12/03/2024
വട്ടയ്ക്കാട് അഡ്ഹോക്ക് കമ്മിറ്റിയുടെ സെക്രട്ടറി എന്ന നിലയിൽ അല്ല തികച്ചും ഒരു സാധാരണ ഈശ്വര വിശ്വാസി എന്ന നിലയിൽ ആണ് ഈ പോസ്റ്റ് ഇടുന്നത്.
നമ്മൾ മനസ്സിലാക്കണ്ട ഒരു കാര്യം നമ്മുടെ കളിതട്ടിൻ്റെ അവസ്ഥ എങ്ങനെ ഉണ്ടായി എന്ന് ആദ്യം മനസ്സിലാക്കണം. 2017 ൽ അന്നത്തെ ക്ഷേത്രം പ്രസിഡന്റ് ആയിരുന്ന ശ്രീമാൻ രാജു മേശരിയുടെ നേതൃത്വത്തിൽ അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ ആയിരുന്ന ശ്രീമാൻ രാഘവൻ അവറുകളെ സമീപിക്കുകയും അങ്ങനെ ഏകദേശം 14,50,000 രൂപയ്ക്ക് രണ്ട് ക്ഷേത്ര കളിത്തട്ടുകളുടെ പുനർനിർമാണത്തിനും ബോർഡ് അനുമതി നൽകിയതാണ്. അതിൻ്റെ ടെൻഡർ നടപടികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എന്നാൽ ആ സമയത്താണ് സമൂഹത്തിലെ ചില വ്യക്തികൾ ഇത് ആർടിഫിഷ്യൽ ആയി നിർമാണം നടത്താൻ കഴിയില്ലെന്നും ഇത് പുരാവസ്തു വകുപ്പിനെ കൊണ്ട് ഏറ്റെടുത്ത് തനിമ നിലനിർത്താമെന്നും എന്ന നിലയിൽ നിലപാട് എടുക്കുകയും ഈ പ്രവർത്തനം പാതിവഴിയിൽ നിലയ്ക്കുകയും ചെയ്തു.
അതിനു ശേഷം 2018 ൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടപ്പോൾ ഇതുമായി ബന്ധപ്പെട്ട ടെൻഡർ പേപ്പർ ഒക്കെ നമുക്ക് കിട്ടിയിട്ടുണ്ട്, അത് വ്യക്തമായി എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. പിന്നെ ഇത്രയും കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ ക്ഷേത്ര ശ്രീകോവിൽ കഴിഞ്ഞ 4-5 വർഷങ്ങളായി ചോർന്നു ഒലിക്കുകയായിരുന്നു. അത് എങ്ങനെ ഇന്നത്തെ അവസ്ഥയിൽ എത്തി എന്ന കാര്യം കൂടി ഓർക്കണം. ശ്രീകോവിലിൻ്റെ പുനരുദ്ധാരണ പ്രവർത്തനമായി ബന്ധപ്പെട്ട് ശ്രീമാൻ പുത്തൻ വീട്ടിൽ സുരേഷ് അവറുകളുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ 5 ലക്ഷം രൂപ തരാമെന്നും അതുകൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്യാമെന്നും ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ഇതിന്റെ പണികൾ നോക്കാൻ വന്ന ആശാരി ഇതിങ്ങനെ തല്ക്കാല പണികൾ ചെയ്താലും കാലക്രമേണ പ്രശ്നം ആവും എന്നും പറഞ്ഞു. അങ്ങനെ അന്ന് നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി അംഗങ്ങൾ എല്ലാവരും അവരവാരാൽ കഴിയുന്ന ഏകദേശം 4,60,000 രൂപ ഓഫർ വരികയും അങ്ങനെ ആണ് നമ്മൾ ഇത് ചെമ്പ് പാവി ശ്രീകോവിൽ മനോഹരമാക്കാൻ തീരുമാനിച്ചത്. അതിനുവേണ്ടി നമ്മുടെ സമൂഹത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ചില വ്യക്തികളെ സമീപിക്കുകയും അവർ അവരാൽ കഴിയുന്ന സഹായം ചെയ്യുകയും ചെയ്തു. 10,000 രൂപ മുതൽ ഉയർന്ന സംഭാവന നൽകിയ വ്യക്തികളെ വരെ നമ്മൾ ഉദ്ഘാടന ചടങ്ങിൽ ആദരിക്കുകയും ചെയ്തു. 10,000 രൂപയിൽ കുറച്ച് സംഭാവന തന്നവരുടെ ലിസ്റ്റ് കൈവശമുണ്ട്. കാരണം ഇതൊരു കണക്കായി നോട്ടീസ് ആക്കി പുറത്ത് ഇറക്കാൻ പറ്റാത്തതിൻ്റെ കാരണം ഇത് ദേവസ്വം ബോർഡിന്റെ റൂൾ പ്രകാരം സംഭാവന സ്വീകരിക്കാൻ ദേവസ്വം ബോർഡ് സീൽ ചെയ്ത കൂപ്പണുകൾ നൽകേണ്ടതുണ്ട്. എന്നാൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സ്പോൺസർഷിപ്പിലൂടെ പണികൾ നടത്തുവാനാണ് ദേവസ്വം അനുമതി നൽകിയത്. അതിനാലാണ് കൂപ്പണുകൾ നൽകാൻ സാധിക്കാതിരുന്നത്. കമ്മറ്റിയെ വിശ്വാസമുള്ള വ്യക്തികൾ ആണ് പൈസ സംഭാവന ചെയതത്. അല്ലാതെ നമ്മൾ ആരുടെ കൈയിൽ നിന്നും പൈസ വാങ്ങിയിട്ടില്ല. ക്ഷേത്രത്തിൽ കൊണ്ട് തന്ന പൈസയുടെ കണക്കുണ്ട്. ഇത് നമ്മൾ ഒരു കാര്യം ആലോചിക്കേണ്ടത് ഇന്ന് സമൂഹമാധ്യമം വഴി കമ്മിറ്റിയെ വിമർശിക്കുന്ന എത്ര പേർ പുനരുദ്ധാരണ പ്രവർത്തനത്തിന് ഭാഗമായി എന്ന് ഒന്ന് സ്വയം ചിന്തിക്കണം.
കളിത്തട്ടിൻ്റെ പുനരുദ്ധാരണ പ്രവർത്തനം നമ്മൾ ഒന്നായി നിന്നുകൊണ്ട് ചെയ്യുവാൻ സാധിക്കും. അതിന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇടുന്നതിൽ അല്ല കാര്യം, അത് ചെയ്യുവാനുള്ള മനസ്സാണ് വേണ്ടത്, ആ ഒരു മനസ്സ് ഉണ്ടെങ്കിൽ നമുക്കു ചെയ്യുവാൻ സാധിക്കും. ഇനിയിപ്പോൾ നാലമ്പല പുനരുദ്ധാരണമാണ് നടക്കുവാൻ പോവുന്നത്. അതിന്റെ ആവശ്യത്തിനായി നമ്മുടെ ക്ഷേത്രത്തിൽ നിന്ന 3 മരങ്ങൾ ദേവസ്വത്തിൽ ലേലം കൊണ്ട് അതിന്റെ പകുതി പൈസ നമ്മൾ അടച്ചു അതിനു ശേഷം ഉത്സവം കഴിയുമ്പോൾ പണികൾ പുനരാരംഭിക്കും. അതോടൊപ്പം തന്നെ കളിതട്ടുകളുടെ ശോചിനയവസ്ഥ മാറ്റി മനോഹരമാക്കി മാറ്റേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. അതിന് 100% എല്ലാവരും കൂടെ നിൽക്കണം അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ പാടില്ല.
നമ്മൾ ചിന്തിക്കേണ്ടത് ക്ഷേത്രത്തിൻ്റെ നാലമ്പലത്തിൻ്റേയും കളിത്തട്ടുകളുടെ പുനരുദ്ധാരണത്തിന് എന്നാൽ എന്ത് ചെയ്യുവാൻ കഴിയും എന്ന് മാത്രമാണ്.