മംഗള അടവീശ്വര മഹാകർമ്മം

  • Home
  • India
  • Adur
  • മംഗള അടവീശ്വര മഹാകർമ്മം

മംഗള അടവീശ്വര മഹാകർമ്മം ��മംഗള അടവീശ്വര മഹാകർമ്മം��

ഓരോ മനുഷ്യനും അവന്റെ ഭൗതിക ജീവിതത്തിൽ ഒരുപാട് ശത്രുബാധ ബാധാതി ദോഷങ്ങൾ ഉണ്ടാകാറുണ്ട് ഇതു തന്നെയാണ് ഒരു വ്യക്തിയുടെ ജീവിതത...
17/06/2025

ഓരോ മനുഷ്യനും അവന്റെ ഭൗതിക ജീവിതത്തിൽ ഒരുപാട് ശത്രുബാധ ബാധാതി ദോഷങ്ങൾ ഉണ്ടാകാറുണ്ട് ഇതു തന്നെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ തകർച്ചയും ഇത്തരം ദോഷങ്ങളെ കേശാദി പാദം ഓതി ഒഴിഞ്ഞു അടവിശ്വര സാന്നിധ്യത്തിൽ ഉച്ചാടിച്ച് നശിപ്പിച്ചു കളയുന്നു. പരമേശ്വരന്റെ അതിവിശേഷാൽ രൂപങ്ങളിൽ ഒന്നുതന്നെയാണ് അട വീശ്വരൻ അടവീശ്വര സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🔱🔱🔱🔱🔱🔱

17/06/2025

🕉️പീഠ ബലി മഹാ കർമം🕉️
🔱🔱🔱🔱🔱🔱🔱🔱🔱🔱
ശ്രീ പരമേശ്വരനെയും പാർവതിയെയും പീഠ പ്രതിഷ്ഠ ചെയ്തു പൂജിക്കുന്നു. ദേവിയെ ആവാഹിച്ചിരുത്തി ചെയ്യുന്ന ശത്രുസംഹാരകർമ്മത്തിൽ ശത്രു ബാധകളെ ആവാഹിച്ചു ഉച്ചാടിക്കുന്നു.( കർമ്മത്തിൽ പങ്കെടുക്കുന്നവരുടെ ദോഷങ്ങൾ തീർക്കുന്നു)
ശ്രീ പരമേശ്വരനെയും പാർവതിയെയും പീഠ പ്രതിഷ്ഠ ചെയ്ത പൂജിക്കുന്ന അതിപ്രധാനമായ ഒരു ചടങ്ങ് കൂടിയാണിത്🙏🙏🙏🙏

കേശാദിപാദം ഓതി ഒഴിച്ചിൽ മഹാകർമ്മം 🔱🔱🔱🔱🔱🔱🔱🔱🔱🔱  ശിരസു മുതൽ പാദാഗ്രം വരെ ഉള്ള ശരീരത്തിലെ ഓരോ ഭാഗത്തിലും ഓതി ഒഴിഞ്ഞു അട വീശ്...
17/06/2025

കേശാദിപാദം ഓതി ഒഴിച്ചിൽ മഹാകർമ്മം
🔱🔱🔱🔱🔱🔱🔱🔱🔱🔱
ശിരസു മുതൽ പാദാഗ്രം വരെ ഉള്ള ശരീരത്തിലെ ഓരോ ഭാഗത്തിലും ഓതി ഒഴിഞ്ഞു അട വീശ്വര സാന്നിധ്യത്തിൽ ദോഷങ്ങളെ തീർക്കുന്ന മഹത് കർമ്മം. ഈ കർമ്മത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് അവരുടെ ദോഷങ്ങളെ തീരുന്നു🙏🙏🙏🙏

💛അമ്പലപ്പുഴ പന്ത്രണ്ട്  കളഭം  ചരിത്രം💛ചെമ്പകശ്ശേരി രാജാവിൻറെ  കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച ഒരു ഉത്സവമാണ് പള്...
16/06/2025

💛അമ്പലപ്പുഴ പന്ത്രണ്ട് കളഭം ചരിത്രം💛
ചെമ്പകശ്ശേരി രാജാവിൻറെ കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച ഒരു ഉത്സവമാണ് പള്ളിപ്പാന. ക്ഷീണിതനായ മഹാവിഷ്ണുവിനെ പരമശിവൻ വേലൻറെ രൂപത്തിൽ എത്തി കൊട്ടിപ്പാടിയതാണ് ആദ്യ പള്ളിപ്പാനയെന്നാണ് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനാണ് അമ്പലപ്പുഴ പള്ളിപ്പാന തുടങ്ങിവെച്ചത്. ആദ്യത്തെ പാന നടന്നത് കൊല്ലവർഷം 841-ലാണ്. ഇന്നും ഇത് തുടർന്നുവരുന്നു. 12 വർഷത്തിലൊരിക്കലാണ് അമ്പലപ്പുഴ പള്ളിപ്പാന നടത്തപ്പെടുന്നത്. വേലൻ സമുദായത്തിൽ പെട്ടവരാണ് പള്ളിപ്പാന നടത്തുന്നതിലെ പ്രധാനികൾ. ഇതിൻറെ അനുബന്ധമായാണ് ഈ ക്ഷേത്രത്തിൽ പള്ളിപ്പാന നടത്തുന്നത്. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ സാക്ഷിയാക്കിയാണ് ഇത് നടത്തുന്നത്. ഓത്തും മുറോത്തുമാണ് അമ്പലപ്പുഴ പള്ളിപ്പാനയിലെ പ്രധാന ചടങ്ങുകൾ.

എല്ലാ വർഷവും മകരമാസത്തിലെ പന്ത്രണ്ടാം നാൾ പന്ത്രണ്ടു കളഭം എന്ന ആചാരം നടന്നു പോകുന്നു, അങ്ങനെ പന്ത്രണ്ട് പന്ത്രണ്ടു കളഭങ്ങൾക്കു ശേഷമാണ് ഒരു പള്ളിപ്പാന നടത്തുന്നത്. വിഗ്രഹത്തിലെ അശുദ്ധികൾ നീക്കം ചെയ്യുവാനും അതിൻറെ ശക്തി പുനർപ്രതിഷ്ട്ടിക്കുവാനുമാണ് ഈ ആചാരം നടത്തുന്നത്. വേലന്മാരാണ് പാനപ്പാട്ടുപാടി വിഗ്രഹത്തിനു ശക്തി പകരുന്നത്. ആദ്യത്തെ വേലൻ പരമശിവനാണെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു. അതിനു പിന്നിലെ കഥ ഇങ്ങനെയാണ്, പണ്ടൊരിക്കൽ മഹാവിഷ്ണുവിന് അദ്ധ്വാനഭാരം മൂലം തളർച്ച ബാധിക്കുകയും അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു. ജ്യോതിഷത്തിൻറെ ദേവനായ സുബ്രഹ്മണ്യൻ അദ്ദേഹത്തെ ഉണർത്തുവാൻ വേണ്ടി പള്ളിപ്പാന നടത്തുവാനായി ആവശ്യപ്പെട്ടു. ഒടുവിൽ പരമശിവനും പാർവതിയും വേലനും വേലത്തിയുമായി അവതരിച്ച് പള്ളിപ്പാന നടത്തുകയും മഹാവിഷ്ണുവിനെ ഉണർത്തുകയും ചെയ്തു. അതിനാൽ പാനപ്പാട്ടുകളിൽ ആദ്യം പരമശിവനെ സ്തുതിക്കുകയാണ് പതിവ്, മാത്രമല്ല പാട്ടിനൊപ്പം ശൈവവാദ്യോപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്.

ഓത്തും മുറോത്തും പള്ളിപ്പാനയിലെ രണ്ടു പ്രധാന ആചാരങ്ങളാണ്. ഓത്ത് പകൽസമയത്ത് വേലന്മാരാണ് നടത്തുന്നത്, മുറോത്ത് രാത്രിസമയത്ത് വേലത്തികളും. ഈ ആചാരത്തിൽ പങ്കെടുക്കുന്ന വേലന്മാർ രണ്ടായി തിരിയുന്നു. ഒരു വിഭാഗം ഓത്ത് അനുഷ്ഠിക്കുകയും(കുട്ടാടികൾ) മറ്റൊരു വിഭാഗം രസികന്മാരായി(പുരാനടികൾ) പ്രവർത്തിക്കുകയും ചെയ്യും. പുരാനടികൾ യഗ്നസ്ഥലത്തിനുചുറ്റും ഇലഞ്ഞിപ്പൂക്കളും ഓലകൊണ്ടുള്ള തൊപ്പിയും ധരിച്ച് മുഖത്ത് ചായം പൂശി ഓടിനടന്നു കുട്ടാടികളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കുന്നു. ഇവരെ പരമശിവൻറെ ഭൂതഗണങ്ങളായി കണക്കാക്കുന്നു. ക്ഷേത്രത്തിലെ പ്രധാനതന്ത്രി കൊയ്മാവതി (ദൈവികശക്തി സൂചിപ്പിക്കുന്ന ഒരു ദണ്ഡ്) പുറത്തുകൊണ്ടുവന്നു പള്ളിപ്പന്തലിൽ വയ്ക്കുന്നതോടുകൂടിയാണ് ചടങ്ങ് ആരംഭിക്കുന്നത്. അതിനുശേഷം പ്രധാനതന്ത്രി കുട്ടാടികൾക്ക് ഓത്ത് തുടങ്ങാനുള്ള അനുമതി നൽകുന്നു. വൈകിട്ട് 5:30 വരെ ഓത്ത് നടക്കും. ദീപാരാധനയ്ക്കു ശേഷമാണ് മുറോത്ത് തുടങ്ങുന്നത്.

പള്ളിപ്പാനയിലെ ഭാഷയുടെ പഴക്കം വച്ച് അതിനു 300-400 വർഷം പഴക്കമുണ്ടെന്ന് പറയാം. തൊട്ടുകൂടായ്മയും മറ്റും കൂടിയ, കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന ആ കാലഘട്ടത്തിൽ ഈ ഒരു ആചാരത്തിൽ അവർക്കുള്ള പങ്ക് ശ്രദ്ധിക്കേണ്ടതാണ്. കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ വേലന്മാർ ക്ഷേത്രത്തിൽ ഒരു പ്രധാന പങ്കു തന്നെ വഹിച്ചിരുന്നു.

💛കൃഷ്ണാ ഹരേ കൃഷ്ണാ 💛

അട വീശ്വര ഭഗവാന്റെ എല്ലാ ഭക്തർക്കും ശുഭദിനം ആശംസിക്കുന്നു . എല്ലാവർക്കും നന്മയുണ്ടാകട്ടെ🔱🔱🔱
16/06/2025

അട വീശ്വര ഭഗവാന്റെ എല്ലാ ഭക്തർക്കും ശുഭദിനം ആശംസിക്കുന്നു . എല്ലാവർക്കും നന്മയുണ്ടാകട്ടെ🔱🔱🔱

പരദേവത പൂജ
15/06/2025

പരദേവത പൂജ



ഇടുപണബലിപരമ ഭക്തനും. നൈഷ്ടിക ബ്രഹ്മചാരിയും വില്ലാളി വീരനും കൗരവപക്ഷത്തെ നായകനുമായ ഭീഷ്മാചാര്യരുടെ പ്രതിമ മണ്ണുകൊണ്ട് ഉണ്...
15/06/2025

ഇടുപണബലി
പരമ ഭക്തനും. നൈഷ്ടിക ബ്രഹ്മചാരിയും വില്ലാളി വീരനും കൗരവപക്ഷത്തെ നായകനുമായ ഭീഷ്മാചാര്യരുടെ പ്രതിമ മണ്ണുകൊണ്ട് ഉണ്ടാക്കി വെച്ച് കലശക്കുടം അമ്പര ഗംഗയെ ആവാഹിച്ച് അതിൽനിന്നും ദാഹജലം കൊടുത്തുകൊണ്ട് മന്ത്ര തന്ത്രങ്ങളാൽ പൂജിക്കുന്ന പരമപ്രധാനമായ പുണ്യകർമ്മമാണ് ഇടുപണ ബലി
നമ്മുടെ ഗ്രഹങ്ങളിൽ ഉണ്ടാകുന്നതും സ്ഥാപനങ്ങളിൽ ഉണ്ടാകുന്നതും ഭൂമിയിൽ ഉണ്ടാകുന്നതും ആയ എല്ലാവിധ ദോഷങ്ങളെയും ഇടുപണത്തിലേക്ക് ആവാഹിച്ച് അടവീശ്വര സാന്നിധ്യത്തിൽ ഉച്ചാടിച്ച് നശിപ്പിച്ചു കളയുന്നു ഈ കർമ്മത്തിലൂടെ ഭൂമിയിലെ സകലദോഷങ്ങളെയും മാറ്റാൻ സാധിക്കുന്നു🙏🙏🙏




Address

Poruvazhy Malanada
Adur

Website

Alerts

Be the first to know and let us send you an email when മംഗള അടവീശ്വര മഹാകർമ്മം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category