Mithrakary Bhagavathy Kshethram മിത്രക്കരി ഭഗവതി ക്ഷേത്രം

  • Home
  • India
  • Alappuzha
  • Mithrakary Bhagavathy Kshethram മിത്രക്കരി ഭഗവതി ക്ഷേത്രം

Mithrakary Bhagavathy Kshethram  മിത്രക്കരി ഭഗവതി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mithrakary Bhagavathy Kshethram മിത്രക്കരി ഭഗവതി ക്ഷേത്രം, Mithrakary, Alappuzha.

കേരളത്തിന്റെ ചരിത്രത്തില്‍ ആത്മീകവും സാംസ്കാരികവുമായി ക്ഷേത്രങ്ങള്‍ക്ക് അമേയമായ സ്ഥാനമാണുള്ളത്. അതിവിശിഷ്ടവും പുണ്യപുരാതനങ്ങലുമായ നിരവധി ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ് കേരളനാട്‌.
അവയില്‍ അനിതര സാധാരണമായ മഹിമാവിശേഷതാല്‍ പ്രോജ്വലിക്കുന്ന ഒരു മഹാക്ഷേത്രമാണ് മിത്രക്കരി ശ്രീ ഭഗവതിക്ഷേത്രം
ഒരു ശ്രീകോവിലില്‍ തുല്ല്യതയര്‍ന്ന രണ്ടു ദേവീ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കപെട്ടിരിക്കുന്നു... അതുതന്നെ ഈ ക്ഷേത്രത്തിന്റെ മറ്റെങ്ങുമില്ലാത്ത സവിഷേത. സ്ഥല മഹാത്മ്യം കൊണ്ടും, ഉപാസനാ മഹാത്മ്യം കൊണ്ടും,പ്രതിഷ്ഠ മഹാത്മ്യം കൊണ്ടും കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്.....
എട്ടു ദിക്കിലും കീര്‍ത്തിയേറുന്നഇവിടുത്തെ ശ്രീലകത്തുവാഴുന്ന ദേവി ഭക്തരുടെ വിളിപ്പുറത്തമ്മയാണ്........

10/09/2026
04/09/2026

ശ്രീ കൃഷ്ണ ജയന്തി, 2K26

03/09/2026

അഷ്ടമിരോഹിണി-ശ്രീകൃഷ്ണ‌ ജയന്തി

ആരാണ് ശ്രീകൃഷ്‌ണനെന്ന് ശുകബ്രഹ്മർഷി പരീക്ഷിത്തിനു പറ ഞ്ഞുകൊടുക്കുന്നുണ്ട്. "ശ്രീകൃഷ്‌ണനെന്നറിയപ്പെടുന്ന ആദിപുരു ഷനെ ഞാൻ നമസ്ക്‌കരിക്കുന്നു. ആദിപുരുഷൻ എന്നാൽ പരബ്രഹ്മം അഥവാ പരമാത്മാവ്. കൃഷ്‌ണൻ എന്നത് ഒരു നാമം മാത്രം. മനോ മാലിന്യങ്ങളെ ഇല്ലാതാക്കുകയും എല്ലാവരേയും ആകർഷിക്കു കയും അവരുടെ ദുഃഖനിവൃത്തി വരുത്തുകയും ചെയ്യുന്ന തമ്പു രാനുമാണ് ഭക്തർക്ക് ശ്രീകൃഷ്ണഭഗവാൻ.”

മുരളീകൃഷ്ണൻ

എന്നാൽ ഭക്തർ ഏറെ ഇഷ്‌ടപ്പെടുന്നത് അമ്പാടിയിൽ ഓടിക്ക ളിച്ച്, വൃന്ദാവനത്തിൽ ലീലകളാടിയ ഉണ്ണിക്കണ്ണനെയാണ്. കാലി ക്കോലേന്തിയ ഗോപാലകനും മുരളീഗാനം പൊഴിക്കുന്ന മുരളീ കൃഷ്ണനുമാണ് വൃന്ദാവനവാസികളുടെ മനം കവരുന്നത്. കാട്ടിലെ മുളംതണ്ട് കുഴലാക്കി അതിൽ കിഴുത്തകളിട്ട് ഭഗവാന്റെ ചൈതന്യം അതിലേക്ക് സന്നിവേശിപ്പിച്ച് കഴിയുമ്പോൾ മനോഹരമായ വേണു ഗീതം മുഴങ്ങുകയായി. അതുകേൾക്കുന്ന ഗോപഗോപികമാരും നാല്ക്കാലികൾപോലും ആ നാദത്തിൽ ആകൃഷ്‌ടരായിത്തീരുന്നു.വാസ്തവത്തിൽ നമ്മുടെ ഈ ശരീരവും പാഴ്‌മുളംതണ്ടുപോലെ അസ്ഥി രക്ത മാംസാദികളായ പാഴ്വസ്‌തുക്കളാൽ ഉണ്ടാക്കപ്പെട്ട തല്ലേ! നവദ്വാരങ്ങളുള്ള ഈ ശരീരത്തിലൂടെ ഈശ്വരചൈതന്യം സദാ നിറയ്ക്കപ്പെടുകയാണ്. ആ ശക്തിവിശേഷം ഒഴുകുമ്പോൾ മാത്രമാണ് ഈ ശരീരവും ആകർഷകമാകുന്നത്. ജീവാത്മ-പര മാത്മ ഐക്യം അതാണ് മുരളീകൃഷ്ണഭാവം. അതിൽനിന്നു മുരളി മാറ്റിയാലോ ഭഗവാൻ മുരളീകൃഷ്‌നല്ലാതെയാകും.

ഭാഗവതത്തിൽ ശബ്ദ ബ്രഹ്മരൂപിയായ വേണുവിനെ 'സർവ്വ ഭൂത മനോഹരം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സർവ്വ പ്രാണി കളുടെയും ചിത്തത്തെ ആകർഷിക്കുന്നതാണ് ഭഗവാന്റെ വേണു ഗാനം. അദ്ധ്യാത്മഭാവത്തിൽ നോക്കുമ്പോൾ ലോകത്തുള്ള സകല ശബ്ദങ്ങളും ഭഗവാൻ്റെ വേണുവിൻ്റെ ശബ്ദ‌മാണെന്നറിയാം.

ഗീതാജ്ഞലിയിൽ കവി രവീന്ദ്രനാഥ ടാഗോർ ഇപ്രകാരം പറ യുന്നു. "ഭഗവാനെ. അവിടുത്തെ ലീല എന്തൊരത്ഭുതം. ഈ പൊള്ളയായ മുരളിപോലുള്ള എൻ്റെ ഈ ശരീരത്തെ നീ നിന്റെ ശ്വാസംകൊണ്ട് നിറയ്ക്കുകയും ഒഴുക്കുകയും ചെയ്യുന്നു. ഇതാ വർത്തിക്കുന്ന ഓരോ സമയത്തും അവിടുത്തെ ശ്വാസം ഇതിൽ പുതിയ പ്രാണനെ നിറയ്ക്കുന്നു. നിൻ്റെ വിരലുകളുടെ നിത്യസ‌ന്ദ നംകൊണ്ട് എൻ്റെ ചെറിയ ഹൃദയം ആനന്ദനൃത്തം ചെയ്യുകയും ഈ അനുഭൂതി ഒരിക്കലും മറക്കാതിരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
-സീ. പീ. രവീന്ദ്രൻ നെടുംകുന്നം.

Address

Mithrakary
Alappuzha
689595

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Website

Alerts

Be the first to know and let us send you an email when Mithrakary Bhagavathy Kshethram മിത്രക്കരി ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share