10/12/2026
കാനഡയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രഥമ യൂത്ത് & ഫാമിലി കോൺഫറൻസിനുള്ള ഇടവക ടിക്കറ്റ് കിക്കോഫ്, കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 10 ശനിയാഴ്ച, ഇടവക വികാരിയും റീജിയണൽ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. എബി മാത്യുവിന്റെ നേതൃത്വത്തിൽ നടന്നു.
നവംബർ 27 മുതൽ 29 വരെ തീയതികളിൽ ടൊറന്റോ ബ്രാംപ്ടൺ കോർട്ട്‌യാർഡ് ബൈ മാരിയറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന സംഗമത്തിനുള്ള ഇടവകയിലെ ആദ്യ ടിക്കറ്റ് ശ്രീ. ഷാൻ മാത്യുവിനും കുടുംബത്തിനും കൈമാറി.
ഇടവകയുടെ ഭക്തസംഘടനകളായ ശുശ്രൂഷകസംഘം – യൂത്ത് അസോസിയേഷനു വേണ്ടി ശ്രീ. ബേസിൽ ചാക്കോ, സൺഡേ സ്കൂൾ പ്രസ്ഥാനത്തിനു വേണ്ടി ശ്രീമതി മീനു സണ്ണി, മെൻസ് ഫെല്ലോഷിപ്പിനു വേണ്ടി ശ്രീ. ടിറ്റോമോൻ കുരുവിള, വനിതാ സമാജത്തിനു വേണ്ടി ശ്രീമതി സോണി രാജു എന്നിവർ ടിക്കറ്റുകൾ സ്വീകരിച്ചു.
കാനഡ റീജിയണൽ കൗൺസിൽ അംഗം ശ്രീ. ജിൻസ് പോൾ, ഇടവക സെക്രട്ടറി ശ്രീ. ജോജോ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
ഫാമിലി കോൺഫറൻസ്
ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി എടുക്കാവുന്നതാണ്.
https://levitateinc.ca/event/Annual-youth-family-conference/