14/09/2025
കർത്താവിൽ പ്രിയരേ,
നമ്മുടെ ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ സെപ്റ്റംബർ മാസം 19, 20 (വെള്ളി,ശനി) തീയതികളിൽ സന്ധ്യ പ്രാർത്ഥനയോടും വിശുദ്ധ കുർബ്ബാനയോടും കൂടെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ കർത്താവിൽ പ്രത്യാശിക്കുന്നു. എല്ലാ വിശ്വാസികളും തങ്ങളുടെ ഡ്യൂട്ടികൾ ക്രമീകരിച്ചു സെപ്റ്റംബർ 19 ആം തീയതി വൈകുന്നേരം 6:30 മണിക്കുള്ള കോടിയേറ്റിലും, സന്ധ്യാ പ്രാർത്ഥനയിലും 8 ആം തീയതി രാവിലെ 8.30 ന് പ്രഭാത പ്രാർത്ഥനയിലും വിശുദ്ധ കുർബ്ബാനയിലും തുടർന്നുള്ള നേർച്ച വിളമ്പ്, റാസ, ലേലം, പെരുന്നാൾ സദ്യ എന്നിവയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കർത്തൃ നാമത്തിൽ അപേക്ഷിക്കുന്നു.
ലേലം വിളിക്കുവാനുള്ള ഉള്ള വസ്തുക്കൾ ഇടവക ജനങ്ങൾ ഭവനങ്ങളിൽ നിന്ന് കൊണ്ട് വരണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
ഈ വർഷത്തെ പെരുന്നാൾ ഷെയർ 30 പൗണ്ട് ആയാണ് ക്രമീകരിച്ചിരിക്കുന്നത് കഴിവുള്ളതും ആളുകൾ പെരുന്നാൾ ഷെയർ എടുക്കുവാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് ശേഷം ഈ വർഷത്തെ നമ്മുടെ ഓണാഘോഷം നടത്തുവാൻ താല്പര്യപെടുന്നു. ആയതിനാൽ എല്ലാവരും തനത് കേരളീയ വസ്ത്രം ധരിച്ചെത്തുവാൻ ശ്രെമിക്കണമെന്ന് അറിയിക്കുന്നു.
എന്ന്
ട്രസ്റ്റീ, & സെക്രട്ടറി
Our Church address :
Holy Family RC Church,
34 Whitby Ave,
Preston
PR2 3YP