പുന്തലവീട്ടിൽ ദേവീക്ഷേത്രം

  • Home
  • India
  • Adoor
  • പുന്തലവീട്ടിൽ ദേവീക്ഷേത്രം

പുന്തലവീട്ടിൽ ദേവീക്ഷേത്രം ഒരു ദേശത്തിൻ്റെ ദേവത🙏🏻

സർവ്വ മംഗള മംഗല്യേശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്ര്യംബകേ ദേവിനാരായണി നമോസ്തുതേഭക്തജനങ്ങളെ,ചരിത്രവും ഐതിഹ്യവും ഇഴചേർന്ന പ...
25/03/2026

സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ദേവി
നാരായണി നമോസ്തുതേ

ഭക്തജനങ്ങളെ,
ചരിത്രവും ഐതിഹ്യവും ഇഴചേർന്ന പഴകുളത്തിന്റെ ആദ്ധ്യാത്മിക ചൈതന്യം തുടിച്ചു നിൽക്കുന്ന ഒരു മഹത്ക്ഷേത്ര സങ്കേതമാണ് പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രം. കലികാലയാതനകളിൽപ്പെട്ട് വേദനിക്കന്നവരുടെ അഭയകേന്ദ്രവും പുണ്യ പുരാതന ക്ഷേത്രവുമായ പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിൽ മുൻകാലങ്ങളിൽ നടന്നിട്ടുള്ള അഷ്ടമംഗലദേവ പ്രശ്നത്തിലും താംബൂലദേവപ്രശ്നത്തിലും മൂലക്ഷേത്രത്തിൽ കൊടിയേറ്റ് ഉത്സവം നടന്നിരുന്നതായി പ്രതിപാദിച്ചിരുന്നു. ദേവപ്രശ്നവിധികൾ പ്രകാരം ക്ഷേത്രശ്രീകോവിൽ, നമസ്കാരമണ്ഡപം, ഉപദേവാലയങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി പുനഃപ്രതിഷ്ഠകൾ നടന്നുകഴിഞ്ഞു. ഇതേതുടർന്ന് ഈ വർഷം മുതൽ കൊടിയേറ്റുത്സവത്തോടെ ദേവിയുടെ തിരുവുത്സവം കൊണ്ടാടുവാനും പ്രതിഷ്ഠാവാർഷികവും പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനും ഇന്നാട്ടിലെ എല്ലാ ഭക്തജനങ്ങളുടെയും അക്കമഴിഞ്ഞ സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് ദേവീനാമത്തിൽ ഭക്ത്യാദരപൂർവ്വം അറിയിക്കുന്നു.
ക്ഷേത്രഭരണ ഉപദേശകസമിതിക്കു വേണ്ടി
• ഡി. ബസന്ത് (പ്രസിഡന്റ്) - 9446355117
• ബിജു സി. ബി. (വൈസ് പ്രസിഡന്റ്) - 9446510854
• ബിനോയ് വിജയൻ (സെക്രട്ടറി) - 9497335039
തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി
• അസി. കമ്മീഷണർ കരുനാഗപ്പള്ളി
• സബ് ഗ്രൂപ്പ് ഓഫീസർ പള്ളിക്കൽ
എല്ലാ മാസവും രണ്ടാം ശനിയാഴ്ച ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം ഉണ്ടായിരിക്കുന്നതാണ്

22/03/2026

തട്ടയിൽ ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലെ മീനഭരണി കെട്ടുകഴ്ച തത്സമയം

ടി.എം. നാരായണൻ നമ്പൂതിരിഗുരുവായൂർ മേൽശാന്തി..ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ  ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി  ...
18/03/2026

ടി.എം. നാരായണൻ നമ്പൂതിരി
ഗുരുവായൂർ മേൽശാന്തി..
ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന
ശ്രീനിലയത്തിൽ ടി.എം നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.49 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ35 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് ടി.എം. നാരായണൻ നമ്പൂതിരി ക്ക് ഗുരുവായൂരപ്പൻ്റെ മേൽശാന്തിയായി നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് മന സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ആദ്യ നറുക്കിൽ തന്നെ മേൽശാന്തി നിയോഗം ലഭിച്ചു.പുതിയ മേൽശാന്തി മാർച്ച് 31ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.
ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ,തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ. സി.മനോജ്, ശ്രീ.കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരും മാധ്യമ പ്രതിനിധികളും ഭക്തരും ചടങ്ങിൽ സന്നിഹിതരായി. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയാണ്.

18/03/2026

ദേശദേവന്റെ പറ സമാപനം,
ശ്രീ മഹാദേവ ക്ഷേത്രം പള്ളിക്കൽ.

15/03/2026
05/03/2026

പള്ളിക്കൽ ശ്രീ കണ്ഠാള സ്വാമി.

ക്ഷേത്ര കാവിലെ നാഗരാജ ,നാഗ യക്ഷി അമ്മ പീഠങ്ങളുടെ കല്ലിടീൽ കർമ്മം🙏🙏🙏
05/03/2026

ക്ഷേത്ര കാവിലെ നാഗരാജ ,നാഗ യക്ഷി അമ്മ പീഠങ്ങളുടെ കല്ലിടീൽ കർമ്മം🙏🙏🙏

04/03/2026

പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ശിലാസ്ഥാപനം 2026 മാർച്ച് 5 വ്യാഴാഴ്ച പകൽ 12.11 നും 12.33 മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ഈ മഹനീയ അവസരത്തിൽ പങ്കാളികളാകാൻ എല്ലാ ദേവി ഭക്തരെയും സാദരം ക്ഷണിക്കുന്നു. കാവ് പുനരുദ്ധാരണത്തിൽ പങ്കാളികളാകാനും എല്ലാ ദേവി ഭക്തരോടും അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ, പ്രസിഡന്റ്
സെക്രട്ടറി

പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രം. Ph:04734-237688ഭക്തരെ, ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഏപ്രിൽ അഞ്ചിന് കൊടിയേറി ഏപ...
01/03/2026

പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രം.
Ph:04734-237688
ഭക്തരെ,
ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ഏപ്രിൽ അഞ്ചിന് കൊടിയേറി ഏപ്രിൽ 14 ന് ആറാട്ടോടെ സമാപിക്കും. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന കൊടിയേറ്റ് ഉത്സവം ഈ വർഷം മുതൽ ആരംഭിക്കുന്നതിനായാണ് ഉപദേശക സമിതിയും ക്ഷേത്ര പൊതുയോഗവും തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 5 ന് വൈകിട്ട് 6.35 നും 7 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രമേൽശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറുന്നതാണ്. കൊടിയേറ്റ് ഉത്സവത്തിന്റെ മുന്നോടിയായി ഭാഗമായി പകൽ 12 മണി മുതൽ കൊടിയേറ്റ് സദ്യ ഉണ്ടായിരിക്കും.
കൊടിയേറ്റ് സദ്യക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ഭക്തജനങ്ങൾക്ക് നൽകാവുന്നതാണ്.
കൂടാതെ ക്ഷേത്രകാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ച് അഞ്ചിന് ശിലാസ്ഥാപനത്തോടെ ആരംഭിക്കുകയാണ്.
തിരുവുത്സവത്തിന്റെയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ എല്ലാ ദേവി ഭക്തരോടും അഭ്യർത്ഥിക്കുന്നു.

ഡി ബസന്ത്
പ്രസിഡന്റ്
Ph: 94463 55117
ബിനോയ് വിജയൻ സെക്രട്ടറി
Ph:9497335039

Address

Pazhakulam
Adoor
691554

Opening Hours

Monday 5:30am - 10am
5pm - 7:30pm
Tuesday 5:30am - 10am
5pm - 7:30pm
Wednesday 5:30am - 10am
5pm - 7:30pm
Thursday 5:30am - 10am
5pm - 7:30pm
Friday 5:30am - 10am
5pm - 7:30pm
Saturday 5:30am - 10am
5pm - 7:30pm
Sunday 5:30am - 10am
5pm - 7:30pm

Alerts

Be the first to know and let us send you an email when പുന്തലവീട്ടിൽ ദേവീക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category