05/01/2025
കുന്നംകരി പുലിമുഖം മർത്ത് മറിയം ദേവാലയത്തിൽ ആഘോഷമായ റംശാ പ്രാര്‍ത്ഥനയോടും ചേര്‍ന്ന് പിണ്ടികുത്തി തിരുന്നാളും രാക്കുളി തിരുന്നാളും നടത്തപ്പെട്ടു.
ലോകത്തിന്റെ പ്രകാശമായിത്തീര്‍ന്ന ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാനുള്ള അവസരമാണ് പിണ്ടികുത്തി തിരുനാള്‍.
ലോകത്തു മറ്റൊരിടത്തും ദനഹാ തിരുനാള്‍ പ്രകാശപൂരിതമായി (പിണ്ടി തെളിയിച്ച്) ആഘോഷിക്കുന്ന പതിവില്ല. ഒരു പരിധി വരെ സുറിയാനി കത്തോലിക്കാ സഭയുടെ സാംസ്‌കാരികാനുരൂപണത്തിന്റെ ഉദാഹരണം കൂടിയാണ്, മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഭാരത സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഘോഷിക്കുന്ന പിണ്ടി പെരുന്നാള്‍.
ഈശോ മിശിഹാ സ്‌നാപക യോഹന്നാനില്‍നിന്ന് മാമ്മോദീസ സ്വീകരിച്ച ദഹനാ തിരുനാളിന്റെ പാരമ്പര്യാചരണമാണ് പ്രത്യക്ഷീകരണ തിരുനാള്‍ എന്നുകൂടിയറിയപ്പെടുന്ന പിണ്ടി കുത്തി തിരുന്നാള്‍. ചിലയിടങ്ങളില്‍ ഈ തിരുനാളാഘോഷം രാക്കുളിപ്പെരുന്നാള്‍ എന്നും അറിയപ്പെടുന്നു.