kaduvettoorchurch.com

kaduvettoorchurch.com Kaduvettoor St.Mary's Church is situated in Chengannur (Kerala) on the banks of River Pamba, The Chur

2023 കാടുവെട്ടൂർ പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും വെരി.റവ. മാത്യു വൈദ്യൻ കോർ എപ്പിസ്ക്കോപ്പ കൊടിയേറ്റ...
19/03/2023

2023 കാടുവെട്ടൂർ പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും വെരി.റവ. മാത്യു വൈദ്യൻ കോർ എപ്പിസ്ക്കോപ്പ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു.
www.kaduvettoorchurch.com

കാടുവെട്ടൂർ പള്ളി പെരുന്നാളും, വല്യ ഔപ്പന്റെ ശ്രാദ്ധവും 2023 മാർച്ച് 25, 26 തീയതികളിൽ .. ഏവരെയും സ്വാഗതം ചെയ്യുന്നു
12/03/2023

കാടുവെട്ടൂർ പള്ളി പെരുന്നാളും, വല്യ ഔപ്പന്റെ ശ്രാദ്ധവും 2023 മാർച്ച് 25, 26 തീയതികളിൽ .. ഏവരെയും സ്വാഗതം ചെയ്യുന്നു

2022കാടുവെട്ടൂർ പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും വെരി.റവ. മാത്യു വൈദ്യൻ കോർ എപ്പിസ്ക്കോപ്പ കൊടിയേറ്റ്...
19/03/2022

2022കാടുവെട്ടൂർ പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും വെരി.റവ. മാത്യു വൈദ്യൻ കോർ എപ്പിസ്ക്കോപ്പ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു.Shine KaduvettoorManoj AyyanethVbin Jose Ayyaneth

കാടുവെട്ടൂർ പള്ളി പെരുന്നാളും, വല്യ ഔപ്പന്റെ ശ്രാദ്ധവും 2022 മാർച്ച് 25, 26 തീയതികളിൽ .. ഏവരെയും സ്വാഗതം ചെയ്യുന്നു Mano...
18/03/2022

കാടുവെട്ടൂർ പള്ളി പെരുന്നാളും, വല്യ ഔപ്പന്റെ ശ്രാദ്ധവും 2022 മാർച്ച് 25, 26 തീയതികളിൽ .. ഏവരെയും സ്വാഗതം ചെയ്യുന്നു Manoj Ayyaneth Shine Kaduvettoor

മലങ്കരയുടെ മഹിതാചാര്യൻ ഇനി സ്വർഗീയ സേനകൾക്കൊപ്പം ദൈവത്തിന്റെ സന്നിധിയിൽ .പരി.പിതാവേ സമാധാനത്തോടെ പോകുക ,സന്തോഷ മണവറയിൽ അ...
12/07/2021

മലങ്കരയുടെ മഹിതാചാര്യൻ ഇനി സ്വർഗീയ സേനകൾക്കൊപ്പം ദൈവത്തിന്റെ സന്നിധിയിൽ .

പരി.പിതാവേ സമാധാനത്തോടെ പോകുക ,
സന്തോഷ മണവറയിൽ അങ്ങയെ കാണുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് പുലർച്ചെ 2.35ന് കാലം ചെയ്തു .

H.H. BASELIOS MARTHOMA PAULOSE II CATHOLICOS OF THE EAST AND
MALANKARA METROPOLITAN, THE SUPREME HEAD OF THE MALANKARA ORTHODOX SYRIAN CHURCH ENTERED IN TO ETERNAL REST.

കാടുവെട്ടൂർ ദേവാലയ തിരുനാൾ ചിത്രങ്ങൾ ...202l മാർച്ച് 26ന് കാടുവെട്ടൂർ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്...
04/04/2021

കാടുവെട്ടൂർ ദേവാലയ തിരുനാൾ ചിത്രങ്ങൾ ...
202l മാർച്ച് 26ന് കാടുവെട്ടൂർ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ചരിത്ര മ്യൂസിയത്തിന്റെ ഉത്ഘാടന കർമ്മം നിർവഹിക്കുന്നതിനായി എത്തിച്ചേർന്ന ശ്രീ.സജി ചെറിയാൻ MLA യെ ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് - അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനാധിപനും, കാടുവെട്ടൂർ സെന്റ് മേരീസ് ദേവാലയ മുഖ്യ രക്ഷാധികാരിയുമായ അഭി.ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു.

2021 കാടുവെട്ടൂർ സെന്റ് പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും ഫാ.ചെറിയാൻ .ടി.സാമുവേൽ കൊടിയേറ്റുന്നു.
20/03/2021

2021 കാടുവെട്ടൂർ സെന്റ് പള്ളി പെരുന്നാളിനും, വല്ല്യ ഔപ്പന്റെ ശ്രാദ്ധത്തിനും ഫാ.ചെറിയാൻ .ടി.സാമുവേൽ കൊടിയേറ്റുന്നു.

*കാടുവെട്ടൂർ പള്ളി പെരുന്നാളും വല്ല്യ ഔപ്പന്റെ ശ്രാദ്ധവും ചരിത്ര മൂസിയ ഉദ്ഘാടനവും മാർച്ച് 25, 26 തീയതികളിൽ*  *മാർച്ച് 20...
19/03/2021

*കാടുവെട്ടൂർ പള്ളി പെരുന്നാളും വല്ല്യ ഔപ്പന്റെ ശ്രാദ്ധവും ചരിത്ര മൂസിയ ഉദ്ഘാടനവും മാർച്ച് 25, 26 തീയതികളിൽ*

*മാർച്ച് 20*,ശനി -വി.കുർബാന- കൊടിയേറ്റ്

*മാർച്ച് 25*,വ്യാഴം - വി.മൂന്നിന്മേൽ കുർബ്ബാന, 9.30 AM ചരിത്ര മ്യൂസിയത്തിന്റെ കൂദാശ കർമ്മം, 10.30 AM കാടുവെട്ടൂർ കുടുംബ വാർഷിക യോഗം, തുടർന്ന് നേർച്ചവിളമ്പ്, വൈകിട്ട് 6.30 പള്ളി പടിക്കൽ നിന്നും റാസ

*മാർച്ച് 26* വെള്ളി, ശ്രാദ്ധ ദിവസം, വി.മൂന്നിന്മേൽ കുർബാന അഭി.ഡോ.സഖറിയ മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ, 10.00 AM - പൊതു സമ്മേളനം, മ്യൂസിയം ഉദ്ഘാടനം - ശ്രീ സജി ചെറിയാൻ MLA, അനുഗ്രഹ പ്രഭാഷണം - അഭി.തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, 11.00 AM - പള്ളി പടിക്കൽ നിന്നും റാസ, കബറിൽ ധൂപാർപ്പണം, ആശീർവാദം, നേർച്ചവിളമ്പ്, 2.00 PM - നേർച്ച സാധനങ്ങളുടെ ലേലം, 6 PM-കൊടിയിറക്ക്

NB :കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ നടത്തുന്നതിന് പൊതുയോഗം തീരുമാനമെടുത്തിട്ടുള്ള വിവരം അറിയിച്ചു കൊള്ളുന്നു.
www.kaduvettoorchurch.com

14/01/2021

ചെങ്ങന്നൂർ- ആറന്മുള-മാന്നാർ പൈതൃകഗ്രാമ പദ്ധതിയിൽ ഒരു സഭയ്ക്കും അധീനമല്ലാത്ത ഏകദേവാലയവും, നാനാജാതി മതസ്ഥരും കടന്ന് വരുന്ന *കാടുവെട്ടൂർ പള്ളിയും* ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കുവാൻ Saji Cherian സജി ചെറിയാൻ MLA നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുന്നു. നന്ദി 🙏 Visit Our Website www.kaduvettoorchurch.com DrManoj AyyanethLegi Joseph KaduvettoorVbin Jose Ayyaneth

ചെങ്ങന്നൂർ: വന്മഴി കാടുവെട്ടൂർ ഇല്ലത്ത് ബാബു എ.നൈനാന്റെ സഹധർമ്മിണി സാലു മേരി നൈനാൻ (63) കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘക...
28/11/2020

ചെങ്ങന്നൂർ: വന്മഴി കാടുവെട്ടൂർ ഇല്ലത്ത് ബാബു എ.നൈനാന്റെ സഹധർമ്മിണി സാലു മേരി നൈനാൻ (63) കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘകാലം ദുബായ് സ്പിന്നീസ്സിൽ എച്ച്.ആർ. ഉദ്യോഗസ്ഥ ആയിരുന്ന പരേത, വയലിപ്പുരേത്ത് കുടുംബാംഗം പരേതരായ വി.വി.ജോണിന്റെയും തങ്കമ്മ ജോണിന്റെയും പുത്രിയാണ്. സംസ്കാരം പിന്നീട്. മക്കൾ: ബിൻസി ആൻ നൈനാൻ (സൈബർ സ്പെഷിയലിസ്റ്റ് എൻജിനീയർ, യു.എസ്.എ), ബിനി മറിയം നൈനാൻ(എ.സി.സി.എ, ദുബായ്), ഡോ.ബിപിൻ നൈനാൻ ഏബ്രഹാം, (മെഡിക്കൽ കൺസൾട്ടന്റ്, ബാംഗളൂർ). മരുമക്കൾ: ആനന്ദ് ഡാനിയേൽ മോസ്സസ് (ഫൈനാൻഷ്യൽ അനലിസ്റ്റ്, യു.എസ്.എ), ജെബിൻ തോമസ് (എൻജിനീയർ, എറ്റിസലാറ്റ്-ദുബായ്), രമ്യ സാറാ ജോസഫ് (എൻജിനീയർ-ബിസിനസ്സ് അനലിസ്റ്റ്, ലെമ്നിസ്ക്, ബാംഗളൂർ) . കാടുവെട്ടൂർ കുടുംബയോഗത്തിന്റെ അഗാധമായ ദു:ഖവും , അനുശോചനവും രേഖപ്പെടുത്തുന്നു . 🙏

നിര്യാതനായി - ചെങ്ങന്നൂർ , പാണ്ടനാട്, മുതവഴി , കാടുവെട്ടൂർ കെ.റ്റി.തോമസ് ( രാജു , 70 ) നിര്യാതനായി.  മൃതദേഹം  വെള്ളിയാഴ്...
01/10/2020

നിര്യാതനായി - ചെങ്ങന്നൂർ , പാണ്ടനാട്, മുതവഴി , കാടുവെട്ടൂർ കെ.റ്റി.തോമസ് ( രാജു , 70 ) നിര്യാതനായി. മൃതദേഹം വെള്ളിയാഴ്ച ( 2. 2. 2020) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച (3 .10.2020) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക്, ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്ക്കരിക്കും. ഭാര്യ: ലീല തോമസ്. മക്കൾ: നീതു, നിധി. മരുമക്കൾ: വിനു, നിജോ. കാടുവെട്ടൂർ മൂല കുടുംബയോഗത്തിന്റെ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചട്ടുണ്ട് . അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു 🙏

Address

Kaduvettoor Street Mary’s Church, Muthavazhi, Pandanad , Chengannur
Alappuzha
689506

Alerts

Be the first to know and let us send you an email when kaduvettoorchurch.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to kaduvettoorchurch.com:

Share

Category