UseBrain - യുക്തിമാനവർ

UseBrain - യുക്തിമാനവർ A page for people to think rather believe without knowing what to know.

ഈ ഫാൻസി വേഷം കെട്ടൽ കണ്ടപ്പോഴേ കരുതിയതാണ് ഇതൊക്കെ ഊരി നടക്കുന്ന ദിവസം ദൂരെയല്ല എന്ന്.
18/01/2024

ഈ ഫാൻസി വേഷം കെട്ടൽ കണ്ടപ്പോഴേ കരുതിയതാണ് ഇതൊക്കെ ഊരി നടക്കുന്ന ദിവസം ദൂരെയല്ല എന്ന്.

തന്നെ വിളിച്ചു പ്രാര്ഥിക്കുന്നവനെ പോലും രക്ഷിക്കാൻ കഴിയാത്ത ദൈവത്തോട് വീണ്ടും അവർ പ്രാർത്ഥിക്കുകയാണ് /"പരിക്കേറ്റവരെ രക്...
29/10/2023

തന്നെ വിളിച്ചു പ്രാര്ഥിക്കുന്നവനെ പോലും രക്ഷിക്കാൻ കഴിയാത്ത ദൈവത്തോട് വീണ്ടും അവർ പ്രാർത്ഥിക്കുകയാണ് /

"പരിക്കേറ്റവരെ രക്ഷിക്കണേ"

വർഗ്ഗീയത എന്നത് മനസ്സിൽ ഉറങ്ങി കിടക്കുന്ന ഒരു വിഷമാണ്. എപ്പോൾ വേണമെങ്കിലും തലപൊക്കി കടിക്കാം.
15/10/2023

വർഗ്ഗീയത എന്നത് മനസ്സിൽ ഉറങ്ങി കിടക്കുന്ന ഒരു വിഷമാണ്. എപ്പോൾ വേണമെങ്കിലും തലപൊക്കി കടിക്കാം.

നീ കടം കയറി കഷ്ടപ്പെടുന്നത് വരെ അവൻ മിണ്ടിയില്ല. നീ വീണ്ടും കടമെടുത്തു പഴയ കടം വീട്ടുമ്പോഴും അവൻ മിണ്ടിയില്ല. നിന്നെ ഗതി...
20/07/2023

നീ കടം കയറി കഷ്ടപ്പെടുന്നത് വരെ അവൻ മിണ്ടിയില്ല.

നീ വീണ്ടും കടമെടുത്തു പഴയ കടം വീട്ടുമ്പോഴും അവൻ മിണ്ടിയില്ല.

നിന്നെ ഗതികേടിലാക്കിയിട്ട് സഹായിക്കും എന്ന് കരുതുന്ന ദൈവം ഒരു സൈക്കോ അല്ലേ? ഇപ്പോഴും ഇതൊക്കെ വിശ്വസിച്ചു നടക്കുന്ന ആളുകൾ ഉണ്ടെന്നുള്ളത് എന്തൊരു കഷ്ടമാണ് !!

മാനവികത മനുഷ്യർ കാലാനുസൃതമായി ആർജ്ജിച്ചതാണ്. മതം പിന്നോട്ട് വലിക്കാൻ ഇല്ലായിരുന്നെങ്കിൽ എത്രയോ തലമുറക്ക് മുമ്പ് തന്നെ ഇന...
19/07/2023

മാനവികത മനുഷ്യർ കാലാനുസൃതമായി ആർജ്ജിച്ചതാണ്. മതം പിന്നോട്ട് വലിക്കാൻ ഇല്ലായിരുന്നെങ്കിൽ എത്രയോ തലമുറക്ക് മുമ്പ് തന്നെ ഇന്നത്തെ ജീവിത സാഹചര്യങ്ങൾ ഉരുത്തിരിയുമായിരുന്നു !!

ഒരുവഴിയും ഇല്ലെന്നുള്ള അവസ്ഥ ഉണ്ടാക്കിയവനും ഈ പറഞ്ഞ ദൈവം തന്നെയല്ലേ?
16/07/2023

ഒരുവഴിയും ഇല്ലെന്നുള്ള അവസ്ഥ ഉണ്ടാക്കിയവനും ഈ പറഞ്ഞ ദൈവം തന്നെയല്ലേ?

15/04/2023

തന്റെ ഉറ്റ ശിഷ്യൻ യൂദാസിന് മുപ്പത് കാശ് സ്വന്തമായി ഇല്ലെന്ന് കണ്ട് സഹായിക്കാതെ ഒറ്റുകാരനാക്കി മാറ്റിയ ദൈവം നിങ്ങളെ സഹായിക്കുമോ?

ജയിലിൽ കിടക്കുന്ന കുറ്റവാളികളിൽ മത പഠനവും വിശ്വാസവും തലക്ക്  കയറിയവർ തന്നെയാണ് ഉള്ളത്. ഇത്തരം ദൈവവിശ്വാസങ്ങൾ അങ്ങേ ലോകത്...
05/04/2023

ജയിലിൽ കിടക്കുന്ന കുറ്റവാളികളിൽ മത പഠനവും വിശ്വാസവും തലക്ക് കയറിയവർ തന്നെയാണ് ഉള്ളത്. ഇത്തരം ദൈവവിശ്വാസങ്ങൾ അങ്ങേ ലോകത്ത് കിട്ടുന്ന സ്വർഗ്ഗീയ സൗഭാഗ്യങ്ങൾ വിശദീകരിക്കുന്നതിന് പകരം :

അവർ ജീവിക്കുന്ന രാജ്യത്തെ ഭരണഘടന വിശദീകരിച്ചു പഠിച്ചിരുന്നെങ്കിൽ തെറ്റും കുറ്റവും എന്താണെന്നും അതൊക്കെ ചെയ്യുന്നവർക്ക് ഈ ലോകത്ത് കിട്ടുന്ന ശിക്ഷകൾ എന്തൊക്കെയെന്ന് യഥാവിധി മനസ്സിലാക്കി ജയിലിൽ കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നു.

ജയിലിൽ കിടക്കുന്നവരെ വീണ്ടും മതം പഠിപ്പിക്കാൻ ശ്രമിച്ചിട്ട് കാര്യമൊന്നുമില്ല. പതിനായിരക്കണക്കിന് മതങ്ങളും അതിന്റെ ഉപവിഭാഗങ്ങളും ഉള്ളപ്പോൾ ഓരോരുത്തരും അവരവരുടെ ഭാവനയിലെ സ്വർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇത്തരം ഭാവനാ സ്വർഗ്ഗ മായികലോകത്ത് എത്തിച്ചേരാനല്ല മറിച്ചു, ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കാവുന്ന കാലമത്രയും ജീവിച്ചു തീർക്കാനാണ് മത നേതാക്കൾ പോലും ശ്രമിക്കുന്നത് എന്ന് കാണുമ്പോൾ അതിലെ പൊള്ളത്തരം വ്യക്തമാകില്ലേ?

ഈ അടുത്ത കാലത്ത് ഒരു മത അധ്യക്ഷൻ വാർദ്ധക്യ സഹജമായ അസുഖത്താൽ മരണപ്പെട്ടപ്പോൾ അദ്ദേഹം ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു എന്നാണ് വാർത്തകളിൽ നിറഞ്ഞത്. അതായത്, അതായത് പ്രസ്തുത വ്യക്തി മരണപ്പെട്ടു മണിക്കൂറിനുള്ളിൽ ദൈവത്തിങ്കൽ എത്തിച്ചേർന്നു കഴിഞ്ഞു!

ശരീരം പെട്ടിയിൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു എന്നതിനെ പച്ചയായി എതിർത്ത് ശരീരത്തിൽ നിന്ന് വേർപ്പെട്ടു പോകുന്ന ഒരാത്മാവ് ഉണ്ടെന്നുള്ള മിഥ്യാധാരണ ആളുകളിൽ എത്തിക്കാൻ കഴിഞ്ഞതും അത് ഇന്നും നിലനിർത്തുന്നതും മതം മനുഷ്യർക്കുമേൽ നേടിയ വിജയം തന്നെയാണ്.

എന്തായാലും മത പരിശീലനങ്ങൾ ജയിലിൽ നിന്നും ഒഴിവാക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
Jobi Joseph

ആരാലും ശ്രദ്ധിക്കപ്പെടാതെ കന്യാസ്ത്രി മഠത്തിൽ തൂങ്ങി മരിച്ച പാവം പെൺകുട്ടിക്ക് വനിതാ ദിന ഓർമ്മകൾ. കുത്തിപ്പൊക്കാൻ ആളില്ല...
08/03/2023

ആരാലും ശ്രദ്ധിക്കപ്പെടാതെ കന്യാസ്ത്രി മഠത്തിൽ തൂങ്ങി മരിച്ച പാവം പെൺകുട്ടിക്ക് വനിതാ ദിന ഓർമ്മകൾ.

കുത്തിപ്പൊക്കാൻ ആളില്ല, കത്തിക്കാൻ മെഴുകുതിരികളില്ല. കേസുകൊടുക്കാൻ വനിതാ ക്ഷേമ വകുപ്പില്ല, മനുഷ്യാവകാശ പ്രവർത്തകരോ നേതാക്കളോ ഇല്ല.

ഒരിക്കലും സാരിയുടുക്കാത്ത പെൺകുട്ടി സാരിയിൽ തൂങ്ങി കട്ടിലിൽ കുത്തിയിരുന്നു. 🙏

എന്തായാലും പൊങ്കാല ഉണ്ടാക്കുന്നു. എന്നാൽപ്പിന്നെ കൂടെ കുറച്ചു മത്തി ചുട്ടത് കൂടെ ഇരിക്കട്ടെ!
06/03/2023

എന്തായാലും പൊങ്കാല ഉണ്ടാക്കുന്നു. എന്നാൽപ്പിന്നെ കൂടെ കുറച്ചു മത്തി ചുട്ടത് കൂടെ ഇരിക്കട്ടെ!

ഇത് പറഞ്ഞിരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവോ പൂജാരിയോ സന്യാസിയോ മനുഷ്യാവതാര ആൾദൈവങ്ങളോ അല്ല. ഏറ്റവും ശക്തമായ ലിഖിത ഭരണഘടനയ...
04/03/2023

ഇത് പറഞ്ഞിരിക്കുന്നത് ഒരു രാഷ്ട്രീയ നേതാവോ പൂജാരിയോ സന്യാസിയോ മനുഷ്യാവതാര ആൾദൈവങ്ങളോ അല്ല. ഏറ്റവും ശക്തമായ ലിഖിത ഭരണഘടനയുള്ള രാജ്യത്തെ ഹൈക്കോടതി.

നരകത്തിലെ വെന്തുരുകൽ വിധിയിൽ പ്രസ്താവിക്കുന്ന മോഴകൾ ഭരണഘടനാ തലപ്പത്ത് ഇരിക്കുന്നത് ഒട്ടും ആശാസ്യമല്ല. പശുവിന് അപ്പുറം മനുഷ്യന് വിലയില്ലാത്ത ജാതി കോമരങ്ങൾ അരങ്ങു വാഴുന്ന രാജ്യം.

പതിറ്റാണ്ടുകൾ അടക്കിവെച്ചിരുന്ന വർഗ്ഗീയതകൾ പുറത്തെടുത്തു തേച്ചു മിനുക്കുന്ന തിരക്കിലാണ് വിവരം കെട്ട മോഡി യോഗി കൂട്ടുകെട്ടിൽ വടക്കേ ഇന്ത്യയിൽ നിന്ന് തുടങ്ങി ഇന്ത്യയാകെ പടർന്ന ആർഷഭാരത ആഭാസങ്ങൾ. ഇത് ആപത്താണ് ജനാധിപത്യതിനും ഭരണഘടനക്കും സർവോപരി ഓരോ പൗരനും.

മതം തലയ്ക്കു പിടിച്ചു കഴിയുന്ന ജനത്തിന്റെ മൃദുല വികാരങ്ങൾ ഇളക്കി വെടക്കാക്കി വോട്ടാക്കി തനിക്കാക്കുന്ന രാഷ്ട്രീയം. കുറച്...
01/03/2023

മതം തലയ്ക്കു പിടിച്ചു കഴിയുന്ന ജനത്തിന്റെ മൃദുല വികാരങ്ങൾ ഇളക്കി വെടക്കാക്കി വോട്ടാക്കി തനിക്കാക്കുന്ന രാഷ്ട്രീയം.

കുറച്ചു സ്‌കൂളുകളും, ആശുപത്രിയും, പാർക്കുകളും ഉണ്ടാക്കിയിരുന്നെങ്കിൽ ആളുകൾക്ക് ഉപകാരപ്പെടുന്ന പണവും, സ്ഥലവും, സമ്പത്തും ദുർവ്യയപ്പെടില്ലായിരുന്നു.

ആരോട് പറയാൻ? ആര് കേൾക്കാൻ?

മൂഡന്മാർ വിഹരിക്കുമ്പോൾ
മൗനം വിദ്വാന് ഭൂഷണം

Address

Cambridge/UK
Cambridge

Telephone

+447765050230

Website

Alerts

Be the first to know and let us send you an email when UseBrain - യുക്തിമാനവർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to UseBrain - യുക്തിമാനവർ:

Share