SMYM Koodalloor

Itinéraire

SMYM Koodalloor This is the official page of the KCYM (Kerala Catholic Youth Movement) Koodalloor unit of the Pala Diocese

കെ.സി.വൈ.എം പാലാ രൂപതാ ഡയറക്ടർ ബഹു .കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ അച്ചന് കൂടല്ലൂരിലെ ക്രൈസ്തവ യുവജന കൂട്ടായ്മയിലേക്ക് ഹ...
11/03/2017

കെ.സി.വൈ.എം പാലാ രൂപതാ ഡയറക്ടർ ബഹു .കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ അച്ചന് കൂടല്ലൂരിലെ ക്രൈസ്തവ യുവജന കൂട്ടായ്മയിലേക്ക് ഹൃദ്യമായ സ്വാഗതം.
KCYM കൂടല്ലൂരിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം 'ഒപ്പം' ഇന്ന് വൈകിട്ട് 6:30 ന് ജീവചൈതന്യ ശിശുഭവനില്‍ വെച്ച് അച്ചന്‍ നിര്‍വഹിക്കുന്നു.

10/03/2017
20/09/2016

RIP Brothers.

ഏവര്‍ക്കും മാതാവിന്‍റെ ജനനതിരുനാളിന്‍റെ മംഗളങ്ങള്‍ നേരുന്നു.
08/09/2016

ഏവര്‍ക്കും മാതാവിന്‍റെ ജനനതിരുനാളിന്‍റെ മംഗളങ്ങള്‍ നേരുന്നു.

07/09/2016
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കൂടല്ലൂര്‍ സെന്‍റ് ജോസഫ് സണ്‍ഡേ സ്കൂളിലെ അദ്ധ്യാപകരെ KCYM കൂടല്ലൂര്‍ യൂണിറ്റ് ഉപഹാരം നല്‍ക...
05/09/2016

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കൂടല്ലൂര്‍ സെന്‍റ് ജോസഫ് സണ്‍ഡേ സ്കൂളിലെ അദ്ധ്യാപകരെ KCYM കൂടല്ലൂര്‍ യൂണിറ്റ് ഉപഹാരം നല്‍കി ആദരിച്ചപ്പോള്‍.

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കൂടല്ലൂര്‍ സെന്‍റ് ജോസഫ് ദേവാലയ അങ്കണത്തില്‍ KCYM Koodalloor Unit...
04/09/2016

മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കൂടല്ലൂര്‍ സെന്‍റ് ജോസഫ് ദേവാലയ അങ്കണത്തില്‍ KCYM Koodalloor Unit നടത്തിയ ഫോട്ടോ പ്രദര്‍ശനം.

1994 ജനുവരി 15 നു  ശനിയാഴ്ച ആ മഹാസംഭവം  കേരളത്തിൽ നടന്നു ,പാവങ്ങളുടെ അമ്മയായ മദർ തെരേസ കണ്ണൂരിന്റെ മണ്ണിൽ ആ പുണ്യ പാദം സ...
04/09/2016

1994 ജനുവരി 15 നു ശനിയാഴ്ച ആ മഹാസംഭവം കേരളത്തിൽ നടന്നു ,പാവങ്ങളുടെ അമ്മയായ മദർ തെരേസ കണ്ണൂരിന്റെ മണ്ണിൽ ആ പുണ്യ പാദം സ്പർശിച്ചു .മദറിനെ കേരളത്തിലേക്ക് ക്ഷണിച്ചത് കേരള കത്തോലിക്കാ സഭയുടെ കരുത്തുറ്റ യുവജന പ്രസ്ഥാനം കെ സി വൈ എം .കേരളത്തിലെ കെ സി വൈ എം സംസ്ഥാന സമിതിയുടെ ,യുവജനങ്ങളുടെ കഷ്ണം 'അമ്മ നിർലോഭം സ്വീകരിച്ചു അങ്ങനെ കെ സി വൈ സംസ്ഥാന സമ്മേളനത്തിന് 'അമ്മ കണ്ണൂരിലേക്ക് എത്തി ,തലശേരി അതിരൂപതയിലെ കരുത്തരായ യുവജന നേതൃത്വ നിര ചുക്കാൻ പിടിച്ചു .കെ സി വൈ എം ചരിത്രത്തിൽ ആദ്യമായി ജനലക്ഷങ്ങൾ ഒഴുകി എത്തിയ സംസ്ഥാന തല പരിപാടി .യുവജനങ്ങളുടെ പരിപാടി ആണെങ്കിലും ഒഴുകി എത്തിയത് ജാതി മത ഭേദമന്യേ ജന ലക്ഷങ്ങൾ ,ആ ജന സഞ്ചയം തീർത്തും അപ്രതീക്ഷിതം .ഒന്ന് കാണുവാൻ തലശേരി ,കണ്ണൂർ ,കോഴിക്കോട് ,കോട്ടയം രൂപതകളിലെയും ജന ലക്ഷങ്ങൾ വാഹനങ്ങൾ തയ്യാറാക്കി കണ്ണൂരിലേക്കെത്തി .കണ്ണൂർ നഗരം പകച്ചു പോയ നിമിഷം .കെ സി വൈ എം പ്രസ്ഥാനം വാനിലേക്ക് ഉയർന്ന നിമിഷം . കെ സി വൈ എം തലശേരി അതിരൂപതയുടെ ഒന്നാം വാർഷികവും സംസ്ഥാന തല പതിനഞ്ചാം വാർഷികവും ഒരുമിച്ചു ആഘോഷിച്ച ധന്യ മുഹൂർത്തത്തിൽ പങ്കെടുക്കുവാനാണ് മദർ കണ്ണൂരിൽ എത്തിയത് .കേരളത്തിന്റെ മുഖ്യ മന്ത്രി അടക്കം സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു .ഇന്ന് ആ പുണ്യവതിയെ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തുമ്പോൾ നമുക്ക് അഭിമാനിക്കാം .കെ സി വൈ എം പരിപാടിയിൽ പങ്കെടുത്ത ഒരു വിശുദ്ധ !!!!!.അന്നത്തെ ഒരു പത്ര കുറിപ്പ് ചുവടെ ചേർക്കുന്നു .സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് നൈനാനുംസംസ്ഥാന ജനറല്‍ സെക്‌രട്ടറി ഷാജി ജോര്‍ജ്ജ് , അന്നത്തെ തലശേരി അതിരൂപതയുടെ യുവജന പ്രസ്ഥാനത്തിന്റെ ഡയറക്ടർ ആയിരുന്ന ബഹുമാനപെട്ട ജോസഫ് മഞ്ചപ്പള്ളി അച്ചനും,അതിരൂപതയുടെ പ്രസിഡന്റ് ജോസ് തയ്യിലും , Late ജോണ്‍സണ്‍ ജെ ഓടക്കലും ചേർന്ന് ചടങ്ങൾക്കു നേതൃത്വം കൊടുത്തു .കേരളത്തിന്റെ മുഖ്യമന്ത്രി കെ കരുണാകരനും ,മന്ത്രി കെ എം മാണി സാറും ,തലശേരി അതിരൂപതാധ്യക്ഷൻ അഭി വന്ദ്യ ജോർജ് വലിയമറ്റം പിതാവും ,അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവും ചേർന്ന്മ ദറിനെ സ്വീകരിച്ചു .യുവവചനങ്ങളെ ഏറെ സ്നേഹിക്കുന്നുവെന്നും അവരുടെ സ്‌നേഹപൂർണമായ കഷ്ണം നിരസിക്കുവാൻ തനിക്കാവില്ല എന്നും അന്നും മദർ പറഞ്ഞിരുന്നു .കോഴിക്കോട് വിമാന താവളത്തിൽ ഇറങ്ങിയ മദർ ആദ്യ ദിനം കോഴിക്കോടുള്ള ആശ്രമങ്ങളിലും അഗതി മന്ദിരങ്ങളും സന്ദർശിക്കുവാൻ സമയം കണ്ടെത്തി .തുടർന്ന് കണ്ണൂരിലേക്ക് വന്ന മദർ രണ്ടാം ദിനം കെ സി വൈ എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുകകയും വിവിധ രൂപതകളിൽ നിന്ന് വന്ന യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. തുടർന്നായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പരിപാടി കണ്ണൂരിൽ അരങ്ങേറിയത് .മദറിനെ കണ്ണൂരിൽ എത്തിക്കുക എന്നത് സംസ്ഥാന സമിതിയെയും ,തലശേരി അതിരൂപത യുവജന പ്രസഥാനത്തെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകാരവും ,അതോടൊപ്പം തന്നെ കഠിനമായ പ്രയത്‌നവും ആയിരുന്നു .അന്നത്തെ രൂപത പ്രസിഡന്റ് ആയ ജോസ് തയ്യിലിന്റെയും ബഹുമാനപെട്ട മഞ്ചപ്പള്ളി അച്ചന്റേയും നേതൃത്വത്തിൽ നീണ്ട പത്തു ദിവസ്സം രൂപതയിൽ ഉടനീളം വിളംബര ജാഥ സംഘടിപ്പിച്ചു .അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ജാഥ കടന്നു ചെന്നു.
സെപ്തംബര് നാലിന് ആ പുണ്യവതി യെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തുകായാണ് .നമുക്കേവർക്കും അഭിമാനിക്കാവുന്ന നിമിഷമാണ് .കെ സി വൈ എം പ്രസ്ഥാനത്തിന് അഭിമാനിക്കാവുന്ന നിമിഷമാണ് .നമുക്ക് ഏവർക്കും ആ പുണ്യവതിയുടെ പാത പിന്തുടരാം .
KCYM KOODALLOOR UNIT.

03/09/2016

മദര്‍ തെരേസയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും

മദര്‍ തെരേസയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിനാണ് ചടങ്ങുകള്‍. വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

അഗതികളുടെ മാതാവ് മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിന് സാക്ഷികളാവാന്‍ ലോകം വത്തിക്കാനിലേക്ക് ഒഴുകി തുടങ്ങി. ഒരു ലക്ഷം ആളുകള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. ഇതിനുള്ള പാസുകളുടെ വിതരണം പൂര്‍ത്തിയായി. എന്നാല്‍ ചടങ്ങ് നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ പരിസരത്തെത്തിയവര്‍ ഇതിലുമെത്രയോ അധികം. പന്ത്രണ്ടിലധികം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രമുഖരുടെ നീണ്ടനിര വിശുദ്ധ പ്രഖ്യാപനചടങ്ങില്‍ സാക്ഷികളാവും. ചടങ്ങ് ലോകത്തെ അറിയിക്കാനായി വത്തിക്കാനിലുള്ളത് അറുനൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ്.

ചടങ്ങിന് മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദര്‍ശനം നല്‍കി. നാളെ വേദിയില്‍ ഉപയോഗിക്കുന്ന മദറിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദര്‍ശനം. വൈകീട്ട് അ‍ഞ്ചിന് മദര്‍ തെരേസയെക്കെറിച്ചുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത പോപ്പ് ഗായിക ഉഷാ ഉതുപ്പും ഈ പരിപാടിയില്‍ പങ്കെടുക്കും.

മദര്‍ തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കമാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഇന്നത്തെ പ്രധാന ചടങ്ങ്. വത്തിക്കാന്‍ സമയം നാളെ രാവിലെ 10.30ന് ദിവ്യ ബലി ആരംഭിക്കും. ഈ ചടങ്ങിന് മധ്യേയായിരിക്കും വിശുദ്ധ പ്രഖ്യാപനം.

Adresse

KCYM Koodalloor, Street Joseph's Church, Koodalloor P. O. , Kottayam
Pala
686595

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque SMYM Koodalloor publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Raccourcis

Partager