ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇളങ്ങമംഗലം

  • Home
  • India
  • Adoor
  • ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇളങ്ങമംഗലം

ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇളങ്ങമംഗലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇളങ്ങമംഗലം, Hindu temple, ഏനാത്ത്, Adoor.

പുരാതനമായ ഈ ക്ഷേത്രത്തിന് 400 ലധികം വർഷങ്ങളുടെ പഴക്കമുള്ളതായി അറിയുന്നു... ദേവപ്രേസ്ന കണ്ടെത്തലുകൾ പ്രകാരം പരമശിവന്റെ ചൈതന്യമുള്ളതോട്കൂടിയ മഹാവിഷ്ണുവിന്റെ ക്ഷേത്രമായിരുന്നു എന്നും ശ്രീകൃഷ്ണക്ഷേത്രം എന്ന് അറിയപെട്ടിരുന്നു എന്നും പറയുന്നു . ഐശ്വര്യപൂർണമായ ശ്രീകോവിൽ, നമസ്കാരമണ്ഡപം, ഉപദേവതകൾ, ധ്വജ പ്രതിക്ഷ്ഠ എന്നിവ പുരാതനകാലത്ത് ഉണ്ടായിരുന്നതായി ലക്ഷണങ്ങൾ കാണുന്നു....
പടിഞ്ഞാറു ദെർസനമായിട്ടുള്ള ക്ഷേത്രത്തിനു പടിഞ്ഞാറുവശം പുന്തോട്ടം ആയിരുന്നു എന്നും, തെക്ക് വശം ക്ഷേത്ര കഴകർ ആയിരുന്നു എന്നും വാര്യരുടെ വസതിയായിരുന്നു കിഴക്കുവസമെന്നും, വടക്ക് കിഴക്ക് മാറി ക്ഷേത്ര കുളവും വടക്ക് പടിഞ്ഞാറു ക്ഷേത്രം വക കാവും ഉണ്ടായിരുന്നതായി ലക്ഷണങ്ങൾ കാട്ടിയിട്ടുണ്ട്..
വടക്കൻ പരവൂരുള്ള അകരൂർമന വക ക്ഷേത്രമായിരുന്നു ഇത്... മനയ്ക്കലെ കര്യസ്ഥന്മാർ മുഖേന പഴയകാലത്തു ക്ഷേത്ര ഭരണം ക്ഷേത്ര സ്വത്തുക്കളുടെ പാട്ടപ്പിരുവ് നടത്തി ഭംഗിയായി നടത്തിയിരുന്നു ... എന്നാൽ കാലക്രമത്തിൽ ഭരണതികാരികൾ സ്ഥലം വിട്ടു മാറുകയും ക്ഷേത്ര കാര്യങ്ങൾക്കു മുടക്കം വരുകയും ചെയ്തു...
കാലക്രമത്തിൽ കാടുകയരികിടന്നിരുന്ന ക്ഷേത്രത്തിൽ തസ്കരൻമ്മർ കയറി ബിംബതിനടിയിൽ സ്വര്ണം ഉണ്ടെന്നു കരുതി വിഗ്രഹം ഇളക്കാൻ ശ്രമിക്കുകയും തൽഫലമായി വിഗ്രഹം ഓടിയുകയുംചെയ്തിരുന്നു.. വളരെക്കാലതിനുസേഷം നാട്ടുകാരുടെ കൂട്ടായ ശ്രെമഫലമായി ഒടിഞ്ഞ വിഗ്രഹത്തെ തന്നെ കൂട്ടിയോജിപ്പിച്ച് താൽക്കാലിക പ്രതിഷ്ഠ നടത്തി...അങ്ങനെ 1960 കാലത്ത് ആരാധന പുനരാരംഭിച്ചു... തസ്കര ശ്രമം നടത്തിയവർക്കും തെറ്റായ രീതിയിൽ വിഗ്രഹപ്രതിഷ്ഠ നടത്തിയവർക്കും അതിനുള്ള ഭലം കിട്ടിയിട്ടുണ്ട് ...
അതിനുശേഷം 1975-ൽ "ഗണപതി" "ദേവി" എന്നിവർക്കുള്ള ഉപദേവതാ പ്രതിഷ്ഠകൾ നടത്തിയിരുന്നു, വടക്ക് കിഴക്ക് ബ്രെഹ്മരെക്ഷസും അതിനടുത് നാഗ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്..
ക്ഷേത്ര കാര്യങ്ങളിൽ നാട്ടുകാർ ഭക്തിയോടും ശ്രെധയോടും സഹകരിക്കുകയും 1990-ൽ ദേവപ്രശ്നം നടത്തി പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു... അങ്ങനെ പുതിയ ശ്രീകോവിൽ ഉപദേവതാലയങ്ങൾ പുതിയ വിഗ്രഹം എന്നിവ ഉണ്ടാക്കി ചുറ്റുമതിലും കെട്ടി 1995- മെയ്‌മാസം 31-ആം തീയതി ( 1170 ഇടവമാസം 11) തിരുവാതിര നക്ഷത്രത്തിൽ ചെങ്ങന്നൂർ താഴമണ്‍ മഠത്തിൽ ബ്രഹ്മശ്രീ കണ്ടറത്തു നീലകണ്ടകർ അവർകളുടെ മഹനീയ കാർമികത്വത്തിൽ 7 ദിവസം നീണ്ടുനിന്ന കലാശപൂജകൾക്ക് ശേഷം പ്രതിഷ്ഠ നടത്തി ആരാധന പൂർവാകികം ഭംഗിയായി നടന്നുവരുന്നു...
2012-ൽ മൂന്നാംഖട്ട പുനരുദ്ധാരണം നടത്തി പ്രേശ്നവിധിപ്രകാരമുള്ള നമസ്കാര മണ്ഡപവും സേവപന്തലും നിർമിച്ചു... ഭക്തന്മ്മരുടെ സഹായത്താൽ പ്രതിക്ഷിണ പാത നിർമ്മിച്ച്‌ തിരുമുറ്റം ചരൽവിരിച്ച് ഭംഗിയാക്കി. 2012 നവംബർ 10,11 തീയതികളിൽ പന്നിവിഴ ഇടമനമഠത്തിൽ ബ്രഹ്മ ശ്രീ നാരായണൻ പണ്ടാരത്തിൽ അവർകളുടെ കാർമികത്വത്തിൽ കലശപൂജ നടത്തിയിട്ടുണ്ട്. നമസ്കാര മണ്ഡപവും സേവപന്തലും N.S.S. താലൂക് യുണിയൻ പ്രസിഡണ്ട്‌ ശ്രീ കലഞ്ഞൂർ മധു അവർകൾ സമര്പ്പണകർമം നിർവഹിച്ചു...
ക്ഷേത്രത്തിൽ എല്ലാ വർഷവും വിര്ചികം 1-ആം തീയതി മുതൽ 41 ദിവസം ഭാഗവതപാരായണത്തോടുകൂടി മണ്ഡലചിറപ്പ് നടത്തിവരുന്നു, ഭക്ത ജനങ്ങളുടെ സഹായ സകരണങ്ങൾ കൊണ്ട് എല്ലാ വർഷവും കുംഭമാസത്തിലെ രോഹിണി നാളിൽ തിരുവുത്സവം നടത്തിവരുന്നു... കൂടാതെ എല്ലാ മലയാളമാസം ഒന്നാം തീയതികളിലും ഭാഗവത പാരായണവും വിശേഷാൽ ദീപാരാധനയും നടത്തിവരുന്നു... 2013-ൽ ആദ്യമായി ഭാഗവത സപ്താഹം വിര്ച്ചികം 2-ആം തീയതി മുതൽ 8-ആം തീയതി വരെ ബ്രഹ്മചാരി ഹരിഹര ചൈതന്യ ആചാര്യനായി ഗംഭീരമായി നടത്തുവാൻ സാധിച്ചു.... 2013-ൽ ഉൽത്സവതോട് അനുബന്ധിച്ചു ദശാവതാര ചാർത്തും നടത്തുവാൻ കഴിഞ്ഞു...
2014-ൽ രണ്ടാമത് ഭാഗവതസപ്തഹയെജ്നം ഡിസംബർ മാസം 3-ആം തീയതി മുതൽ നടത്തുവാൻ തീരുമാനിച്ചുകഴിഞ്ഞു.. കോട്ടയം മട്ടകര ശ്രീരാമകൃഷ്ണാശ്രമത്തിലെ വിസുധാനന്ജി ആയിരിക്കും ആചാര്യൻ...

Address

ഏനാത്ത്
Adoor
691526

Alerts

Be the first to know and let us send you an email when ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇളങ്ങമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category