ILCC

ILCC ILCC is an organization developed to empower Latin society focusing on the coastal region youngsters

കഴിഞ്ഞ ദിവസം കണ്ണമാലി പള്ളിക്ക് പടിഞ്ഞാറ് ഭാഗം തീരപ്രദേശത്ത് കടൽ ഭിത്തി തകർന്നതുമുലം കാലാക്രമണം ഉണ്ടായ സാഹചര്യത്തിൽ ഇന്ത...
27/05/2024

കഴിഞ്ഞ ദിവസം കണ്ണമാലി പള്ളിക്ക് പടിഞ്ഞാറ് ഭാഗം തീരപ്രദേശത്ത് കടൽ ഭിത്തി തകർന്നതുമുലം കാലാക്രമണം ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റി സന്ദർശനം നടത്തി.

കടലാക്രമണം രൂക്ഷാമാകുന്ന സാഹചര്യത്തിൽ ജീയോ ബാഗ് വെച്ച് തീരം താൽക്കാലിമായി സംരക്ഷിക്കണമെന്നും മഴക്കാലത്തിനുശേഷം Tetropod ഉപയോഗിച്ചുള്ള സ്ഥിരമായ കടൽ ഭിത്തി നിർമ്മിക്കണമെന്നും ബഹുമാനപ്പെട്ട ഫിഷറീസ് മന്ത്രിയോട് ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റിആവശ്യപ്പെട്ടു.

ഐഎൽസിസി സംസ്ഥാനചെയർമാൻ ശ്രീ സുനിൽ ജേക്കബ്, സെക്രട്ടറിമാരായ ഇഗ് നേഷസ്സ് A P., ജോഷി പള്ളിപ്പറമ്പിൽ, റീജണൽ പ്രസിഡന്റ് ജോസ് കുഞ്ഞ് എന്നിവരാണ് സന്ദർശനം നടത്തിയത്.

27/05/2024
20/05/2024

ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ (ILCC) കേരള ഫിഷറീസ് മന്ത്രി ശ്രീ സജി ചെറിയാന് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളടങ്ങുന്ന കത്ത് സമർപ്പിച്ചു
ILCC അധ്യക്ഷൻ ശ്രീ. സുനിൽ ജേക്കബ്, ജനറൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളം വൈസ് ചെയർമാൻ കേണൽ ആൻറണി , വൈസ് ചെയർമാൻ അഡ്വക്കേറ്റ് സിസി അഗസ്റ്റിൻ, സംസ്ഥാന സെക്രട്ടറി ജോഷി പള്ളിപ്പറമ്പിൽ, ട്രഷറർ അഗസ്റ്റിൻ ചാക്കോ, ആലപ്പുഴ ജില്ലാ പ്രസിഡൻറ് ഇഗ്നേഷ്യസ് അത്തിപ്പൊഴിഎന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. കഴിഞ്ഞ ആറുമാസമായി കടലിൽ നിന്നുള്ള മത്സ്യം ലഭ്യത കുറഞ്ഞതും അതുമൂലം ദൈനംദിന ആവശ്യങ്ങൾക്ക് പണമില്ലാത്തതും മത്സ്യത്തൊഴിലാളികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മൺസൂൺ സീസൺ അടുത്ത് വരുന്നതിനാൽ കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ്. സമുദ്ര ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് മൂലം തീരദേശം കടലാക്രമണ ഭീഷണിയിലാണ്. ഇതിനുപുറമേ അർത്തുങ്കൽ ചെത്തി ഹാർബർ കളുടെ നിർമ്മാണം അനന്തമായി നീണ്ടു പോവുകയാണ്. ഈ ഹാർബറുടെ പണി ഉടൻ പൂർത്തിയാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കി തീരപ്രദേശത്തെ സംരക്ഷിക്കണമെന്നും ഐ എൽ സി സി പരാതിയിൽ ആവശ്യപ്പെട്ടു.

Address

Alappuzha
688522

Alerts

Be the first to know and let us send you an email when ILCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ILCC:

Share