13/01/2026
മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് വെല്ലുവിളികൾ ചെറുക്കണം -പി. മുജീബ് റഹ്മാൻ
വടുതല കനിവ് സെന്റർ നാടിന് സമർപ്പിച്ചു
വടുതല: വംശീയതയും മതവൈരവും ശക്തിപ്പെട്ടുവരുന്ന വർത്ത മാനകാല സാഹചര്യത്തിൽ മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് മനുഷ്യർ എന്ന നിലയിൽ വെല്ലുവിളികളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ ആവശ്യപ്പെട്ടു. വടുതല കനിവ് പാലിയേറ്റി വ് കെയർ ആൻഡ് മെഡിക്കൽ ഗൈഡൻസ് യൂനിറ്റിൻ്റെ പുതിയ ആസ്ഥാനമായ കനിവ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹോദര്യത്തിൻ്റെ സ്മരണികയും ചേർത്തുനിർത്തലിന്റെ കേന്ദ്രവുമാണ് കനിവ് സെന്റർ പോലെയുള്ള ജീവകാരുണ്യ സംരംഭങ്ങൾ.
മനുഷ്യൻ എന്ന മേൽവിലാസത്തിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നതിന്റെ പേരാണ് ജനാധിപത്യം. വൈവിധ്യങ്ങളെ മാറ്റി നിർത്തി മാനുഷിക ബന്ധങ്ങൾ പുലർത്തുന്നതാണ് നമ്മുടെ മതേതരത്വം. വൈവിധ്യങ്ങളെ സ്വാംശീകരിക്കലാണ് നമ്മുടെ രാജ്യത്തിൻ്റെ പാരമ്പര്യം. ഇത്തരം മൂല്യങ്ങളാണ് പുതിയ കാലത്ത് ആഘോഷിക്കപ്പെടേണ്ടത് എന്നും അമീർ കുട്ടിച്ചേർത്തു.
പുതിയ കണ്ണന്തറയിൽ പി.എ. അബ്ദുൽ റഹീമിൽനിന്ന് കനിവ് സെൻ്ററിൻ്റെ രേഖകൾ അമീർ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി.എ. അൻസാരി അധ്യക്ഷത വഹിച്ചു. കനിവിന് പുതുതായി ലഭിച്ച വാഹനത്തിൻ്റെ രേഖകൾ ദലീമ ജോജോ എം.എൽ.എ ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ടി.എ. ഫയാസിന് കൈമാറി.
കെ.സി. വേണുഗോപാൽ എം. പിയുടെ സന്ദേശം ഹുസൈബ് വടുതല വായിച്ചു. സഹായി വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് വി.എ. അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി. ബാബുരാജ്, അരൂക്കുറ്റി ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എം. അജയകുമാർ, തൈക്കാട്ടു ശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫാത്തിമ ടീച്ചർ, ആലപ്പുഴ മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. എ. അബ്ദുൽ സലാം, വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡൻ്റ് പി.എ. ഷം സുദ്ദീൻ, മൈത്രി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഹക്കീം പാണാവള്ളി, ജമാഅത്തെ ഇസ്‌ലാമി ചേർത്തല ഏരിയ പ്രസിഡന്റ് കെ. എ. ഹുസൈൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഹബീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
അമ്മാർ ഖുർആൻ പാരായണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ രാജേഷ് വിവേകാനന്ദ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ നിധീഷ് ബാബു, പാണാവള്ളി ഗ്രാമപഞ്ചായത്ത്
മെംബർമാരായ സഫിയ ഇസ്ഹാഖ്, കിഷോർ, ശ്രീദേവി, ജീന, അരു ക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ മാരായ എൻ.എം. ബഷീർ, സുറു മി ഖമറുദ്ദീൻ, ദിശ കാരുണ്യ കേ ന്ദ്രം പ്രസിഡന്റ് സലീം ചെറുകാ ട്ട്, അന്നപൂർണേശ്വരി പ്രസിഡ ൻ്റ് സുനീഷ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എ. അബ്ദുൽ ഹക്കിം, വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂൾ പ്രിൻ സിപ്പൽ വി.പി. ഫൈസൽ, ജമാഅ ത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി കെ.പി. ഫസീല, ഏരിയ കൺവീനർ ടി.എ.നൈലോ ഫർ,കനിവ് ഭാരവാഹികളായ പി. എ. ഇസ്ഹാഖ്, കെ കെ. ഇബ്രാഹീം, സലീം താഹ, വി.എം. അനസ്, ലുഖ്‌മാൻ, ഏരിയ സെക്രട്ടറി പി.എ സമദ്, സി.എ. സലീം തുടങ്ങിയവർ സംബന്ധിച്ചു.