23/05/2026
ബാലസമാജം ഭദ്രാസന വാർഷിക സമ്മേളനം സമാപിച്ചു
മാവേലിക്കര: അഖില മലങ്കര ബാലസമാജം മാവേലിക്കര ഭദ്രാസന വാർഷിക സമ്മേളനം കാർത്തികപ്പള്ളി സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസനം ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ മുഖ്യ സന്ദേശം നൽകി. ഹഗ് ഇൻറർനാഷണൽ ഫൗണ്ടേഷൻ ടീം അനീഷ് മോഹൻ ജസ്റ്റിൻ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭദ്രാസനം ബാലസമാജം വൈസ് പ്രസിഡന്റ് ഫാ. മനീഷ് മാത്യു, ഇടവക വികാരി വെരി. റവ. ഡി. ഗീവർഗ്ഗീസ് കോർ എപ്പിസ്ക്കോപ്പ, മേഖല പ്രസിഡൻ്റ്മാരായ ഫാ. ടോണി യോഹന്നാൻ, ഫാ. ജോയ്സ് ജോൺ, ഫാ. ജസ്റ്റിൻ ജോസ്, ഭദ്രാസന ജനറൽ സെക്രട്ടറി ജിബിൻ ജേക്കബ് അലക്സ്, ട്രഷറർ ഡോ. ഷൈനി ബെൻസൺ, ട്രസ്‌റ്റി വർഗീസ് കൈപ്പള്ളി, സെക്രട്ടറി കുരുവിള കോശി, യൂണിറ്റ് വൈസ് പ്രസിഡന്റ് എലിസബത്ത് അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു. ഭദ്രാസന കലാമേള, ഭദ്രാസന ബാലസമാജം സംഘടിപ്പിച്ച വിവിധ കലാപരിപാടികളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു. ഭദ്രാസനത്തിലെ ബെസ്റ്റ് യൂണിറ്റ് അവാർഡ് ദക്ഷിണ മേഖല കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി നേടി. ഭദ്രാസന ബാലസമാജം കമ്മിറ്റി അംഗങ്ങൾ, മേഖല ഓർഗനൈസർ, ഭദ്രാസനത്തിലെ വിവിധ ബാലസമാജം യൂണിറ്റുകളിൽ നിന്നും നിരവധി കുഞ്ഞുങ്ങൾ, മാതാപിതാക്കൾ, ബാലസമാജം യൂണിറ്റ് വൈസ് പ്രസിഡൻറുമാർ, സൺഡേസ്കൂൾ അധ്യാപകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.