true character of Christian faith. Service is the expression of the true abiding in Christ and an identification with Christ and His cross. A heart with compassion and a mind with burden for others will lead us to serve the Lord. We are saved to serve.

PYPA ALAPPUZHA WEST DISTRICT 🚵‍♂️ WHEELS OF HOPE 🚵‍♂️🏮Empowering Students 🪂Inspiring Dreams🌱 പ്രതീക്ഷയുടെ ചക്രങ്ങൾഭാവിയി...
16/08/2026

PYPA
ALAPPUZHA
WEST DISTRICT

🚵‍♂️ WHEELS OF HOPE 🚵‍♂️
🏮Empowering Students
🪂Inspiring Dreams

🌱 പ്രതീക്ഷയുടെ ചക്രങ്ങൾ
ഭാവിയിലെ സ്വപ്നങ്ങളിലേക്ക് മുന്നേറാൻ അർഹരായ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന സാമൂഹിക സേവന സംരംഭം.

💰 ഒരു വ്യക്തിക്ക് ₹8500 വിലയുള്ള സൈക്കിൾ മോഡൽ ആണ് ഈ പദ്ധതിയിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നത്.

🤝 ഈ പദ്ധതിയിലേക്ക് സാമ്പത്തിക സഹായം നൽകുവാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുക.

🛒പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ടാൽ അവരവരുടെ ഉത്തരവാദിത്വത്തിൽ സൈക്കിൾ തങ്ങളുടെ ഭവനത്തിലേക്ക് കൊണ്ടു പോകേണ്ടതാണ്.

📝 8, 9, 10 & 11 സ്റ്റാൻഡേർഡുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

📝ഗൂഗിൾ ഫോം വരും ദിവസങ്ങളിൽ ഗ്രൂപ്പിൽ പങ്ക് വെയ്ക്കുന്നതാണ്, വിശ്വാസികൾക്കും, ശുശ്രൂഷകരുടെ മക്കൾക്കും അപേക്ഷിക്കാം.

🚲വീൽസ് ഓഫ് ഹോപ്പ്
ഒരു സൈക്കിൾ...ഒരു യാത്ര,സ്വപ്നങ്ങളിലേക്കുള്ള ഒരു പുതിയ തുടക്കം❤️

🎯ടീം
PYPA
ആലപ്പുഴ വെസ്റ്റ്

🇮🇳അശരണർക്ക് ആശ്വാസമായി “സാന്ത്വന സ്പർശം 2026”❤️സ്വതന്ത്ര ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് PYPA ആലപ...
15/08/2026

🇮🇳അശരണർക്ക്
ആശ്വാസമായി
“സാന്ത്വന സ്പർശം 2026”❤️

സ്വതന്ത്ര ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് PYPA ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ “സാന്ത്വന സ്പർശം 2026” എന്ന പേരിൽ സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ടൊരു സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചു.

അനുഗ്രഹീതമായ സമ്മേളനത്തിൽ ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് PYPA പ്രസിഡന്റ് പാസ്റ്റർ ആമോസ് തോമസ് അധ്യക്ഷപദം അലങ്കരിച്ചു.

ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശീയ ത്രിവർണ്ണപതാക ഉയർത്തുകയും ചെയ്തു. PYPA പ്രവർത്തകർ ദേശീയഗാനം ആലപിച്ചു.

വാർഡ് മെമ്പർ ശ്രീ. ലൈജു,
പാസ്റ്റർ റോയ് ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഗുഡ് സമരിറ്റൻ റിട്രീറ്റ് ഹോമിലെ അംഗമായ ശ്രീ. ജോസ്, യേശുക്രിസ്തുവിനെ വർണ്ണിച്ചുകൊണ്ടുള്ള മനോഹരമായ കവിത ആലപിച്ച് പരിപാടിക്ക് കൂടുതൽ അനുഗ്രഹീതമായ അന്തരീക്ഷം പകർന്നു.

തുടർന്ന് നടന്ന സ്നേഹസൽക്കാരത്തിൽ റിട്രീറ്റ് ഹോമിലെ അംഗങ്ങൾക്കൊപ്പം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

അശരണരോടൊപ്പം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഹൃദയസ്പർശിയായ ചില നിമിഷങ്ങൾ പങ്കുവെക്കാനും സാധിച്ചു.

പരിപാടിയിൽ പങ്കെടുത്ത് സഹകരിച്ച ഏവർക്കും PYPA വൈസ് പ്രസിഡന്റ് പാസ്റ്റർ ഹരിസൺ വേണ്ണാട്ടുകാട് ഹൃദയപൂർവ്വം നന്ദി അറിയിച്ചു. പാസ്റ്റർ ജേക്കബ് പാതിരാപ്പള്ളി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സ്നേഹവും കരുതലും പങ്കുവെച്ച് സ്വാതന്ത്ര്യത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് പകരുന്ന ഈ “സാന്ത്വന സ്പർശം 2026” ഏവർക്കും അനുഗ്രഹവും സന്തോഷവും പകർന്ന ഒരു ഹൃദയസ്പർശിയായ അനുഭവമായി മാറി.

🪂ടീം
PYPA
ആലപ്പുഴ വെസ്റ്റ്

🇮🇳 80-ാമത് സ്വാതന്ത്ര്യ ദിനത്തിൽ, സ്വാതന്ത്ര്യത്തിന്റെ സന്തോഷം അശരണരായ സഹോദരങ്ങളോടൊപ്പം പങ്കിടാം.നിരാലംബരും അശരണരുമായവർക...
12/08/2026

🇮🇳 80-ാമത്
സ്വാതന്ത്ര്യ ദിനത്തിൽ, സ്വാതന്ത്ര്യത്തിന്റെ സന്തോഷം അശരണരായ സഹോദരങ്ങളോടൊപ്പം പങ്കിടാം.

നിരാലംബരും അശരണരുമായവർക്ക് ആശ്വാസമായി, അവരോടൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും ചില നിമിഷങ്ങൾ പങ്കുവെക്കുന്നു.

📅 ആഗസ്റ്റ് 15
⏰ രാവിലെ 08:30ന്
📍 ഗുഡ് സമരിയൻ, കാട്ടൂർ

സാന്ത്വനസ്പർശം പ്രോഗ്രാമിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. ❤️

🎯 ടീം
പി.വൈ.പി.എ
ആലപ്പുഴ വെസ്റ്റ്

Address

Alappuzha
688001

Alerts

Be the first to know and let us send you an email when PYPA Alappuzha West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to PYPA Alappuzha West:

Shortcuts

Share