23/05/2025
#ലണ്ടൻ തെരുവീഥിയിലെ പരസ്യയോഗ പ്രസംഗികർ
*************
Pr. ബി. മോനച്ചൻ കായംകുളം
ഇത് എബ്രഹാം പുത്തൻപുരക്കൽ എന്ന 81കാരൻ ലണ്ടൻ പാർലമെൻറ് മന്ദിരത്തിന്റെ തൊട്ടു മുന്നിലുള്ള വിശാലമായ വീഥീക്കരികിൽ വചന ഭാഗങ്ങൾ എഴുതിയ പ്ലേ കാർഡുമായി നിൽക്കുന്ന സുവിശേഷത്തിന്റെ കാവൽ ഭടൻ
ഇംഗ്ലണ്ടിലെ കെൻ്റ എന്ന സ്ഥലത്ത് സ്വന്തമായി വീടുള്ള പ്രശസ്തരായ മക്കളുള്ള 81 കാരനയ എബ്രഹാം അപ്പച്ചനും 80 വയസ്സു പ്രായമുള്ള അദ്ദേഹത്തിന്റെ ഭാര്യ ശോശാമ്മ പുത്തൻപുരയ്ക്കലും ലണ്ടനു സമീപമുള്ള അവർ നടത്തുന്ന ഒരു ക്രിസ്ത്യൻ ബുക്ക് ഡിപ്പയിലെ ഇടുങ്ങിയ ഒരു മുറിയിലേക്ക് തിങ്കളാഴ്ച രാവിലെ എത്തുന്നു ശനിയാഴ്ച വരെ അവിടെ പാർക്കുന്നു പട്ടണത്തിൽ എളുപ്പം എത്തുവാനുള്ള സൗകര്യത്തിനായിട്ടാണ് ഇവർ ഇവിടെ പാർക്കുന്നത് ഞായറാഴ്ച ആരാധനയ്ക്കായി മകൻ പാസ്റ്റർ ആനന്ദ് എബ്രഹാം നടത്തുന്ന സഭയിലേക്ക് പോകുന്നു. തിങ്കൾ മുതൽ ശനി വരെ 81 കാരനായ എബ്രഹാം അച്ചായൻ ഇതിനോടകം ഹൃദയ ശസ്ത്രക്രിയയും ബൈപ്പാസ് ഒക്കെ നടത്തിയിട്ടുള്ള ഈ വയോ വൃദ്ധൻ താമസ സ്ഥലത്ത് നിന്ന് ഏതാണ്ട് 20 മൈൽ അകലയുള്ള ലണ്ടൻ പട്ടണത്തിലേക്ക് ട്രെയിൻ കയറി വരുന്നു കൂടെ ഒരു കെട്ട് ഇംഗ്ലീഷ് ട്രാറ്റുകളും വലിയൊരു പ്ലേ കാർഡും അത് കൊണ്ടുവരാനുള്ള ചെറിയ ഉരുട്ടുവണ്ടിയും കാണും മഴയത്തും മഞ്ഞത്തും ഇംഗ്ലണ്ടിലെ അതി ശൈത്യം സഹിച്ച് അദ്ദേഹം ഒരു സ്റ്റൂറ്റുളിൽ ആ വഴിയരികിൽ ഇരിക്കും
"യേശു കർത്താവ് ഭൂമിയിൽ വന്നത് മാനവജാതിയെ രക്ഷിപ്പാൻ ആണെന്ന് അവിടുന്ന് ന്യായാധിപതിയായി വീണ്ടും വരുമെന്നും അവനെ എതിരേൽപ്പാൻ ഒരുങ്ങുക എന്നും ഒരു വശത്തും മറുവശത്ത്
"നിൽക്കുക ശ്രദ്ധിക്കുക നരകം യാഥാർത്ഥ്യമാണ് നിങ്ങൾ അവിടേക്കു പോകാതിരിക്കണമെങ്കിൽ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ന നമേൽക്കുക യേശുവിനോടൊപ്പം സ്വർഗ്ഗത്തിൽ പോകാൻ ഒരുങ്ങുക യേശുവിനെ എതിരേൽപ്പാൻ ഒരുങ്ങുക എന്നീ വാചകങ്ങൾ ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എഴുതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലണ്ടൻ പട്ടണം കാണുവാൻ ഒഴുകിവരുന്ന ജനം കാണുവാൻ തക്കവണ്ണം അത് ഉയർത്തിപ്പിടിച്ച് അദ്ദേഹം അവിടെ ഇരിക്കുന്നു
ലണ്ടൻ പെന്തക്കോസ്ത സഭയുടെ ( LPC) സീനിയർ പാസ്റ്റർ സാം ജോണിനെപ്പം ട്രെയിനിൽ ലണ്ടൻ പട്ടണം കാണാനിറങ്ങുമ്പോൾ ട്രെയിനിൽ വച്ച് എന്നോട് പാസ്റ്റർ സാം പറഞ്ഞു ചിലപ്പോൾ നമുക്ക് എബ്രഹാം അച്ചായനെ കാണാൻ കഴിയും പറഞ്ഞതുപോലെ തന്നെ അദ്ദേഹം അവിടെ ഉണ്ടായിരുന്നു ബോർഡ് ഉയർത്തിപ്പിടിച്ച് സ്റ്റുളിൽ കണ്ണുമടച്ച് തൂങ്ങി പിടിച്ച അദ്ദേഹം ഇരിക്കുന്നു ഞങ്ങളെ കണ്ടതും അദ്ദേഹം ചാടി എഴുന്നേറ്റു എന്നെ അറിയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ബി. മോനച്ചൻ പാസ്റ്റർ അല്ലേ 30 വർഷം മുമ്പ് ചെന്നയിൽ ഐപിസി പാഡി സഭയിൽ പ്രസംഗിക്കാൻ വന്നപ്പോൾ കണ്ടതാണ് എന്ന് പറഞ്ഞു .കൂടാതെ നിരന്തരം യൂട്യൂബിലൂടെ എൻ്റെ പ്രസംഗങ്ങൾ കേൾക്കാറുണ്ടെന്നും പറഞ്ഞു. 1972 മുതൽ ജർമ്മനിയിൽ കോടികൾ മറിയുന്ന സ്വർണം വ്യാപാരം ചെയ്തിരുന്ന എബ്രഹാം അച്ചായൻ നേഴ്സ് ആയിരുന്ന ഭാര്യ ശോശാമ്മയും ഇന്ന് സുവിശേഷത്തിനു വേണ്ടി തങ്ങളാൽ ആവോളം അദ്ധ്വനിക്കുന്നു അച്ചായൻ പ്ലേ കാർഡുമായി ലണ്ടൻ പട്ടണത്തിൽ നിൽക്കുമ്പോൾ അമ്മച്ചി ബുക്ക് ഡിപ്പോയിൽ ആയിരിക്കും.
ഇതുകൂടാതെ അദ്ദേഹം പാർക്കുന്ന കെൻ്റ , ലണ്ടൻ പട്ടണങ്ങളിലെ എല്ലാ വീടുകളിലും ഡോർ ടു ഡോർ അദ്ദേഹം കയറിയിറങ്ങി ലഘുലേഖ നൽകിയിട്ടുണ്ട് എന്നും അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകിയ പാസ്റ്റർ സാം ജോൺ പറയുകയുണ്ടായി.
എബ്രാഹാം പുത്തൻപുരയ്ക്കൽ അച്ചായൻ തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഞങ്ങൾക്ക് ' ചൂട് കാപ്പി നൽകി തെരുവിൽ നിന്ന് ഞങ്ങൾ പ്രാർത്ഥിച്ച്
പിരിയുപ്പോൾ ആണ് അപ്പച്ചൻ നിൽക്കുന്ന സ്ട്രീറ്റിന്റെ എതിർ സ്ട്രീറ്റിൽ നിന്ന് പരസ്യ യോഗ പ്രസംഗം നടത്തുന്ന തിരുവനന്തപുരംകാരി
സിസ്റ്റർ . അനു ആൻറണിയെ കാണുന്നത് 17 വർഷമായി അവരും ഇവിടെ നിന്ന് സുവിശേഷം വിളിച്ചു പറയുന്നു ഒരു നേഴ്സ് ആയി ലണ്ടൻ പട്ടണത്തിൽ എത്തിയ സഹോദരി അനു ഇപ്പോൾ . ജോലി ചെയ്യുന്നില്ല മക്കൾ ജോലിക്കാരാണ് രാവിലെ വീട്ടിൽ നിന്നു ഇറങ്ങും ഉച്ചവരെ ഇവിടെനിന്ന് പരസ്യം പ്രസംഗം നടത്തും ഒരു സായിപ്പ് അപ്പച്ചൻ പ്ലേക്കാർഡു മായി അടുത്തുനിൽപ്പ് ഉണ്ട് അദ്ദേഹമാണ് സഹോദരിക്ക് പ്രസംഗി ക്കുവാൻ മൈക്ക് നൽകുന്നത്. ചിലരുടെ ദൃഷ്ടിയിൽ ഇതൊക്കെ ഭോഷത്തമായിരിക്കാം അല്ലെങ്കിലും "ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്നവർക്ക് ദൈവശക്തിയും ആണല്ലോ"
ജീവിക്കുവാൻ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും കാലാവസ്ഥ പ്രതികൂലങ്ങളെ അതിജീവിച്ച് ഈ പട്ടണം കാണാൻ വരുന്ന ജനലക്ഷങ്ങളോട് ഒരു വാക്കിലെങ്കിലും യേശു കർത്താവിന് സ്നേഹത്തെ കുറിച്ച് പറയുന്ന ഈ അപ്പച്ചനും സഹോദരിയും ഒക്കെ നിത്യതയിൽ മാനിക്കപ്പെടും തീർച്ച.
രാവിലെ ഞാനും പാസ്റ്റർ സാമും അപ്പച്ചൻ്റെ ബുക്ക് ഡിപ്പോ സന്ദർശിക്കാം എന്ന് പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോൾ ഇതുവരെ ദൈവദാസന്മാരെ കാത്തിരുന്നിട്ട് അപ്പച്ചൻ പതിവുപോലെ പരസ്യ യോഗത്തിനായി ലണ്ടനിലേക്ക് പോയി എന്ന് അമ്മച്ചി പറഞ്ഞു.
ഒരിക്കൽ കോടികളുടെ സ്വർണ ബിസിനസ് നടത്തിയിരുന്ന എബ്രാഹം അപ്പച്ചന്റെ ദിനചരിയായി ഇത് മാറിക്കഴിഞ്ഞു.
ഇംഗ്ലണ്ടിൽ ഇപ്പോൾ തണുപ്പ് കുറഞ്ഞു നിൽക്കുന്ന സമയമാണ് എങ്കിൽ പോലും നാട്ടിൽനിന്ന് ചെല്ലുന്ന നമുക്ക് പുറത്തിറങ്ങി നില്പ്പ്പാൻ കഴിയില്ല. കൊടും ശത്യം ഉള്ളപ്പോഴും അധികഠിനമായ ശീതക്കാറ്റ് വീശുപ്പോഴും അവ എല്ലാം സഹിച്ച് എബ്രഹാം അപ്പച്ചൻ തൻ്റെ സുവിശേഷ ദൗത്യം തുടരുന്നു
നിത്യതയിൽ ഇതുപോലെ നിസ്വാർത്ഥരായ അനേക ദൈവ ഭക്തന്മാരെ കണ്ടുമുട്ടാൻ കഴിയും എന്നു ഞാൻ പ്രത്യാശിക്കുന്നു.