St Basil Jacobite Syrian Orthodox Church Wagga Wagga NSW

St Basil Jacobite Syrian Orthodox Church Wagga Wagga NSW The gathering of Jacobite Syrian Orthodox Church believers which one live in WaggaWagga and surroundings .

13/09/2026
13/09/2026

✨ FESTIVAL VIBES ✨

13/09/2026

🤣

13/09/2026

😍

13/09/2026

സെപ്റ്റംബർ 14 : രക്ഷാകരമായ വി. സ്ലീബാപെരുന്നാൾ - വിശുദ്ധ സ്ലീബാ കണ്ടെത്തലിന്റെ ഓർമ്മപ്പെരുന്നാൾ
സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമ കലണ്ടർ പ്രകാരം സെപ്റ്റംബർ 14 വിശുദ്ധ കുരിശിന്റെ കണ്ടെത്തലിന്റെയും ഉയർത്തലിന്റെയും ഓർമ്മപ്പെരുന്നാളാണ്. “ഹീദോ ദ്‌ശ്കോഹ്തേ ദ്‌സ്ലീബോ” എന്നറിയപ്പെടുന്ന ഈ ദിനത്തിൽ,ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും അടയാളമായ വിശുദ്ധ കുരിശിനെ നാം അനുസ്മരിക്കുന്നു.മഹാനായ കോൺസ്റ്റന്റൈൻ രാജാവിന്റെ മാതാവായ വിശുദ്ധ രാജ്ഞി ഹെലേന ജെറുസലേമിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് കർത്താവിന്റെ യഥാർത്ഥ കുരിശ് കണ്ടെത്തിയതെന്ന് സഭാപാരമ്പര്യം പറയുന്നു. മൂന്ന് കുരിശുകളിൽ യഥാർത്ഥ കുരിശ് തിരിച്ചറിഞ്ഞത് അതിന്റെ സ്പർശനത്തിലൂടെ ഒരു മരണാസന്നന് ലഭിച്ച അത്ഭുത സൗഖ്യത്തിലൂടെയായിരുന്നു.കുരിശ് കണ്ടെത്തിയ വാർത്ത തീജ്വാലകളിലൂടെ ദൂരങ്ങളിലേക്ക് അറിയിച്ചതിന്റെ ഓർമ്മയായി ഇന്നും പല സ്ഥലങ്ങളിലും പെരുന്നാൾ തലേന്ന് തീക്കൂനയും ദീപപ്രദക്ഷിണവും നടത്തുന്നു.കുരിശ് നമ്മുടെ സമാധാനത്തിന്റെയും വിജയത്തിന്റെയും രക്ഷയുടെയും അടയാളമാണ്; കുരിശിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും തെളിഞ്ഞ് ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളായി ജീവിക്കാൻ നമ്മെ നയിക്കട്ടെ...............

13/09/2026

😍😍😍

13/09/2026

പ്രിയ ഇടവകാംഗങ്ങളേ,

നമ്മുടെ ഓണാഘോഷം നല്ലൊരു വിജയത്തിലെത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച ഓരോരുത്തരോടും പള്ളി മാനേജിംഗ് കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഓണാഘോഷം നടത്തണമെന്ന ആശയം മുന്നോട്ടുവന്നപ്പോൾ അതിനെ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും സ്വീകരിക്കുകയും, ഓണസദ്യ ഒരുക്കുന്നതിനെക്കുറിച്ച് ഗ്രൂപ്പിൽ അറിയിച്ചപ്പോൾ ഇരു കൈകളും നീട്ടി സഹകരിച്ച് മുന്നോട്ടുവരികയും ചെയ്ത എല്ലാ ഇടവകാംഗങ്ങൾക്കും പ്രത്യേക നന്ദി.

ഈ ഓണാഘോഷം ഇത്രയും മനോഹരമായി സംഘടിപ്പിക്കുന്നതിന് പിന്നിൽ നിരവധി പേരുടെ വലിയ പരിശ്രമവും സഹകരണവുമുണ്ട്. ഓണസദ്യയ്ക്കായി വിഭവങ്ങൾ ഒരുക്കുകയും, മറ്റ് ക്രമീകരണങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കുകയും ചെയ്ത ഓരോരുത്തരോടും പള്ളി മാനേജിംഗ് കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുന്നു.

നമ്മുടെ ബഹുമാനപ്പെട്ട ബോബി അച്ചനും കുടുംബത്തിനും പ്രത്യേക നന്ദി. ഇത്രയും വൈകിയ സമയത്തും ഈ പരിപാടി ഗംഭീരമാക്കുന്നതിനായി ആരംഭം മുതൽ അവസാനം വരെ ആത്മാർത്ഥമായി മുൻകൈ എടുത്ത് പ്രവർത്തിച്ച അച്ചനോടും കുടുംബത്തോടും പള്ളി മാനേജിംഗ് കമ്മിറ്റി ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

പ്രത്യേക നന്ദി – Aeimy Abin
ഇത്രയും സമ്മാനങ്ങൾ വാങ്ങുവാനും അവ മനോഹരമായി റാപ്പ് ചെയ്യുകയും, അതിന്റെ മുഴുവൻ ക്രമീകരണങ്ങളും ഏകോപിപ്പിക്കുകയും ചെയ്തതിൽ പള്ളി മാനേജിംഗ് കമ്മിറ്റിയുടെ പ്രത്യേക നന്ദി അറിയിക്കുന്നു.

ഈ ഓണാഘോഷത്തിന്റെ വിജയത്തിനായി നേരിട്ടോ അല്ലാതെയോ സഹകരിച്ച, സമയം കണ്ടെത്തി പ്രവർത്തിച്ച, ഓരോരുത്തരുടെയും വിലപ്പെട്ട സംഭാവനകൾ നൽകിയ എല്ലാ ഇടവകാംഗങ്ങൾക്കും ഒരേ വാക്കിൽ ഹൃദയം നിറഞ്ഞ നന്ദി.

എല്ലാവരുടെയും സ്നേഹവും സഹകരണവും തന്നെയാണ് ഈ ഓണാഘോഷത്തിന്റെ യഥാർത്ഥ വിജയം.

സ്നേഹപൂർവ്വം,
പള്ളി മാനേജിങ് കമ്മിറ്റി

  St Basil Jacobite Syrian Orthodox Church Wagga Wagga NSW
13/09/2026

St Basil Jacobite Syrian Orthodox Church Wagga Wagga NSW

Address

18 Wooden Street
Wagga Wagga, NSW
18WOODENST 18WOODENST,TURVEYPARKNSW2650HTTPS://G.CO/KGS/ZF61O7

Opening Hours

9am - 5pm

Telephone

+61423736872

Alerts

Be the first to know and let us send you an email when St Basil Jacobite Syrian Orthodox Church Wagga Wagga NSW posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Basil Jacobite Syrian Orthodox Church Wagga Wagga NSW:

Shortcuts

Share