Syro-Malabar Church, Eparchy of Great Britain , Chaplaincy in Southwark

Syro-Malabar  Church, Eparchy of Great Britain , Chaplaincy in Southwark This group is moderated by the Syro Malabar Chaplain of this Diocese. News and Events, announcements etc will be posted to this group. The St. St.

A group dedicated for the Syro Malabar Major Archiepiscopal Church faithful living under the Chaplaincy in Archdiocese of Southwark in the Eparchy of Great Britain . The General Body of the Kaikkarans of the diocese has decided to have this group to coordinate and organise all the activities in the diocese through this group. About our Church
The Syro-Malabar Catholic Church is one of the 22 Easte

rn (Oriental) Catholic Churches in full communion with Rome. It is the second largest Eastern Catholic Church after the Ukrainian Church and the largest of the Saint Thomas Christian (Nazrani) denominations with 4.6 million believers. It is a sui juris Church governed by the Synod of Bishops headed by the Major Archbishop. The Syro-Malabar Church, with its deep-rooted spirituality and high rate of vocations to priesthood and religious life, can be considered as the most vibrant Catholic community in the world. Thomas Christians (Nazranis)

The Syro-Malabar Church is an Apostolic Church which traces its origin to the St. Thomas, the Apostle, who landed at Cranganore (Muziris) in 52 AD and founded seven Christian communities in Kerala, at Palayur, Cranganore, Kokkamangalam, Kottakavu (Parur), Quilon, Niranam, and Chayal. Thomas was martyred in A.D. 72 at Mylapore, near Chennai/Madras. The early Christian community in India was known as St. Thomas Christians. They were also called Nazranis, meaning those who follow the path of Jesus of Nazareth.
[Source :http://www.smcim.org/]

20/04/2023

ആറാമത് എയ്ൽസ്ഫോർഡ് തീർത്ഥാടനം മെയ് 27 ന്. ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

04/05/2021

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു.

മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം അൽപ സമയത്തിനകം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. ആലുവ യു.സി.കോളേജ്, ബാഗ്ലുർ യൂണിയൻ തിയോളജിക്കൽ കോളേജ് എന്നിവടങ്ങളിൽ പഠനത്തിനു ശേഷം കർണ്ണാടകയിലെ അങ്കോളയില്‍ മിഷൻ പ്രവർത്തനം. 1944ൽ ശെമ്മാശ്ശു–കശ്ശിശാ പട്ടങ്ങൾ ലഭിച്ചു.

1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിന്‍ കോളേജിൽ ഉപരി പഠനം. കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ സമ്മേളനത്തിലും പങ്കെടുത്തു.

1999 മുതല്‍ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. 2007ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

29/08/2020

കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശി ജിയോമോൻ ജോസഫ് (46) മരണമടഞ്ഞു.

കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ ഇന്ന് രാത്രി 8.30 നാണ്‌ മരണമടഞ്ഞത്. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമാണ്. ഭാര്യ സ്മിത. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

ജിയോമോന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു.

26/07/2020

ആദരാഞ്ജലികൾ

ചെസ്റ്റർഫീൽഡിൽ കോട്ടയം കങ്ങഴ സ്വദേശി സോണി ചാക്കോ(44) നിര്യാതനായി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയ ഭാര്യ വീട്ടിൽ ബെഡിനു സമീപം മരിച്ചു കിടക്കുന്ന സോണിയെയാണ് കണ്ടത്. മൃതദേഹം ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല.
കോട്ടയം മണർകാട് സ്വദേശിയും നഴ്സുമായ ടിന്റുവാണ് ഭാര്യ. മക്കൾ അന്ന(6), ഹെയ്ഡൻ (3). സോണിയും ടിന്റുവും ചെസ്റ്റർഫീൽഡ് മോർട്ടൺ നേഴ്സിംഗ്ഹോമിൽ ആണ് ജോലി ചെയ്യുന്നത്. നേരത്തെ ഇവർ മാഞ്ചസ്റ്ററിലും വിഗണിലും താമസിച്ചിരുന്നു.

Address

45 Burnt Ash Hill
London
SE120AE

Alerts

Be the first to know and let us send you an email when Syro-Malabar Church, Eparchy of Great Britain , Chaplaincy in Southwark posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syro-Malabar Church, Eparchy of Great Britain , Chaplaincy in Southwark:

Share