Our lady of dolours church kainady

Our lady of dolours church kainady Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Our lady of dolours church kainady, Organisation religieuse, OUR LADY OF DOLOURS CHURCH KAINADY, Democratic Republic of the.

കൈനടി പരിശുദ്ധ വ്യാകുല മാതാ ദേവാലയം

ചരിത്രം

കുട്ടനാടിന്റെ മനോഹരിതായാൽ വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശമാണ് കൈനടി. നൂറ്റാണ്ടുകൾക്കു മുൻപ് സുറിയാനി റോമൻ ക്രൈസ്തവർക്ക് ആരാധന നടത്തുവാൻ അനേകം ദേവാലയങ്ങൾ ഉണ്ടായിരുന്നില്ല. കാവാലത്ത് അമ്മ ത്രേസിയയുടെ നാമദേയത്തിൽ ഉള്ള ദേവാലയത്തിൽ ആയിരുന്നു നമ്മുടെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലെ വിശ്വാസികൾ ആരാധന നടത്തിയിരുന്നത്. എന്നാൽ അന്നത്തെ പരിമിതമായ യാത്രാ സൌക

ാര്യങ്ങളിൽ നമ്മുടെ പൂർവികർക്കു പരിശുദ്ധ ബലി അർപ്പണത്തിനു കാവാലം പള്ളിയിൽ എത്തുക അത്ര എളുപ്പമായിരുന്നില്ല.

1899 - ൽ ചെറുകര ചെക്കാതര വീട്ടിൽ ഉണ്ടായിരുന്ന പരി. വ്യാകുല മാതാവിന്റെ രൂപമാണ് നമ്മുടെ ദേവാലയത്തിന്റെ പിറവിക്കു കാരണമായത്. ചെക്കാതര അവിരാ, പള്ളിതാനത് ലുക്ക മത്തായി, വട്ടപ്പറമ്പിൽ ഔസെഫ് ചാക്കോ, കാരിക്കുഴി മാത്തുള്ള ചെറിയാൻ തുടങ്ങിയവർ കൈനടിയിൽ ഒരു കപ്പേള പണിയാൻ കാവാലം വികാരിയും അന്നത്തെ മെത്രാനും ആയിരുന്ന അഭി. മാക്കിൽ മത്തായി മെത്രാന് മേൽ സമ്മർദം ചെലുത്തി.

1899 ( കൊല്ല വർഷം 1074 മിഥുനം 14 നു പള്ളി സ്ഥാപിക്കാൻ മെത്രാൻ കൽപ്പന പുറപ്പെടുവിച്ചു.

1900 - ൽ ആണ് ആദ്യമായി പരിശുദ്ധ ബലി അർപ്പിച്ചത്
1919 - ൽ പുതിയ ദേവാലയം പണിയുകയും പരിശുദ്ധ വ്യാകുല മാതാവിന്റെ നാമദേയത്തിൽ ഇടവക സ്ഥാപിക്കുകയും ചെയ്തു.

1921 - ൽ പള്ളിയോടു ചേർന്ന് പ്രൈമറി സ്കൂൾ സ്ഥാപിച്ചു.

1935 - ൽ ബഹു. കോയിപ്പള്ളി അച്ചന്റെ നേതൃത്തത്തിൽ സിമിത്തേരി പണി കഴിപ്പിച്ചു.

1944 - ൽ ബഹു.വല്ലിശ്ശേരി അച്ചന്റെ കാലത്ത് ആരാധന മഠം സ്ഥാപിച്ചു.

1947 മുതൽ സിസ്റ്റെർസ് സ്ഥിരമായി താമസിച്ചു തുടങ്ങി.

1952 - ൽ പ്രൈമറി സ്കൂൾ മിഡിൽ സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

1955 - ൽ ചെറുകരയിൽ കുരിശു പള്ളി സ്ഥാപിച്ചു.

1960 - ൽ ബഹു. വടക്കുംമുറിയിൽ അച്ചന്റെ കാലത്ത് മിഡിൽ സ്കൂൾ ഏ. ജെ. ജോണ് മെമോറിയൽ ഹൈസ്കൂളായി ഉയർത്തി.

1978 - ൽ ജൂണ് 21 നു ബഹു. സിറിയക് കളത്തിൽ അച്ചൻ വികാരി ആയിരുന്ന കാലത്ത് അഭി. മാർ ആന്റണി പടിയറ പിതാവ് ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു. ദേവാലയത്തിന്റെ പണി പൂർത്തിയാക്കിയത് ബഹു. സഖറിയാസ് ചൂരക്കാട്ടിൽ അച്ചന്റെ കാലത്താണ്.

പള്ളിത്താനം കുടുംബം മനോഹരമായ കുരിശടി നിർമ്മിച്ച് ഇടവകക്ക് നൽകി.

2000 - ൽ ദേവാലയത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ബഹു. ആന്റണി ചെക്കാതര അച്ചന്റെ സഹകരണത്തോടെ സിമിത്തേരി കപ്പേളയും വലിയവക്കശേരിൽ പി. സി. ചാക്കോയുടെ സഹകരണത്തോടെ ശതാബ്ദി സ്മാരക സ്റ്റെജും നിർമിച്ചു.
ബഹു. മാത്യു പൗവ്വഞ്ചിറ അച്ചന്റെ കാലത്ത് ചെറുകരയിൽ കപ്പേള പള്ളിയും കൈനടിയിൽ പരിഷ് ഹാളും പണി കഴിപ്പിച്ചു.

2011 മുതൽ 2014 വരെ നമ്മുടെ ഇടവക വികാരി ആയിരുന്ന ബഹു. ഫിലിപ്പ് ഏറത്തേടം അച്ചന്റെ നേതൃത്തത്തിൽ പുതിയ സിമിത്തേരിയും പള്ളിമേടയും മാതാവിന്റെ ഗ്രോട്ടോയും അതി മനോഹരമായ മദ്ബഹയും പണി കഴിപ്പിച്ചു.

2014 - ൽ ബഹു ആന്റണി ( ജോബി ) മൂലയിൽ അച്ചൻ വികാരി ആയിരിക്കുമ്പോൾ ഏ. ജെ. ജോണ്‍ മെമ്മോറിയൽ ഹൈ സ്കൂൾ ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. ആദ്യ ബാച് ആയി കോമ്മെർസ് ആരംഭിച്ചു.

2014 സെപ്റ്റംബർ 25 നു ബഹു ആന്റണി ( ജോബി ) മൂലയിൽ അച്ചൻ വികാരി ആയിരിക്കുമ്പോൾ പുതിയ മോണ്ഡളം നിർമിച്ചു. അഭി. മാർ ജോസഫ്‌ പെരുംതോട്ടം പിതാവ് മോണ്ടാലതിന്റെയും പുതിയ പ്രവേശ കവാടതിന്റെയും (ആന വാതിൽ) വെഞ്ചരിപ്പു കർമം നിർവഹിച്ചു.

കൈനടി പള്ളി ആദ്യ കാലത്ത് ആലപ്പുഴ ഫൊറോനയുടെ കീഴിലും തുടർന്ന് പുളിങ്കുന്ന് ഫൊറോനയുടെ കീഴിലും പിന്നീട് ചങ്ങനാശ്ശേരി ഫൊറോനയുടെ കീഴിലും നിലവിൽ പുളിങ്കുന്ന് ഫൊറോനയുടെ കീഴിലുമായി പ്രവർത്തിക്കുന്നു.

നമ്മുടെ പൂർവികർ ഈ ദേവാലയം സ്ഥാപിച്ചതിനു ശേഷം കടന്നു പോയ തലമുറകളും ഇനി വരാനിരിക്കുന്ന തലമുറകളും പരിശുദാത്മാവിന്റെ കൃപയാൽ വളരുവാൻ ഈ ദേവാലയം അഭയസ്ഥാനമായിരിക്കട്ടെ.

കൈനടി ഇടവകയുടെ ഉത്ഭവം മുതൽ ഇന്നു വരെ വികാരിമാരായിരുന്ന എല്ലാ ബഹു. പുരോഹിതരോടും ഇടവകയിൽ സേവനം ചെയ്ത എല്ലാ സിസ്റ്റെർസിനൊടും എല്ലാ ഇടവകാ അംഗങ്ങളോടും ഉള്ള ഇടവകയുടെ നന്ദിയും കടപ്പാടും ഇടവകക്ക് വേണ്ടി അർപ്പിക്കുന്നു......

05/01/2026

🤍

08/06/2025
🙏
23/04/2025

🙏

Happy New Year 🎊
01/01/2025

Happy New Year 🎊

ശതോതര രജത ജൂബിലിക്ക് തുടക്കം കുറിച്ച് കൈനടി പരി. വ്യാകുല മാതാ ദൈവലയം.
05/11/2024

ശതോതര രജത ജൂബിലിക്ക് തുടക്കം കുറിച്ച് കൈനടി പരി. വ്യാകുല മാതാ ദൈവലയം.

കൈനടി പരി. വ്യാകുലമാതാ ദൈവാലയത്തിൽ പരി. ദൈവമാതാവിന്റെ ദർശന തിരുനാൾ.സെപ്റ്റംബർ 26 മുതൽ 29 വരെ
14/09/2024

കൈനടി പരി. വ്യാകുലമാതാ ദൈവാലയത്തിൽ പരി. ദൈവമാതാവിന്റെ ദർശന തിരുനാൾ.
സെപ്റ്റംബർ 26 മുതൽ 29 വരെ

ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് യുവദീപ്തി എസ് എം വൈ എം കൈനടി കുടുംബത...
30/08/2024

ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് യുവദീപ്തി എസ് എം വൈ എം കൈനടി കുടുംബത്തിന്റെ പ്രാർത്ഥന ആശംസകൾ ❤🤍💛

സ്തൂമാൻകലോസ് 2.0 ❤️🤍💛
22/07/2024

സ്തൂമാൻകലോസ് 2.0
❤️🤍💛

സ്തൂമാൻകലോസ് 2.0 യുവജനസംഗമം❤️🤍💛
22/07/2024

സ്തൂമാൻകലോസ് 2.0
യുവജനസംഗമം
❤️🤍💛

Adresse

OUR LADY OF DOLOURS CHURCH KAINADY
Democratic Republic Of The
686534

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Our lady of dolours church kainady publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager