30/01/2026
ഇടവകയുടെ നാലാമത് വാർഷിക പെരുന്നാൾ 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് പ്രാർത്ഥനയും 01:00 മണിക്ക് വിശുദ്ധ കുർബ്ബാനയും ബഹു. എൽദോസ് കവുങ്ങുംപള്ളി അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു ഇടവക വികാരി ബഹു. ബേസിൽ ബെന്നി അച്ചനും ബഹു. ബിനു അച്ചനും സന്നിഹിതരായിരുന്നു വിശുദ്ധ കുർബാനയെ തുടർന്ന് സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു തുടർന്ന് സൺഡേ സ്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെട്ടു. ഇടവക ദിനത്തോടും ഓണാഘോഷത്തോടും ഒരുമിച്ച് നടത്തപ്പെട്ട കലാ കായിക മത്സരങ്ങളിൽ വിജയം കൈവരിച്ചവർക്കുള്ള സമ്മാനദാനം നടത്തപ്പെട്ടു. തുടർന്ന് പ്രദക്ഷിണവും ലേലവും നടത്തപ്പെട്ടു. എല്ലാവർക്കും നേർച്ചസദ്യയും നൽകി കൊടിയിറക്കി പെരുന്നാൾ പര്യവസാനിച്ചു.