12/13/2018
Taking the teachings of SreeNarayana Gurudevan & Sivagiri pilgrimage to our younger generations - SreeNarayana Dharma & Sivagiri Pilgrimage
English Version Follows......
ഗുരു ഓം
ശ്രീനാരായണ ഗുരുദേവകൃതികൾ യുവതലമുറയിലെത്തിക്കാനുള്ള ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആണിത്.
ഗുരുദേവന്റെ സാമൂഹിക നവോത്ഥാനത്തെ പറ്റി പലർക്കും അറിയാമെങ്കിലും ശ്രീനാരായണ ധർമ്മം എന്താണെന്നോ ഗുരുദേവന്റെ കൃതികൾ എന്താണെന്നും ഇന്നത്തെ ചെറുപ്പക്കാരിൽ പലർക്കും അറിയില്ല. അത് പോലെ യുവാക്കൾക്കിടയിൽ പ്രചാരം കുറഞ്ഞ ഒന്നാണ് പഞ്ച ശുദ്ധിയോടെ യുള്ള ശിവഗിരി തീർത്ഥാടനം. പത്തു ദിവസം വ്രതം എടുത്തു ശിവഗിരി തീർത്ഥാടനത്തിൽ പങ്കു കൊള്ളുക ഈ പത്തു ദിവസത്തിനുള്ളിൽ ഗുരുദേവകൃതികൾ ഒരു തവണയെങ്കിലും വായിക്കുക എന്നതാണ് ഇതിനെ ഉദ്ദേശ്യം.
ഗുരുദേവ കൃതികൾ ജാതി മത ഭേദമന്യേ എല്ലാവർക്കും വായിക്കാവുന്നതാണ്.
ഈ രണ്ടു പി ഡി എഫ് പുസ്തകങ്ങളും എല്ലാവരും വായിക്കുക ഷെയർ ചെയ്യുക.
https://drive.google.com/drive/folders/18EQ6cd0DWZZ1UKfMMvX0yGO6jAwkX4Mb?usp=sharing
മനുഷ്യരാശിയുടെ മുഴുവൻ ഉന്നമനത്തിനുതകുന്നതാണ് ഗുരുദേവ കൃതികൾ. ഇവ എല്ലാവരിലും എത്തിക്കുക ഇവിടെ കൊടുത്തിരിക്കുന്ന ഒന്നാമത്തെ പുസ്തകം ശ്രീനാരായണ ധർമം/ സ്മൃതി, ശിഷ്യന്മാരുടെ സംശയങ്ങൾക്ക് ഗുരുദേവൻ നല്കുന്ന ഉപദേശങ്ങളാണ്. ജനനം മുതൽ മരണം വരെ ആചരിക്കാൻ വേണ്ട ധർമ്മങ്ങൾ ഇതിന്റെ ഉള്ളടക്കം. രണ്ടാമത്തേത് വളരെ ലളിതമായ തർജ്ജമയോടെയുള്ള സമ്പൂർണ്ണ കൃതികളാണ്.
ഗുരുദേവ കൃതികളെ കൂടുതൽ പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ അവർകളുടെ “ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണ വ്യാഖ്യാനം” വായിക്കുക കൂടാതെ ശിവഗിരിയിലെയോ, ഗുരുകുലത്തിലെയോ സന്യാസി ശ്രേഷ്ഠരുടെ വ്യാഖ്യാനങ്ങൾ ശ്രവിക്കുകയും വേണം.
ഞങ്ങൾക്കും ഒരു തീർത്ഥാടനം വേണമെന്നപേക്ഷിച്ച ശിഷ്യരോട്. പഞ്ചശുദ്ധി യോടെ വ്രതം അനുഷ്ടിച്ചുള്ള ശിവഗിരി തീർത്ഥാടനത്തിന് അവിടുന്നു അനുമതി നൽകി. ശരീരശുദ്ധി, ആഹാരശുദ്ധി, മന: ശുദ്ധി, വാക് ശുദ്ധി, കർമ്മ ശുദ്ധി ഈ പഞ്ച ശുദ്ധിയോടെ പത്ത് ദിവസം വ്രതമെടുത്താണ് ജനുവരി ഒന്നിന് ശിവഗിരിരിയിലെത്തേണ്ടത്. തീർത്ഥാടന കാലത്തു 1) വിദ്യാഭ്യാസം 2) ശുചിത്വം 3) ഈശ്വരഭക്തി 4) സംഘടന 5) കൃഷി 6) കച്ചവടം 7) കൈത്തൊഴിൽ 8) സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയത്തിൽ ശിവഗിരിയിൽ പ്രഭാഷണങ്ങൾ വേണമെന്നും അവിടുന്നു കൽപ്പിച്ചു.
ഡിസംബർ മാസത്തിലെ അവസാനത്തെ പത്തു ദിവസം എല്ലാവരും ഗുരുദേവൻ കല്പിച്ച വ്രതങ്ങൾ എടുത്ത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുക, തീർത്ഥാടനത്തിന് സാധിച്ചാലും ഇല്ലെങ്കിലും ഈ അവസരത്തിൽ വ്രതശുദ്ധിയോടെ ഒരുതവണയെങ്കിലും ഗുരുദേവകൃതികൾ വായിക്കണം. ശ്രീനാരായണധർമ്മം എന്താണെന്ന് സ്വയം പഠിച്ചു മനസ്സിലാക്കണം.
”ധർമ്മ ഏവ പരം ദൈവം
ധർമ്മ ഏവ മഹാധനം
ധർമ്മ സർവത്ര വിജയീ
ഭവതു ശ്രേയസ്സേ നൃണാം”
Guru Om
This is a social media campaign to take the teachings of SreeNarayana Gurudevan to everyone, including our next generations.
While many people know about the social reform work of Gurudevan, many of the younger generations know very little about
1. SreeNarayana Dharma and Gurdevan’s philosophical works.
2. “PanchaShudhi” & Sivagiri Pilgrimage.
Sivagiri Pilgrimage comprises taking a vow (vratham) over the last 10 days of December, and then travelling to the Sivagiri Ashram for the culmination of the pilgrimage. During these 10 days of undertaking this vratham, everyone is encouraged to study some of Gurudevan’s works for e.g. the two books attached, at least once. Everyone irrespective of caste or creed are welcome to study these works, as these are meant for upliftment of entire humanity. The two books are –
1. SreeNarayana Dharma / Smriti - which provides answers by Gurudevan to questions raised by his disciples.
2. Comprehensive commentary by Gurudevan on how to live by Dharma, from birth to death.
https://drive.google.com/drive/folders/18EQ6cd0DWZZ1UKfMMvX0yGO6jAwkX4Mb?usp=sharing
Those of you who wish to study Gurudevan’s works further may study Prof G Balakrishnan Nair’s “Sri Naryana Gurudevan Krithikal Sampoorna Vyakhanam” and commentaries by Sanyasis and Acharyas of Sivagiri or Gurukulam.
When Gurudevan’s disciples wanted a pilgrimage, Gurudevan granted his permission to setup the Sivagiri pilgrimage wherein each participant maintains Purity of the body, mind, spoken word, action and food (Pancha Shudhis) for 10 days.and visits Sivagiri on January 1st. Gurudevan also instructed setting up talks on Education, Cleanliness, Devotion to God, Organization, Agriculture, Business, Craftsmanship, Technical training, during this pilgrimage.
Everyone is encouraged to undertake this Vratham, during the last 10 days of December and participate in the pilgrimage, as instructed by Gurudevan. In case the physical pilgrimage to Sivagiri, is not possible, everyone is encouraged to take this opportunity to maintain the Vratham and study the Gurudevan’s philosophical works, to help understand SreeNarayana Dharma.
Dharma Eva Param Daivam
Dharma Eva Mahadanam
Dharma Sarvatra Vijayi
Bhavatu Shreyas Nrnnam