Parakode Kochupally പറക്കോട് കൊച്ചുപള്ളി

  • Home
  • India
  • Adoor
  • Parakode Kochupally പറക്കോട് കൊച്ചുപള്ളി

Parakode Kochupally പറക്കോട് കൊച്ചുപള്ളി Under The Holy See Of Antioch

22/06/2022

ഭൂമിയിൽ ഏല്പിച്ച അജപാലന ദൗത്യം പൂർത്തിയാക്കി വന്ദ്യ പിതാവ് സ്വർഗ്ഗീയ സന്നിധിയിലേക്ക് യാത്രയായി...
"വന്ദ്യ മഹാപുരോഹിതാ സമാധാനത്താലെ പോക..."😥

പറക്കോട് മോർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ ഫെബ്രുവരി 14 മുതൽ 20 വരെ ഫെബ്രുവരി 20 ശനിയാഴ്ച വി. മൂന്നിന്മേല...
19/02/2021

പറക്കോട് മോർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ ഫെബ്രുവരി 14 മുതൽ 20 വരെ

ഫെബ്രുവരി 20 ശനിയാഴ്ച വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്

പെരുന്നാൾ കുർബ്ബാന Emage Live Media facebook പേജിൽ തത്സമയം സംപ്രേഷണം ചെയ്‌യുന്നു

🌹🌹🌹🌹🌹🌹പരിശുദ്ധനായ മോർ  ബഹനാം സഹദാ.നാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ ആസുർ (നിനുവ) ഇന്നത്തെ ഇറാക്ക്  ഭരിച്ചിരുന്നത് പേ...
10/12/2020

🌹🌹🌹🌹🌹🌹പരിശുദ്ധനായ മോർ ബഹനാം സഹദാ.

നാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ ആസുർ (നിനുവ) ഇന്നത്തെ ഇറാക്ക് ഭരിച്ചിരുന്നത് പേർഷ്യൻ രാജാവ് ആയ സെൻഹറീബ് ആയിരുന്നു . ബഹനാം ആ രാജ്യത്തിന്റെ രാജകുമാരൻ ആയിരുന്നു .നാൽപതു ആയുധദാരികളായ പടയാളികളുടെ നേതാവും ബഹനാം ആയിരുന്നു , ബഹനാമിന്റെ സോദരിയായ സാറ കുഷ്ഠരോഗിയായിരുന്നു .ഒരിക്കൽ ബഹനാം നായാട്ടിനായി പോകുന്ന സമയത്തു ഒരു മൃഗത്തെ കാണുകയും അതിനെ പിന്തുടർന്ന് കൊടും കാട്ടിൽ കയറുകയും , കൂട്ടംതെറ്റി കാട്ടിൽ ഒറ്റപ്പെടുകയും ചെയ്തു , ആ രാത്രിയിൽ കാട്ടിൽ കഴിഞ്ഞു കൂടുകയും , കാട്ടിൽ തന്നെ ക്ഷീണിതനായി കിടന്നുറങ്ങുകയും ചെയ്തു . ഉറക്കത്തിൽ സ്വപ്നം കാണുകയും സ്വപ്നത്തിൽ മത്തായി (മോർ മത്തായി ) എന്ന താപസശ്രേഷ്ഠൻ ആ കാട്ടിലുള്ള മലപ്രദേശത്തു് താമസിക്കുന്നുണ്ട് എന്നും അദ്ദേഹം സാറയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട് എന്നും വിശുദ്ധൻ സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുണ്ട് എന്നും കാണുകയും ചെയ്തു.

കാട്ടിലൂടെ അലഞ്ഞു നടന്ന ബഹനാം അടുത്ത ദിവസം തന്റെ സഹായികളെ കണ്ടെത്തുകയും , അവരോടു സ്വപ്നത്തെ കുറിച്ച് പറയുകയും മോർ മത്തായിയെ അന്വേഷിച്ചു കാട്ടിലൂടെ സഞ്ചരിക്കുകയും ചെയ്തു , ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവർ മലയിൽ ഒരു ഗുഹ കാണുകയും . അവിടെ മോർ മത്തായിയെ തിരയുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്തു .മോർ ബഹനാം മോർ മത്തായിയുടെ മുൻപാകെ മുട്ടുകുത്തി താൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ മോർ മത്തായിയോട് വിവരിക്കുകയും, മോർ മത്തായിയുടെ ജീവിതരീതി കണ്ടു അത്ഭുതപെടുകയും സാറയുടെ അസുഖം സുഖപ്പെടുത്തുവാൻ വിശുദ്ധന് കഴിയും എന്ന് മനസിലാക്കിയ ബഹനാം മോർ മത്തായിയോട് പട്ടണത്തിൽ വന്നു സാറയെ കണ്ടു രോഗം സൗഖ്യമാക്കി തരുവാൻ നിർബന്ധിച്ചു....

ഏറെ നിർബന്ധത്തിനു ശേഷം മോർ മത്തായി സമ്മതിക്കുകയും ബഹനാമിനൊപ്പം വനത്തിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു.
എങ്കിലും അമ്മയായ റാണി മോർ മത്തായിയെ രോഗബാധിതയായി കിടക്കുന്ന സാറയെ കാണുവാൻ അനുവദിച്ചില്ല . ബഹനാം തനിക്കു സംഭവിച്ച കാര്യങ്ങൾ അമ്മയോട് വിശദീകരിക്കുകയും ഒടുവിൽ റാണി അതിനു സമ്മതിക്കുകയും ചെയ്തു. ബെഹനാമും സഹോദരി സാറയും നാൽപതു പടയാളികളും മോർ മത്തായിയെ കാണുവാൻ കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടു. വിശുദ്ധൻ കർത്താവിനെയും കർത്താവു തന്റെ മരണം മൂലം നൽകിയ രക്ഷയെകുറിച്ചും മരണത്തിന്മേലും രോഗത്തിന്മേലും നൽകിയ അധികാരത്തെ കുറിച്ചും അവരോടു സംസാരിക്കുകയും ചെയ്തു . മോർ മത്തായി സാറയുടെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിച്ചു സാറ സൗഖ്യപ്പെട്ടു . പിന്നീട് ബഹനാമും, സാറയും പടയാളികളും മാമോദീസാമുങ്ങി ക്രിസ്ത്യാനികൾ ആകുകയും ചെയ്തു , ആയതിനു ശേഷം ഒട്ടും താമസിക്കാതെ മോർ മത്തായി തന്റെ ഗുഹയിലേക്ക് തിരികെ പോകുകയും ചെയ്തു.....

സാറയുടെ രോഗം മാറിയത് അറിഞ്ഞ സെൻഹറീബ് രാജാവ് വളരെ സന്തോഷിക്കുകയും , എന്താണ് സംഭവിച്ചത് എന്ന് സാറയോട് ചോദിക്കുകയും ചെയ്തു , സാറ സംഭവിച്ച കാര്യങ്ങൾ എല്ലാം വിശദമായി രാജാവിനോട് പറയുകയും ചെയ്തു . സാറയും ബഹനാമും ക്രിസ്ത്യാനികൾ ആയി എന്നറിഞ്ഞ രാജാവ് അതീവ ദുഖിതനും കോപിഷ്ഠനും ആയി , ഇരുവരെയും വിളിച്ചു അവരുടെ വിശ്വാസം ത്യജിക്കുവാൻ ഉപദേശിച്ചു , ഇരുവരും തയ്യാറായില്ല , ഇത് രാജാവിനെ കോപിതനാക്കി , ശിക്ഷാവിധി ഉണ്ടാകുമെന്നും കല്പന ലംഘിച്ചാൽ മരണശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ് നൽകി . കർത്താവായ യേശു നാഥന് വേണ്ടി മരിക്കുവാൻ തയ്യാറാണ് എന്ന് അവർ രാജാവിനെ അറിയിക്കുകയും ചെയ്തു . വിശ്വാസം ത്യജിക്കുവാൻ എല്ലാവരും അവരെ ഉപദേശിച്ചു , അവർ അതിനു തയാറായില്ല മരണം ഉറപ്പായ രണ്ടുപേരും നാൽപതു പടയാളികളെയും കൂടി കൊട്ടാരത്തിൽ നിന്നും ഓടി രക്ഷപെടുവാൻ ശ്രമിച്ചു . പക്ഷെ പടയാളികൾ ഇവരെ പിന്തുടർന്ന് പിടിക്കുകയും വധിക്കുകയും ചെയ്തു. രാജകല്പന അനുസരിക്കാതിരുന്ന ഇവരുടെ മൃതശരീരം ദഹിപ്പിച്ചു കളയുവാൻ രാജാവ് ഉത്തരവിറകുകയും ചെയ്തു. അപ്രകാരം പടയാളികൾ മൃതശരീരത്തിനടുത്തു ചെന്നപ്പോൾ വലിയ ഒരു മഴയും ഭൂമികുലുക്കവും ഉണ്ടാകുകയും ഭൂമി പിളർന്നു ഇവരുടെ ശരീരങ്ങൾ ഭൂമിക്കടിയിൽ പോകുകയും ചെയ്തു

കുറച്ചു നാളുകൾക്കു ശേഷം സെൻഹറീബ് രാജാവ് അസുഖബാധിതനാകുകയും , രോഗത്തെ തുടർന്ന് ദേഹം മുഴുവൻ വേദന അനുഭവപ്പെടുകയും ചെയ്തു ,തന്റെ രണ്ടു മക്കളുടെയും കൊലപാതകം രാജാവിനെ വേട്ടയാടി , അസുഖം സുഖപ്പെടാതെ വന്നപ്പോൾ റാണി മോർ മത്തായിയെ സന്ദർശിക്കുവാൻ രാജാവിനോട് അഭ്യർത്ഥിച്ചു. പിന്നീട് സ്വപ്നത്തിൽ മോർ ബഹനാം സഹദാ പ്രത്യക്ഷപ്പെടുകയും മോർ മത്തായിയെ സമീപിച്ചു അനുതപിച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അങ്ങനെ മോർ മത്തായിയെ സന്ദർശിക്കുകയും വിശുദ്ധന്റെ വചനം കേൾക്കുകയും ചെയ്തു , മാനസാന്തരം വന്ന രാജാവ് റാണിയോടൊപ്പം മാമോദീസ മുങ്ങി ക്രിസ്ത്യാനികൾ ആയി മാറുകയും ചെയ്തു . പിന്നീട് സെൻഹറീബ് രാജാവ് മോർ മത്തായിക്ക് വേണ്ടി ഒരു ആശ്രമം പണിയുകയും ( മോർ മത്തായി ദയറാ (മൂസൽ - ഇറാക്ക് ) അതിൽ മോർ ബഹനാമിന്റെയും സഹോദരി സാറായുടെയും പടയാളികളുടെയും ശരീരം കണ്ടെടുത്തു കബറുകൾ സ്ഥാപിക്കുകയും ചെയ്തു . ഈ കബറുകളിൽ നിന്നും ആ കാലയളവിൽ തന്നെ നിരവധി അത്ഭുതങ്ങളും, രോഗസൗഖ്യവും ലഭിച്ചിരുന്നു. പിന്നീട് അവിടെ സുറിയാനി സഭ ഒരു ദയറാ പണിയുകയും ചെയ്തു....

''മോർ ബഹനാം സഹദാ''' പൗരസ്ത്യ
സഭയിലെ വിശുദ്ധരുടെ ഗണത്തിലെ
പ്രധാനിയാണ്.മഹാപരിശുദ്ധനായ മോർ ബഹനാം സഹദായുടെ കബറിടത്തിൽ
മുസ്ളീം, ക്രൈസ്തവ തീർത്ഥാടകരെത്തി
പ്രാർത്ഥിക്കുന്നു. "പ്രതീക്ഷയെ പച്ച
പിടിപ്പിക്കുന്നവൻ" എന്നർത്ഥമുള്ള
അൽ - ഖിതിര് എന്നാണ് മുസ്ളീംകളുടെ
ഇടയിൽ ബഹനാൻ സഹദാ
അറിയപ്പെടുന്നത്.

*വിശുദ്ധ ബഹനാം സഹദായുടെ ഓർമ്മ ഡിസംബർ 10 നു സഭ ആചരിക്കുന്നു.
പരിശുദ്ധനായ മോർ ബഹനാൻ സഹദായുടെയും, സാറായുടെയും, മോർ മത്തായിയുടെയും പ്രാർത്ഥന നമുക്ക് കോട്ടയും, അഭയവുമായി തീരട്ടെ.🌹🌹🌹🌹🌹🌹🌹🌹

വി. അന്ത്യോഖ്യാ പാത്രിയർക്കീസായ ഗീവർഗീസ്‌ മൂന്നാമൻ ബാവയാൽ മലങ്കരയിലേക്ക് അയക്ക്പ്പെട്ട പരിശുദ്ധ ശക്രള്ള മോർ ബസ്സേലിയോസ്‌...
22/10/2020

വി. അന്ത്യോഖ്യാ പാത്രിയർക്കീസായ ഗീവർഗീസ്‌ മൂന്നാമൻ ബാവയാൽ മലങ്കരയിലേക്ക് അയക്ക്പ്പെട്ട പരിശുദ്ധ ശക്രള്ള മോർ ബസ്സേലിയോസ്‌ ബാവയുടെ 256ആം ഓർമ്മ പെരുന്നാൾ ഇന്ന് മലങ്കര സഭ ആചരിക്കുന്നു

വി. ബര്‍ണാബാസ് (എ.ഡി. 61)തനിക്കുള്ള സ്വത്തും പണവുമെല്ലാം ഒരു മടിയും കൂടാതെ ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധനായ വി. ബര്‍ണാബ...
11/06/2020

വി. ബര്‍ണാബാസ് (എ.ഡി. 61)

തനിക്കുള്ള സ്വത്തും പണവുമെല്ലാം ഒരു മടിയും കൂടാതെ ദൈവത്തിനു സമര്‍പ്പിച്ച വിശുദ്ധനായ വി. ബര്‍ണാബാസിനെ ബൈബിളില്‍ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തില്‍ നമുക്കു വായിക്കാം. പെന്തകുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ശിഷ്യന്‍മാരിലേക്ക് തീനാളത്തിന്റെ രൂപത്തില്‍ ഇറങ്ങിവന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ശിഷ്യന്‍മാര്‍ സുവിശേഷപ്രസംഗങ്ങള്‍ ആരംഭിച്ചു. തനിക്കുള്ളതെല്ലാം വിറ്റ് ആ പണം ശിഷ്യന്‍മാരെ ഏല്‍പിച്ച ബര്‍ണാബാസിന്റെ യഥാര്‍ഥ പേര് യൗസേപ്പ് എന്നായിരുന്നു. നടപടി പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ''കര്‍ത്താവിന്റെ ഉത്ഥാനത്തിനു ശ്ലീഹന്‍മാര്‍ വലിയ പ്രാഭവത്തോടെ സാക്ഷ്യം നല്‍കി...വീടുകളും പുരയിടങ്ങളും ഉണ്ടായിരുന്നവര്‍ അവയെല്ലാം വിറ്റു കിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു. ഒരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു. സൈപ്രസുകാരനായ യൗസേപ്പ് എന്നൊരു ലേവായനുണ്ടായിരുന്നു. ശ്ലീഹന്‍മാര്‍ അദ്ദേഹത്തെ 'ആശ്വാസത്തിന്റെ പുത്രന്‍' എന്നര്‍ഥമുള്ള 'ബര്‍ണബാ' എന്നാണു വിളിച്ചിരുന്നത്. അദ്ദേഹവും തനിക്കു സ്വന്തമായുണ്ടായിരുന്ന നിലം വിറ്റുകിട്ടിയ പണം ശ്ലീഹന്‍മാരുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു.'' നടപടി പുസ്തകത്തില്‍ മറ്റു പല ഭാഗങ്ങളില്‍ ബര്‍ണാബാസിനെപ്പറ്റി പറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിനുശേഷം ശ്ലീഹന്‍മാരോടൊപ്പം ബര്‍ണാബാസ് വിജാതീയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിക്കാനായി പോയി. പൗലോസിന്റെയും ബര്‍ണാബാസിന്റെയും പ്രസംഗങ്ങളും അദ്ഭുതപ്രവര്‍ത്തികള്‍ക്കും സാക്ഷിയായവര്‍ പൗലോസിനെ ഗ്രീക്ക് ദൈവങ്ങളായ ഹെര്‍മസ് എന്നും സേവൂസ് എന്നും വിളിച്ചതായി നടപടി പുസ്തകത്തില്‍ പറയുന്നുണ്ട്. പൗലോസും ബര്‍ണാബാസും ജെറുസലേം സുനേഹദോസു വരെ ഒന്നിച്ചു യാത്ര ചെയ്തു. പല സ്ഥലങ്ങളിലും അവര്‍ സുവിശേഷം പ്രസംഗിച്ചു. സൈപ്രസില്‍ വച്ച് എ.ഡി. 61 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. 'ബര്‍ണാബാസിന്റെ സുവിശേഷം' എന്ന പേരില്‍ ഒരു അപോക്രിപ് ഗ്രന്ഥം കണ്ടെടുത്തിട്ടുണ്ട്.
വി. ബർണബാസെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

കർത്താവിൽ പ്രിയരെ,നാളെ ഓശാനയും തുടർന്ന് കഷ്ടാനുഭവാഴ്ചയിലേക്കും നാം പ്രവേശിക്കുകയാണല്ലാേ .കോവിഡ് - 19 ൻ്റെ പശ്ചാത്തലത്തിൽ...
04/04/2020

കർത്താവിൽ പ്രിയരെ,

നാളെ ഓശാനയും തുടർന്ന് കഷ്ടാനുഭവാഴ്ചയിലേക്കും നാം പ്രവേശിക്കുകയാണല്ലാേ .
കോവിഡ് - 19 ൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടുകൂടിയാണ് ശുശ്രൂഷകൾ നടത്തപ്പെടുക.
സർക്കാരിൻ്റെയും അഭി.പിതാക്കൻമാരുടെയും നിർദ്ദേശങ്ങൾക്ക് വിധേയമായാണ് നമ്മുടെ പള്ളിയിൽ ശുശ്രൂഷകൾ നടത്തപ്പെടുക. എല്ലാ ശുശ്രൂഷകളും നമ്മുടെ Face Book പേജിൽ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്.
ഓരോ ശുശ്രൂഷകളുടെയും സമയം തലേ ദിവസം വാട്സാപ്പ് & Facebook വഴി നിങ്ങളെ അറിയിക്കുന്നതാണ്.

നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വൈദികനും 4 ശുശ്രൂഷകർക്കും മാത്രമേ സംബന്ധിക്കാൻ പറ്റുകയുള്ളൂ.

ആയതിനാൽ എൻ്റെ പ്രിയപ്പെട്ടവരെ ,
ഈ വർഷം എല്ലാവരും ഭവനങ്ങളിൽ തന്നെ ആയിരുന്നു കൊണ്ട് ലൈവായി ലഭിക്കുന്ന ശുശ്രൂഷകളോട് ചേർന്ന് പ്രാർത്ഥനയിൽ ആയിരിക്കുവാൻ ശ്രദ്ധിക്കണമേ ..

പ്രാർത്ഥനയോടെ
നിങ്ങളുടെ
വികാരിയച്ചൻ

വി. സഭ നാളെ വി.ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ സ്മരണ പുതുക്കുന്ന വലിയ പെരുന്നാളായി കൊണ്ടാടുന്നു.. വചനിപ്പ് പെരുന്നാൾ...
24/03/2020

വി. സഭ നാളെ വി.ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ സ്മരണ പുതുക്കുന്ന വലിയ പെരുന്നാളായി കൊണ്ടാടുന്നു.. വചനിപ്പ് പെരുന്നാൾ.ഏറ്റവും വലിയ മാറാനായ പെരുന്നാൾ ആയിട്ടാണ് വിശുദ്ധ സഭ കൊണ്ടാടുന്നത്.വചനം ജഡമായി വി.മറിയാമിന്റെ ഉദരത്തിൽ രൂപം കൊള്ളാൻ ആരംഭിച്ച ദിനം. പിതാക്കന്മാരുടെ ക്രമീകരണം അനുസരിച്ച് വലിയ വെള്ളിയാഴ്ച ( ദുഃഖവെള്ളി) ആണ് ഈ പെരുന്നാൾ ദിവസം വരുന്നതെങ്കിൽ വലിയ വെള്ളിയാഴ്ചയുടെ കർമ്മം ആരംഭിക്കുംമുമ്പ് വിശുദ്ധ കുർബാന അർപ്പിച്ചു വേണം ആരംഭിക്കുവാൻ എന്ന് പഠിപ്പിക്കുന്നു അത്രമാത്രം പ്രാധാന്യമാണ് ഈ പെരുന്നാളിന് കൊടുക്കുന്നത്.വി. ദൈവമാതാവേ ഞങ്ങളുടെ ഇപ്പോഴത്തെ കഷ്ടപ്പാടുകൾ മാറ്റി തരേണമേ എന്നു അപേക്ഷിക്കുന്നു..................................

എല്ലാ ഇടവക ജനങ്ങളുടെയും ശ്രദ്ധക്ക്,ഈ വരുന്ന ഞായറാഴ്ച (March 22) രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെയും എല്ലാ ജനങ്ങളും ഭവനങ്...
21/03/2020

എല്ലാ ഇടവക ജനങ്ങളുടെയും ശ്രദ്ധക്ക്,

ഈ വരുന്ന ഞായറാഴ്ച (March 22) രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെയും എല്ലാ ജനങ്ങളും ഭവനങ്ങളിൽ കഴിയുക എന്ന ബഹു. പ്രധാന മന്ത്രിയുടെ നിർദ്ദേശത്തെ ശിരസ്സാ വഹിച്ചുകൊണ്ട്, അന്നേ ദിവസം എല്ലാ ദേവാലയങ്ങളിലും രാവിലെ 7ന് മുൻപായി വി. കുർബ്ബാന അവസാനിപ്പിക്കേണ്ടതാണ് എന്ന് പരി. സഭ തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ ഈ ഞായറാഴ്ച പറക്കോട് മോർ അപ്രേം യാക്കോബായ സുറിയാനിപള്ളിയിൽ രാവിലെ 5.00 മണിക്ക് പ്രഭാത പ്രാർഥനയും, 5.45 ന് വി. കുർബ്ബാനയും ആരംഭിക്കുന്നതായിരിക്കും. വി. കുർബ്ബാന നടക്കുമ്പോൾ 10 ൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കാവൂ എന്ന ബഹു. സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതിനാൽ ആളുകൾ സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ്. 10 വയസ്സിൽ താഴെയും 65 വയസ്സിനു മുകളിൽ ഉള്ളവരുമായ ആളുകൾ അന്നേ ദിവസം വീടിന് പുറത്തിറങ്ങുവാനോ പള്ളിയിൽ വരുവാനോ ശ്രമിക്കരുതേ. വിശ്വാസികൾ എല്ലാവരും ഭവനങ്ങളിൽ പ്രാർഥനാനിരതരായി കഴിയേണ്ടതാണ്. ഈ മഹാ വിപത്ത് എത്രയും വേഗം ഒഴിഞ്ഞു പോകുന്നതിനായി നമുക്ക് പ്രാർഥിക്കാം. എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
പരേതരുടെ ഓർമ്മയോ, ആനീദേ കുർബ്ബാന ചൊല്ലിക്കുവാനോ ഉള്ളവർ പള്ളി ഓഫിസിൽ ഫോൺ മുഖേന പേരുകൾ നൽകാവുന്നതാണ്.

ദൈവം അനുഗ്രഹിക്കട്ടെ.

പ്രാർത്ഥനയോടെ,
വികാരിയച്ചൻ .

30/11/2019
 #സുറിയാനി  #സഭയിലെ  #നമസ്കാരങ്ങളിലെ  #കുമ്പിടിൽ സുറിയാനി സഭയുടെ നമസ്കാരത്തിൽ ക്യംതാ പെരുന്നാൾ മുതൽ പെന്തിക്കോസ്തി വരെ ഉ...
07/11/2019

#സുറിയാനി #സഭയിലെ #നമസ്കാരങ്ങളിലെ #കുമ്പിടിൽ

സുറിയാനി സഭയുടെ നമസ്കാരത്തിൽ ക്യംതാ പെരുന്നാൾ മുതൽ പെന്തിക്കോസ്തി വരെ ഉള്ള നാളുകളും മാറാനായ പെരുന്നാളുകളും ഞായറാഴ്ചകളും , വി കുർബാന അനുഭവിക്കുന്ന ദിവസങ്ങളിലും ( ഒൻപതാം മണി നമസ്കാരം വരെ കുമ്പിടിൽ ഇല്ല ) ഒഴിച്ചാൽ ശേഷം ഉള്ള ദിവസങ്ങളിൽ എല്ലാം ഓരോ യാമങ്ങളിലും
നമസ്കാര സമയത്തു കുമ്പിട്ടു കുരിശ് വരയ്ക്കണം .

#കുമ്പിടീൽ

കർത്താവ് ഗത്സമേൻ തോട്ടത്തിൽ മൂന്നു പ്രാവശ്യം കവിണ്ണു വീണ് പ്രാര്ഥിച്ചതിനെ ധ്യാനിച്ച് കൊണ്ടും നമ്മെ തന്നെ പൂർണ്ണമായി സമർപ്പിച്ചു കൊണ്ടും നെറ്റി നിലത്തു മുട്ടത്തക്കവണ്ണം നാം കുമ്പിടുന്നു .

വലിയ നോമ്പിലെ 40 കുമ്പിടിൽ..
വലിയ നോമ്പിലെ ഞായറാഴ്ച്ചകളിൽ മറ്റുകാലങ്ങളിലെ പോലെ കുമ്പിടിൽ പതിവില്ല.

എന്നാൽ നോമ്പിൻറെ തുടക്കം മുതൽ 40 വെള്ളി വരെ ഉള്ള നോമ്പ് കാലത്ത എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ വെള്ളി വരെ നോമ്പിലേക്ക് പ്രത്യകമായ 40 കുമ്പിടിൽ നടത്തേണ്ടതാണ്.

നമ്മുടെ കർത്താവിന്റെ 40 ദിവസത്തെ നോമ്പിനെ ബഹുമാനിക്കുന്നതിനും നമ്മുടെ വീണ്ടെടുപ്പിനും രക്ഷക്കും വേണ്ടി നോമ്പ് നോക്കുകയും പീഡ യനുഭവിക്കുകയും ചെയ്ത നമ്മുടെ കർത്താവെ യോശു മിശിഹായെ വന്ദിച്ചാരാധിക്കുന്നതിനുമാണ് 40 കുമ്പിടിൽ നാം നടത്തുന്നത്. നോമ്പ് കാലത്ത് കുമ്പിടിൽ പ്രധാനമായും ആത്മ ദണ്ഡ്നമാകുന്നു.
( ഈ കുമ്പിടിൽ ഉച്ച നമസ്കാരത്തിന്റെ അവസാനo ആണ് നടത്തുന്നത്. ഹാശാ ആഴ്ചയിൽ മേൽപ്പറഞ്ഞ 40 കുമ്പിടിൽ പതിവില്ല.എന്നാൽ ഒരോ യാമങ്ങൾക്കുമുള്ള പ്രത്യേക കൗമമാകളും ബോവുസയും സെദറായും നടത്തുമ്ബോൾ കുമ്പിടണം.

കടപ്പാട് : FrJohn Kuriakose

➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഇന്ന് ആഗസ്റ്റ്‌ ഒന്ന്, വി. സഭ ഇന്ന് രക്തസാക്ഷികളായ മൊർത്ത്‌ ശ്മൂനിയെയും അവളുടെ ഏഴുമക്കളെയും അവരുടെ ഗുരുവായ ഏലിയസ്സെറിനെയ...
01/08/2019

ഇന്ന് ആഗസ്റ്റ്‌ ഒന്ന്, വി. സഭ ഇന്ന് രക്തസാക്ഷികളായ മൊർത്ത്‌ ശ്മൂനിയെയും അവളുടെ ഏഴുമക്കളെയും അവരുടെ ഗുരുവായ ഏലിയസ്സെറിനെയും ഓർമ്മിക്കുന്നു. ആ ഓർമ്മ നമുക്ക്‌ കാവലാകട്ടെ.

നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ ജനനത്തിനു ഏകദേശം 163 വര്‍ഷങ്ങള്‍ക്കു മുമ്പു യഹൂദ - മക്കാബ്യ വംശത്തില്‍ ജനിച്ചുജീവിച്ചവരാണ് ഭാഗ്യവതിയായ ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറും.
അന്നത്തെ രാജാവ് അന്ത്യോഖ്യസ് എപ്പിപ്പാനിയോസ് ദൈവനിഷേധിയും നിഷ്ഠൂരനുമായിരുന്നു. യഹോവ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അതീവ തല്പരരായിരുന്ന ശ്മൂനിയുടെ കുടുംബം ദൈവത്തെ തള്ളിപ്പറയണമെന്ന രാജകല്പനയ്ക്കു വിധേയരാകാതെ രാജഭക്തിയ്ക്കു അപ്രിയരായി.
‘സൂസ' എന്ന വിഗ്രഹത്തെ നമസ്കരിക്കണമെന്നും യഹോവയെ തള്ളിപ്പറയണമെന്നുമുള്ള രാജാവിന്റെ കല്പനയെ, ദൈവീക ശക്തിയാല്‍ എതിര്‍ത്തപ്പോള്‍ ശ്മൂനി കുടുംബത്തിനുനേരെ പീഢയഴിച്ചുവിട്ടു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഢകള്‍ക്കും ശ്മൂനി കുടുംബത്തെയും ഗുരുവിനെയും ദൈവഭക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ രാജാവ് ഇവരെ കൊന്നുകളയാന്‍ ഉത്തരവിട്ടു. തിളച്ചുമറിയുന്ന എണ്ണയില്‍ അമ്മയെയും ആറുമക്കളെയും ഏലിയാസറിനെയും സാക്ഷിനിര്‍ത്തി ഏഴാമനെ വറുത്തു കോരിയപ്പോഴും യഹോവ ഭക്തി തള്ളിപ്പറയാതെ വിശുദ്ധയായിനിന്ന ശ്മൂനിയെ ദൈവം ബലപ്പെടുത്തി.
മക്കളെ ഓരോരുത്തരായി കൊന്നൊടുക്കിയപ്പോഴും സത്യ വിശ്വാസത്തെ തള്ളിപ്പറയാതിരുന്ന വിശുദ്ധ അമ്മയെയും നിഗ്രഹിച്ച സൈന്യം ഏലിയാസറിനെയും വധിച്ചു. ‘ദൈവപീഢ അഴിച്ചുവിട്ടാല്‍ ഭീകരമരണം നിന്റെമേലും വരും' എന്ന അമ്മയുടെ പ്രവചനം താമസംവിന നിവര്‍ത്തിക്കപ്പെട്ടു.
പുണ്യവതിയായ അമ്മയുടെയും മക്കളുടെയും ഗുരുവിന്റെയും നാമത്തില്‍ മൂസല്‍ പട്ടണത്തില്‍ കരക്കോസില്‍ ഒരു പള്ളി സ്ഥാപിക്കുകയും ഓഗസ്റ്റ് ഒന്നാം തീയതി ആണ്ടുതോറും അമ്മയും മക്കളും ഗുരുവും നിഴലായി അവിടെ പ്രത്യക്ഷപ്പെട്ടു വരുകയും ചെയ്യുന്നു. ശീമയാത്ര ചെയ്തിട്ടുള്ള പിതാക്കന്മാര്‍ ഈ വലിയ അത്ഭുതം കണ്ടതായി സാക്ഷീകരിച്ചിരിക്കുന്നു.
ആ നിർമ്മല രക്ത സാക്ഷികളുടെ ഓർമ്മ നമുക്ക്‌ കോട്ടയാകട്ടെ.

ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയും, ശെമ്മാശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മുമ്പനും, കല്ലേറുകൾ ഏൽക്കുമ്പോഴും എറിയുന്നവർക...
08/01/2019

ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയും, ശെമ്മാശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മുമ്പനും, കല്ലേറുകൾ ഏൽക്കുമ്പോഴും എറിയുന്നവർക്കായി പ്രാർത്ഥിച്ച പരിശുദ്ധനായ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സഭ കൊണ്ടാടുന്നു.....
പരിശുദ്ധന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിത്തീരട്ടെ.......

Address

Mor Aphrem Jacobite Syrian Church Parakode
Adoor
691554

Opening Hours

Wednesday 8:30am - 12pm
Friday 8:30am - 1pm
Saturday 7am - 8pm
Sunday 5:45am - 8pm

Website

Alerts

Be the first to know and let us send you an email when Parakode Kochupally പറക്കോട് കൊച്ചുപള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share