Achankovil Sree Dharmasastha Temple അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം

  • Home
  • India
  • Achankovil
  • Achankovil Sree Dharmasastha Temple അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം

Achankovil Sree Dharmasastha Temple   അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Achankovil Sree Dharmasastha Temple അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം, Hindu temple, ACHANKOVIL, Achankovil.

For all the activities related to Sri Dharmashastha Temple in Achencoil please follow the page .. !!

அச்சன்கோவில் ஸ்ரீ தர்மசாஸ்தா கோயில்


അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താവിന്റെ വിശ്വാസികളുടെ കൂട്ടായ്മ..!!

18/08/2026
17/08/2026

ചിങ്ങം 01

ആദിത്യവർമ്മ അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി...
16/08/2026

ആദിത്യവർമ്മ അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി...

സ്വാമി ശരണം
14/08/2026

സ്വാമി ശരണം

09/08/2026

അച്ചൻകോവിൽ

✨അച്ചൻകോവിലിലെ ഭദ്ര ✨                 ✨അമ്മൻകാവിൽ അമ്മ ✨അച്ചൻകോവിലിൽ മാമ്പഴതറ ഭഗവതി ദേശദേവതയായി അരുളുന്നു. പൂർണ്ണ പുഷ്കല...
07/08/2026

✨അച്ചൻകോവിലിലെ ഭദ്ര ✨
✨അമ്മൻകാവിൽ അമ്മ ✨

അച്ചൻകോവിലിൽ മാമ്പഴതറ ഭഗവതി
ദേശദേവതയായി അരുളുന്നു.
പൂർണ്ണ പുഷ്കല സമേതനായിട്ടാണ് ശാസ്താവ് പ്രധാന ശ്രീകോവിലിൽ ഉള്ളത് എന്ന് പറയുമ്പോഴും ഇവിടെ മറ്റൊരു ഭഗവതി സങ്കല്പം കൂടി ഉണ്ട്.
അച്ചൻകോവിലിൽ ഭദ്രയായോ അല്ലെങ്കിൽ രൗദ്രഭാവത്തിലുള്ള സങ്കല്പമായോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരു ദേവീ സങ്കല്പമാണിത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഉയർന്നു നിൽക്കുന്ന ഒരു പ്രതലത്തിലാണ് ആ ക്ഷേത്രം ഉള്ളത്.

മുൻകാലത്ത് ഇവിടെ ശാസ്താ ക്ഷേത്രത്തിലെ നടയടച്ചതിനു ശേഷം നേദ്യം അർപ്പിക്കാൻ വരുമായിരുന്നു. പക്ഷേ ദേവിക്ക് അങ്ങനെ നേദ്യം അർപ്പിച്ചാൽ പോരാ എന്ന് വന്നൊരു കാലത്ത് ഇവിടെ പൂജയ്ക്കായി വന്ന മേൽശാന്തിയെ കാണാതാവുകയും അദ്ദേഹത്തിന്റെ പല്ലും നഖങ്ങളും മാത്രം പിന്നെ കിട്ടുകയും ചെയ്തു. അങ്ങനെ പ്രശ്നം വച്ച് നോക്കുമ്പോഴാണ് ദേവിക്ക് അവിടെ നട അടയ്ക്കുന്നതിനു മുൻപ് തന്നെ നേദ്യം വേണമെന്നും മാത്രമല്ല അതീവ ശക്തിയോട് കൂടിയാണ് ദേവി നിൽക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്തത്. ദേവിയുടെ ശക്തി കുറയ്ക്കാനായി 40 അടി താഴ്ചയിൽ വിഗ്രഹത്തെ കമഴ്ത്തിയിട്ട് മണ്ണിട്ട് മൂടുകയും അതിനു മുകളിൽ ദേവിയുടെ സാന്നിധ്യത്തെ ചൈതന്യത്തെ ആവാഹിച്ചെടുത്ത് രണ്ട് സ്ഫടിക ബിംബങ്ങളിൽ ആക്കി അതിനുമുകളിൽ ശിലാപ്രതിഷ്ഠ നടത്തിയെന്നും വിശ്വസിക്കുന്നു. അങ്ങനെ ദേവിയുടെ അന്നത്തെ ആ ശക്തി അതേ ഭാവത്തിൽ രണ്ടായി പകുത്തെടുത്ത് എന്നാൽ രൗദ്രഭാവമെല്ലാം ഒതുക്കി സാത്വിക ഭാവത്തിൽ അനുഗ്രഹീത ഭാവത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുകയാണ് എന്നാണ് വിശ്വാസം. ഇതിനു തൊട്ടരികിലായിട്ട് നാഗരാജാവിന്റെ വിഗ്രഹമുണ്ട്.

ചിത്രങ്ങൾ : AI

*കാന്തമല*     ശ്രീപരശുരാമന്‍ സ്ഥാപിച്ച ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് കുളത്തൂപുഴ, ആര്യങ്...
06/08/2026

*കാന്തമല*

ശ്രീപരശുരാമന്‍ സ്ഥാപിച്ച ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് കുളത്തൂപുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, ശബരിമല, കാന്തമല, എന്നിവ.

കുളത്തൂപുഴയില്‍ - ബാല്യം,
ആര്യങ്കാവില്‍ - കൗമാരം,
അച്ചന്‍കോവിലില്‍ - ഗൃഹസ്ഥം,
ശബരിമലയില്‍ - സന്യാസം,
കാന്ത മലയില്‍ - വാനപ്രസ്ഥം ,
എന്നിങ്ങനെയാണ് ശാസ്താക്ഷേത്രങ്ങളില്‍ ഭഗവാന്‍റെ ഭാവം. ഇതില്‍ മോക്ഷാവസ്ഥയിലുള്ള കാന്തമല ക്ഷേത്രം മാത്രം വനത്തിലെവിടെയോ മറഞ്ഞുകിടക്കുകയാണ് എന്നാണ് പലരും പറയുന്നത്.

മകരജ്യോതി തെളിയുന്ന പൊന്നമ്പല മേടാണ് കാന്തമല എന്ന വാദം നിലവിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാം എന്നത് ഈ വാദത്തിനു ബലം നല്‍കുന്നുമുണ്ട്. എന്നാല്‍ പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ.

അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്‍റെ തിരുവാഭരണങ്ങളില്‍ കാന്തമല ശാസ്താവിന്‍റെതെന്ന് കരുതുന്ന വാളാണ് പ്രധാനം. ഈ തങ്കവാള്‍ കാട്ടിനുള്ളില്‍ വെച്ച് ഒരു ആദിവാസിമൂപ്പന് അയ്യപ്പന്‍ സമ്മാനിച്ചെന്നും അദ്ദേഹം അത് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ എത്തിച്ചെന്നുമാണ് ഐതിഹ്യം. ഈ വാളാണ് ഉത്സവകാലത്ത് പത്തുദിവസം അച്ചന്‍കോവില്‍ ശാസ്താവിന്‍റെ അരികില്‍ സ്ഥാപിക്കുക

കാന്തമല എവിടെയെന്ന് കണ്ടുപിടിക്കാന്‍ പല അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കാടിന്‍റെ അഗാധതയിൽ എവിടെയോ മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ കാന്തമലയെ പ്രകൃതി തന്നെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എന്നാണ് പലരും പറയുന്നത്.

മൂഴിയാർ അയ്യപ്പ ക്ഷേത്രമാണ് കാന്തമല എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

എന്നാൽ ഒരു ഡാം നിർമ്മിച്ചപ്പോൾ തുടച്ചുനീക്കപ്പെട്ട ഒരു അതി പുരാതന ശാസ്താക്ഷേത്രമുണ്ട്. കുട്ടിക്കാനം-കട്ടപ്പന റൂട്ടിലെ മാട്ടുക്കട്ടയിൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ ഇന്നും നിലകൊള്ളുന്ന പുരാതന അയ്യപ്പക്ഷേത്രം.

ഇന്നും ആ ഗ്രാമവും അവിടത്തെ പഞ്ചായത്തും അറിയപ്പെടുന്നത് "അയ്യപ്പൻകോവിൽ" എന്ന പേരിൽത്തന്നെയാണെന്നത് ആ പ്രദേശത്തിന്റെ ജീവിതത്തിൽ ക്ഷേത്രത്തിനു ലഭിച്ചിരുന്ന സ്ഥാനം വെളിവാക്കുന്നു.

സഹ്യാദ്രിയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നാണ് ഐതിഹ്യം. പലരും ഈ ക്ഷേത്രം പഞ്ച-ശാസ്താ ക്ഷേത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നുകാണാം. പകരം കാന്തമല എന്നാണ് കാണുന്നത്. കാന്തമലയിൽ ശിവ ചൈതന്യമാണ്, ശബരിമലയ്ക്ക് നിലയ്ക്കൽ എന്ന പോലെ അച്ഛൻകോവിലിന് കാന്തമല. മറ്റു ചില കഥകളിൽ പഞ്ച-ശാസ്താ ക്ഷേത്രങ്ങളിൽ പൊന്നമ്പലമേട് ഉൾപ്പെടുത്തിയിരിക്കുന്നു, പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്. അത് കൊണ്ട് കുളത്തുപുഴയും, ആര്യങ്കാവും, അച്ഛൻ കോവിലും, അയ്യപ്പൻ കോവിലും, ശബരിമലയുമാണ് പഞ്ച ശാസ്താ ക്ഷേത്രങ്ങളെന്ന് അനുമാനിക്കാം. ഈ അഞ്ചിടത്തും ശാസ്താവിന്റെ വ്യത്യസ്ത അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പരശുരാമൻ പ്രതിഷ്ഠനടത്തിയിരിക്കുന്നതെന്നാണ് ഐതിഹ്യം. കുളത്തുപുഴയിൽ ബാല്യം, ആര്യങ്കാവിൽ കൗമാരം, അച്ഛൻകോവിലിൽ ഗൃഹസ്ഥം, അയ്യപ്പൻകോവിലിൽ വാനപ്രസ്ഥം, ശബരിമലയിൽ സന്യാസം). ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധപ്പെട്ടിരുന്നതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കൻ ഇവിടെ വേട്ടയ്ക്ക് വരികയും അമ്പലം കാണാൻ ഇടവരുകയും തുടർന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ക്ഷേത്രം വകയായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നത്രെ. അതിൽ പ്രധാനഭാഗം തമിഴ്നാട്ടിലെ ഡിണ്ടികലിൽ ആയിരുന്നു. പത്തനംതിട്ട ജില്ലയിൽ ശാസ്താംകണ്ടം (നാറാണംമുഴി പഞ്ചായത്തിൽ) എന്നറിയപ്പെടുന്ന പ്രദേശവും അയ്യപ്പൻ കോവിൽ വകയായിരുന്നു എന്നും പറയപ്പെടുന്നു. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം. വർഷ കാലത്ത് ഇടുക്കി ജലായശത്തിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു. വേനലിൽ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. എന്നാൽ വർഷകാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975ൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ക്ഷേത്രം പൊളിച്ച് മാറ്റി അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് പുതിയ ക്ഷേത്രം സ്ഥാപിച്ചു പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇത് ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന് 2001ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ ക്ഷേത്രം പുനർനിർമ്മിച്ചു. ഇതിനെതിരേ ബോർഡ് നിയമ നടപടി സ്വീകരിക്കുകയും കേസ് കട്ടപ്പന സബ് കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ തൽക്കാലം ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാൻ കേരള ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തജനങ്ങളിപ്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്.

ഇന്നും രാജഭരണം നിലനിൽക്കുന്ന ഇന്ത്യയിലെ രണ്ടുരാജാക്കന്മാരിൽ ഒരാളായ കോവിൽമല രാജാവിന്റെ ദേശവും ഇതിനടുത്താണ്.(കോവിൽമല ഇപ്പോൾ കോഴിമല എന്നും പറയുന്നു)

credits : respected Owner

ഉഗ്രവിഷ സംഹാരിയായ സാക്ഷാൽ അച്ചൻകോവിൽ ശാസ്താവ്. ...
05/08/2026

ഉഗ്രവിഷ സംഹാരിയായ സാക്ഷാൽ അച്ചൻകോവിൽ ശാസ്താവ്. ...

പുനലൂരിൽ നിന്നും അച്ചൻകോവിലിലേക്ക് ഉള്ള KSRTC ബസ്സ് സമയം (എല്ലാ ബസ്സും സ്ത്രീകൾക്ക് സൗജന്യമാണ് )
05/08/2026

പുനലൂരിൽ നിന്നും അച്ചൻകോവിലിലേക്ക് ഉള്ള KSRTC ബസ്സ് സമയം (എല്ലാ ബസ്സും സ്ത്രീകൾക്ക് സൗജന്യമാണ് )

Address

ACHANKOVIL
Achankovil
689696

Telephone

+919446197200

Website

Alerts

Be the first to know and let us send you an email when Achankovil Sree Dharmasastha Temple അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category