25/07/2026
പെരിങ്ങനാട് : മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ക്വിസ് മാമങ്കം ഇവാനിയ പെരിങ്ങനാട് എം. സി. വൈ. എം യൂണിറ്റ് ആതിഥേയത്വം നൽകുന്ന 22-ാമത് ധന്യൻ മാർ ഈവാനിയോസ് മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരം 2026 ജൂലൈ 19-ന് നടത്തപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ തിരുവനന്തപുരം മേജർ അതിഭദ്രാസനം, തിരുവല്ല അതിഭദ്രാസനം, മാവേലിക്കര, പത്തനംതിട്ട, പാറശ്ശാല എന്നീ ഭദ്രാസനങ്ങളിൽ നിന്നും സീറോ മലബാർ സഭയിൽ നിന്നും, ലത്തീൻ സഭയിൽ നിന്നും 45 ദേവാലയങ്ങളാണ് ഇവാനിയ ക്വിസ്സിൽ പങ്കെടുത്തത്.
യൂണിറ്റ് പ്രസിഡന്റ് ആരോൺ കെ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ യൂണിറ്റ് ഡയറക്ടർ എബ്രഹാം ലൂക്കോസ് അച്ചൻ ആമുഖ സന്ദേശം നൽകുകയുണ്ടായി. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാനും, യുവജന കമ്മീഷന്റെ ചെയർമാനുമായിരിക്കുന്ന അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ അലക്സിയോസ് പിതാവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.
2025 സെപ്റ്റംബർ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കൽ വി. കാർലോ അക്യൂട്ടീസിനെയും വി. പിയർ ജോർജിയോ ഫ്രാസാത്തിയുടെയും വിശുദ്ധ പദവി പ്രഖ്യാപന ബലിയർപ്പണത്തിൽ ആദരണീയമായ സ്ഥാനത്ത് പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഒരു യുവ വൈദികൻ.. വി. കാർലോയുടെ ആത്മീയ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ നൽകിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ച് ഫ്രാൻസിസ് മാർപാപ്പ സ്നേഹപൂർവ്വം _കാർലോസ് ബ്രദർ_ എന്ന് വിശേഷിപ്പിച്ച സീറോ മലബാർ രൂപത അംഗം ഫാ. എഫ്രേം കുന്നപ്പള്ളി അച്ചനാണ് 2026 ഇവാനിയ ബൈബിൾ ക്വിസ് മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി കടന്നു വന്നത്.
🏆 1-ാം സ്ഥാനം 22,000 രൂപയും ഏവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയത് മാവേലിക്കര ഭദ്രസാനത്തിലെ പുത്തൂർ യൂണിറ്റും
🏆 2-ാം സ്ഥാനമായ 11,000 രൂപയും ഏവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയത് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ ആയൂർ യൂണിറ്റും
🏆 3-ാം സ്ഥാനമായ 6,000 രൂപയും ഏവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയത് പത്തനംതിട്ട ഭദ്രാസനത്തിലെ കൂടൽ യൂണിറ്റും
🏆 4-ാം സ്ഥാനമായ 5000 രൂപയും ഏവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയത് തിരുവല്ല അതി ഭദ്രാസനത്തിലെ നിരണം സെൻട്രൽ യൂണിറ്റും
🏆 5-ാം സ്ഥാനമായ 4000 രൂപയും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയത് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ
വെളൂർക്കോണം യൂണിറ്റുമാണ്.
6 മുതൽ 20 സ്ഥാനം നേടിയ ടീമുകൾക്ക് .
കുതിരക്കുളം
ചെന്നിത്തല( ലത്തീൻ - കൊല്ലം രൂപത)
അമ്പിളിക്കോണം
കറവൂർ
പാളയം
വടകര
പട്ടം
അഞ്ചൽ
കഴക്കുന്ന്
തിരുവല്ല കത്തീഡ്രൽ
പുതുശ്ശേരിഭാഗം
കുറവിലങ്ങാട് (സിറോ മലബാർ -പാലാ രൂപത)
കടമ്പനാട്,ഒഴുകുപാറക്കൽ
തട്ട എന്നീ ഇടവകകൾ 1000 രൂപ ക്യാഷ് അവാർഡും മെഡലും കരസ്ഥമാക്കി