Mullackal Sree RajaRajeswari Temple Alappuzha

Mullackal Sree RajaRajeswari Temple Alappuzha മുല്ലയ്ക്കൽ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതും മറ്റ് ആദ്ധ്യാത്മിക കാര്യങ്ങൾക്കും വേണ്ടിയാണ് ഈഗ്രൂപ്പ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കി*ഭാഗം: 7*ശങ്കരനെ നല്ലൊരു പണ്ഡിതനാക്കണമെന്നാണ് വാസുദേവൻ നമ്പുതി...
17/09/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

*ഭാഗം: 7*

ശങ്കരനെ നല്ലൊരു പണ്ഡിതനാക്കണമെന്നാണ് വാസുദേവൻ നമ്പുതിരിയുടെ ആഗ്രഹം അയൽപ്പക്കത്തെ ഇല്ലങ്ങളിലെ കുട്ടികളെല്ലാം പൂന്താനം ഇല്ലത്തെ മുറ്റത്താണ് കളിക്കാൻ വന്നിരുന്നത് . കീഴാറ്റൂർ വാര്യത്തെ ഗോവിന വാര്യരുടെ മകൻ കുഞ്ഞുണ്ണിയും പൂന്താനത്തില്ലത്തെ മുറ്റത്ത് കളിയ്ക്കാൻ കൂടും .

കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരിക്ക് ആധിയും വ്യാധിയുമായി . മകന്റെ ദേഹവിയോഗം നടന്നിട്ട് അഞ്ചാണ്ടു തികയുന്നു . മോക്ഷ പ്രാപ്തിക്കായി തിരുനെല്ലിയിൽ പോയ മകന്റെ തിരിച്ചു വരവും ദേഹവിയോഗവും മറക്കാൻ കഴിയുന്നതല്ല . മകനിപ്പോൾ ഓത്ത് ഇല്ലാത്ത പൂന്താനം ഇല്ലത്ത് പുനർജ്ജനിച്ചിട്ടുണ്ട് . മരിയ്ക്കുന്നതിനുമുമ്പ് ആ പുനർജ്ജന്മത്തെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ . അങ്ങനെയൊരു ആഗ്രഹം വലിയ നമ്പൂതിരിയിൽ കലശലായി .

മറ്റൊരു ദിവസം വലിയ നമ്പൂതിരി കാര്യസ്ഥൻ കോന്തുണ്ണി നായരെ വിളിച്ചിട്ടു പറഞ്ഞു . തണ്ടിലേറ്റുകാരോട് നാളെ പല്ലക്ക് ഒരുക്കാൻ പറയ്യ . കീഴാറ്റുരോളം ഓടണമെന്നും പറഞ്ഞക്ക്യാ . ' ' കോന്തുണ്ണിനായർ തലയിളക്കി തിരിച്ചുപോയി . പൂന്താനം ഇല്ലത്ത് പുനർജ്ജനിച്ച മകനെ ഒരു നോക്കു കാണാൻ പിറ്റേ ദിവസം കൂടല്ലൂർ വലിയ നമ്പൂതിരി പല്ലക്കേറി . പൂന്താനം ഇല്ലത്ത് അയൽപക്കത്ത് ഇല്ലങ്ങളിലെ ഉണ്ണികളോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു ഈ സമയത്ത് ശങ്കരൻ . വാസുദേവൻ നമ്പൂതിരിയും അന്തർജ്ജനവും പുത്രന്റെ കുസൃതികൾ കണ്ട് രസിച്ചിരിക്കുന്നു . മദ്ധ്യാഹ്നമായപ്പോൾ അന്തർജ്ജനം എഴുന്നേറ്റ് തെല്ല് ഉറക്കെ പറഞ്ഞു “ മതി . ഇനി കളി നാളെയാവാം . എല്ലാവരും ഇല്ലത്തേക്ക് പൊക്കോളു . “ ഈ അമ്മയ്ക്കെന്താ , ഞങ്ങക്ക് ഇനീം കളിക്കണം . ' ശങ്കരൻ കൊഞ്ചലോടെ പറഞ്ഞു . മകന്റെ നിൽപ്പും ചോദ്യവും വാസുദേവൻ നമ്പൂതിരിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്തി “ യശോദര വിളിയ്ക്കുമ്പം സാക്ഷാൽ ശ്രീകൃഷ്ണൻ മറുപടിയും ഇതുതന്നെ . പട്ടുചേലചുറ്റി ഓടക്കുഴലും പീലിത്തിരുമുടിയും കെട്ടി കുട്ടികളോടൊപ്പം ഓടിക്കളിക്കുന്ന ബാല രൂപത്തിലുള്ള ശ്രീകൃഷ്ണനെയാണ് ശങ്കരന്റെ സ്ഥാനത്ത് വാസുദേവൻ നമ്പൂതിരി കണ്ടത് .

പടിപ്പുര കടന്ന് കൂടല്ലൂർ മനയിലെ പല്ലക്ക് പൂന്താനം ഇല്ലത്തിന്റെ പത്തായപ്പുരയ്ക്കടുത്ത് എത്തിയത് അപ്പോഴാണ് . പല്ലക്ക് നിലത്തിറക്കി . കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരി പുറത്തേക്കിറങ്ങി . വേദപണ്ഡിതനും തേജോരൂപിയുമായ കൂടല്ലൂർ നമ്പൂതിരി ഇല്ലത്തു വന്നത് ആരും അറിഞ്ഞില്ല . മുറ്റത്ത് നിരവധി ഉണ്ണികൾ ഓടിക്കളിക്കുന്നത് വലിയ നമ്പൂതിരി കണ്ടു . പൂന്താനം ഇല്ലത്ത കാര്യസ്ഥൻ ശങ്കുനായർ പത്തായപ്പുരയിലേക്ക് വന്നപ്പോഴാണ് പല്ലക്കു വന്നതും ആഢ്യഭാവത്തിലുള്ള നമ്പൂതിരിയെ കണ്ടതും . ആരായിരിക്കും ഇദ്ദേഹം ?! ശങ്കുനായർ സൂക്ഷിച്ചു നോക്കി . അധികം ചിന്തിക്കേണ്ടി വന്നില്ല . ദൈവമേ !. കൂടല്ലൂർ മനയിലെ വലിയ തമ്പുരാൻ . ശങ്കുനായർ പൂമുഖത്തേക്ക് പാഞ്ഞു . കൂടല്ലൂർ നമ്പൂതിരിയുടെ കണ്ണുകൾ അപ്പോഴും ഉണ്ണികളുടെ നേർക്കായിരുന്നു . എല്ലാവരും ഒരേ പ്രായക്കാരും ഒരേ തരക്കാരും . ഇതിൽ ആരായിരിക്കും പുനർജ്ജൻമമെടുത്ത നമ്മുടെ ഉണ്ണി . കൂടല്ലൂർ നമ്പൂതിരി ഓരോ ഉണ്ണിയേയും സൂക്ഷിച്ചു നോക്കി . ശക്തമായ ഹൃദയസ്പന്ദനത്തോടെ .......🙏🏻

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*നവരാത്രി തിരുവുത്സവം - സംഭാവന കൂപ്പൺ ഉത്ഘാടനം*മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിലെ നവരാത്രി തിരുവുത്സവത്തോട് അന...
14/09/2023

*നവരാത്രി തിരുവുത്സവം - സംഭാവന കൂപ്പൺ ഉത്ഘാടനം*

മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിലെ നവരാത്രി തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള ആദ്യ സംഭാവന കൂപ്പൺ ഉത്ഘാടനം ദേവി ഓട്ടോ മൊബൈൽസ് ഉടമ വിജയകുമാറിനു നൽകികൊണ്ട്
ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ജി. ആർ. രശ്മി നിർവഹിച്ചു.

ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

ഉപദേശക സമിതി സെക്രട്ടറി
കെ.പദ്മകുമാർ, രക്ഷധികാരികൾ ആയ പി. അനിൽ കുമാർ, പി. ബി. ശിവദാസ്, കമ്മറ്റി അംഗങ്ങൾ ആയ
കെ.എം.ബാബു, കെ. രഘുരാജ പിള്ള വി. ശ്രീകണ്ഠൻ, കെ. മോഹനൻ, വി.വെങ്കിട്ട നാരായണൻ, പി. എസ്. ശശിലാൽ
എന്നിവരും ഉത്സവ കമ്മറ്റി ഭാരവാഹികളായ എസ്. രഘുനാഥൻ നായർ, കെ. പി. മുരളീധരൻ പിള്ള, ജി. പ്രസാദ്, ബിന്ദു ശേഖരൻ, പത്മ കുമാർ, രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം: 6*അമ്മുക്കുട്ടി വാരസ്യാരുടെ വാമൊഴി സന്ദേശം കേട്ട ഗോവിന്ദ...
03/09/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം: 6*

അമ്മുക്കുട്ടി വാരസ്യാരുടെ വാമൊഴി സന്ദേശം കേട്ട ഗോവിന്ദവാര്യർ തിടുക്കത്തിൽ ഉമ്മറത്തേക്ക് വന്നു . മുറ്റത്തേക്കിറങ്ങി കാത് വട്ടം പിടിച്ചുനിന്നു . അയാളും കേട്ടു നിലത്തടിയും കുവലും . പച്ചമടലു കൊണ്ടു നിലത്തു തല്ലിയുള്ള കൂക്കിവിളി തന്നെയാണത് . " താൻ പറഞ്ഞത് നേരാട്ടൊ . പൂന്താനം ഇല്ലത്ത് ഒരു ജനനം . നടന്നർക്കണു . അത്രടം പോയിട്ട് ക്ഷണത്തിലു വരാം . ” വാരസ്യാരെ നോക്കി അങ്ങനെ പറഞ്ഞിട്ട് വാര്യർ പൂന്താനം ഇല്ലത്തേക്ക് നടന്നു . താമര വിടർന്നും അരയന്നങ്ങൾ ഉല്ലസിക്കുകയും ചെയ്യുന്ന നീർ ത്തടത്തിന്റെ വരമ്പിലൂടെയുള്ള വാര്യരുടെ നടത്തം വേഗത്തിലായി . പൂന്താനം ഇല്ലത്തിന്റെ പടിപ്പുരയും കടന്ന് പത്തായപ്പുരയുടെ മുന്നിലൂടെ ഇല്ലത്തിന്റെ പൂമുഖത്തോളം ചെന്നു .

പൂന്താനം കാരണവർ വാസുദേവൻ നമ്പൂതിരി ചാരുകസേരയിലും ബന്ധുക്കളായ നാലഞ്ചു നമ്പൂതിരിമാർ ചാരുപടിയിലുമിരിക്കുന്നുണ്ട് . വാര്യര കണ്ടയുടൻ വാസുദേവൻ നമ്പൂതിരി പൂമുഖത്തിണ്ണയിലേക്ക് വന്നിട്ട് വർദ്ധിച്ച സന്തോഷത്തോടെ പറഞ്ഞു . “ വിശേഷം അറിഞ്ഞില്ലേ , ഇല്ലത്ത് ഉണ്ണി പിറന്നർക്കണു . “ ആറ്റുനോറ്റുണ്ടായൊരുണ്ണി . അല്ലേ ? ' ' വാര്യരുടെ അഭിപ്രായം ശരിവെച്ചു കൊണ്ട് വാസുദേവൻ നമ്പൂതിരി ആശ്വാസം കൊണ്ടു . " ഒരു കുഞ്ഞിക്കാലു കാണാൻ നടത്തിയ പ്രാർത്ഥനയ്ക്ക് ഭഗവാന്റെ കാരുണ്യവർഷം , അനന്തിരാവകാശിയില്ലാതെ പൂന്താനം ഇല്ലം അന്യം മുടിയുമെന്ന ഭീതിക്ക് അറുതി വരുത്തിക്കൊണ്ടാണ് പൂന്താനം ഇല്ലത്ത് ഉണ്ണി പിറന്നിരിക്കുന്നത് .

കൂടല്ലൂർ നമ്പൂതിരിയുടെ പുനർജന്മമാണ് പൂന്താനം ഇല്ലത്തെ ഉണ്ണിയെന്ന പരമാർത്ഥം മറ്റാരും അറിയാത്ത രഹസ്യമായി . താരാട്ടിന്റെ ഈണം ഉയർന്ന പുന്താനം ഇല്ലത്തെ പുത്തനുണർവുണ്ടാക്കി . ദിവസങ്ങളും ആഴ്ച്ചകളും പിന്നിട്ടു . കുഞ്ഞിന് നാമകരണ മുഹൂർത്തം അടുത്തുവന്നു . " ഉണ്ണീടെ നാമധേയം എന്തുവേണം ? ' വാസുദേവൻ നമ്പൂതിരി അന്തർജനത്തോടു ചോദിച്ചു . “ അവിടന്ന് തീരുമാനിച്ചാൽ മതീലാ . " അന്തർജ്ജനം പറഞ്ഞു . തൊട്ടിലിൽ കണ്ണു തുറന്ന് കിടക്കുന്ന കുഞ്ഞിനെ നോക്കിയിട്ട് വാസുദേവൻ നമ്പൂതിരി അന്തർജനത്തോട് മെല്ലെ ചോദിച്ചു .. " നാം ഒരു നാമധേയം പറയട്ടെ . ' തലയിളക്കിക്കൊണ്ട് അന്തർജ്ജനം കാത് കൂർപ്പിച്ചു . " ശങ്കരൻ ... ' ' ' ' ഉത്തമ നാമധേയം !. അതു തന്നെയാവട്ടെ " പൂന്താനം ഇല്ലത്തെ നടുത്തളത്തിലുള്ള തിരുമാന്ധാംകുന്നിലമ്മയെ കുടിയിരുത്തിയ മച്ചകത്തിനു മുന്നിൽ നിലവിളക്കു തെളിഞ്ഞു . കുഞ്ഞിനു പേരിടുന്ന മുഹൂർത്തം . അന്നവും വയമ്പും സ്വർണ്ണവും ഇളം നാവിൽ തൊടുവിച്ച ശേഷം മടിയിൽ ഇരുത്തിയ കുഞ്ഞിന്റെ ഇരുകാതിലും മൂന്നുതവണ അന്തർജ്ജനം മെല്ലെ പേരുചൊല്ലി വിളിച്ചു . " ശങ്കരൻ ശങ്കരൻ ശങ്കരൻ .....

പ്രമുഖ ജോത്സ്യൻ കീഴാറ്റൂർ പിഷാരടിയെത്തന്നെ ശങ്കരന്റെ ജാതകമെഴുതാൻ ഏൽപ്പിച്ചു . നാളു പക്കം നോക്കി ഇരുപത്തൊന്നാമത്തെ ദിവസം പനയോലക്കീറുകളിൽ പൂർത്തിയാക്കിയ ജാതകവുമായി കീഴാറ്റൂർ പിഷാരടി പൂന്താനം ഇല്ലത്തു വന്നു . ജാതകം ഏറ്റു വാങ്ങിയ പൂന്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി കീഴാറ്റൂർ പിഷാരടിയ്ക്ക് ഒരു കിഴി പണം ദക്ഷിണ നൽകി . ശങ്കരന്റെ ജാതകവിധി എന്തായിരിക്കും . അതറിയാനുളള ആകാംക്ഷ വാസുദേവൻ നമ്പൂതിരിക്കും അന്തർജ്ജനത്തിനുമുണ്ടായി . പനയോലക്കീറുകളിലേക്ക് കണ്ണുകൾ പായിച്ച വാസുദേവൻ നമ്പൂതിരി പൂന്താനത്ത് ഉണ്ണിയുടെ ജാതകം മനസ്സിലാക്കി . തൊണ്ണൂറ് വയസ്സിനുമീതെവരെ ആയുസ്സ് , ഭഗവൽഭക്തനായി ഒരു മനുഷ്യായുസ് പൂർത്തിയാക്കുന്ന ഉണ്ണിയെ ലോകനാഥൻ നേരിട്ടു വന്ന് വൈകുണ്ഠത്തിലേക്ക് കൊണ്ടുപോകും . ജീവിതചക്രത്തിനിടയിൽ അനവധി ദു:ഖങ്ങൾ ഏറ്റുവാങ്ങാൻ യോഗം . അതെല്ലാം പുത്രദു:ഖത്തിൽ തുടക്കം . ഒടുവിൽ എല്ലാം കലങ്ങിത്തെളിയും , ഭഗവാന്റെ കാരുണ്യം ആദ്യാവസാനംവരേക്കും ഉണ്ടാകും .

മകന് പുത്രദു:ഖമുണ്ടാകുമെന്ന സൂചന വാസുദേവൻ നമ്പൂതിരിയെ വിഷമിപ്പിച്ചു . " വിധാതാവിന്റെ വിധി തിരുത്താൻ ആർക്കും വയ്യല്ലോ . അന്തർജ്ജനം ഭർത്താവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . മുട്ടുകുത്തി നടന്നും പിന്നെ മെല്ലെ അടിവെച്ചടി വെച്ചു നടക്കാൻ തുടങ്ങിയുമുള്ള ശങ്കരന്റെ വളർച്ച വാസുദേവൻ നമ്പൂതിരിക്കും അന്തർജ്ജനത്തിനും നവ്യാനുഭവമായി ........🙏🏻



(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം: 5         ശോക മൂകമാണ് കൂടല്ലൂർ മന . ആത്തേമമാരുടേയും പരിച...
02/09/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം: 5



ശോക മൂകമാണ് കൂടല്ലൂർ മന . ആത്തേമമാരുടേയും പരിചാരകരുടേയുമൊക്കെ മുഖത്ത് ഭീതി പരന്നിരിക്കുന്നു . സ്വാസ്ഥ്യം തകർന്ന വലിയ നമ്പൂതിരി പൂമുഖത്ത് ഉലാത്തുകയും ഇടക്കിടെ മുറ്റത്തേക്ക് കണ്ണുപായിച്ച് പാരിജാതവൃക്ഷത്തിന്റെ നിഴലുനോക്കി സമയം ഗണിക്കുകയും ചെയ്തു കൊണ്ടിരുന്നു . മകൻ ചെയ്ത അപരാധം മോക്ഷത്തിലേക്കുള്ള ഗതിയടച്ചു . ഇനി ഒരു മനുഷ്യ ജന്മം കൂടി അവൻ ജീവിച്ചുതീർക്കണം . മനയിൽ മരണഗന്ധം വമിക്കുന്നു . ഏതു നിമിഷവും അതു സംഭവിക്കും . മകന്റെ ആയുസ്സ് ഒടുങ്ങി കഴിഞ്ഞു . പടിപ്പുര കടന്നുവരുന്ന മകനെ കണ്ടതോടെ വലിയ നമ്പൂതിരിയുടെ കണ്ണുകൾ നിറഞ്ഞു . മുഖത്തെ മാംസ പേശികൾ വലിഞ്ഞുമുറുകി . പാദപ്രണാമം ചെയ്ത മകനെ വലിയ നമ്പൂതിരി പിടിച്ചെഴുന്നേൽപ്പിച്ചു . എനിക്ക് പിഴച്ചു . കൊളർത്തില്യ . ” മകൻ ചങ്കുനീറിപ്പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥ വലിയ തിരുമേനിക്ക് ഒട്ടും ഉണ്ടായില്ല . “ കുടുമകെട്ടി വന്നും ഭഗവാൻ പരീക്ഷിക്കുമെന്ന് നാം ഓർമ്മിപ്പിച്ചിരുന്നു . ' ' “ മന:പ്പൂർവ്വമല്ല . അങ്ങനെയൊക്കെ സംഭവിച്ചു . ” “ ഒന്നും വിസ്തരിക്കണമെന്നില്യ . സംഭവിച്ചതെല്ലാം ഭഗവാൻ ഇന്നലെ നമുക്കുതന്ന ദർശനത്തിൽ പറഞ്ഞു .



വേഗം കുളി കഴിഞ്ഞ് തെക്കിണിയിലേക്ക് വന്നോളൂ . ” വലിയ നമ്പൂതിരിയുടെ വാക്കുകളിൽ ദു:ഖം ഘനീഭവിച്ചിരുന്നു . കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരിയുടെ മകൻ ഇഹലോകവാസം വെടിയാൻ ഇനി അധികം നേരമില്ല . തെക്കിണിത്തറയിൽ ജനം നിരന്നു . അത്തേമമാരും മറ്റ് അന്തർജനങ്ങളും സേവകരും ഒക്കെയുണ്ട് . മകന്റെ വേർപ്പാടു കാണാൻ കരുത്തില്ലാതെ നെഞ്ചകം തകർന്ന് മകൻ കണ്ണുനീരാൽ മുഖം കഴുകി നിൽക്കുകയാണ് വലിയ നമ്പൂതിരിയുടെ അന്തർജ്ജനം . കുളി കഴിഞ്ഞ് വടക്കിണിത്തറയിലെത്തിയ മകൻ നമ്പൂതിരി കണ്ടു. മണലും അതിനു മീതെ ദർഭയും വിരിച്ചിരിക്കുന്നു . തന്റെ അന്ത്യ നിദ്രയ്ക്കായി . “ ഇനി ശയിക്കാം ” വലിയ നമ്പൂതിരി പറഞ്ഞു .



മകൻ നമ്പൂതിരി തൊഴുകയ്യോടെ അവിടെ കൂടിയവരെ നോക്കി . മുഖം പൊത്തി നിൽക്കുന്ന അമ്മയെക്കണ്ടു . “ പുനർജ്ജൻമത്തിനായി എല്ലാവരും പ്രാർത്ഥിച്ചോളണം . ” മകൻ നമ്പൂതിരി ഗദ്ഗദകണ്ഠനായി . പിന്നെ ആരേയും നോക്കാൻ മനസ്സുവന്നില്ല . ജാതകവിധിക്ക് കീഴടങ്ങി മകൻ നമ്പൂതിരി തെക്കോട്ടുതല വെച്ചു കിടന്നു . തെക്കിണിത്തറ മന്ത്രങ്ങളാൽ മുഖരിതമായി . നമ്പൂതിരിയിൽ അതിശക്തമായ ശ്വാസനിശ്വാസമുണ്ടായി . രണ്ടാമത്ത ജീവവായുവിന്റെ ശക്തിയിൽ മകൻ നമ്പൂതിരിയുടെ ശരീരം വണ്ണം വെച്ചു . കഴുത്തിലെ ഞരമ്പുകൾ തടിച്ചു . മൂന്നാമത്തെ ശ്വാസം തികച്ചും ശാന്തം . അതിന്റെ നിശ്വാസത്തോടെ മിഴികൾ അടഞ്ഞു . ആ ശരീരം നിശ്ചലമായി . വലിയ നമ്പൂതിരി തെക്കിണിത്തറയുടെ പടിയിറങ്ങി . ഉരുണ്ടതുണു പിടിച്ച് അത്യന്തം വ്യസനത്തോടെ നിൽക്കുന്ന കാര്യസ്ഥൻ കോന്തുണ്ണി നായരെ കണ്ടു . “ തിരുമേനി , ചെറിയമ്പ്രാൻ ... ' ' കോന്തുണ്ണി നായർക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല .



“ രാമാ , തിരുമാന്ധാം കുന്നു കടന്നാൽ കീഴാറ്റൂർ എന്നൊരു ദേശം . അവിടെയാണ് പൂന്താനം എന്നു പേരുള്ള ഒരു ഇല്ലം . അവിടെ ജനനം നടന്നിട്ടുണ്ടോയെന്ന് അറിഞ്ഞു വരിക " , വലിയ നമ്പൂതിരി പറഞ്ഞു . രാമൻ നായർ വേഗം കൂടല്ലൂർ മനയിൽ നിന്നുമിറങ്ങി കീഴാറ്റൂർ ലക്ഷ്യമിട്ടു നടന്നു . കീഴാറ്റൂർ വാര്യത്തെ അമ്മുക്കുട്ടി വാരസ്യാർ ഉമ്മറത്തിരുന്ന് തുളസിയും തെച്ചിപ്പൂവും ചേർത്ത് മാല കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ . നിലത്തടിയും കൂവലും കേട്ട് വാരസ്യാർ മുഖമുയർത്തി . എന്നിട്ട് അകത്തേക്ക് നോക്കിയിട്ട് പറഞ്ഞു . “ അപ്പഴേയ് , പൂന്താനം ഇല്ലത്തെ അന്തർജ്ജനം പെറ്റുന്നാ താേന്നണ.......🙏🏻

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം: 4         അന്തിയുറങ്ങാൻ ഒരിടം തേടി കണ്ണുകൾ പരതിയത് സന്ധ്...
01/09/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം: 4

അന്തിയുറങ്ങാൻ ഒരിടം തേടി കണ്ണുകൾ പരതിയത് സന്ധ്യയോടെയാണ് . അകലെ കണ്ട പടിപ്പുര ലക്ഷ്യമിട്ട് നടന്നു . പടിപ്പുര കടന്ന് ചെന്നത് വിശാലമായ മുറ്റത്താണ് . അതൊരു നമ്പൂതിരി ഗൃഹമായിരുന്നു . പൂമുഖത്തെ ചാരു കസേരയിൽ ഗൃഹനാഥൻ നമ്പൂതിരി ഇരിക്കുന്നുണ്ട് . പടിപ്പുര കടന്ന് മുറ്റത്തോളം വന്നു നിൽക്കുന്ന പഥികൻ ബ്രാഹ്മണനെ ഗൃഹനാഥൻ നമ്പൂതിരി കണ്ടു . ദൂര യാത്ര ചെയ്യുന്ന പഥികൻമാർ ഇടത്താവളമാക്കുന്ന ഒരില്ലമായിരുന്നു അത് . അതുകൊണ്ടു തന്നെ അദ്ദേഹം ആഗത ബ്രാഹ്മണന്റെ ലക്ഷ്യമെന്താണെന്ന് ചോദിച്ചതുമില്ല . “ കയറി വന്നോളു .
കൂടല്ലൂർ നമ്പൂതിരി പാദം ശുചിയാക്കി പൂമുഖത്തേക്ക് കയറി . “ യാത്ര ? ' “ വടക്കോട്ടാ . ” പീഠത്തിൽ ഇരിക്കുന്നതിനിടെ കൂടല്ലൂർ നമ്പൂതിരി പറഞ്ഞു . കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് തിരിച്ചെത്തിയ കൂടല്ലൂർ നമ്പൂതിരി ഗൃഹനാഥൻ നമ്പൂതിരിയോടൊപ്പം അത്താഴം കഴിച്ചു . അൽപ്പനേരം നാട്ടുവർത്തമാനം പറഞ്ഞിരുന്നെങ്കിലും തന്റെ ഇല്ലത്ത് കയറി വന്ന നമ്പൂതിരി കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരിയുടെ മഹൻ നമ്പൂതിരിയാണെന്ന് അതിഥേയൻ നമ്പൂതിരി തിരിച്ചറിഞ്ഞില്ല .

രാത്രി ഉറക്കം വന്നില്ല . തലേന്ന് ചെയ്ത അപരാധം മനസ്സിനെ വല്ലാതെ വലച്ചിരുന്നു . ഒരുവിധം നേരം വെളുപ്പിച്ചു . ഗൃഹനാഥൻ നമ്പൂതിരിയും കൂടല്ലൂർ നമ്പൂതിരിയും ഇല്ലത്തോട് ചേർന്നുള്ള ക്ഷേത്രക്കുളത്തിലേക്ക് പോയി , കുളിച്ചൂത്ത് നടത്തി തിരിച്ചു വന്ന കൂടല്ലൂർ നമ്പൂതിരി യാത്രക്കുള്ള ഒരുക്കം തുടങ്ങി . “ ഇന്നു രാത്രി ഏത് ഇല്ലത്താണാവോ ഏകാന്ത പഥികന് ആഭയം തരിക ” . ഒരുക്കത്തിനിടെ കൂടല്ലൂർ നമ്പൂതിരി ആത്മഗതമെന്നോണം പറഞ്ഞു . “ നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു ഭഗവാൻ മറ്റൊന്ന് നടപ്പാക്കുന്നു .

ഇവിടെ വരാൻ അങ്ങേക്കും അത്താഴം തരാൻ ഞങ്ങൾക്കും ഭഗവാന്റെ കൽപ്പന വന്നു . അതനുസരിച്ചു നടന്നു . ഇന്നും അതുപൊലൊക്കെ സംഭവിക്കും . ” “ ഒരർത്ഥത്തിൽ ശരി തന്നെ . ഇന്നലത്തെ ഉറക്കം ആൽത്തറയിലും അത്താഴം ക്ഷേത്രത്തിലെ തിടപ്പള്ളിയിലുമായിരുന്നു . ' ' - “ അവിടുന്ന് യാത്ര പുറപ്പെട് . പല കാര്യങ്ങളും പറകേം ചെയ്തു . പക്ഷെ എവിടത്തുകാരനാണെന്നോ എങ്ങോട്ട് പോകണൂന്നോ പറഞ്ഞില്യല്ലോ . ” “ നാം കൂടല്ലൂർ മനക്കലൈ വലിയ നമ്പൂതിരീടെ മഹനാ . വിഷ്ണു പദം പൂകാൻ തിരുനെല്ലിയിലേക്ക് യാത്ര .

' കൂടല്ലൂർ മനയിലെ തിരുമനസ്സാണെന്നറിഞ്ഞപ്പോൾ ആതിഥേയൻ നമ്പൂതിരി അമ്പരന്നു . “ നാം കേക്കണത് പരമാർത്ഥം തന്നെയോ . എന്തേ നേരത്തെ പറയാത്ത പറയാൻ അവസരം ഉണ്ടായില്ലല്ലൊ . “ അങ്ങയുടെ പാദസ്പർശമേറ്റതോടെ ഈ ഇല്ലം ധന്യമായി . ആതിഥേയൻ നമ്പൂതിരിയുടെ മുഖത്ത് സന്തോഷം . കൂടല്ലൂർ നമ്പൂതിരിയുടെ ചുണ്ടിൽ വേദന തിങ്ങിയ മൃദുമന്ദഹാസം വിടർന്നു . എന്നിട്ട് പറഞ്ഞു . “ നമ്മുടെ മനസ്സ് നീറുകയാണ് . ' " ഉം? " തലേന്നു രാത്രി സംഭവിച്ച കയ്യബദ്ധവും ഒരു ജന്മം കൂടി മനുഷ്യനായി ജനിക്കണമെന്നു എമ്പ്രാന്തിരി പ്രവചിച്ചതും കൂടല്ലൂർ നമ്പൂതിരി പറഞ്ഞു . അരുതാത്തത് കേട്ടഭാവമായിരുന്നു ആതിഥേയൻ നമ്പൂതിരിക്കുണ്ടായത്.

പ്രായശ്ചിത്തം വല്ലതുമുണ്ടോ ? ' ' കടലൂർ നമ്പൂതിരി പ്രതീക്ഷാഭരിതമായി ആതിഥേയൻ നമ്പൂതിരിയോടു ചോദിച്ചു . ഗൃഹസ്ഥൻ നമ്പൂതിരി അൽപ്പനേരത്തെ ചിന്തക്കെടുവിൽ പറഞ്ഞു . " അങ്ങ് ഇനി എവിടേക്കും പോകണ്ട . വേഗം ഇല്ലത്തേക്ക് മടങ്ങുക . വൈകിക്കരുത് .

' വാക്കുകളിൽ ആപത് സൂചന . വ്രീണിത ഹൃദയനായി കൂടല്ലൂർ നമ്പൂതിരി തിരുനെല്ലി യാത്ര ഉപക്ഷിച്ചു . വേഗം ഇല്ലത്തേക്ക് മടങ്ങി .......🙏🏻*

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം: 3       തണുത്ത മഞ്ഞുകണം നെറ്റിയിൽ പതിച്ചപ്പോഴാണ് കൂടല്ലൂ...
31/08/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം: 3

തണുത്ത മഞ്ഞുകണം നെറ്റിയിൽ പതിച്ചപ്പോഴാണ് കൂടല്ലൂർ നമ്പൂതിരി ഉറക്കമുണർന്നത് . ഓലക്കുട ആൽത്തറക്ക് താഴെ വീണു കിടക്കുന്നു . ഈറനണിഞ്ഞ കാറ്റിൽ വിറച്ചു തുള്ളുന്ന ആലിലകളും ചിലപ്പും ഉയരുന്നുണ്ട് . രണ്ടുനാൾ കൊണ്ടെങ്കിലും തിരുനെല്ലിയിൽ എത്തണം . വെയിലിനു ചൂടു കൂടുമ്പോഴേക്ക് ഒരു വീർപ്പു നടക്കേണ്ടതുണ്ട് . ശുക്രാേദയം കഴിഞ്ഞ് കുളത്തിലിറങ്ങി ഗായത്രീ മന്ത്രം ജപിച്ച് ജലാജ്ഞലി ചെയ്തു . കുളി കഴിഞ്ഞ് പടവുകൾ കയറുമ്പോഴാണ് കുളത്തിന്റെ കരയിൽ കോൽ വിളക്കും പിടിച്ച് തലേന്നു രാത്രി കണ്ട എമ്പ്രാന്തിരി നിൽക്കുന്നത് കണ്ടത് . “ യാത്ര പുറപ്പെടുന്നു അല്ലെ ? ” എമ്പ്രാന്തിരി ചോദിച്ചു . “ അതേയതേ . നാം തന്നെ ഇപ്പങ്ങട് നീരിച്ചേയുള്ളൂ . പോകണേനു മുമ്പ് എമ്പ്രാനെ കാണാൻ തരാവിലേ ഭഗവാനേന്ന് ഒരു സന്ദേഹം . ” “ അങ്ങ് മനസ്സിൽ നിരൂപിച്ചപ്പോഴേക്കും എമ്പ്രാനിങ്ങട് എത്തീലോ . അതും ഭഗവാന്റെ മായ തന്നെ . ' - ഇരുവരും ആൽത്തറയ്ക്കരുകിലെത്തി .

വസ്ത്രം മാറി ചുമലിൽ ഭാണ്ഡം കയറ്റി ഓലക്കുട എടുക്കും വരെ അവർക്കിടയിൽ ഉണ്ടായ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് കൂടല്ലൂർ നമ്പൂതിരി ചോദിച്ചു . " എമ്പ്രാനെന്താ ഒന്നും പറയാത്ത ' , കൂടല്ലൂരെ മഹൻ തിരുമനസ്സിനോട് എമ്പ്രാനെന്താ പറയണ്ടെ . ഒരു കാര്യം വ്യക്തായിട്ടങ്ങട് പറയാലോ , അങ്ങ് ഒരു ജന്മം കൂടി മനുഷ്യനായി ജനിക്കണം ' , " വിഷ്ണുപാദത്തിൽ മോക്ഷം കാത്തു കഴിയണ നമുക്ക് ഇനിയുമൊരു മനുഷ്യ ജന്മമോ ? അതിരു കടന്നുള്ള തന്റെ വർത്തമാനം അറിവില്യായ്മ കൊണ്ടാണെന്ന് നിരൂപിച്ച് നാം ക്ഷമിച്ചർക്കണു ' , വാക്കുകൾക്ക് കാരിരുമ്പിന്റെ മൂർച്ച . നമ്പൂതിരി നീരസത്തോടെ അവനെ നോക്കുകയും ചെയ്തു . " ഹയ് , അവിടുന്നിങ്ങനെ ക്ഷിപ്ര കോപി ആയാലോ . എമ്പ്രാൻ പറയണത് നമ്പൂരിയൊന്നു കേക്കി . എമ്പ്രാതിരി നിവേദിച്ചതും വിളമ്പി വെച്ചതും നമ്പൂതിരിക്ക് കഴിക്കാം , കുടിക്ക് നീർ വീഴ്ത്തിക്കൂടാ അല്ലെ , ഭക്തിയിലധിഷ്ഠിതമായ അങ്ങയുടെ ശുദ്ധ ജീവിതത്തിൽ സന്തുഷ്ടനായ ഭഗവാൻ അങ്ങേക്ക് മോക്ഷം തരാനിരിക്കുകയായിരുന്നു . എന്നിട്ടെന്തായി . ഇടതുകൈകൊണ്ട് കുടിയ്ക്ക് നീർ വീഴ്ത്തി ഭവിഷ്യത്തും ചെയ്തു . മോക്ഷത്തിനുവേണ്ടി ഇനി ഒരു ജന്മം കൂടി അങ്ങ് മനുഷ്യനായി ജനിക്കണം " ബാലനാണെങ്കിലും അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് നമ്പൂതിരിക്കു തോന്നി .

കണ്ണിൽ ഇരുട്ട് പരക്കുന്നതായും ഭൂമി കീഴ്മേൽ മറിയുന്നതായും കൂടല്ലൂർ നമ്പൂതിരിയ്ക്ക് അനുഭവപ്പെട്ടു . ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് ഇടതുകൈകൊണ്ട് വലതുകയ്യിലേക്ക് കുടിയ്ക്ക് നീർവീഴമ്പോൾ അത് ഒരപരാധമാണെന്ന തോന്നൽ പോലും ഉണ്ടായില്ല . മോക്ഷ പ്രാപ്തി കയ്യെത്തും അകലത്തിലായിരിക്കെയാണ് ഇങ്ങനെ ഒരു ദുര്യാഗം . മോക്ഷം ഇനിയും ഒരു ജന്മത്തിനപ്പുറമായില്ലേ ? നമ്പൂതിരിയുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞതുപോലെ എമ്പ്രാതിരി ആശ്വസിപ്പിച്ചു . " അവിടുന്ന് വ്യാകുലപ്പെടാതിരിക്ക്യാ . അങ്ങ് അടുത്ത ജന്മവും ഒരു ഉത്തമ ബ്രാഹ്മണനായിരിക്കും . പൂന്താനം എന്നു പേരുള്ള ഇല്ലത്ത് അങ്ങ് പുനർജനിക്കും . ഭഗവൽ ഭക്തനായി ജീവിക്കും . ജീവിതാന്ത്യത്തിൽ ഗവാൻ നേരിട്ടുവന്ന അങ്ങയെ കൊണ്ടുപോകും . " എമ്പ്രാന്തിരി ബാലൻ്റെ ആശ്വാസവചനങ്ങൾ ശാന്തമായ ഒരു അശരീതിയായിട്ടാണ് കൂടല്ലൂർ നമ്പൂതിരിക്ക് തോന്നിയത് . മനസ്സു തളർന്ന നമ്പൂതിരി നടക്കുന്നതിനിടെ തിരിഞ്ഞൊന്നു നോക്കി .

കോൽ വിളക്കു പിടിച്ച് അത്രയും നേരം തന്നോടു സംരിച്ചുനിന്നിരുന്ന എമ്പ്രാതിരി അപ്രത്യക്ഷമായിരിക്കുന്നു . എമ്പ്രാൻ ക്ഷേത്രത്തിലേക്ക് പോയിക്കാണുമെന്ന് നമ്പൂതിരി വിചാരിച്ചു . ചെയ്തുപോയ അപരാധം കൂടല്ലൂർ നമ്പൂതിരിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു . തിരുനെല്ലിയിലേക്കുള്ള നടത്തം ഇനിയെന്തിന് . എന്ന തോന്നൽ പോലുമുണ്ടായി മാനസികാഘാതത്താൽ വിശപ്പും ദാഹവും തോന്നിയില്ല . ഓർമ്മ വെച്ച കാലം മുതൽ ഭഗവാന്റെ ആശ്രിത വത്സലനാണ് . എന്നിട്ടും ഭഗവാൻ എന്തേ തന്നോടിങ്ങനെ ക്രൂരമായി പെരുമാറിയെന്ന് ചിന്തിച്ചു കൊണ്ടായിരുന്നു നമ്പൂതിരിയുടെ നടത്തം ......🙏🏻

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി* 2ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം:2        ആരായിരിക്കും ഈ ബ്രാഹ്മണ ബാലൻ ? . പക്വതയേറിയ ബാ...
30/08/2023

*കൃഷ്ണതുളസി* 2

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം:2

ആരായിരിക്കും ഈ ബ്രാഹ്മണ ബാലൻ ? . പക്വതയേറിയ ബാല്യം . തീർച്ചയായും ഇവന്റെ അച്ഛനമ്മമാർ ഭാഗ്യവാൻമാർതന്നെയെന്ന് കൂടല്ലൂർ നമ്പൂതിരി അനുമാനിച്ചു .


“ കൂടല്ലൂർ മനേലെ ആരാണെന്ന് പറഞ്ഞില്യല്ലൊ . ” അവന്റെ സംശയം അവസാനിച്ചില്ല . “ അവിടുത്തെ വലിയ തിരുമേനീടെമകനാ . യാത്ര തിരുനെല്ലിക്ക് . സായൂജ്യപദം പൂകാനേയ് . ' ' “ ഉത്തമം തന്നെ . തിരുനെല്ലിസവിധത്തില് സായൂജ്യമടയല് മുൻജന്മസുകൃതം തന്നെയാണെന്ന് . ' ' ഇരുവരും ക്ഷേത്രത്തിലേക്ക് കടന്നു .



" നാം നമ്മെ പരിചയപ്പെടുത്തി , താനതുണ്ടായീല്യ . അതോണ്ട് ചോദിക്ക്യാ . ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനാവും ല്ലെ ? ' ' " അതെയതെ , എമ്പ്രാനാ ' ' കൂടല്ലൂർ നമ്പൂതിരി തീക്കനലിൽ ചവിട്ടേറ്റ മട്ടിൽ നിന്നു . എന്നിട്ട് ഒരു നിമിഷം ചിന്തിച്ചു . അത്താഴം കഴിക്കണോ എന്നൊരു ശങ്ക . എമ്പ്രാന്തിരി തരുന്ന ഭക്ഷണമാണെങ്കിലും അത് ദേവന്റെ നിവേദ്യമാണ് . അത്താഴപ്പട്ടിണി കിടക്കേണ്ടെന്ന് മനസ്സ് മന്ത്രിച്ചു .



തിടപ്പള്ളിയുടെ വാതിലിന്റെ ഓടാമ്പൽ അസുഖകര ശബ്ദത്തോടെ വലിച്ചു മാറ്റിയ എമ്പ്രാന്തിരി പിത്തളക്കെട്ടുള്ള വാതിൽപ്പാളികൾ തള്ളിത്തുറന്നു . മങ്ങിക്കത്തുന്ന തൂക്കുവിളക്കിന്റെ തിരി നീട്ടി . അതിന്റെ വെളിച്ചം തിടപ്പള്ളിയിലെ ഇരുട്ടിനെ നീക്കി . -കൂടല്ലൂർ നമ്പൂതിരിക്ക് ആവണിപ്പലകയും ഇലയും വെച്ചു എമ്പ്രാന്തിരി നിവേദ്യവും കടുമാങ്ങയും മോരും വിളമ്പി . “ കൃഷ്ണാ , ഗുരുവായൂരപ്പാ ... ' ' അങ്ങനെ മന്ത്രിച്ചുകൊണ്ട് കൂടല്ലൂർ നമ്പൂതിരി ആവണിപ്പലകയിൽ ചമ്രം പടിഞ്ഞിരുന്നു .



കൂടല്ലൂർ നമ്പൂതിരിക്ക് കുടിയ്ക്ക് നീർവീഴ്ത്താൻ നിറകിണ്ടിയുമായി എമ്പ്രാന്തിരി ബാലനെത്തി . നമ്പൂതിരിക്ക് എമ്പ്രാന്തിരി കുടിയ്ക്ക് നീർ വീഴ്ത്തിയാൽ അത് ആചാരലംഘനമാവും . ഭഷ്ടിനുമിടയാക്കും . കൂടല്ലൂർ നമ്പൂതിരി വിചാരിച്ചു . കുടിയ്ക്ക് നീർ വീഴ്ത്താൻ നമ്പൂതിരി കൈനീട്ടുമെന്ന് എമ്പ്രാന്തിരിയും കരുതി . " താൻ കുടിയ്ക്ക് നീർ വീഴ്ത്തേണ്ട . കിണ്ടി അവിടെവെച്ചോളൂ നമ്പൂതിരി പറഞ്ഞു . കിണ്ടി നിലത്തുവച്ച് എമ്പ്രാന്തിരി ബാലൻ ഒതുങ്ങി നിന്നു . നമ്പൂതിരി ഇടതുകൈ കൊണ്ട് കിണ്ടിയെടുത്ത് വലതു കയ്യിലേക്ക് കുടിയ്ക്ക് നീർ വീഴ്ത്തി പ്രാണാഹുതി ചെയ്തു . എമ്പ്രാന്തിരിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പരന്നു .



"അത്താഴം കേമായി, കടുമാങ്ങേടെ സ്വാദ് അപാരം, മോരിലെ അംശിച്ച വെണ്ണടെ ഗന്ധം കയ്യിന്നങ്ങട് വിട്ടൊഴിയണില്യ . ' ' അത്താഴം ഭൂജിച്ച് എഴുന്നേറ്റ് കൂടല്ലൂർ നമ്പൂതിരി എമ്പ്രാന്തിരിയെ പ്രശംസിച്ചു . “ ഇനി അവിടുന്ന് എന്നെ കാത്തുനിക്കണ്ട . ബാക്കിയെല്ലാം ഞാൻ ചെയ്തതോളാം . ” എമ്പ്രാന്തിരി വിനയം കൊണ്ടു . ആൽത്തറയിൽ തിരിച്ചെത്തിയ നമ്പൂതിരി ഉത്തരീയം വിരിച്ചു കിടന്നു . മഞ്ഞു കൊള്ളാതിരിക്കാൻ തലക്ക് മീതെ ഓലക്കുട ചാരിവെച്ചു . ആൽമരത്തിൽ ചേക്കേറിയ കടവാവലുകൾ മരത്തിന്റെ ഉച്ചിയിൽ പ്രദക്ഷിണം വെച്ചുകൊണ്ടിരുന്നു . ചീവീടുകൾ പരിസരം മുഖരിതമാക്കി . ......🙏🏻

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കിഭാഗം:1        പാതവക്കത്തെ അരയാലിൻ ചുവട്ടിലെത്തിയപ്പോഴാണ് കാതങ്...
29/08/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

ഭാഗം:1

പാതവക്കത്തെ അരയാലിൻ ചുവട്ടിലെത്തിയപ്പോഴാണ് കാതങ്ങൾ നടന്നതിന്റെ തളർച്ച ശരിക്കും അനുഭവപ്പെട്ടത് . തെല്ലുകിതപ്പോടെ നിന്നു . സന്ധ്യ ഇരുളിനു വഴിമാറികൊടുത്തിരിക്കുന്നു . വലിയൊരു കരിമേഘതുണ്ടിൽ മറഞ്ഞിരിക്കുകയാണ് ചന്ദ്രബിംബം . മാളങ്ങളിൽ തലയൊളിപ്പിച്ച നാഗങ്ങളെപോലെ ആലിന്റെ വേരുകൾ കൽവിടവുകളിലൂടെ താഴേക്ക് തൂങ്ങികിടക്കുന്നു .

വേരുകൾ തട്ടിഞെരിഞ്ഞമർന്ന ആൽത്തറയിലെ പഴകിയ ചെങ്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ തെറിച്ചു നിൽക്കുന്നുണ്ട് . ഞെട്ടറ്റുവീണ പഴുത്ത ആലിലകൾ പരവതാനി വിരിച്ചിരിക്കുന്നു . പാതയുടെ പടിഞ്ഞാറുവശത്ത് ക്ഷേത്രവും കിഴക്കുഭാഗത്ത് മുതലക്കുപ്പുള്ള ക്ഷേത്രക്കുളവുമുണ്ട് . സമീപത്തൊന്നും ഒരു വീടുപോലുമില്ല . ഇനിയും നടന്നാൽ അന്തിയുറക്കത്തിന് ഒരിടം കിട്ടിയെന്നുവരില്ല . ആൽത്തറയിൽ കിടന്നുറങ്ങി ഏഴര വെളുപ്പിന് യാത്ര തുടരാമെന്നു തീരുമാനിച്ചു . ഓലക്കുടയും ചുമലിലെ ഭാണ്ഡവും ഒരിടത്തേക്ക് മാറ്റിവെച്ച് ആൽത്തറയിൽ കയറി ഇരുന്നു .

സായൂജ്യപദം തേടി കൂടല്ലൂർമനയിൽ നിന്നും തിരുനെല്ലിയിലെ വിഷ്ണുപാദത്തിലേക്ക് ഒരു തീർത്ഥ യാത്ര . ഈ ആൽത്തറ ഒരു ഇടത്താവളം . അതും ഈശ്വര നിശ്ചയം തന്നെ! . നമ്പൂതിരിയുടെ ചുണ്ടിൽ ഭക്തി നിർഭരമായ പുഞ്ചിരി പരന്നു . കൂടല്ലൂർ മനയിലെ വലിയ നമ്പൂതിരിയുടെ മകനാണ് ഈ ഏകാന്തപഥികൻ .

കാർമേഘത്തിന്റെ മറനീക്കി ചന്ദ്രബിംബം എത്തി നോക്കിയപ്പോൾ പ്രകൃതിയിൽ നിലാവ് പരന്നു . വിശപ്പുകൊണ്ട് കുടലുകരിയുന്നഗന്ധം ഉയരുന്നതായി തോന്നി , കുളി കഴിഞ്ഞ് ക്ഷേത്രത്തിലെത്തിയാൽ അത്താഴം കിട്ടാതിരിക്കില്ലെന്നു നിരൂപിച്ചു . കൽപ്പടവുകളിറങ്ങി അരയ്ക്ക് വെള്ളത്തിൽ മുങ്ങി നിവർന്ന് ഈറൻ മാറി വേഗം ക്ഷേത്രത്തിലേക്ക് ചെന്നു . അപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു . കൽവിളക്കുകളിൽ പടുതിരി അണയുന്നതുകണ്ടു . “ ഭഗവാനേ ... നടയടച്ചുലൊ . ” നമ്പൂതിരി നിരാശപ്പെട്ടു . അടഞ്ഞ ക്ഷേത്രഗോപുരത്തിലേക്കും നോക്കി തൊഴുതുമടങ്ങി .


ഉത്തരീയം വിരിച്ച് കിടക്കാൻ ഒരുങ്ങുമ്പോഴാണ് കരിയിലകളിൽ പദവിന്യാസം കേട്ടത് . നമ്പൂതിരി തല വെട്ടിച്ചുനോക്കി . പൂണുലും കുടുമയുമുള്ള ഒരു ബാലൻ . അവന് പതിനാലോ പതിനാഞ്ചോ വയസ്സുതോന്നിക്കും . മുട്ടോളമെത്തുന്ന മുണ്ട് ഉടുത്തിരിക്കുന്നു . മറ്റൊരു മുണ്ട് കഴുത്തിലൂടെ രണ്ടറ്റവും മാറിലേക്ക് ഞാത്തിയിട്ടിട്ടുമുണ്ട് . കയ്യിൽ എരിയുന്ന കോൽ വിളക്ക് . നെറ്റിചുളിച്ച് തന്നെ നോക്കുന്ന പഥികനെ അവൻ ചെറു പുഞ്ചിരിയോടെ നോക്കി .

അമ്പതു വയസ്സു പ്രായം തോന്നിക്കും . ഭക്തിസ്മരിക്കുന്ന മുഖം . കഴുത്തിൽ തുളസിയുടേയും രുദ്രാക്ഷത്തിന്റേയും മാലയുമുണ്ട് . യാത്രാക്ഷീണം കണ്ണുകളിൽ പ്രകടം , ദൂരദിക്കിലേക്കു പോകുന്ന ഏതോ ഒരു ആഢ്യൻ നമ്പൂതിരി . “ ആരാ .. ? ” നമ്പൂതിരി ബ്രാഹ്മണ ബാലനോട് ചോദിച്ചു . അവൻ ആൽത്തറയുടെ അടുത്തേക്ക് വന്നു . “ ഞാൻ ആരായാലെന്താ . പക്ഷെ , അങ്ങ് അത്താഴപ്പട്ടിണി കിടക്കരുത് . “ മനപ്പൂർവ്വമല്ല . ക്ഷേത്രത്തിൽ അത്താഴം കിട്ടുന്ന് നിരീച്ചു . കുളി കഴിഞ്ഞ് അങ്ങടെത്തിയപ്പോഴേക്കും നടയടച്ചു .


” നമ്പൂതിരി പറഞ്ഞു . “ തിടപ്പള്ളീല് ന്റെ നിവേദ്യംണ്ട് . ഞാനത് എടുത്തു തരാം . വന്നോളൂ . ” ബ്രാഹ്മമണ ബാലൻ തിരിഞ്ഞു നടന്നു . വിശന്നുവലഞ്ഞവന്റെ നേർക്ക് ഭഗവാൻ കണ്ണുതുറന്നിരിക്കുന്നു . കൂടല്ലൂർ നമ്പൂതിരി അതിശയിച്ചു . അവന്റെ പിന്നാലെ കൂടല്ലൂർ നമ്പൂതിരി നടന്നു . ' അവിടുന്ന് ഏത് ദേശക്കാരനാണാവൊ ” അവൻ തിരിഞ്ഞു നോക്കി കൊണ്ടു ചോദിച്ചു .

“ താൻ കൂടല്ലൂർമന കേട്ടിരിക്കിണോ ? ' ' “ കേട്ടിട്ടുണ്ടോന്നൊ . ഇതു നല്ലകൂത്ത് . വേദവേദാന്തികളുടെ ദിവ്യ സങ്കേതമല്ലേ . വേദപാരായണം , വേദസദസ്സ് വേദപഠനം ഇതൊക്കെയുള്ള ആ ബ്രഹ്മാലയത്തെ അറിയത്തവരുണ്ടോ!......🙏🏻

(തുടരും )

കടപ്പാട് : തിരൂർ ദിനേശ്

*കൃഷ്ണതുളസി*ഭക്തകവി പൂന്താനത്തിൻ്റെ  ജീവിതത്തെ ആസ്പദമാക്കി*ആമുഖം*        പൂന്താനത്തു നമ്പൂരി വേദാർഹനല്ലാത്ത ഒരു ബ്രാഹമണന...
28/08/2023

*കൃഷ്ണതുളസി*

ഭക്തകവി പൂന്താനത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി

*ആമുഖം*

പൂന്താനത്തു നമ്പൂരി വേദാർഹനല്ലാത്ത ഒരു ബ്രാഹമണനായിരുന്നു വെന്നാണ് കേട്ടിരിക്കുന്നത്. ബാല്യകാലത്തു കുറേ ഏതാണ്ടൊക്കെ പഠിച്ചിരുന്നുവെന്നല്ലാതെ അദ്ദേഹം ഒരു വിദ്വാനല്ലായിരുന്നു. അദ്ദേഹ ത്തിന്റെ ഇല്ലം ബ്രിട്ടി‌ഷ് ശീമയിൽ 'അങ്ങാടിപ്പുറം' എന്ന ദിക്കിലായിരുന്നു


പൂന്താനത്തു നമ്പൂരിയും മേലപത്തൂർ നാരായണഭട്ടതിരിയും ജീവിച്ചിരുന്നതു ഒരേ കാലത്തായിരുന്നുവെന്നു കാണുന്നു. ഭട്ടതിരിയുടെ നാരായണീയം എഴുതിതീർന്നത് അതിലെ 'ആയുരാരോഗ്യസൗഖ്യം' എന്നുള്ള കലിസംഖ്യകൊണ്ടു കൊലവർ‌ഷം 762-ആമാണ്ട് വൃശ്ചികമാസം 28-ആം തീയതിയാണെന്നു നിശ്ചയിക്കാമല്ലോ.

അതിനാൽ പൂന്താനത്തു നമ്പൂരി ജീവിച്ചിരുന്നതു കൊല്ലം 8 ആം ശതാ ബ്ദത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താവുന്നതാണ്. ഭക്തകവി പൂന്താന ത്തിൻ്റെ ജീവിതത്തെ ആസ്പദമാക്കി കൃഷ്ണതുളസി എന്ന ഒരു പംക്തി.എല്ലവർക്കും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ ആരംഭിക്കുന്നു.. 🙏🏻

കടപ്പാട് :- ✍🏻 തിരൂർ ദിനേശ്

(തുടരും)

മുല്ലയ്ക്കൽ അഷ്ടദ്രവ്യ ഗണപതി  ഹോമവും  ഗണപതി പൂജയും മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിൽ    വിനായക ചതുർത്ഥിയോടനുബന...
20/08/2023

മുല്ലയ്ക്കൽ അഷ്ടദ്രവ്യ ഗണപതി ഹോമവും ഗണപതി പൂജയും

മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതി ഹോമവും മഹാ ഗണപതി പൂജയും ക്ഷേത്രം മേൽശാന്തി വെള്ളിയോട്ട് ഇല്ലം ശ്രീ ശങ്കരൻ തിരുമേനിയുടെ കർമികത്വത്തിൽ നടന്നു.

ചടങ്ങുകൾക്ക് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ. രശ്മി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ജി. വിനോദ് കുമാർ, സെക്രട്ടറി കെ. പത്മ കുമാർ, രക്ഷാധികാരി ശശികുമാർ പറമ്പിൽ, കമ്മറ്റി അംഗങ്ങളായ കെ. എം.ബാബു, കെ.രഘുരാജ പിള്ള, ശ്രീകണ്ഠൻ, പി.എസ്. ശശിലാൽ, കെ. മോഹനൻ, ഉത്സവ കമ്മറ്റി അംഗങ്ങളായ പ്രസാദ്, ശ്രീകാന്ത് എന്നിവർ സംബന്ധിച്ചു

മുല്ലയ്ക്കൽ  ക്ഷേത്ര  ഉപദേശക സമിതി - ഓണക്കോടി വിതരണം ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്ര  ഉപദേശക സമിതിയുടെ നേ...
17/08/2023

മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി - ഓണക്കോടി വിതരണം

ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് നിർദ്ധനരായവർക്ക് ഓണക്കോടി വിതരണം ചെയ്തു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ . രശ്മി ഓണക്കോടി വിതരണം ഉത്‌ഘാടനം ചെയ്തു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, സെക്രട്ടറി കെ. പത്മ കുമാർ, രക്ഷാധികാരികളായ പി.ബി.ശിവദാസ്, പി. അനിൽ കുമാർ, കമ്മറ്റി അംഗങ്ങളായ കെ. എം.ബാബു, കെ.രഘുരാജ പിള്ള, ശ്രീകണ്ഠൻ, പി.എസ്. ശശിലാൽ ഉത്സവ കമ്മറ്റി അംഗങ്ങളായ പ്രസാദ്, ശ്രീകാന്ത് , രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു .

മുല്ലയ്ക്കൽ  ശ്രീ രാജരാജേശ്വരീ ക്ഷേത്രം        *നിറയും പുത്തരിയും* ചടങ്ങ്....കർക്കിടകം 25 (10-08-2023 വ്യാഴാഴ്ച)രാവിലെ 5...
03/08/2023

മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രം

*നിറയും പുത്തരിയും* ചടങ്ങ്....

കർക്കിടകം 25 (10-08-2023 വ്യാഴാഴ്ച)
രാവിലെ 5.45 നു മേൽ 6.15 മണിക്കകം

നിറയും പുത്തരിയും കതിർ പ്രസാദത്തിന് Rs.15 മുൻകൂട്ടി മുല്ലയ്ക്കൽ ദേവസ്വം രസീത് കൗണ്ടറിൽ പണം അടച്ചു രസീത് കൈപ്പറ്റണം.

🙏

Address

Mullaickal
Alappuzha
688011

Alerts

Be the first to know and let us send you an email when Mullackal Sree RajaRajeswari Temple Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category