29/11/2024
ഭക്തജനങ്ങളെ, 2025 ഫെബ്രുവരി മാസം 11 ന് നടക്കുന്ന തൈപ്പൂയ കാവടിയാട്ടത്തിനെ സംബന്ധിച്ചുള്ള കാവടി ഭക്തന്മാരുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്ത യോഗം 1-12 2024 ൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെച്ച് വൈകിട്ട് 6 മണിക്ക് നടക്കുന്നതാണ്. ക്ഷേത്രത്തിലെ ദേവപ്രശ്നത്തെ തുടർന്ന് കാവടി എടുക്കുന്നതിന്റെ വൃതാനുഷ്ടാനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൂടുന്ന യോഗത്തിൽ മഹാക്ഷേത്ര തന്ത്രി ബ്രഹ്മ ശ്രീ പടിഞ്ഞാറെ പുല്ലാംവഴിദേവൻ കൃഷ്ണൻ നമ്പൂതിരി യും, കിഴക്കേ പുല്ലാം വഴിബ്രഹ്മശ്രീ കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കമ്മിറ്റി എല്ലാവരെയും ഭഗവത് നാമത്തിൽ അറിയിച്ചു കൊള്ളുന്നു കാവടി എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്നും അറിയിക്കുന്നു