11/10/2025
✨CML to Celebrate Foundation Day Globally; Major Archbishop Mar Raphael Thattil to Inaugurate✨
The Cherupushpa Mission League (CML), a vibrant Catholic lay organization that began in India and has now spread across the globe, will celebrate its Foundation Day at the international level on October 11, 2025, through an online gathering.
The event will be inaugurated by Archbishop Mar Raphael Thattil, the Major Archbishop of the Syro-Malabar Church and the Patron of CML.
The online session will be presided over by CML International President Mr Davis Vallooran, with the keynote address delivered by Bishop Mar Joseph Arumachadath, Chairman of the Syro-Malabar Church’s Vocations Commission.
Blessing addresses will be delivered by Bishop Mar Vincent Nellayiparambil and Bishop Mar Mathew Nellikkunnel, both members of the Vocations Commission.
Other prominent speakers include:
Fr. Joshi Panamparambil, Secretary, Vocations Commission
Fr. James Punnaplakal, International Director, CML
Mr. Binoy Palliparambil, General Secretary
Mr. John Kochucherunilath, General Organizer
Mr. Suji Pullukat, National President – India
Mr. Cijoy Cyriac Parappallil, National President – USA
Mr. Jentin James, National President – UK
Ms. Jincy Joseph, National President – Ireland
Mr. Shaji Mathew, National President – Qatar
A Legacy of Mission and Service
The Cherupushpa Mission League (CML) was founded in Bharananganam, India, by Fr. Joseph Maliparampil and P.C. Abraham (Kunjettan) with the vision of inspiring missionary vocations and promoting active lay involvement in the life of the Church.
Officially inaugurated on October 3, 1947, by Bishop Thomas Tharayil, CML has since evolved into one of the largest and most vibrant Catholic lay organizations in the world. Today, CML is active in countries including United States, Canada, United Kingdom, Ireland, Germany, Switzerland, Italy, Australia, and Qatar
ചെറുപുഷ്പ മിഷൻ ലീഗ് വാർഷിക ദിനാഘോഷങ്ങൾ: ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി
കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി'ന്റെ വാർഷിക ദിനാഘോഷങ്ങൾ അന്തർദേശീയ തലത്തിൽ ഒക്ടോബര് 11ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും.
ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ അംഗങ്ങളായ ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ദൈവവിളി കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ , മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത്, ഇന്ത്യൻ നാഷണൽ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കൻ നാഷണൽ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, യു. കെ നാഷണൽ പ്രസിഡന്റ് ജെന്റിന് ജെയിംസ്, അയർലണ്ട് നാഷണൽ പ്രസിഡന്റ് ജിൻസി ജോസഫ്, ഖത്തർ നാഷണൽ പ്രസിഡന്റ് ഷാജി മാത്യു എന്നിവർ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.