24/12/2022
നമ്മുടെ ഭദ്രാസനകാര്യത്തിൽ നിന്നും ക്രമീകരിച്ച മാനീസൊ 2022 എന്ന ക്രിസ്തുമസ് കരോളിൽ നമ്മുടെ ഇടവക ഏറ്റവും പ്രശംസനീയമായ വിധത്തിൽ പങ്കെടുത്ത കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. നമ്മുടെ ടീമുകൾക്ക് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ലഭിച്ച പ്രശംസയും, അംഗീകാരവും ഇടവക അംഗങ്ങളായ നമുക്ക് ഓരോരുത്തർക്കും അഭിമാനകരമാണ്. നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മാനീസോയിൽ പങ്കെടുത്തവരെ പ്രത്യേകം അനുമോദിക്കുകയും, നേതൃത്വം നൽകിയവരെ നന്ദിയോടെ ഓർക്കുകയും, അവരുടെ താലന്തുകൾക്കായി സർവ്വശക്തനായ ദൈവത്തോട് നന്ദി പറയുകായും ചെയ്യുന്നു.