Christian Apologia Network-മലയാളം

Christian Apologia Network-മലയാളം Christian Apologia Network stands for Christian faith & Apostolic Doctrines

09/08/2026

. . .. #യേശു #ദൈവം #ആണ്. #ബൈബിൾ, #ഖുറാൻ.. is God.

04/08/2026

. #യേശു #ചരിത്രം #ബൈബിൾ

03/08/2026

, .

"ഇറച്ചി തിന്നും ബ്രാഹ്മണൻ"       Kerala story 2 ന്റെ trailer ഇറങ്ങിയ പശ്ചാത്തലത്തിൽ, മൃഗങ്ങളെ ഭക്ഷണം ആക്കുന്ന കാര്യത്തിൽ...
19/02/2026

"ഇറച്ചി തിന്നും ബ്രാഹ്മണൻ"
Kerala story 2 ന്റെ trailer ഇറങ്ങിയ പശ്ചാത്തലത്തിൽ, മൃഗങ്ങളെ ഭക്ഷണം ആക്കുന്ന കാര്യത്തിൽ വീണ്ടും ചർച്ചകൾക്ക് വഴി ഒരുക്കി ഇരിക്കുകയാണ്. സനാതനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹിന്ദു മതമൗലിക വാദികൾ ഭക്ഷണത്തിൻ്റെ പേരിൽ ഇന്ത്യയിൽ ന്യായ രഹിതമായ നിയമങ്ങൾ കൊണ്ട് വന്നു മറ്റുള്ളവരെ വേട്ടയാടുന്നു. Beef ന്റെ പേരിൽ നിരവധി ആളുകൾ ഇന്ത്യയിൽ ദിനംപ്രതി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നത് വേദനാജനകമാണ്.
ഈ അവസരത്തിൽ സനാതനികളെ ചില ചരിത്ര സത്യങ്ങൾ ഓർമ്മപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.
പാശ്ചാത്യ ലോകത്തിന് ഹിന്ദു മതം പരിചയപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഇപ്രകാരം ആണ്
"പുരാതന ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച്, മാംസം കഴിക്കാത്ത ഒരു മനുഷ്യന് നല്ല ഹിന്ദുവായിരിക്കാൻ സാധ്യമല്ല എന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും." The Complete Works of Swami Vivekanand, vol.3, page 536.
പുരാതന കാലത്ത് ഹിന്ദുക്കൾ വിശേഷാൽ ബ്രാഹ്മണർ മൃഗങ്ങളെ കൊല്ലുകയും അവയെ ഭക്ഷിക്കുകയും ചെയ്തിരുന്നതായി മനസിലാക്കാൻ സാധിക്കും.
അതിൻ്റെ ചില തെളിവുകൾ താഴെ നൽക്കുന്നു
മനുസ്മൃതി അഞ്ചാം അധ്യായത്തിൽ മൃഗങ്ങളെ കൊല്ലുന്നതും അവയെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന കാര്യത്തിനെ കുറച്ചു അനവധി കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ചില കാര്യങ്ങൾ ഇവയാണ്.
അധ്യായം 5: 22,
ശുപാർശ ചെയ്യപ്പെടുന്ന മൃഗങ്ങളെയും പക്ഷികളെയും ബ്രാഹ്മണർ ബലിയർപ്പണത്തിനും അവരുടെ ആശ്രിതർക്ക് ഭക്ഷണം നൽകുന്നതിനുമായി കൊന്നേക്കാം; അഗസ്ത്യൻ പണ്ടു ചെയ്തതുപോലെ.-
അധ്യായം 5: 23,
പുരാതന കാലത്ത് ബ്രാഹ്മണരും ക്ഷത്രിയരും യാഗങ്ങളിൽ കഴിക്കാവുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കൊണ്ടാണ് യാഗ ഭോജനം ഉണ്ടാക്കിയിരുന്നത്.
അധ്യായം 5: 27
ജലം തളിക്കപ്പെട്ട മാംസം ബ്രാഹ്മണൻ്റെ നിർദേശപ്രകാരം
ആചാരപരമായ കാര്യത്തിനു ഭക്ഷിക്കാം കൂടാതെ ഒരാളുടെ ജീവൻ അപകടത്തിലാകുമ്പോഴും ഒരാൾക്ക് മാംസം കഴിക്കാം.
അധ്യായം 5: 32
ദേവന്മാരെയും ആചാരങ്ങളെയും ആദരിക്കുന്ന വിധത്തിൽ മാംസം കഴിക്കുന്ന ഒരാൾ പാപം ചെയ്യുന്നില്ല, അയാൾ അത് വാങ്ങിയാലും, സ്വയം മൃഗത്തെ കൊന്നാലും, മറ്റുള്ളവരിൽ നിന്ന് സമ്മാനമായി സ്വീകരിച്ചാലും.
അധ്യായം 5: 36
ഒരു ബ്രാഹ്മണൻ ഒരിക്കലും മന്ത്രങ്ങളാൽ വിശുദ്ധീകരിക്കപ്പെടാത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; എന്നാൽ, , വേദഗ്രന്ഥങ്ങളാൽ വിശുദ്ധീകരിക്കപ്പെട്ട മാംസം ഭക്ഷിക്കാം.
മനുസ്മൃതി കൂടാതെ ശതപഥ ബ്രാഹ്മണം, ഋഗ്വേദം,
വസിഷ്ഠ ധർമ്മസൂത്രം, ആപസ്തംബ ഗൃഹസൂത്രം തുടങ്ങി പുരാതന ഹൈന്ദവ കൃതികളിലും മാംസാഹാരത്തെ കുറച്ചു പ്രതിപാദിച്ചിട്ടുണ്ട് ഇത് വിരൽ ചൂണ്ടുന്നത് , പുരാതന ഹിന്ദുക്കളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു മാംസാഹാരം എന്ന യാഥാർത്ഥ്യത്തിലേക്ക് ആണ്.
കാരണം കൂടാതെ മൃഗങ്ങളെ കൊല്ലുന്നത് പാവം ആയി പറയുമ്പോൾ തന്നെ മതപരമായ ആചാരങ്ങൾക്കു വേണ്ടി മൃഗങ്ങളെ യഥേഷ്ടം കൊല്ലുവാനും അവയെ ഭക്ഷിക്കുവാനും ഹൈന്ദവ വേദങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്. പുരാതന ഹിന്ദുക്കൾ വിശേഷാൽ ബ്രാഹ്മണർ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് ,എന്നാൽ ഇന്നത്തെ മതമൗലികവാദികൾ ബോധപൂർവ്വം ഈ കാര്യം മറച്ചു വെക്കുന്നു.

Address

200 Acre
Adimali
685561

Alerts

Be the first to know and let us send you an email when Christian Apologia Network-മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christian Apologia Network-മലയാളം:

Shortcuts

Share