24/10/2025
കത്തോലിക്കാ, ഓർത്തഡോൿസ് യാക്കോബായ മാർത്തോമാ csi മുതലായ പൗരോഹിത്യ സഭകൾ ഒന്നും തന്നെ ബൈബിൾ വചനങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നവ അല്ല. ആയതുകൊണ്ട് തന്നെ അവർക്കു ദൈവവുമായി ഒരു ബന്ധവും ഇല്ല. അവർ ദൈവത്തെയോ യേശുക്രിസ്തുവിനെയോ അനുസരിക്കുകയോ ദൈവിക ന്യായ പ്രമാണത്തിന് കീഴ്പ്പെടുകയോ ചെയ്യുന്നില്ല. യേശുക്രിസ്തുവിന്റെ ക്രൂസ് മരണത്തോട് കൂടെ നീക്കപ്പെട്ടുപോയ പൗരോഹിത്യം വീണ്ടും ചുമന്നുകൊണ്ട് മനുഷ്യരെ വിഡ്ഢികളാക്കുന്ന ഇവരെ വിശ്വാസികൾ എന്നുപറയുന്ന മനുഷ്യർ ചിന്തിക്കാതെ പോപ്പ് മുതലുള്ള താഴെയുള്ള കള്ള പുരോഹിത വർഗ്ഗത്തെ അനുസരിക്കുന്നു എന്നത് തന്നെ മ്ലേച്ഛതയാണ്. യേശുവേ യേശുവേ എന്ന് വിളിക്കുന്നതല്ലാതെ യേശുവിനെയോ ദൈവത്തെയോ ഇക്കൂട്ടർ അനുസരിക്കുന്നില്ല. അവിടെയാണ് ഈവചനം എല്ലാവരെയും ഓർമപ്പെടുത്തുന്നത്. മത്തായി. 15 :8.9.മത്തായി
15:8 “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
15:9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.