01/01/2026
സ്നേഹം നിറഞ്ഞ പുളിക്കാവിൽ അമ്മ ഭക്തജന കൂട്ടായ്മയിലെ അംഗങ്ങളെ,
2026 വർഷത്തിലെ കുംഭഭരണി മഹോത്സവo വളരെ ഭംഗിയായി നടത്തുന്നതിനായി തീരുമാനമെടുത്ത വിവരം നേരത്തെ തന്നെ അംഗങ്ങളെ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ പ്രാവശ്യം മാത്രം നടത്തിയ ദേവിയുടെ പിറന്നാൾ സദ്യയും വെടിക്കെട്ടും പുഷ്പാലങ്കാരവും കൂടാതെ ഇപ്രാവശ്യം അശ്വതി ദിനത്തിൽ ഒരു സ്റ്റേജ് പ്രോഗ്രാം കൂടി നടത്തുന്നതിനും കൂടാതെ ഭരണി ദിനത്തിൽ ഒരു ഭക്തിഗാനമേള നടത്തുന്നതിനും ആണ് തീരുമാനം എടുത്തിട്ടുള്ളത്. അശ്വതി ദിനത്തിൽ രാത്രി എട്ടു മണി മുതൽ 10 മണി വരെ കൊച്ചിൻ കലാരസികയുടെ ഹൗസ് ഫുൾ എന്ന സ്റ്റേജ് മെഗാ ഷോ നടത്തുന്നതിനാണ് ബുക്ക് ചെയ്തിട്ടുള്ളത്. Flowers TV യിലെ ഇത് item വേറെ എന്ന programme ലൂടെ പ്രശസ്തരായ രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി എന്നിവർ അടങ്ങിയ താരങ്ങളാണ് മെഗാ ഷോയിൽ പങ്കെടുക്കുന്നത്. കുംഭഭരണി ദിനത്തിൽ 23.02.26, പങ്കെടുക്കുന്ന മുഴുവൻ ഭക്തർക്കും പിറന്നാൾ സദ്യയും വൈകിട്ട് ദീപാരാധനയ്ക്കുശേഷം മഹാ വെടിക്കെട്ടും തുടർന്ന് ശ്രീ.സുധീഷ് കുമാർ, ചന്ദ്രത്തിൽ നയിക്കുന്ന ഭക്തി ഗാനമേളയും നടത്തുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളത്. ഭക്തരായ നമ്മുടെ ഈ ഗ്രൂപ്പിലെ മുഴുവനംഗങ്ങളും ദേവി പ്രീതിക്കായി നടത്തുന്ന അശ്വതി ഭരണി ദിനങ്ങളിലെ ഈ വഴിപാടുകളോട് പൂർണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. രണ്ട് ദിവസത്തെ ഈ വഴിപാടുകൾ നടത്തുന്നതിനായി ഏകദേശം 3 ലക്ഷം രൂപയുടെ ബജറ്റ് ആണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ എല്ലാ ഭക്ത ജനങ്ങളുടെയും മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹകരണം ഉണ്ടായെങ്കിൽ മാത്രമേ നമ്മുടെ ഈ വഴിപാടുകൾ യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂ. ഭക്തി പൂർവ്വം നമ്മൾ സമർപ്പിക്കുന്ന വഴിപാടുകൾ ഓരോ ഗ്രൂപ്പ് അംഗങ്ങളുടെയും കുടുംബത്തിൽ ഐശ്വര്യം പ്രദാനം ചെയ്യുന്നതിനും ദേവി പ്രീതിയും അംഗങ്ങളിൽ ഐക്യവും ഉണ്ടാകുന്നതിന് ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. ദേവി ഭക്തരായ ഗ്രൂപ്പ് അംഗങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ സമർപ്പണം വൻ വിജയമാക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. ഇന്ന് വൈകിട്ട് 3 മണിക്ക് ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഒരു യോഗം കൂടിയിരുന്നു. പ്രസ്തുതയോഗത്തിൽ സമർപ്പണത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ആലോചന നടത്തിയിരുന്നു. 22.02.26, 23.02.26 തീയതി കളിലെ വഴിപാടുകൾ ഭംഗിയായി നടത്തുന്നതിന് ഇനി അധിക സമയം ഇല്ലാത്തതിനാൽ ഫണ്ട് സമാഹരണം നാളെ മുതൽ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുള്ളതും ഫണ്ട് സമാഹരണം 2026 ജനുവരി മാസത്തിൽ തന്നെ പൂർത്തിയാക്കുന്നതിനും ആണ് തീരുമാനം എടുത്തിട്ടുള്ളത്. കഴിഞ്ഞവർഷം നടത്തിയത് പോലെ ഗ്രൂപ്പിന്റെ സെക്രട്ടറി ശ്രീ ഓമനക്കുട്ടൻ കെപി ഖജാൻജി ശ്രീ ഹരികുമാർ കെ.വി എന്നിവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് |G pay വിവരങ്ങൾ Phone number എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. വഴിപാടുകൾ നടത്തുന്നതിനായി സംഭാവനകൾ അക്കൗണ്ട് വഴിയോ G-Pay വഴിയോ നാളെ മുതൽ അയക്കണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
G Pay
Harikumar K V, 8281392302
Omanakuttan K P
Alc No 070220100 1961
I F SE CN R B OOOO 70 2
CANARA BANK
MULLAKKAL BRANCH
ARK ASSOCIATES
CURRENT ACCOUNT
Cash ayakkunnavar 8281392302 enna numberil screenshot whats appil ayakkuka